ഹോസ്റ്റൽ – 2 14

`ഒരു പക്ഷെ പെണ്‍കുട്ടികളുടെ തിരോധാനം സംബന്ധിച്ചുളള രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ഈ മുറിയ്ക്ക് കഴിഞ്ഞാലോ..?’
ആ തോന്നലുകള്‍ക്ക് മനസ്സില്‍ അടിവരയിട്ട് ഉറപ്പിച്ച് ദിനശ് ബാബു മേട്രനോട് പറഞ്ഞു…
`ഇവിടെ താമസിക്കുന്നവര്‍ ആരെങ്കിലും മിസ്സിംഗ് ആണെന്ന് ഇപ്പോള്‍ എങ്ങനെ അറിയാന്‍ കഴിയും…?’

`അന്‍പതിലധികം കുട്ടികള്‍ ഇവിടെ താമസിക്കുന്നുണ്ട്.. ഈ രാത്രിയില്‍ അത് അറിയുക ബുദ്ധിമുട്ടായിരിക്കും സര്‍.. മാത്രമല്ല പെണ്‍കുട്ടികളുടെ തിരോധാനം സംബന്ധിച്ച വിവരങ്ങള്‍ ഇവിടെ നിമ്മിയും രാഖിയും ഒഴികെ വേറെആരും അറിഞ്ഞിട്ടില്ല…’ മേട്രന്‍റെ മറുപടി കേട്ട് എസ്.ഐ ഒന്ന് അമര്‍ത്തി മൂളി..

‘നാളെ രാവിലെ ആരെങ്കിലും മിസ്സിംഗ് ആണെന്ന വിവരം ലഭിച്ചാല്‍ അപ്പോള്‍ തന്നെ എന്നെ വിവരം അറിയിക്കണം…’ എസ്.ഐ മേട്രനോടായി പറഞ്ഞ് അല്‍പ്പം മുന്നോട്ട് നീങ്ങി തിരിഞ്ഞ് നിന്നു

`ആ കുട്ടികളെ ഇന്ന് മേട്രന്‍റെ മുറിയില്‍ കിടത്തിയാല്‍ മതി…’
എസ്.ഐ പറഞ്ഞത് നിമ്മിയെയും രാഖിയെയും കുറിച്ചാണെന്ന് മേട്രന് മനസ്സിലായി..

എസ്.ഐ ദിനേശ് ബാബു കാവല്‍ നില്‍ക്കുന്ന പോലീസുകാര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി വീട്ടിലേക്ക് മടങ്ങി..

പിറ്റേന്നത്തെ പ്രഭാതം മേട്രന്‍ ആനിയെ വരവേറ്റത് ആറാം നമ്പര്‍ മുറിയിലെ ക്ലാരാ തോമസിനെ കാണ്‍മാനില്ല എന്ന വാര്‍ത്തയുമായിരുന്നു….!!!

വാര്‍ത്തകേട്ട് പരിഭ്രാന്തയായ ആനി ഉടന്‍ തന്നെ വിവരം എസ്.എെ ദിനേശ് ബാബുവിനെയും കോളേജ് അധികാരികളെയും അറിയിച്ചു…

കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുകയാണെന്ന് എസ്.എെ ദിനേശ് ബാബുവിന് മനസ്സിലായി..

ദിനേശ് ബാബു സെന്‍റ് സെബാസ്റ്റ്യന്‍സ് പളളി വികാരി ഫാദര്‍ ജോസഫ് ബെനഡിക്ടിനെ സന്ദര്‍ശിച്ചു..

ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ തെക്കേ മൂലയിലെ തുറക്കാന്‍ കഴിയാത്ത മുറിയെ
സംബന്ധിച്ചോ അത് തുറക്കാനുളള താക്കോലിനെ സംബന്ധിച്ചോ മേട്രന്‍ ആനിയില്‍ നിന്ന് അറിഞ്ഞതില്‍ കൂടുതലൊന്നും ഫാദര്‍ ജോസഫിന് പറയാനില്ലായിരുന്നു…

Next Part