സംഭവാമി യുഗേ യുഗേ Part 3 [John Wick] 135

സംസാരിച്ച് എന്നെ ഫെബിന്റെ റൂമിലേക്ക് കൊണ്ട് പോയി. അത്യാവശ്യം വലിയ ഒരു ഓഫീസ് ആണ് ഇവരുടേത്. ഫെബിന്റെ റൂമിലേക്ക്‌ എന്നെ കടത്തികൊണ്ട് പോയി. ഇൻവെസ്റ്റർ ആണ് ഞാൻ എന്നറിഞ്ഞത് കൊണ്ട് എന്നെ എങ്ങനെയും ഇമ്പ്രെസ്സ് ചെയ്യും എന്നെനിക്കറിയാം.റൂമിലേക്ക് കടന്നപ്പോഴേ ഒരു ഇരുപത് ഇരുപത്തഞ്ചിനടുത്തുള്ള സുമുഖനായ ചെറുപ്പക്കാരൻ ഇരിക്കുന്നു. അതെ എന്റെ ആദ്യ ടാർഗറ്റ് “ഫെബിൻ കുരുവിള”.

 

“വെൽക്കം സർ”എന്നെ കണ്ടയുടനെ സീറ്റിൽ നിന്നെണീറ്റ് ഫെബിൻ പറഞ്ഞു.

 

“ഹായ് ഫെബിൻ അല്ലേ ഞാൻ ഒരു അമേരിക്കൻ മലയാളിയാണ്. എനിക്ക് നാട്ടിൽ ഒരു ബിസിനസ്സിൽ ചേരണമെന്ന് ഭയങ്കര താല്പര്യം. അപ്പോഴാ നിങ്ങളുടെ അഡ്വർടൈസമെന്റ് കണ്ടത്.എന്താ ഡീറ്റെയിൽസ് എന്നറിയാൻ വേണ്ടി വന്നതാ”ഞാൻ ഒരു നോർമൽ ബിസിനസ്സ്കാരനെപോലെ പറഞ്ഞു.

 

“ഓഹ് സർ വളരെ നല്ല ഒരു കാര്യമാണത്. ഞങ്ങൾ ഒരു നേർലി നൂറു കോടിയുടെ പ്രൊജക്റ്റ്‌ ആണ്. അതിൽ 25 പേഴ്സ്ന്റ് ഞങ്ങൾ ആണ്. ബാക്കി 75 പേഴ്സ്ന്റ് പുറത്ത് നിന്നു ഞങ്ങൾ ഇൻവെസ്റ്റ്മെന്റ് ആയി സ്വീകരിക്കുന്നു. സർ ഇപ്പൊ അമരിക്കയിൽ അല്ലേ, സർ ഇവിടെ ഇൻവെസ്റ്റ്‌ ചെയ്താൽ മന്ത്ലി കിട്ടുന്ന പ്രോഫിറ് സാറിനു ഞങ്ങൾ അയച്ചു തരും. ഈ പ്രോജെക്ടിന്റെ മെയിൻ ഹൈലൈറ്, ഇവിടുത്തെ തിയേറ്റർ ആൻഡ് ഫുഡ്‌ കോർട്ട് ആണ്.തിയേറ്റർ ഒക്കെ ഒരുവിധം ഫുൾ ആയി ഫുഡ് കോർട്ടും. സാറിനു എങ്ങനെ ആണ് വേണ്ടത് പ്ലോട്ട് ആയിട്ട് വേണോ അതോ ഷോപ്പ് തൊടങ്ങാൻ ആണോ?”ഒരു ചെറിയ വിവരണത്തോടെ ഫെബിൻ ചോദിച്ചു.

 

“സീ ഫെബിൻ ഞാൻ ആദ്യമയാണ് ഇങ്ങനത്തെ ബിസിനസ്സിലേക് ഇറങ്ങുന്നത്.എനിക്ക് വലിയ ഐഡിയ ഒന്നും ഇല്ല. എനിക്ക് പ്ലോട്ട് ആയിട്ട് വേണ്ട അതിനു ആളുകൾ വന്ന് റെന്റിനു വേണ്ടി ശല്യം ചെയ്യൽ ഓഹ് ആലോചിക്കാൻ വയ്യ. പിന്നെ സിറ്റിയിൽ തന്നെ അല്ലേ ഇത്?”ഞാൻ ചോദിച്ചു.

 

എന്റെ മറുപടി കേട്ട ഫെബിന്റെ മുഖത്ത് സന്തോഷം മിന്നിമറിഞ്ഞു. ബിസിനസ്‌ ചെയ്തു ശീലമില്ലാത്ത ഒരാളെ പറ്റിക്കാൻ വേണ്ടി അവൻ തക്കം പാർത്തിരിക്കാൻ ഇനി തുടങ്ങും. എനിക്കും വേണ്ടിയിരുന്നത് അതാണ്.

 

“അതെ സർ ബാന്ത്രയിലെ റെസിഡന്ഷ്യൽ ഏരിയയോട് ചേർന്നാണ് സർ ഇത് നല്ല ഒരു സ്പോട് ആയിരിക്കും.”ഫെബിൻ ഉത്സാഹത്തോടെ പറഞ്ഞു.

 

“ഹ്മ്മ് ഫെബിൻ ഞാൻ ഒരു പതിനഞ്ചു കോടി ഇറക്കാം എനിക്ക് പ്ലോട്ട് വേണ്ട.

88 Comments

  1. ആരാ മനസ്സിലായില്ല - Nj

    ആട്ടാ…. ആട്ടാ…. ബിക്കാട്ടാ……
    ഞമ്മള് ഭയങ്കരായിട്ട് നേരത്തേ ബന്നല്ലേ…..???
    ഞമ്മന്റെ സിസ്യന്റെ സിസ്യന്റെ അയൽക്കാരനല്ലേ ഈ വില്ലി. ഓന്റെ ശരിയായ പേരേ അതെനിക്ക് മാത്രേ അറിയൂ……
    വി ലംബോദരൻപിള്ള എന്നായിരുന്നു ചെക്കന്റെ പേര്. അത് ചുരുക്കി വില്ല്യം ന്ന് ബിളിച്ചതേ ഈ ഞമ്മളാ…..
    ചെക്കന് സൂക്കേട് ഇപ്പൊ കൊറച്ച് കൊറവാണ്….. ആ ഹിമാറ് ഫെബിനോട് കാണിച്ചെയാണ് ഞമ്മളീ പറേണത്.

    //അത് മതി?

    ഇവിടെ എല്ലായെണ്ണവും ലവ് ഇമോജി ഇട്ടിട്ട് പോകും…?
    നീയെങ്കിലും വായിച്ചിട്ട് തോന്നിയ കാര്യം പറയണം?
    തുടരണോ വേണ്ടയോ എന്നറിയണമല്ലോ//

    ഹമ്ക്ക് ബലാല് ഇബ്‌ലീസേ… ഞമ്മന്റയ കമന്റ് അപ്പോ ജ്ജ് നോക്കാറില്ലേ…… ഞമ്മക്ക് ബെസ്മായി.

    ********
    വിക്കാ…..
    മൊത്തത്തിൽ മടിയായിരുന്നു. അതാ അന്ന് വായിക്കാഞ്ഞേ……
    നിന്റെ പരീക്ഷ എന്തായി..???
    പഠിത്തം നന്നായി പൊക്കോട്ടെ. അതൊക്കെ കഴിഞ്ഞ് മതി എഴുത്തൊക്കെ.

    എന്തരോ എന്തോ….
    ഞാമ്പോണ് ബെയ്??

  2. ഡാ ഞാൻ കഥ വായിച്ചിട്ട് കുറച്ചു നാളായിരുന്നു കമന്റ് ഇടാൻ പാടെ മറന്നതാണ്. എന്തോ നിന്റെ കഥ വായിച്ചിട്ടില്ലെന്ന് തോന്നി വന്ന് നോക്കി അപ്പോളാണ് ഞാൻ കമന്റ് ഇടാത്തത് കാണുന്നത്.

    ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ. കഥ നല്ല ഇന്ട്രെസ്റ്റിംഗ് ആണുട്ടോ. വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ എല്ലാം നല്ല രസമുണ്ട് കഥ വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്.

    സ്നേഹത്തോടെ റിവന?

    1. കടുക്മണിയെ….??
      അന്നെ കണ്ടിട്ട് കുറച്ചയല്ലോ… വായിച്ചില്ലേ അത് മതി…?
      ഇജ്ജെങ്കിലും നല്ല ഒരു കമെന്റ് ഇട്ടല്ലോ…. ഇന്നാ പിടി കുറച്ച്…??????

      //ഫുൾ തല്ലും കുത്തും കൊല്ലലും ആണല്ലോ കഥയിൽ//

      കഥയല്ലേ പുള്ളേ….?

      //വില്ലി ആളൊരു സംഭവം ആണല്ലേ. ശിവാനിയുടെ കാര്യത്തിൽ ചെറിയ വിഷമം ഉണ്ടായിരുന്നു പക്ഷെ അവസാനം ആയപ്പോ അത് മാറി. കുരുവിലയുടെയും ഫ്രാൻസിന്റെ മരണം ഇനി എങ്ങനെ ആണാവോ//

      ഈ കണ്ട വില്ലി അല്ല മോളെ… വില്ലി… He is The Devil….?ആരെ കരയിച്ചാലും ശിവാനിയെ ഞാൻ കരയിക്കില്ല… എനിക്കത്രയും ഇഷ്ട്ടമുള്ള കഥാപാത്രം ആണത്…?

      ഫ്രാൻ‌സിസിന്റെയും കുരുവിളയുടെയും മാത്രേ ഉള്ളോ….?ഒരാൾ കൂടെ ഇല്ലേ നമ്മുടെ എസ്കിമോ…?

      എല്ലാത്തിനെയും ഒരു പാർട്ടിൽ കൊല്ലണോ അതോ വെവ്വേറെ പാർട്ട്‌ മതിയോ എന്നാണ് എന്റെ സംശയം…

      //വിളിയുടെ പാസ്റ്റ്‌ ഒന്നും മനസിലായില്ല//

      വില്ലിയുടെ പാസ്റ്റ് ആണ് കഥയുടെ യഥാർത്ഥ
      തുടക്കം… ഇത് വെറും ഇൻട്രോ കൊലകൾ ആണ്… ഫ്ലാഷ് ബാക്കിന് ശേഷം ആണ് കഥ തുടങ്ങുന്നത്.. ?

      // ബാക്കി വരാൻ ഇനീം വൈകും ലേ വെയ്റ്റിംഗ്//

      പരീക്ഷയല്ലേ പുള്ളേ…?

      സ്നേഹത്തോടെ,

      John Wick ?

      1. പരിക്ഷ ആണ് പോലും ഏത് നേരം ഇതിൽ ആണ് അപ്പഴാ ??

        1. അല്ലല്ല…. രണ്ടീസം ഇവിടെ വന്നില്ലല്ലോ…?

          1. ഉവ്വ നീ വരുന്നത് ഞങ്ങളെ അറിയിച്ചിട്ട് അല്ലല്ലോ

        2. ആ നല്ല പെട കിട്ടാത്തതിന്റെ കുറവാ

          1. നീ വടിയും എടുത്ത് ചെല്ല് നല്ല പുശ് കൊടുക്ക് അവന്റെ backil ?????

      2. പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി ബാക്കി എഴുതി ഇട് നല്ല രസമുണ്ട് കഥ. പരീക്ഷ ഒക്കെ കഴിഞ്ഞിട്ട് മതി കഥ എഴുതുന്നത്. ഓൾ ദി ബെസ്റ്റ്‌

Comments are closed.