? ഋതുഭേദങ്ങൾ ?️ 12 [ഖല്‍ബിന്‍റെ പോരാളി ?] 991

““നിങ്ങള്‍ വന്ന കാലേല്‍ നില്‍ക്കാതെ അകത്തേക്കിരിക്കാം….”” പൂമുഖത്ത് നിന്നിരുന്ന അനഘയുടെ അച്ഛന്‍ വിളിച്ചു.

അതോടെ ദേവും അനഘയും മാളുട്ടിയും അവളുടെ മുത്തശ്ശിയും കുടെ അകത്തേക്ക് കയറി. മാളുട്ടി വന്ന സന്തോഷത്തിലായിരുന്നു സുബ്രഹ്മണ്യനും ധാത്രിയും. ഇന്നത്തെ ദിവസം മാളുട്ടിയ്ക്കായി പായസവും ഉണ്ണിയപ്പവുമെല്ലാം അവര്‍ ഉണ്ടാക്കികൊടുത്തിരുന്നു. രാത്രി വരെ മാളുട്ടി മുത്തശ്ശന്‍റെയോ മുത്തശ്ശിയുടെയോ ഒപ്പമായിരുന്നു. ഒരാള്‍ സ്നേഹിച്ചു കഴിയുമ്പോ അടുത്തയാള്‍ വന്ന് വാങ്ങും. അത് കഴിയുമ്പോഴേക്കും ആദ്യത്തെയാല്‍ തിരിച്ചെത്തിയിട്ടുണ്ടാവും. അങ്ങനെ രണ്ടാളുടെയും കയ്യികളില്‍ കിടന്നായിരുന്നു ഇന്നത്തെ മാളുട്ടിയുടെ കുറുമ്പുകളെല്ലാം.

വൈകീട്ട് ഓഫിസിൽ നിന്ന് തിരിച്ച് വൈദരത്ത് എത്തിയപ്പോഴാണ് മാളുട്ടി അവളുടെ അമ്മാത്തേക്ക് പോയ കാര്യം മനു ഓര്‍ത്തതു തന്നെ. ഇല്ലത്ത് ആകെ ഒരു ശാന്തതയും നിശബ്ദതയും വന്നു മൂടിയിരുന്നു. അവളിവിടെയില്ലെന്ന ചിന്തയില്ലാതെ അവള്‍ക്കായി വാങ്ങിയ ചോക്ലേറ്റ് മിഠായിയെ നോക്കി മനു ഓരോ കാര്യങ്ങള്‍ ആലോചിച്ചിരുന്നു.

മനു മാളുട്ടി വന്നതോടെയുള്ള മാറ്റങ്ങള്‍ ചിന്തിച്ചുനോക്കുകയായിരുന്നു. അവന്‍ ഏറ്റവും കുടുതല്‍ മാറ്റം കണ്ടത് തന്റെ അമ്മയിലും മായയിലുമായിരുന്നു. പേരക്കുട്ടി വന്നപ്പോ അമ്മ ഒരു പത്തു വയസ്സ് കുറഞ്ഞപ്പോലെയുണ്ട്. പിന്നെ മായ. അവളുടെ മാറ്റമാണ് മനു കുടുതല്‍ അടുത്ത് നിന്ന് കണ്ടത്. മറ്റേത് എന്തെങ്കിലും ചിന്തിച്ച് ഒറ്റയ്ക്കിരിക്കുന്ന അവളെ പലപ്പോഴായി കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിനൊന്നും സമയമില്ലാത്തയാളെപ്പോലെയാണ് അവള്. പഴയ മൂടികെട്ടിയ രൂപമെല്ലാം മാറി ആളിപ്പോ ഉഷാറായിട്ടുണ്ട്. രാത്രി കിടക്കാന്‍ നേരം അന്നത്തെ മാളുട്ടിയുടെ ഒരു ലോഡ് കുറുമ്പുകളും തമാശകളുമുണ്ടാവും അവള്‍ക്ക് പങ്കുവെക്കാന്‍….

അല്ലെങ്കില്‍ ആഴ്ചയില്‍ നാലോ അഞ്ചോ തവണ കുഞ്ഞിന്‍റെ പേരും പറഞ്ഞു മനുവിന്‍റെ വായില്‍ നിന്ന് ചീത്ത കേള്‍ക്കുന്ന മായ മാളുട്ടി വന്നതിന് ശേഷം കുഞ്ഞിന്‍റെ കാര്യം അവനോട് മിണ്ടിയിട്ട് പോലുമില്ല… അവള്‍ അവളുടെ ജീവിതത്തിലെ കാര്യങ്ങള്‍ പോലും മറന്ന പോലെയാണ് ഇപ്പോ ജീവിക്കുന്നതെന്ന് മനുവിനെ പലപ്പോഴും തോന്നാറു പോലുമുണ്ട്…. എന്തിരുന്നാലും ആ സംഭവത്തിന് ശേഷം മനു കുറച്ചുകുടെ മായയുമായി സമയം ചിലവഴിക്കാന്‍ നോക്കുന്നുണ്ടായിരുന്നു. അമല് പറഞ്ഞതിന്‍റെ ഒരു ചെറിയ പേടി കൂടിയാതാണെന്നോക്കെ വേണേല്‍ പറയാം കേട്ടോ….

ദേവും അനഘയും മാളുട്ടിയും പിറ്റേന്ന് സന്ധ്യമയങ്ങി കഴിഞ്ഞിട്ടാണ് തിരിച്ചു പോന്നത്. അതിനുമുമ്പ് അത്തുവിന്‍റെ വിവാഹത്തെ പറ്റി കാര്യമായ ചര്‍ച്ച തന്നെയുണ്ടായിരുന്നു. വിവാഹം അരവിന്ദിന്റെ കുടുംബത്തിന്റെ ആചാരപ്രകാരം നടത്തുന്നത് കൊണ്ട് തലേന്ന് അയനൂണ്‍ നമ്പൂതിരി ആചാരപ്രകാരം നടത്താമെന്ന് തിരുമാനമായി. അതിന് മുമ്പ് ചെറിയ രീതിയില്‍ നിശ്ചയം നടത്തുന്നുണ്ട്. എല്ലാത്തിന്‍റെ തിരുമാനം അച്ഛന്‍ മരുമകന്‍റെയും മുത്ത മകളുടെയും  അഭിപ്രായത്തോടെയാണ് തിരുമാനിച്ചത്.

95 Comments

  1. ദ്രോണ നെരൂദ

    സൂപ്പർ

  2. Onnu parayan illa?
    Waiting for next part

  3. വന്ദനം സിനിമയിൽ ഒന്ന് തിരിഞ്ഞു നോക്കാത്തതുകൊണ്ട് അവർ പിരിഞ്ഞ പോലെ തങ്ങളുടെ മനസ്സിലെ ഇഷ്ടം തുറന്നു തുറന്ന് പറയാതെ എന്നെന്നേക്കും ആയി വേർപ്പെടുമോ ? ?. Waiting for nxt part ❤️

    1. അങ്ങനെ പിരിയുമോ എന്ന് ചോദിച്ച അറിയില്ല… നമ്മുക്ക് കാത്തിരിക്കാം… അവരുടെ ജീവിതത്തിൽ നല്ലത് നടക്കും എന്ന് പ്രത്യാശയോടെ… ??

      Thank You ?

  4. Out of words words aanu…. onnum parayaanilla Devum anuvum anaghem maaloottym oke manasil niranh nikkaanu eppozhum….❤️✌️

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  5. മാഷേ പൊളി…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????

  6. അപ്പൂട്ടൻ ?

    വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല ❤️❤️എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????സ്നേഹം

    1. നല്ല വാക്കുകള്‍ക്ക് നന്ദി അപ്പൂട്ടാ ❤️ ?

  7. കൊറച്ച്, കൊറച്ച്കൂടി, കൊറച്ച്കൂടി മതീല്ലോ.. ??

    എന്റെ മോനേ മാളൂട്ടിയുടെ ഈ പാർട്ടിലെ ഡയലോഗ്സ് ഒക്കെ, ചിരിച് ചത്തു.. ??

    ആ ചോക്ലേറ്റ് കൊടുക്കുന്ന സീൻ, കിടക്കാൻ പോകുമ്പോ അനുവാദം ചോദിക്കുന്ന സീൻ ഒക്കെ, കിടു ഐറ്റം ആയിരുന്നു.. ?❤️

    മനുവിന്റെ മാറ്റവും, ബാക്കി ഒക്കെ അതുപോലെ തന്നെ നൈസ് ആയിരുന്നു മോനേ, കിടുകാച്ചു, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ ബ്രോ ?

      ഈ ചോക്ലേറ്റ് സീന്‍ എല്ലാം ജീവിതത്തില്‍ നിന്നും എടുത്തതാണ്… എത്ര പിള്ളേരെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു????

      ഇഷ്ടപ്പെട്ടുവല്ലോ അത് മതി ?

  8. എടാ തെണ്ടീ…

    നീ ആ വൈഷ്ണവത്തിലെ പോലെ ഇവരേം ആദ്യം രണ്ടു വഴിക്കാക്കാനുള്ള പരിപാടിയാണല്ലേ…?? നീ വല്ലാത്തൊരു സാഡിസ്റ്റ് ആണല്ലോ…

    പിന്നെ ആകെയുള്ളൊരു സമാധാനം നീ എങ്ങനേലും അവരെ ഒന്നാക്കും എന്നുള്ള വിശ്വാസമാണ്….

    തെറ്റിക്കരുത്… Plzz?

    1. ചേട്ടായി ?

      എന്താ ചെയ്യാ ഡൈവോഴ്സ് കഥ വേണേൽ ഞാൻ തന്നെ വരണം ???

      വിശ്വാസം അതല്ലേ എല്ലാം ??? (ആവുമായിരിക്കും) ?

  9. ?eppozhathem pole adipoli ayi ee partum.waiting for next part.

  10. ༒☬SULTHAN☬༒

    Qlbe…… പൊളിച്ചുട്ടാ…… ???
    ഉഷാറായിക്ക്…..
    കാത്തിരിക്കുന്നു ❤❤❤❤

  11. മല്ലു റീഡർ

    ഖൽബേ…

    കുടുക്കി..എന്താനട കുഞ്ഞേ അവരെ ഇങ്ങനെ രണ്ട് ദിശയിൽ ഇങ്ങനെ നിർത്തിരിക്കുന്നത്..അതു വായിക്കുമ്പോ എന്തോ ഒരു ഇത്..

    എന്തായാലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. ഇക്ക…

      അവർ മാറി നിന്ന് പരസ്പരം സ്നേഹിക്കട്ടെ… അതൊക്കെ ഒരു രസം അല്ലെ ?

  12. ഈ പാർട്ട് um പൊളിച്ചു ഒന്നും പറയാൻ ഇല്ല . അടുത്ത part ine waiting…,.

  13. മുത്തു

    ❤️❤️❤️❤️❤️❤️❤️????

  14. Nikhilhttps://i.imgur.com/c15zEOd.jpg

    ?kollam bro

  15. ഒരു തുറന്ന് പറചലിൻ്റെ അകമ്പടിയോടെ എല്ലാം തീരും പക്ഷേ അതിലേക്ക് എത്തിച്ചേരാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്.
    സ്നേപൂര്വ്വം ആരാധകൻ❤️

    1. അതേ… അവർ തമ്മില്‍ ഒന്ന് തുറന്ന് സംസാരിക്കുമോ എന്ന് അറിയാൻ ആണ്‌ ഇനിയുള്ള കാത്തിരിപ്പ്…

      കാത്തിരുന്നു കാണാം…

      Thank You ?

  16. പതിവ് തെറ്റിച്ചില്ല പോരാളി ഇത്തവണയും കിടുക്കി..
    തുടരുക

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. ഒത്തിരി സന്തോഷം രാവണ… ☺ ? ?

  17. പഴയ സന്യാസി

    ❤❤

  18. Hey ഖല്‍ബിന്‍റെ പോരാളി
    Good going man mallutii super munch nte sin okk polich [dev, manu]
    no words man waiting for next part
    Much love❤

    Karma

  19. രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നെ ഉള്ളു… അങ്ങനെ സംസാരിച്ചാൽ നിന്റെ പ്ലാനിങ് പാളുവല്ലോ ?.

    ഇത്തവണയും പൊളിച്ചു. പിന്നെന്താ… മാളൂട്ടി ഇഷ്ടം… അത് പ്രത്യേകം പറയണ്ടല്ലോ.

    ““എന്ത് തിരക്ക്…. ഈയൊരാഴ്ചയ്ക്കിടെ മൂന്നോ നാലോ തവണ ഞാന്‍ ഈ കാര്യത്തിന് അവന്‍റെ വീട്ടില്‍ പോയി. എല്ലാ ദിവസവും ചെറികുത്തി അവനവിടെയുണ്ടാവും…. ഇത് മടിയാ…. ദേഹാനങ്ങാനുള്ള മടി….””

    ഈ ഡയലോഗ് എന്തോ കുത്തിപ്പറയണപോലെ ഫീൽ ചെയ്തു ???. ?

    Next പാർട്ടിൽ കാണാം

    1. Oru Paavam Snehithan {OPS}

      രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നെ ഉള്ളു
      Enthayalum superb

      1. അതേ അത്രേ ഉള്ളു… പക്ഷേ പെട്ടെന്ന് അതിനൊരു അവസരം കിട്ടുമോ എന്ന് അറിയില്ല ? ?

    2. കുട്ടപ്പോ ? ?

      എന്റെ പ്ലാനിംഗ് ഇപ്പോഴേ തെറ്റി ഇരിക്കുകയാ…. എന്താവോ എന്തോ…

      കുത്തിയത് പോലെ തോന്നിയോ… ☺ അല്ല നീയും ഇങ്ങനെ വെറുതെ ഇരിക്കുന്ന കൂട്ടത്തിൽ ആണോ… ? ആണെങ്കിൽ പറഞ്ഞ്‌ കാര്യമില്ല… കുത്ത് തന്നെ ??

Comments are closed.