? ഋതുഭേദങ്ങൾ ?️ 12 [ഖല്‍ബിന്‍റെ പോരാളി ?] 991

മൂന്ന് ദിവസം കഴിഞ്ഞപ്പോ അത്തു നെന്മണിക്കരയിലെത്തി. മാളുട്ടിയെ കാണാനുള്ള കൊതി കൊണ്ട് സ്വന്തം ഇല്ലത്തേക്ക് പോലും പോകാതെ എക്സാം കഴിഞ്ഞതും വൈദരത്തേക്ക് പോരുകയായിരുന്നു. ദേവും അനഘയും മാളുട്ടിയും കുടെയാണ് അടുത്തുള്ള ബസ് സ്റ്റാന്‍റിലേക്ക് അവളെ കൂട്ടികൊണ്ടുവരാന്‍ പോയത്. മാളുട്ടി ചിറ്റശ്ശിയെ രണ്ടുമൂന്ന് തവണ വിഡിയോ കോളിലുടെ കണ്ടതിനാല്‍ പരിചയകുറവൊന്നുമുണ്ടായിരുന്നില്ല. ചിറ്റശ്ശി വരുമെന്ന് പറഞ്ഞപ്പോ സന്തോഷത്തോടെ മുഖം വിടരുന്നതോക്കെ കണ്ടതാണ്. എന്നാലും ചിറ്റശ്ശിയോട് മിണ്ടാനും അവളുടെ കൈയിലേക്ക് പോകാനും ഒരു ചെറിയ നാണമോ മറ്റോ ഉണ്ടായിരുന്നു.

എന്നാല്‍ അത്തു അത് മനസിലാക്കി മാളുട്ടിയോട് അങ്ങോട്ട് കയറി കൊഞ്ചിക്കാനും സംസാരിക്കാനും തുടങ്ങി. കുറച്ച് നേരം കൊണ്ട് മാളുട്ടി അത്തുവുമായി കൂട്ടായി. പിന്നെ അത്തു വൈദരത്തുണ്ടായ മൂന്ന് ദിവസം മാളുട്ടി അവളുടെ കൂടെയായിരുന്നു. മാളുട്ടിയുടെ കുടെ കൂടിയാല്‍ ചില നേരത്ത് അത്തു മാളുട്ടിയെക്കാള്‍ ചെറിയ കുട്ടിയാണെന്ന് തോന്നി പോകും. മാളുട്ടിയ്ക്കും തന്‍റെ കുടെ എല്ലാത്തിനും രാവിലെ മുതല്‍ രാത്രി വരെ ഒരാളെ കിട്ടിയപ്പോ അത് മതിയെന്ന ഭാവമായിരുന്നു. എന്നാലും ഉറങ്ങാന്‍ നേരം കൃത്യമായി അമ്മയുടെ അടുത്തെത്തും അവള്‍.

അത്തുവിന് ദേവിന്‍റെ മുറിയുടെ അടുത്തുള്ള റൂമാണ് കൊടുത്തിരുന്നത്. അതുകൊണ്ട് തന്നെ അത്താഴം കഴിഞ്ഞ മാളുട്ടി ഉറങ്ങുന്നത് വരെ അത്തുവും കളിയും ചിരിയുമായി ദേവിന്‍റെ മുറിയില്‍ കാണും. അതിനാല്‍ മാളുട്ടി ഉറങ്ങുന്നതിനും അത്തു റൂം വിട്ട് പോകുന്നതും വരെ ദേവ് റൂമിലേക്ക് അധികം പോകാറില്ല. ഒന്നെങ്കില്‍ വൈകിയെ മുകളിലേക്ക് കയറു. അല്ലെങ്കില്‍ അവരുടെ ബഹളം കഴിയും വരെ ബാല്‍ക്കണിയില്‍ പോയി കിഴക്ക് വശത്തുള്ള ആ കുഞ്ഞു നക്ഷത്രത്തെ നോക്കി നില്‍ക്കും.

മൂന്ന് ദിവസത്തോളം അത്തു വൈദരത്ത് ഉണ്ടായിരുന്നു. നാലാം നാള്‍ രാവിലെ അമ്പലം കഴിഞ്ഞാല്‍ ദേവും അനഘയും അത്തുവും മാളുട്ടിയും കുടെ ഏഴില്ലംകാവിലേക്ക് പോകാനായിരുന്നു ഉദ്ദേശം. പോകുന്നതിന് മുമ്പുള്ള രാത്രി പൂമുഖത്ത് എന്തോ കണക്ക് നോക്കികൊണ്ടിരിക്കുകയായിരുന്നു ദേവ്. ആ സമയം പമ്മി പതുങ്ങിയും അത്തു ദേവിനരികില്‍ എത്തി.

““ദേവേട്ടാ….”” അത്തു ദേവിനെ വിളിച്ചു.

““ങേ…. ഹാ താനാണോ….?””  കണക്കുകള്‍ എഴുതികൂട്ടുന്നതിനിടയില്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയ ദേവ് സൈഡില്‍ അത്തുവിനെ കണ്ടപ്പോള്‍ പറഞ്ഞു.

““എന്താ എഴുതുന്നത്….?””  അത്തു അടുത്തുള്ള കസേരയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.

““കുറച്ചു കണക്കാ…. മൈസുരിലെ ബിസിനസിന്‍റെ…..””  ദേവ് എഴുത്ത് തുടര്‍ന്ന് കൊണ്ട് തന്നെ പറഞ്ഞു.

95 Comments

  1. ദ്രോണ നെരൂദ

    സൂപ്പർ

  2. Onnu parayan illa?
    Waiting for next part

  3. വന്ദനം സിനിമയിൽ ഒന്ന് തിരിഞ്ഞു നോക്കാത്തതുകൊണ്ട് അവർ പിരിഞ്ഞ പോലെ തങ്ങളുടെ മനസ്സിലെ ഇഷ്ടം തുറന്നു തുറന്ന് പറയാതെ എന്നെന്നേക്കും ആയി വേർപ്പെടുമോ ? ?. Waiting for nxt part ❤️

    1. അങ്ങനെ പിരിയുമോ എന്ന് ചോദിച്ച അറിയില്ല… നമ്മുക്ക് കാത്തിരിക്കാം… അവരുടെ ജീവിതത്തിൽ നല്ലത് നടക്കും എന്ന് പ്രത്യാശയോടെ… ??

      Thank You ?

  4. Out of words words aanu…. onnum parayaanilla Devum anuvum anaghem maaloottym oke manasil niranh nikkaanu eppozhum….❤️✌️

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  5. മാഷേ പൊളി…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????

  6. അപ്പൂട്ടൻ ?

    വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല ❤️❤️എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????സ്നേഹം

    1. നല്ല വാക്കുകള്‍ക്ക് നന്ദി അപ്പൂട്ടാ ❤️ ?

  7. കൊറച്ച്, കൊറച്ച്കൂടി, കൊറച്ച്കൂടി മതീല്ലോ.. ??

    എന്റെ മോനേ മാളൂട്ടിയുടെ ഈ പാർട്ടിലെ ഡയലോഗ്സ് ഒക്കെ, ചിരിച് ചത്തു.. ??

    ആ ചോക്ലേറ്റ് കൊടുക്കുന്ന സീൻ, കിടക്കാൻ പോകുമ്പോ അനുവാദം ചോദിക്കുന്ന സീൻ ഒക്കെ, കിടു ഐറ്റം ആയിരുന്നു.. ?❤️

    മനുവിന്റെ മാറ്റവും, ബാക്കി ഒക്കെ അതുപോലെ തന്നെ നൈസ് ആയിരുന്നു മോനേ, കിടുകാച്ചു, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ ബ്രോ ?

      ഈ ചോക്ലേറ്റ് സീന്‍ എല്ലാം ജീവിതത്തില്‍ നിന്നും എടുത്തതാണ്… എത്ര പിള്ളേരെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു????

      ഇഷ്ടപ്പെട്ടുവല്ലോ അത് മതി ?

  8. എടാ തെണ്ടീ…

    നീ ആ വൈഷ്ണവത്തിലെ പോലെ ഇവരേം ആദ്യം രണ്ടു വഴിക്കാക്കാനുള്ള പരിപാടിയാണല്ലേ…?? നീ വല്ലാത്തൊരു സാഡിസ്റ്റ് ആണല്ലോ…

    പിന്നെ ആകെയുള്ളൊരു സമാധാനം നീ എങ്ങനേലും അവരെ ഒന്നാക്കും എന്നുള്ള വിശ്വാസമാണ്….

    തെറ്റിക്കരുത്… Plzz?

    1. ചേട്ടായി ?

      എന്താ ചെയ്യാ ഡൈവോഴ്സ് കഥ വേണേൽ ഞാൻ തന്നെ വരണം ???

      വിശ്വാസം അതല്ലേ എല്ലാം ??? (ആവുമായിരിക്കും) ?

  9. ?eppozhathem pole adipoli ayi ee partum.waiting for next part.

  10. ༒☬SULTHAN☬༒

    Qlbe…… പൊളിച്ചുട്ടാ…… ???
    ഉഷാറായിക്ക്…..
    കാത്തിരിക്കുന്നു ❤❤❤❤

  11. മല്ലു റീഡർ

    ഖൽബേ…

    കുടുക്കി..എന്താനട കുഞ്ഞേ അവരെ ഇങ്ങനെ രണ്ട് ദിശയിൽ ഇങ്ങനെ നിർത്തിരിക്കുന്നത്..അതു വായിക്കുമ്പോ എന്തോ ഒരു ഇത്..

    എന്തായാലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. ഇക്ക…

      അവർ മാറി നിന്ന് പരസ്പരം സ്നേഹിക്കട്ടെ… അതൊക്കെ ഒരു രസം അല്ലെ ?

  12. ഈ പാർട്ട് um പൊളിച്ചു ഒന്നും പറയാൻ ഇല്ല . അടുത്ത part ine waiting…,.

  13. മുത്തു

    ❤️❤️❤️❤️❤️❤️❤️????

  14. Nikhilhttps://i.imgur.com/c15zEOd.jpg

    ?kollam bro

  15. ഒരു തുറന്ന് പറചലിൻ്റെ അകമ്പടിയോടെ എല്ലാം തീരും പക്ഷേ അതിലേക്ക് എത്തിച്ചേരാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്.
    സ്നേപൂര്വ്വം ആരാധകൻ❤️

    1. അതേ… അവർ തമ്മില്‍ ഒന്ന് തുറന്ന് സംസാരിക്കുമോ എന്ന് അറിയാൻ ആണ്‌ ഇനിയുള്ള കാത്തിരിപ്പ്…

      കാത്തിരുന്നു കാണാം…

      Thank You ?

  16. പതിവ് തെറ്റിച്ചില്ല പോരാളി ഇത്തവണയും കിടുക്കി..
    തുടരുക

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. ഒത്തിരി സന്തോഷം രാവണ… ☺ ? ?

  17. പഴയ സന്യാസി

    ❤❤

  18. Hey ഖല്‍ബിന്‍റെ പോരാളി
    Good going man mallutii super munch nte sin okk polich [dev, manu]
    no words man waiting for next part
    Much love❤

    Karma

  19. രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നെ ഉള്ളു… അങ്ങനെ സംസാരിച്ചാൽ നിന്റെ പ്ലാനിങ് പാളുവല്ലോ ?.

    ഇത്തവണയും പൊളിച്ചു. പിന്നെന്താ… മാളൂട്ടി ഇഷ്ടം… അത് പ്രത്യേകം പറയണ്ടല്ലോ.

    ““എന്ത് തിരക്ക്…. ഈയൊരാഴ്ചയ്ക്കിടെ മൂന്നോ നാലോ തവണ ഞാന്‍ ഈ കാര്യത്തിന് അവന്‍റെ വീട്ടില്‍ പോയി. എല്ലാ ദിവസവും ചെറികുത്തി അവനവിടെയുണ്ടാവും…. ഇത് മടിയാ…. ദേഹാനങ്ങാനുള്ള മടി….””

    ഈ ഡയലോഗ് എന്തോ കുത്തിപ്പറയണപോലെ ഫീൽ ചെയ്തു ???. ?

    Next പാർട്ടിൽ കാണാം

    1. Oru Paavam Snehithan {OPS}

      രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നെ ഉള്ളു
      Enthayalum superb

      1. അതേ അത്രേ ഉള്ളു… പക്ഷേ പെട്ടെന്ന് അതിനൊരു അവസരം കിട്ടുമോ എന്ന് അറിയില്ല ? ?

    2. കുട്ടപ്പോ ? ?

      എന്റെ പ്ലാനിംഗ് ഇപ്പോഴേ തെറ്റി ഇരിക്കുകയാ…. എന്താവോ എന്തോ…

      കുത്തിയത് പോലെ തോന്നിയോ… ☺ അല്ല നീയും ഇങ്ങനെ വെറുതെ ഇരിക്കുന്ന കൂട്ടത്തിൽ ആണോ… ? ആണെങ്കിൽ പറഞ്ഞ്‌ കാര്യമില്ല… കുത്ത് തന്നെ ??

Comments are closed.