? ഋതുഭേദങ്ങൾ ?️ 12 [ഖല്‍ബിന്‍റെ പോരാളി ?] 991

അനഘ ഇതെല്ലാം കേട്ട് അല്‍പം ഞെട്ടലോടെ ദേവിനെ നോക്കി. ദേവ് എല്ലാം പ്ലാന്‍ ചെയ്തുവെന്ന കാര്യം മനസിലാക്കിയ അനഘയ്ക്ക് എന്തു മറുപടി പറയണമെന്നറിയാതെ നിന്നു.

““താന്‍ പഠിക്കാന്‍ പോകുന്ന കാര്യം എല്ലാവരെയും പറഞ്ഞു മനസിലാക്കാന്‍ ഇത്തിരി പാടാണ്. പ്രത്യേകിച്ച് മാളുട്ടിയെ…. സാരമില്ല… എന്തായാലും ഞാന്‍ പറഞ്ഞു മനസിലാക്കികൊള്ളാം….”” ദേവ് എച്ചുകെട്ടിയ ഒരു ചിരിയോടെ പറഞ്ഞു ഒപ്പിച്ചു. അവന്‍റെ മുഖഭാവത്തിന്‍റെ അര്‍ത്ഥം അനഘയ്ക്ക് മനസിലായിരുന്നില്ല… അതിനാല്‍ തന്നെ അനഘ മറുപടിയൊന്നും പറഞ്ഞില്ല.

““താനെന്തായാലും നാളെ യുണിവേഴ്സിറ്റി സൈറ്റോന്ന് ചെക്ക് ചെയ്തു നോക്ക് കേട്ടോ… എന്‍റെ ലാപ് ഷെല്‍ഫിലുണ്ട്…. അതില്‍ നോക്കിയാ മതി…”” ദേവ് അനഘയുടെ മുഖത്ത് നോക്കി പറഞ്ഞു..

““മ്….”” അനഘ ഒരു മൂളലില്‍ മറുപടിയൊതുക്കി.

““പിന്നെ….. അല്ലേല്‍ വേണ്ട… അത്രയുള്ളു…. താന്‍ കിടന്നോ….”” ദേവ് എന്തോ പറയാന്‍ തുനിഞ്ഞെങ്കിലും എന്തോ ചിന്തയില്‍ അത് വിഴുങ്ങി. പിന്നെ അനഘയോട് പോയ്ക്കൊള്ളാന്‍ പറഞ്ഞു. അനഘ തിരിഞ്ഞു റൂമിലേക്ക് നടന്നു.
വാതിലിലെത്തിയപ്പോ തിരിഞ്ഞു ദേവിനെ നോക്കിയപ്പോ അവിടെ കറുത്ത ആകാശത്തെ നോക്കി എന്തോ ചിന്തിച്ചു നില്‍ക്കുന്ന ദേവിനെയാണ് കണ്ടത്. എന്തോ അതിനെ തടസ്സപ്പെടുത്താന്‍ അനഘയ്ക്ക് തോന്നിയില്ല. അവള്‍ റൂമിലേക്ക് കയറി മാളുട്ടിയ്ക്കടുത്ത് വെച്ചിരുന്ന തലയണ പഴയ സ്ഥാനത്ത് വെച്ചു അവളുടെ അടുത്ത് കയറി കിടന്നു. ദേവേട്ടന്‍ പറഞ്ഞ വാക്കുകള്‍ വിണ്ടും ഓര്‍മകളില്‍ വന്നപ്പോ ആദ്യം നോട്ടം പോയത് മാളുട്ടിയിലേക്കാണ്. ഉറങ്ങി കിടക്കുന്ന മാളുട്ടിയുടെ നെറ്റിയില്‍ പതിയെ തലോടി. ഉറക്കത്തിലും പുഞ്ചിരിക്കുന്ന മാളുട്ടിയുടെ മുഖത്തേക്ക് തന്നെ അനഘ നോക്കികൊണ്ടിരുന്നു. എന്തോ നഷ്ടങ്ങളുടെ കുട്ടത്തിലേക്ക് ആ ചിരിയും വരുമോ എന്ന ചിന്ത അനഘയുടെ മനസിലേക്ക് കടന്നു വന്നു. എന്തു ചെയ്യണമെന്നറിയാതെ അവളുടെ മനസ് കുലുങ്ങികൊണ്ടിരുന്നു.

അല്‍പം കഴിഞ്ഞപ്പോ വാതിലടച്ചു ദേവ് റൂമിലേക്ക് കയറി വന്നപ്പോഴാണ് അനഘ ചിന്തകളില്‍ നിന്ന് ഉണരുന്നത്. ദേവ് മാളുട്ടിയുടെ അടുത്തായി വന്നു കിടന്നു. ആ മുഖത്ത് എന്തോ വിഷമമുള്ളത് അനഘ മനസിലാക്കിയിരുന്നു എന്നാല്‍ അതിന്‍റെ കാരണമെന്താണെന്ന് എത്ര ചിന്തിച്ചിട്ടും അനഘയ്ക്ക് മനസിലായില്ല. ദേവ് ലൈറ്റോഫാക്കിയപ്പോ മാളുട്ടിയെ കെട്ടിപിടിച്ചു അനഘ കിടന്നു. ചിന്തകളുടെ മൂടുപടങ്ങളുമായി….

 

(…തുടരും…)

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

ഇഷ്ടമായാലും ഇല്ലെങ്കിലും രണ്ടുവാക്കുകളിലെങ്കിലും അഭിപ്രായം അറിയിക്കും എന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങളാണ് എന്‍റെ ബാക്കി എഴുത്തിനുള്ള പ്രചോദനം. പ്രചോദനം നല്‍കുമെന്ന് പ്രതീക്ഷയില്‍ നിര്‍ത്തുന്നു. അടുത്ത ഭാഗം എന്ന് തരുമെന്ന് കൃത്യമായി പറയാന്‍ എനിക്ക് സാധിക്കില്ല…. പരമാവധി പെട്ടെന്ന് തരാന്‍ ശ്രമിക്കാം…

Stay Safe

  ഖല്‍ബിന്‍റെ പോരാളി

◆━━━━━━━━━━◆❃◆━━━━━━━━━━◆

95 Comments

  1. ദ്രോണ നെരൂദ

    സൂപ്പർ

  2. Onnu parayan illa?
    Waiting for next part

  3. വന്ദനം സിനിമയിൽ ഒന്ന് തിരിഞ്ഞു നോക്കാത്തതുകൊണ്ട് അവർ പിരിഞ്ഞ പോലെ തങ്ങളുടെ മനസ്സിലെ ഇഷ്ടം തുറന്നു തുറന്ന് പറയാതെ എന്നെന്നേക്കും ആയി വേർപ്പെടുമോ ? ?. Waiting for nxt part ❤️

    1. അങ്ങനെ പിരിയുമോ എന്ന് ചോദിച്ച അറിയില്ല… നമ്മുക്ക് കാത്തിരിക്കാം… അവരുടെ ജീവിതത്തിൽ നല്ലത് നടക്കും എന്ന് പ്രത്യാശയോടെ… ??

      Thank You ?

  4. Out of words words aanu…. onnum parayaanilla Devum anuvum anaghem maaloottym oke manasil niranh nikkaanu eppozhum….❤️✌️

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  5. മാഷേ പൊളി…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????

  6. അപ്പൂട്ടൻ ?

    വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല ❤️❤️എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????സ്നേഹം

    1. നല്ല വാക്കുകള്‍ക്ക് നന്ദി അപ്പൂട്ടാ ❤️ ?

  7. കൊറച്ച്, കൊറച്ച്കൂടി, കൊറച്ച്കൂടി മതീല്ലോ.. ??

    എന്റെ മോനേ മാളൂട്ടിയുടെ ഈ പാർട്ടിലെ ഡയലോഗ്സ് ഒക്കെ, ചിരിച് ചത്തു.. ??

    ആ ചോക്ലേറ്റ് കൊടുക്കുന്ന സീൻ, കിടക്കാൻ പോകുമ്പോ അനുവാദം ചോദിക്കുന്ന സീൻ ഒക്കെ, കിടു ഐറ്റം ആയിരുന്നു.. ?❤️

    മനുവിന്റെ മാറ്റവും, ബാക്കി ഒക്കെ അതുപോലെ തന്നെ നൈസ് ആയിരുന്നു മോനേ, കിടുകാച്ചു, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ ബ്രോ ?

      ഈ ചോക്ലേറ്റ് സീന്‍ എല്ലാം ജീവിതത്തില്‍ നിന്നും എടുത്തതാണ്… എത്ര പിള്ളേരെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു????

      ഇഷ്ടപ്പെട്ടുവല്ലോ അത് മതി ?

  8. എടാ തെണ്ടീ…

    നീ ആ വൈഷ്ണവത്തിലെ പോലെ ഇവരേം ആദ്യം രണ്ടു വഴിക്കാക്കാനുള്ള പരിപാടിയാണല്ലേ…?? നീ വല്ലാത്തൊരു സാഡിസ്റ്റ് ആണല്ലോ…

    പിന്നെ ആകെയുള്ളൊരു സമാധാനം നീ എങ്ങനേലും അവരെ ഒന്നാക്കും എന്നുള്ള വിശ്വാസമാണ്….

    തെറ്റിക്കരുത്… Plzz?

    1. ചേട്ടായി ?

      എന്താ ചെയ്യാ ഡൈവോഴ്സ് കഥ വേണേൽ ഞാൻ തന്നെ വരണം ???

      വിശ്വാസം അതല്ലേ എല്ലാം ??? (ആവുമായിരിക്കും) ?

  9. ?eppozhathem pole adipoli ayi ee partum.waiting for next part.

  10. ༒☬SULTHAN☬༒

    Qlbe…… പൊളിച്ചുട്ടാ…… ???
    ഉഷാറായിക്ക്…..
    കാത്തിരിക്കുന്നു ❤❤❤❤

  11. മല്ലു റീഡർ

    ഖൽബേ…

    കുടുക്കി..എന്താനട കുഞ്ഞേ അവരെ ഇങ്ങനെ രണ്ട് ദിശയിൽ ഇങ്ങനെ നിർത്തിരിക്കുന്നത്..അതു വായിക്കുമ്പോ എന്തോ ഒരു ഇത്..

    എന്തായാലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. ഇക്ക…

      അവർ മാറി നിന്ന് പരസ്പരം സ്നേഹിക്കട്ടെ… അതൊക്കെ ഒരു രസം അല്ലെ ?

  12. ഈ പാർട്ട് um പൊളിച്ചു ഒന്നും പറയാൻ ഇല്ല . അടുത്ത part ine waiting…,.

  13. മുത്തു

    ❤️❤️❤️❤️❤️❤️❤️????

  14. Nikhilhttps://i.imgur.com/c15zEOd.jpg

    ?kollam bro

  15. ഒരു തുറന്ന് പറചലിൻ്റെ അകമ്പടിയോടെ എല്ലാം തീരും പക്ഷേ അതിലേക്ക് എത്തിച്ചേരാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്.
    സ്നേപൂര്വ്വം ആരാധകൻ❤️

    1. അതേ… അവർ തമ്മില്‍ ഒന്ന് തുറന്ന് സംസാരിക്കുമോ എന്ന് അറിയാൻ ആണ്‌ ഇനിയുള്ള കാത്തിരിപ്പ്…

      കാത്തിരുന്നു കാണാം…

      Thank You ?

  16. പതിവ് തെറ്റിച്ചില്ല പോരാളി ഇത്തവണയും കിടുക്കി..
    തുടരുക

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. ഒത്തിരി സന്തോഷം രാവണ… ☺ ? ?

  17. പഴയ സന്യാസി

    ❤❤

  18. Hey ഖല്‍ബിന്‍റെ പോരാളി
    Good going man mallutii super munch nte sin okk polich [dev, manu]
    no words man waiting for next part
    Much love❤

    Karma

  19. രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നെ ഉള്ളു… അങ്ങനെ സംസാരിച്ചാൽ നിന്റെ പ്ലാനിങ് പാളുവല്ലോ ?.

    ഇത്തവണയും പൊളിച്ചു. പിന്നെന്താ… മാളൂട്ടി ഇഷ്ടം… അത് പ്രത്യേകം പറയണ്ടല്ലോ.

    ““എന്ത് തിരക്ക്…. ഈയൊരാഴ്ചയ്ക്കിടെ മൂന്നോ നാലോ തവണ ഞാന്‍ ഈ കാര്യത്തിന് അവന്‍റെ വീട്ടില്‍ പോയി. എല്ലാ ദിവസവും ചെറികുത്തി അവനവിടെയുണ്ടാവും…. ഇത് മടിയാ…. ദേഹാനങ്ങാനുള്ള മടി….””

    ഈ ഡയലോഗ് എന്തോ കുത്തിപ്പറയണപോലെ ഫീൽ ചെയ്തു ???. ?

    Next പാർട്ടിൽ കാണാം

    1. Oru Paavam Snehithan {OPS}

      രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നെ ഉള്ളു
      Enthayalum superb

      1. അതേ അത്രേ ഉള്ളു… പക്ഷേ പെട്ടെന്ന് അതിനൊരു അവസരം കിട്ടുമോ എന്ന് അറിയില്ല ? ?

    2. കുട്ടപ്പോ ? ?

      എന്റെ പ്ലാനിംഗ് ഇപ്പോഴേ തെറ്റി ഇരിക്കുകയാ…. എന്താവോ എന്തോ…

      കുത്തിയത് പോലെ തോന്നിയോ… ☺ അല്ല നീയും ഇങ്ങനെ വെറുതെ ഇരിക്കുന്ന കൂട്ടത്തിൽ ആണോ… ? ആണെങ്കിൽ പറഞ്ഞ്‌ കാര്യമില്ല… കുത്ത് തന്നെ ??

Comments are closed.