? ഋതുഭേദങ്ങൾ ?️ 12 [ഖല്‍ബിന്‍റെ പോരാളി ?] 991

““പറഞ്ഞത് മനസിലായി എന്നു വിചാരിക്കുന്നു. അതുകൊണ്ട് സൗത്ത് ഇന്ത്യയില്‍ എവിടെയെങ്കിലും പോയ മതി… ഇനി ദൂരെ പോകണം എന്ന് നിര്‍ബന്ധമാണെങ്കില്‍ ഹൈദരബാദ് യുണിവേഴ്സിറ്റി നോക്കാം…. അതാവുമ്പോ അല്‍പം ദൂരമൊക്കെയുണ്ട്…. എന്നാലും ഒരു നേരത്തെ യാത്ര കൊണ്ട് ഇങ്ങേത്താന്‍ പറ്റും….”” ദേവ് പറഞ്ഞു. അനഘ തലയാട്ടി സമ്മതം അറിയിച്ചു.

““പ്രസിദ്ധമായ യുണിവേഴ്സിറ്റിയെല്ലാം അവരുടെ അഡ്മിഷന്‍ തുടങ്ങിയിട്ടുണ്ട്. താന്‍ നാളെ അവരുടെ സൈറ്റിലൊന്ന് ചെക്ക് ചെയ്തു നോക്ക്…. തുടങ്ങിയിട്ടുണ്ടെങ്കില്‍ രജിസ്ട്രര്‍ ചെയ്തോളു…””

““ങേ…. ഇല്ല… ഞാന്‍ ഇപ്രാവിശ്യം കൊടുക്കുന്നില്ല….”” അനഘ പെട്ടെന്ന് തലപൊക്കി പറഞ്ഞു.

““അതെന്താ….?””

““പഠിക്കാനാണ് എന്ന് പറഞ്ഞങ്ങോട്ട് ഓടിപിടിച്ചുപൊകാനൊന്നും പറ്റില്ല…. ബുക്കും താമസവുമൊക്കെയായി നല്ല ചിലവുണ്ടാകും…. അതിനൊക്കെ വഴി കണ്ടെത്തിയിട്ട് ഞാന്‍ പഠിക്കാന്‍ പോകുന്നുള്ളു.””

““പണത്തിന്‍റെ കാര്യം വിചാരിച്ച് താന്‍ പഠിക്കാന്‍ പോകാതെയിരിക്കണ്ട… തന്‍റെ പഠിപ്പിനും താമസത്തിനുമുള്ള ചിലവെല്ലാം ഞാന്‍ നോക്കിക്കൊള്ളാം…. അല്ലെങ്കിലെ ഒരു കൊല്ലം പോയി… ഇനി പണം കണ്ടെത്തനായിട്ട് സമയം കളയണ്ട….”” ദേവ് അവള്‍ പറഞ്ഞ പ്രശ്നത്തിന് പരിഹാരം പോലെ പറഞ്ഞു.

““നിങ്ങളെന്തിനാ എനിക്ക് വേണ്ടി പണം ചിലവഴിക്കുന്നത്….?””

““താന്‍ അപ്പം തിന്നാല്‍ മതി കുഴിയെണ്ണണ്ട….””

““അതുപോരല്ലോ…. എന്തിനാ എനിക്ക് വേണ്ടി പണം ചിലവഴിക്കുന്നത് എന്ന് എനിക്കറിയണം…”” അനഘ ഉടനടി പറഞ്ഞു.

““ഓ… എന്നാ കേട്ടോ…. താന്‍ ആദ്യരാത്രി പറഞ്ഞത് വല്ലതും ഓര്‍മയുണ്ടോ….?”” ദേവ് ചോദിച്ചു. അനഘ കുറച്ചുനേരം ചിന്തിച്ചു നിന്നെങ്കിലും ഒന്നും കിട്ടാത്തത് കൊണ്ട് തലയാട്ടി ഇല്ലയെന്ന് അറിയിച്ചു.

““ഹാ…. താന്‍ മറന്നു കാണും… പക്ഷേ എനിക്ക് നല്ല ഓര്‍മ്മയുണ്ട്…. താന്‍ അന്ന് പറഞ്ഞില്ലേ…. ഞാന്‍ കാരണമാണ് തന്‍റെ പി.ജി സ്വപ്നങ്ങളെല്ലാം തകര്‍ന്നതെന്ന്… അന്നെ തിരുമാനിച്ചതാ തന്‍റെ ആ സ്വപ്നം നിറവേറ്റി കൊടുക്കണമെന്ന്….. ഞാനായിട്ട് ആരുടെയും സ്വപ്നത്തിന് വിലങ്ങുതടിയാവരുതെന്ന് എനിക്ക് ഇപ്പോ നിര്‍ബന്ധമുണ്ട്…..””

““അത് ഞാന്‍ അന്ന് വെറുതെ….”” ദേവിന്‍റെ പറച്ചിലില്‍ എന്തോ ഓര്‍മ്മ വന്ന അനഘ അത് ന്യായിക്കരിക്കാന്‍ ശ്രമിച്ചു.

““വേണ്ട…. അതിനെക്കുറിച്ച് താന്‍ ഒന്നും പറയണ്ട…. പിന്നെ അത്തുവിന്‍റെ വിവാഹം കഴിഞ്ഞാല്‍ അവസാനിക്കുന്ന ഒരു ഉടമ്പടിയുണ്ട് നമ്മള്‍ തമ്മില്‍…. അന്ന് ഒറ്റ ദിവസം കൊണ്ട് ഇതൊന്നും ഒഴുവാക്കാന്‍ പറ്റില്ല…. ഞാന്‍ ചിന്തിച്ചപ്പോ തന്‍റെ പഠിക്കാനുള്ള ഈ പോക്ക് അതിന് ഒരു നല്ല അവസരമാവും…. താന്‍ പോയി വരുമ്പോഴേക്കും തന്‍റെ ഇല്ലത്തും ഇവിടെയും ഞാന്‍ എല്ലാം പറഞ്ഞു മനസിലാക്കികൊള്ളാം…. പിന്നെ ഇവിടെ നിന്നുള്ള ഒരു മാറ്റം തനിക്കും ഗുണം ചെയ്യുമെന്ന് ഞാന്‍ വിചാരിക്കുന്നു….”” ദേവ് കിഴക്കേ ചക്രവാളത്തിലേക്ക് നോക്കികൊണ്ട് പറഞ്ഞു.

95 Comments

  1. ദ്രോണ നെരൂദ

    സൂപ്പർ

  2. Onnu parayan illa?
    Waiting for next part

  3. വന്ദനം സിനിമയിൽ ഒന്ന് തിരിഞ്ഞു നോക്കാത്തതുകൊണ്ട് അവർ പിരിഞ്ഞ പോലെ തങ്ങളുടെ മനസ്സിലെ ഇഷ്ടം തുറന്നു തുറന്ന് പറയാതെ എന്നെന്നേക്കും ആയി വേർപ്പെടുമോ ? ?. Waiting for nxt part ❤️

    1. അങ്ങനെ പിരിയുമോ എന്ന് ചോദിച്ച അറിയില്ല… നമ്മുക്ക് കാത്തിരിക്കാം… അവരുടെ ജീവിതത്തിൽ നല്ലത് നടക്കും എന്ന് പ്രത്യാശയോടെ… ??

      Thank You ?

  4. Out of words words aanu…. onnum parayaanilla Devum anuvum anaghem maaloottym oke manasil niranh nikkaanu eppozhum….❤️✌️

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  5. മാഷേ പൊളി…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????

  6. അപ്പൂട്ടൻ ?

    വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല ❤️❤️എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????സ്നേഹം

    1. നല്ല വാക്കുകള്‍ക്ക് നന്ദി അപ്പൂട്ടാ ❤️ ?

  7. കൊറച്ച്, കൊറച്ച്കൂടി, കൊറച്ച്കൂടി മതീല്ലോ.. ??

    എന്റെ മോനേ മാളൂട്ടിയുടെ ഈ പാർട്ടിലെ ഡയലോഗ്സ് ഒക്കെ, ചിരിച് ചത്തു.. ??

    ആ ചോക്ലേറ്റ് കൊടുക്കുന്ന സീൻ, കിടക്കാൻ പോകുമ്പോ അനുവാദം ചോദിക്കുന്ന സീൻ ഒക്കെ, കിടു ഐറ്റം ആയിരുന്നു.. ?❤️

    മനുവിന്റെ മാറ്റവും, ബാക്കി ഒക്കെ അതുപോലെ തന്നെ നൈസ് ആയിരുന്നു മോനേ, കിടുകാച്ചു, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ ബ്രോ ?

      ഈ ചോക്ലേറ്റ് സീന്‍ എല്ലാം ജീവിതത്തില്‍ നിന്നും എടുത്തതാണ്… എത്ര പിള്ളേരെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു????

      ഇഷ്ടപ്പെട്ടുവല്ലോ അത് മതി ?

  8. എടാ തെണ്ടീ…

    നീ ആ വൈഷ്ണവത്തിലെ പോലെ ഇവരേം ആദ്യം രണ്ടു വഴിക്കാക്കാനുള്ള പരിപാടിയാണല്ലേ…?? നീ വല്ലാത്തൊരു സാഡിസ്റ്റ് ആണല്ലോ…

    പിന്നെ ആകെയുള്ളൊരു സമാധാനം നീ എങ്ങനേലും അവരെ ഒന്നാക്കും എന്നുള്ള വിശ്വാസമാണ്….

    തെറ്റിക്കരുത്… Plzz?

    1. ചേട്ടായി ?

      എന്താ ചെയ്യാ ഡൈവോഴ്സ് കഥ വേണേൽ ഞാൻ തന്നെ വരണം ???

      വിശ്വാസം അതല്ലേ എല്ലാം ??? (ആവുമായിരിക്കും) ?

  9. ?eppozhathem pole adipoli ayi ee partum.waiting for next part.

  10. ༒☬SULTHAN☬༒

    Qlbe…… പൊളിച്ചുട്ടാ…… ???
    ഉഷാറായിക്ക്…..
    കാത്തിരിക്കുന്നു ❤❤❤❤

  11. മല്ലു റീഡർ

    ഖൽബേ…

    കുടുക്കി..എന്താനട കുഞ്ഞേ അവരെ ഇങ്ങനെ രണ്ട് ദിശയിൽ ഇങ്ങനെ നിർത്തിരിക്കുന്നത്..അതു വായിക്കുമ്പോ എന്തോ ഒരു ഇത്..

    എന്തായാലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. ഇക്ക…

      അവർ മാറി നിന്ന് പരസ്പരം സ്നേഹിക്കട്ടെ… അതൊക്കെ ഒരു രസം അല്ലെ ?

  12. ഈ പാർട്ട് um പൊളിച്ചു ഒന്നും പറയാൻ ഇല്ല . അടുത്ത part ine waiting…,.

  13. മുത്തു

    ❤️❤️❤️❤️❤️❤️❤️????

  14. Nikhilhttps://i.imgur.com/c15zEOd.jpg

    ?kollam bro

  15. ഒരു തുറന്ന് പറചലിൻ്റെ അകമ്പടിയോടെ എല്ലാം തീരും പക്ഷേ അതിലേക്ക് എത്തിച്ചേരാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്.
    സ്നേപൂര്വ്വം ആരാധകൻ❤️

    1. അതേ… അവർ തമ്മില്‍ ഒന്ന് തുറന്ന് സംസാരിക്കുമോ എന്ന് അറിയാൻ ആണ്‌ ഇനിയുള്ള കാത്തിരിപ്പ്…

      കാത്തിരുന്നു കാണാം…

      Thank You ?

  16. പതിവ് തെറ്റിച്ചില്ല പോരാളി ഇത്തവണയും കിടുക്കി..
    തുടരുക

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. ഒത്തിരി സന്തോഷം രാവണ… ☺ ? ?

  17. പഴയ സന്യാസി

    ❤❤

  18. Hey ഖല്‍ബിന്‍റെ പോരാളി
    Good going man mallutii super munch nte sin okk polich [dev, manu]
    no words man waiting for next part
    Much love❤

    Karma

  19. രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നെ ഉള്ളു… അങ്ങനെ സംസാരിച്ചാൽ നിന്റെ പ്ലാനിങ് പാളുവല്ലോ ?.

    ഇത്തവണയും പൊളിച്ചു. പിന്നെന്താ… മാളൂട്ടി ഇഷ്ടം… അത് പ്രത്യേകം പറയണ്ടല്ലോ.

    ““എന്ത് തിരക്ക്…. ഈയൊരാഴ്ചയ്ക്കിടെ മൂന്നോ നാലോ തവണ ഞാന്‍ ഈ കാര്യത്തിന് അവന്‍റെ വീട്ടില്‍ പോയി. എല്ലാ ദിവസവും ചെറികുത്തി അവനവിടെയുണ്ടാവും…. ഇത് മടിയാ…. ദേഹാനങ്ങാനുള്ള മടി….””

    ഈ ഡയലോഗ് എന്തോ കുത്തിപ്പറയണപോലെ ഫീൽ ചെയ്തു ???. ?

    Next പാർട്ടിൽ കാണാം

    1. Oru Paavam Snehithan {OPS}

      രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നെ ഉള്ളു
      Enthayalum superb

      1. അതേ അത്രേ ഉള്ളു… പക്ഷേ പെട്ടെന്ന് അതിനൊരു അവസരം കിട്ടുമോ എന്ന് അറിയില്ല ? ?

    2. കുട്ടപ്പോ ? ?

      എന്റെ പ്ലാനിംഗ് ഇപ്പോഴേ തെറ്റി ഇരിക്കുകയാ…. എന്താവോ എന്തോ…

      കുത്തിയത് പോലെ തോന്നിയോ… ☺ അല്ല നീയും ഇങ്ങനെ വെറുതെ ഇരിക്കുന്ന കൂട്ടത്തിൽ ആണോ… ? ആണെങ്കിൽ പറഞ്ഞ്‌ കാര്യമില്ല… കുത്ത് തന്നെ ??

Comments are closed.