ഈ സമയം അപ്പുറത്തെ മുറിയില്‍ അനഘയും ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റിരുന്നു. തൊട്ടടുത്ത് മാളുട്ടി തന്നെ കെട്ടിപിടിച്ചു കിടക്കുന്നുണ്ട്. അതിനപ്പുറത്ത് അത്തുവും. മാളുട്ടിയുടെ ഒരു കൈയും അത്തുവിന്റെ ഒരു കാലും തന്റെ ദേഹത്താണ് ഇരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ മനസ് അസ്വസ്തമായിരുന്നു. സ്ഥലം മാറി കിടന്നത് കൊണ്ടാണോ, അതോ ദേവേട്ടനെ രാത്രി കാണാത്തത് ആണോ എന്നൊന്നും അറിയില്ല. എന്നാലും മനസിന് ഒരു സുഖം തോന്നിയില്ല. കുറച്ചുകുടെ കഴിഞ്ഞപ്പോ അനഘ എഴുന്നേറ്റു. അതോടെ മാളുട്ടി അവളുടെ ചിറ്റശ്ശിയുടെ വശത്തേക്ക് അവിടെ കെട്ടിപിടിച്ചു കിടന്നു. അത്തു ഒന്നുമറിയാതെ മാളുട്ടിയെയും കെട്ടിപിടിച്ചു സുഖനിദ്ര തുടര്‍ന്നു.
രാവിലെ ദേവ് വരുന്നതിന് മുമ്പ് അനഘയും അത്തുവും മാളുട്ടിയും ഒരുങ്ങി നിന്നു. ദേവ് വന്നതും പ്രതാല്‍ കഴിച്ചു നാലുപേരും എഴില്ലംകാവിലേക്ക് യാത്ര തുടങ്ങി. ദേവിന്റെ താറിലായിരുന്നു യാത്ര. ദേവ് ഒഴികെ ബാക്കി മൂന്ന് പേരും പിറകിലാണ് കയറിയത്. മൂന്ന് പേരും കലപില കൂട്ടി ആ യാത്ര ആസ്വദിച്ചു. മാളുട്ടിയോട് അവളുടെ അമ്മാത്തേക്ക് പോവുകയാണെന്നും മുത്തശ്ശനും മുത്തശ്ശിയും കാത്തിരിക്കുന്നുണ്ടെന്നെല്ലാം പറഞ്ഞുകൊടുത്തിരുന്നു. അവള് നാട്ടിലെ ഭംഗിയെല്ലാം നോക്കികൊണ്ടിരുന്നു. നാട്ടിലെ വയലും വാഴതോട്ടങ്ങളും ചെറിയ ഗ്രാമങ്ങളും അവിടത്തെ ചായകടകളും അമ്പലങ്ങളും പള്ളിയും എല്ലാം മാളുട്ടിയ്ക്ക് പുതിയ കാഴ്ചയായിരുന്നു. അതിനാല്‍ എല്ലാം അവള് കണ്കുളിക്കേ ആസ്വദിക്കുകയായിരുന്നു.
വിചാരിച്ച സമയത്ത് തന്നെ നെല്ലിയത്ത് മനയ്ക്കല്‍ എത്തി. വാതിലില്‍ തന്നെ അനഘയുടെ അച്ഛനും അമ്മയും ഇവരെ പ്രതീക്ഷിച്ചു നില്ക്കുന്നുണ്ടായിരുന്നു. മാളുട്ടി ഇറങ്ങിയതും അവളുടെ മുത്തശ്ശി അവളുടെ അടുത്തേക്ക് ഓടി വന്നു അവളെ വാരിയെടുത്തു. കുറച്ചു ദിവസം മുമ്പ് കണ്ട ഓര്മ ഉള്ളതുകൊണ്ടും മുത്തശ്ശനും മുത്തശ്ശിയും ഇവിടെ കാത്തിരിക്കുന്നുണ്ടെന്ന് അമ്മ പറഞ്ഞതുകൊണ്ടും അവിടെയുള്ളവരോട് മാളുട്ടിയ്ക്ക് ഒരു അകള്ച്ചയോ പരിചയകുറവോ ഉണ്ടായില്ല.
““ഓ… പേരക്കുട്ടിയെ കിട്ടിയപ്പോ എന്നെ വേണ്ടാലേ….”” മാളുട്ടിയെ എടുത്ത് നില്ക്കുന്ന അമ്മയോട് അത്തു ചോദിച്ചു.
““അതെ…. നിനക്ക് ഞങ്ങളെക്കാള്‍ വലുതല്ലേ എട്ത്തിയും എട്ത്തിയുടെ കുട്ടിയും… അപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളെ പേരക്കുട്ടി തന്നെയാ വലുത്… അല്ലേ മാളുട്ടിയെ….”” അമ്മ അത്തുവിനോടായി അല്പം പരിഭവഭാവത്തില്‍ പറഞ്ഞു ശേഷം ഉറപ്പു വരുത്താന്‍ മാളുട്ടിയോട് ചോദിച്ചു. മാളുട്ടിയ്ക്ക് കാര്യം മനസിലാവാത്തത് കൊണ്ട് അവള് മുത്തശ്ശിയേയും ചിറ്റശ്ശിയെയും നോക്കി ചിരിക്കുക മാത്രമാണ് ചെയ്തത്.
““ഛെ… ഇങ്ങോട്ട് വരണ്ടായിരുന്നു. അവിടെന്ന് നേരെയങ്ങ് പോയാ മതിയായിരുന്നു.”” അമ്മയുടെ സംസാരം കേട്ട് അല്പം കലിതുള്ളി അത്തു പിറുപിറുത്തു. പിന്നെ ആരെയും കാത്തുനില്‍ക്കാതെ നിലത്ത് അമര്‍ത്തി ചവിട്ടി ഇല്ലത്തിനകത്തേക്ക് കയറി. അതുകണ്ട് അവളുടെ അച്ഛനും അമ്മയും എട്ത്തിയും ചിരിച്ചു.
സൂപ്പർ
Thank You Bro ?
Onnu parayan illa?
Waiting for next part
Thank You Bro ?
വന്ദനം സിനിമയിൽ ഒന്ന് തിരിഞ്ഞു നോക്കാത്തതുകൊണ്ട് അവർ പിരിഞ്ഞ പോലെ തങ്ങളുടെ മനസ്സിലെ ഇഷ്ടം തുറന്നു തുറന്ന് പറയാതെ എന്നെന്നേക്കും ആയി വേർപ്പെടുമോ ? ?. Waiting for nxt part ❤️
അങ്ങനെ പിരിയുമോ എന്ന് ചോദിച്ച അറിയില്ല… നമ്മുക്ക് കാത്തിരിക്കാം… അവരുടെ ജീവിതത്തിൽ നല്ലത് നടക്കും എന്ന് പ്രത്യാശയോടെ… ??
Thank You ?
Out of words words aanu…. onnum parayaanilla Devum anuvum anaghem maaloottym oke manasil niranh nikkaanu eppozhum….❤️✌️
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
മാഷേ പൊളി…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????
Thank You Jackspa???
വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല ❤️❤️എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????സ്നേഹം
നല്ല വാക്കുകള്‍ക്ക് നന്ദി അപ്പൂട്ടാ ❤️ ?
കൊറച്ച്, കൊറച്ച്കൂടി, കൊറച്ച്കൂടി മതീല്ലോ.. ??
എന്റെ മോനേ മാളൂട്ടിയുടെ ഈ പാർട്ടിലെ ഡയലോഗ്സ് ഒക്കെ, ചിരിച് ചത്തു.. ??
ആ ചോക്ലേറ്റ് കൊടുക്കുന്ന സീൻ, കിടക്കാൻ പോകുമ്പോ അനുവാദം ചോദിക്കുന്ന സീൻ ഒക്കെ, കിടു ഐറ്റം ആയിരുന്നു.. ?❤️
മനുവിന്റെ മാറ്റവും, ബാക്കി ഒക്കെ അതുപോലെ തന്നെ നൈസ് ആയിരുന്നു മോനേ, കിടുകാച്ചു, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുല്‍ ബ്രോ ?
ഈ ചോക്ലേറ്റ് സീന്‍ എല്ലാം ജീവിതത്തില്‍ നിന്നും എടുത്തതാണ്… എത്ര പിള്ളേരെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു????
ഇഷ്ടപ്പെട്ടുവല്ലോ അത് മതി ?
എടാ തെണ്ടീ…
നീ ആ വൈഷ്ണവത്തിലെ പോലെ ഇവരേം ആദ്യം രണ്ടു വഴിക്കാക്കാനുള്ള പരിപാടിയാണല്ലേ…?? നീ വല്ലാത്തൊരു സാഡിസ്റ്റ് ആണല്ലോ…
പിന്നെ ആകെയുള്ളൊരു സമാധാനം നീ എങ്ങനേലും അവരെ ഒന്നാക്കും എന്നുള്ള വിശ്വാസമാണ്….
തെറ്റിക്കരുത്… Plzz?
ചേട്ടായി ?
എന്താ ചെയ്യാ ഡൈവോഴ്സ് കഥ വേണേൽ ഞാൻ തന്നെ വരണം ???
വിശ്വാസം അതല്ലേ എല്ലാം ??? (ആവുമായിരിക്കും) ?
?eppozhathem pole adipoli ayi ee partum.waiting for next part.
Thank You Bro ?
Qlbe…… പൊളിച്ചുട്ടാ…… ???
ഉഷാറായിക്ക്…..
കാത്തിരിക്കുന്നു ❤❤❤❤
Thank You Sulthan Bro?
ഖൽബേ…
കുടുക്കി..എന്താനട കുഞ്ഞേ അവരെ ഇങ്ങനെ രണ്ട് ദിശയിൽ ഇങ്ങനെ നിർത്തിരിക്കുന്നത്..അതു വായിക്കുമ്പോ എന്തോ ഒരു ഇത്..
എന്തായാലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
ഇക്ക…
അവർ മാറി നിന്ന് പരസ്പരം സ്നേഹിക്കട്ടെ… അതൊക്കെ ഒരു രസം അല്ലെ ?
ഈ പാർട്ട് um പൊളിച്ചു ഒന്നും പറയാൻ ഇല്ല . അടുത്ത part ine waiting…,.
Thank You Aron ????
❤️❤️❤️❤️❤️❤️❤️????
?????
?kollam bro
Thank you ?
ഒരു തുറന്ന് പറചലിൻ്റെ അകമ്പടിയോടെ എല്ലാം തീരും പക്ഷേ അതിലേക്ക് എത്തിച്ചേരാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്.
സ്നേപൂര്വ്വം ആരാധകൻ❤️
അതേ… അവർ തമ്മില്‍ ഒന്ന് തുറന്ന് സംസാരിക്കുമോ എന്ന് അറിയാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്…
കാത്തിരുന്നു കാണാം…
Thank You ?
പതിവ് തെറ്റിച്ചില്ല പോരാളി ഇത്തവണയും കിടുക്കി..
തുടരുക
ഒത്തിരി സ്നേഹത്തോടെ
സ്വന്തം രാവണൻ
ഒത്തിരി സന്തോഷം രാവണ… ☺ ? ?
??✌️
?????
❤❤
❤️???
Hey ഖല്‍ബിന്റെ പോരാളി
Good going man mallutii super munch nte sin okk polich [dev, manu]
no words man waiting for next part
Much love❤
Karma
Thank You Karma ???
രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നെ ഉള്ളു… അങ്ങനെ സംസാരിച്ചാൽ നിന്റെ പ്ലാനിങ് പാളുവല്ലോ ?.
ഇത്തവണയും പൊളിച്ചു. പിന്നെന്താ… മാളൂട്ടി ഇഷ്ടം… അത് പ്രത്യേകം പറയണ്ടല്ലോ.
““എന്ത് തിരക്ക്…. ഈയൊരാഴ്ചയ്ക്കിടെ മൂന്നോ നാലോ തവണ ഞാന്‍ ഈ കാര്യത്തിന് അവന്റെ വീട്ടില്‍ പോയി. എല്ലാ ദിവസവും ചെറികുത്തി അവനവിടെയുണ്ടാവും…. ഇത് മടിയാ…. ദേഹാനങ്ങാനുള്ള മടി….””
ഈ ഡയലോഗ് എന്തോ കുത്തിപ്പറയണപോലെ ഫീൽ ചെയ്തു ???. ?
Next പാർട്ടിൽ കാണാം
രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നെ ഉള്ളു
Enthayalum superb
അതേ അത്രേ ഉള്ളു… പക്ഷേ പെട്ടെന്ന് അതിനൊരു അവസരം കിട്ടുമോ എന്ന് അറിയില്ല ? ?
കുട്ടപ്പോ ? ?
എന്റെ പ്ലാനിംഗ് ഇപ്പോഴേ തെറ്റി ഇരിക്കുകയാ…. എന്താവോ എന്തോ…
കുത്തിയത് പോലെ തോന്നിയോ… ☺ അല്ല നീയും ഇങ്ങനെ വെറുതെ ഇരിക്കുന്ന കൂട്ടത്തിൽ ആണോ… ? ആണെങ്കിൽ പറഞ്ഞ് കാര്യമില്ല… കുത്ത് തന്നെ ??