ഹാളില്‍ ടിവിയ്ക്ക് മുന്നിലിരുന്നു മാളുട്ടി കാര്‍ട്ടുണ്‍ കാണുന്നത് കണ്ടപ്പോ അവളുടെ അടുത്തെത്തി. അവളുടെ അരികെ സോഫയിലിരുന്നെങ്കിലും മാളുട്ടി അതൊന്നും അറിഞ്ഞ മട്ടില്ല. അവള് ആ കാര്‍ട്ടുണില്‍ മുഴുകിയിരുപ്പാണ്. ചെറിയൊരു കുസൃതി തോന്നിയ ദേവ് അവളുടെ അടുത്തുള്ള റിമോട്ട് കൈക്കലാക്കി ഒരു ന്യൂസ് ചാനല്‍ വെച്ചു.
““അച്ഛാ…..”” മാളുട്ടി ഞെട്ടിതിരിഞ്ഞു ദേവിനെ നോക്കി ദയനീയമായി വിളിച്ചു.
““എന്താ മോളൂസേ….”” ദേവ് ഒന്നുമറിയാത്ത ഭാവത്തില്‍ ചിരിയോടെ വിളികേട്ടു.
““കാര്‍റ്റൂണ്‍ വെക്കച്ഛാ….”” മാളുട്ടി കൊഞ്ചികൊണ്ട് പറഞ്ഞു.
““അച്ഛന് ന്യൂസ് കാണാട്ടെ മാളുസേ….. കുട്ടികള്‍ അധികം കാര്‍ട്ടൂണ്‍ കാണാന്‍ പാടില്ല്യാന്നാ പറയുന്നേ…..””
““അല്ലാ…. നൂച്ച് രാതി കാണാ…. മാറ്റാച്ഛാ…..”” മാളുട്ടിയുടെ കൊഞ്ചലൊക്കെ പോയി വാശി കയറി തുടങ്ങി. അവള് ദേവിന്റെ കൈയില്‍ നിന്ന് റിമോട്ട് തട്ടിപറിക്കാന്‍ നോക്കി. എന്നാല്‍ അതു മനസിലാക്കിയ ദേവ് അവളുടെ കൈയിന്റെ ചലനത്തിനനുസരിച്ചു കൈ മാറ്റി തുടങ്ങി. അതോടെ മാളുട്ടിയ്ക്ക് ദേഷ്യവും വാശിയും കുടി വന്നു. അവള് ദേവിന്റെ മടിയിലേക്ക് കയറി നിന്ന് റിമോട്ട് പിടിച്ചെടുക്കാന്‍ നോക്കി. ദേവ് പരമാവധി അതിനെ ചെറുത്ത് നില്‍ക്കാനും….അവസാനം അവള് തല്ലാനും പിച്ചാനും മാന്താനുമൊക്കെ തുടങ്ങി. ദേവിന്റെ വായില്‍ നിന്ന് അയ്യോ… അമ്മേ….. നുള്ളല്ലെ…. തല്ലല്ലേ…. എന്നോക്കെ ഉള്ള രോധനവും താ…. തരാനാ പറഞ്ഞെ…. എന്നോക്കെ പോര്വിളിക്കള് മാളുട്ടിയുടെ വായില്‍ നിന്നും വരാന്‍ തുടങ്ങി.
അതെല്ലാം കേട്ടാണ് അടുക്കളയില്‍ നിന്ന് അനഘ വരുന്നത്. സോഫയില്‍ കിടക്കുന്ന ദേവിനെയും അവന്റെ വയ്യറ്റിലിക്കുന്ന മാളുട്ടിയെയും അവള് അതിശയത്തോടെ നോക്കി നിന്നു. മാളുട്ടിയുടെ രണ്ടു കൈയും ദേവ് പിടിച്ചു വെച്ചിട്ടുണ്ട്. അവള് ദേവിനെ കടിച്ചുകൊണ്ട് അവന്റെ ബന്ധനത്തില്‍ നിന്ന് മാറ്റിയെടുക്കാന്‍ നോക്കുന്നുണ്ട്. അവരുടെ അടുത്ത സോഫയിലിരുന്നു മായേട്ത്തിയെല്ലാം കണ്ടു പൊട്ടി ചിരിക്കുന്നുണ്ട്.
““ഒപ്പോളെ…. ഇരുന്ന് ചിരിക്കാതെ ഇവളെ ഒന്ന് പിടിച്ചുമാറ്റ് ഒപ്പോളെ….”” നഖവും പല്ലും മുട്ടും കൊണ്ടുള്ള മാളുട്ടിയുടെ പ്രഹരങ്ങളെ തടുക്കുന്നതിനിടെ ദേവ് വിളിച്ചു പറഞ്ഞു.
““അയ്യോ…. ഞാനില്ല…. അച്ഛനും മോളും എന്തുവേണേലും ചെയ്തോ…. ഒരാവിശ്യവുമില്ലാതെ അതിനെ ശുണ്ഠി പിടിപ്പിച്ചിട്ടല്ലേ….”” മായ കൈയൊഴിഞ്ഞു.
““കണ്ണാ….”” അപ്പോഴേക്കും അവരുടെ അടുത്തെത്തിയ അനഘ മാളുട്ടിയെ വിളിച്ചു.
““അമ്മേ….. ദേ അച്ഛാ ടിവി മാറ്റി….”” മാളുട്ടി കാര്യം പറയാന്‍ ശ്രമിച്ചു.
““ടിവി അവിടെ തന്നെയുണ്ടല്ലോ….”” അനഘ ടിവി സ്റ്റാന്റിലേക്ക് നോക്കി പറഞ്ഞു.
സൂപ്പർ
Thank You Bro ?
Onnu parayan illa?
Waiting for next part
Thank You Bro ?
വന്ദനം സിനിമയിൽ ഒന്ന് തിരിഞ്ഞു നോക്കാത്തതുകൊണ്ട് അവർ പിരിഞ്ഞ പോലെ തങ്ങളുടെ മനസ്സിലെ ഇഷ്ടം തുറന്നു തുറന്ന് പറയാതെ എന്നെന്നേക്കും ആയി വേർപ്പെടുമോ ? ?. Waiting for nxt part ❤️
അങ്ങനെ പിരിയുമോ എന്ന് ചോദിച്ച അറിയില്ല… നമ്മുക്ക് കാത്തിരിക്കാം… അവരുടെ ജീവിതത്തിൽ നല്ലത് നടക്കും എന്ന് പ്രത്യാശയോടെ… ??
Thank You ?
Out of words words aanu…. onnum parayaanilla Devum anuvum anaghem maaloottym oke manasil niranh nikkaanu eppozhum….❤️✌️
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
മാഷേ പൊളി…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????
Thank You Jackspa???
വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല ❤️❤️എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????സ്നേഹം
നല്ല വാക്കുകള്‍ക്ക് നന്ദി അപ്പൂട്ടാ ❤️ ?
കൊറച്ച്, കൊറച്ച്കൂടി, കൊറച്ച്കൂടി മതീല്ലോ.. ??
എന്റെ മോനേ മാളൂട്ടിയുടെ ഈ പാർട്ടിലെ ഡയലോഗ്സ് ഒക്കെ, ചിരിച് ചത്തു.. ??
ആ ചോക്ലേറ്റ് കൊടുക്കുന്ന സീൻ, കിടക്കാൻ പോകുമ്പോ അനുവാദം ചോദിക്കുന്ന സീൻ ഒക്കെ, കിടു ഐറ്റം ആയിരുന്നു.. ?❤️
മനുവിന്റെ മാറ്റവും, ബാക്കി ഒക്കെ അതുപോലെ തന്നെ നൈസ് ആയിരുന്നു മോനേ, കിടുകാച്ചു, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുല്‍ ബ്രോ ?
ഈ ചോക്ലേറ്റ് സീന്‍ എല്ലാം ജീവിതത്തില്‍ നിന്നും എടുത്തതാണ്… എത്ര പിള്ളേരെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു????
ഇഷ്ടപ്പെട്ടുവല്ലോ അത് മതി ?
എടാ തെണ്ടീ…
നീ ആ വൈഷ്ണവത്തിലെ പോലെ ഇവരേം ആദ്യം രണ്ടു വഴിക്കാക്കാനുള്ള പരിപാടിയാണല്ലേ…?? നീ വല്ലാത്തൊരു സാഡിസ്റ്റ് ആണല്ലോ…
പിന്നെ ആകെയുള്ളൊരു സമാധാനം നീ എങ്ങനേലും അവരെ ഒന്നാക്കും എന്നുള്ള വിശ്വാസമാണ്….
തെറ്റിക്കരുത്… Plzz?
ചേട്ടായി ?
എന്താ ചെയ്യാ ഡൈവോഴ്സ് കഥ വേണേൽ ഞാൻ തന്നെ വരണം ???
വിശ്വാസം അതല്ലേ എല്ലാം ??? (ആവുമായിരിക്കും) ?
?eppozhathem pole adipoli ayi ee partum.waiting for next part.
Thank You Bro ?
Qlbe…… പൊളിച്ചുട്ടാ…… ???
ഉഷാറായിക്ക്…..
കാത്തിരിക്കുന്നു ❤❤❤❤
Thank You Sulthan Bro?
ഖൽബേ…
കുടുക്കി..എന്താനട കുഞ്ഞേ അവരെ ഇങ്ങനെ രണ്ട് ദിശയിൽ ഇങ്ങനെ നിർത്തിരിക്കുന്നത്..അതു വായിക്കുമ്പോ എന്തോ ഒരു ഇത്..
എന്തായാലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
ഇക്ക…
അവർ മാറി നിന്ന് പരസ്പരം സ്നേഹിക്കട്ടെ… അതൊക്കെ ഒരു രസം അല്ലെ ?
ഈ പാർട്ട് um പൊളിച്ചു ഒന്നും പറയാൻ ഇല്ല . അടുത്ത part ine waiting…,.
Thank You Aron ????
❤️❤️❤️❤️❤️❤️❤️????
?????
?kollam bro
Thank you ?
ഒരു തുറന്ന് പറചലിൻ്റെ അകമ്പടിയോടെ എല്ലാം തീരും പക്ഷേ അതിലേക്ക് എത്തിച്ചേരാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്.
സ്നേപൂര്വ്വം ആരാധകൻ❤️
അതേ… അവർ തമ്മില്‍ ഒന്ന് തുറന്ന് സംസാരിക്കുമോ എന്ന് അറിയാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്…
കാത്തിരുന്നു കാണാം…
Thank You ?
പതിവ് തെറ്റിച്ചില്ല പോരാളി ഇത്തവണയും കിടുക്കി..
തുടരുക
ഒത്തിരി സ്നേഹത്തോടെ
സ്വന്തം രാവണൻ
ഒത്തിരി സന്തോഷം രാവണ… ☺ ? ?
??✌️
?????
❤❤
❤️???
Hey ഖല്‍ബിന്റെ പോരാളി
Good going man mallutii super munch nte sin okk polich [dev, manu]
no words man waiting for next part
Much love❤
Karma
Thank You Karma ???
രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നെ ഉള്ളു… അങ്ങനെ സംസാരിച്ചാൽ നിന്റെ പ്ലാനിങ് പാളുവല്ലോ ?.
ഇത്തവണയും പൊളിച്ചു. പിന്നെന്താ… മാളൂട്ടി ഇഷ്ടം… അത് പ്രത്യേകം പറയണ്ടല്ലോ.
““എന്ത് തിരക്ക്…. ഈയൊരാഴ്ചയ്ക്കിടെ മൂന്നോ നാലോ തവണ ഞാന്‍ ഈ കാര്യത്തിന് അവന്റെ വീട്ടില്‍ പോയി. എല്ലാ ദിവസവും ചെറികുത്തി അവനവിടെയുണ്ടാവും…. ഇത് മടിയാ…. ദേഹാനങ്ങാനുള്ള മടി….””
ഈ ഡയലോഗ് എന്തോ കുത്തിപ്പറയണപോലെ ഫീൽ ചെയ്തു ???. ?
Next പാർട്ടിൽ കാണാം
രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നെ ഉള്ളു
Enthayalum superb
അതേ അത്രേ ഉള്ളു… പക്ഷേ പെട്ടെന്ന് അതിനൊരു അവസരം കിട്ടുമോ എന്ന് അറിയില്ല ? ?
കുട്ടപ്പോ ? ?
എന്റെ പ്ലാനിംഗ് ഇപ്പോഴേ തെറ്റി ഇരിക്കുകയാ…. എന്താവോ എന്തോ…
കുത്തിയത് പോലെ തോന്നിയോ… ☺ അല്ല നീയും ഇങ്ങനെ വെറുതെ ഇരിക്കുന്ന കൂട്ടത്തിൽ ആണോ… ? ആണെങ്കിൽ പറഞ്ഞ് കാര്യമില്ല… കുത്ത് തന്നെ ??