ഇതേ സമയം മുകളിലെ മുറിയില്‍ മാളുട്ടിയെ ഉറക്കുകയായിരുന്നു അനഘ. മാളുട്ടിയുടെ മറ്റേ സൈഡിലായി ദേവും കിടക്കുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അനഘയുടെ മൂളലിന്റെ ശക്തി കുറയുന്നത് ദേവ് അറിഞ്ഞു. അവന് പതിയെ മാളുട്ടിയെയും അനഘയേയും നോക്കി.
““അവളുറങ്ങിയോ….?”” ദേവ് മാളുട്ടിയെ ഉദ്ദേശിച്ച് അനഘയോട് ചോദിച്ചു.
““ഹ്മും…..”” അനഘ ഒരു മൂളലില്‍ മറുപടിയൊതുക്കി.
““എന്നാ താന്‍ വാ… എനിക്ക് കുറച്ചു കാര്യം ചോദിക്കാനുണ്ട്….”” ദേവ് ഇത്രയും പറഞ്ഞു ബെഡില്‍ നിന്നെഴുന്നേറ്റു.
““എങ്ങോട്ട്….?”” അനഘ ദേവ് എഴുന്നേല്‍ക്കുന്നത് കണ്ടു അവനെ നോക്കി ചോദിച്ചു.
““ബാല്‍ക്കണിയിലേക്ക് വാ…. ഇവിടെയിരുന്നു സംസാരിച്ചിട്ടിനീ മാളുട്ടിയുണരണ്ടാ….”” ദേവ് ഇത്രയും പറഞ്ഞു എഴുന്നേറ്റ് ബാല്‍ക്കണിയുടെ ഡോര്‍ തുറുന്നു പുറത്തേക്ക് നടന്നു. അനഘയാണേല് തന്റെ തലയണയെടുത്ത് മാളുട്ടിയ്ക്ക് സൈഡില്‍ വെച്ചു കാര്യമെന്തന്നറിയാനായി ബാല്‍ക്കണിയിലേക്ക് നടന്നു.
ബാല്‍ക്കണിയില്‍ അങ്ങ് ദുരെ ചക്രവാളത്തിലേക്ക് നോക്കി നില്ക്കുന്ന ദേവിനെയാണ്. അനഘ കുറച്ച് അകലം പാലിച്ചു ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ചു നിന്നു.
““എന്തായിരുന്നു പറയാനുണ്ടെന്ന് പറഞ്ഞത്…..?”” അനഘ കാര്യം ചോദിച്ചു.
““അതുപിന്നെ…. ഞാന്‍ വിളിച്ചത് തന്റെ കാര്യം ചോദിക്കാനാ….”” ദേവ് തിരിഞ്ഞു നിന്നു അനഘയെ നോക്കി പറഞ്ഞു.
““എന്റെ കാര്യമോ….?”” അനഘ അതിശയത്തോടെ ചോദിച്ചു.
““അതെ…. എന്താ തന്റെ ഭാവി പരുപാടി…?””
““അത്…. പിന്നെ…..”” അനഘ എന്തു മറുപടി പറയണമെന്നറിയാതെ കുഴങ്ങി.
““താന്‍ ഇനി പി.ജിയ്ക്ക് പോകുന്നുണ്ടോ….?””
““ഹ്മ്…. പോണം…..”” അനഘ ഒന്ന് ചിന്തിച്ച ശേഷം പറഞ്ഞു.
““ഇപ്പോഴും കേരളത്തിന് പുറത്ത് തന്നെ പോണമെന്നാണോ…?”” ദേവ് ചോദിച്ചു.
““പിന്നല്ലതെ…. പി.ജി ചെയ്യുന്നുണ്ടെങ്കില്‍ കേരളത്തിന് പുറത്തേ ചെയ്യു….”” അനഘ പറഞ്ഞു.
““ഒക്കെ…. സൗത്ത് ഇന്ത്യയില്‍ നോക്കിയ പോരെ….?””
““അതൊന്നും തിരുമാനിച്ചിട്ടില്ല…. എത്ര ദൂരെ പോകാന്‍ പറ്റ്വോ…. അത്രയും ദുരെ പോണം….””
““അത് പറ്റില്ല….”” ദേവ് ഉടനടി പറഞ്ഞു.
““എന്തേ…. അല്ലാ ഞാന്‍ എവിടെ പോയി പഠിച്ചാല്‍ നിങ്ങള്‍ക്ക് എന്താ….”” ദേവിന്റെ മറുപടി കേട്ട് അനഘ അല്പം ദേഷ്യത്തോടെ തിരിച്ചുചോദിച്ചു.
““എനിക്ക് ഒന്നുമില്ല… താന്‍ തന്റെ ഇഷ്ടത്തിന് പോകുമ്പോള്‍ മറന്നുപോകുന്ന രണ്ടുപേരുണ്ട്…. തന്റെ അച്ഛനും അമ്മയും. നാളെ താന്‍ പഠിക്കനായി ദൂരങ്ങളിലേക്ക് പോയാന്‍ അവര്‍ക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ ആരു നോക്കും….”” ദേവ് ചോദിച്ചു. അതിന് അനഘയ്ക്ക് മറുപടിയൊന്നും പറയാന്‍ കഴിഞ്ഞില്ല. അവളുടെ തല താഴ്ന്നു.
സൂപ്പർ
Thank You Bro ?
Onnu parayan illa?
Waiting for next part
Thank You Bro ?
വന്ദനം സിനിമയിൽ ഒന്ന് തിരിഞ്ഞു നോക്കാത്തതുകൊണ്ട് അവർ പിരിഞ്ഞ പോലെ തങ്ങളുടെ മനസ്സിലെ ഇഷ്ടം തുറന്നു തുറന്ന് പറയാതെ എന്നെന്നേക്കും ആയി വേർപ്പെടുമോ ? ?. Waiting for nxt part ❤️
അങ്ങനെ പിരിയുമോ എന്ന് ചോദിച്ച അറിയില്ല… നമ്മുക്ക് കാത്തിരിക്കാം… അവരുടെ ജീവിതത്തിൽ നല്ലത് നടക്കും എന്ന് പ്രത്യാശയോടെ… ??
Thank You ?
Out of words words aanu…. onnum parayaanilla Devum anuvum anaghem maaloottym oke manasil niranh nikkaanu eppozhum….❤️✌️
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
മാഷേ പൊളി…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????
Thank You Jackspa???
വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല ❤️❤️എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????സ്നേഹം
നല്ല വാക്കുകള്‍ക്ക് നന്ദി അപ്പൂട്ടാ ❤️ ?
കൊറച്ച്, കൊറച്ച്കൂടി, കൊറച്ച്കൂടി മതീല്ലോ.. ??
എന്റെ മോനേ മാളൂട്ടിയുടെ ഈ പാർട്ടിലെ ഡയലോഗ്സ് ഒക്കെ, ചിരിച് ചത്തു.. ??
ആ ചോക്ലേറ്റ് കൊടുക്കുന്ന സീൻ, കിടക്കാൻ പോകുമ്പോ അനുവാദം ചോദിക്കുന്ന സീൻ ഒക്കെ, കിടു ഐറ്റം ആയിരുന്നു.. ?❤️
മനുവിന്റെ മാറ്റവും, ബാക്കി ഒക്കെ അതുപോലെ തന്നെ നൈസ് ആയിരുന്നു മോനേ, കിടുകാച്ചു, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുല്‍ ബ്രോ ?
ഈ ചോക്ലേറ്റ് സീന്‍ എല്ലാം ജീവിതത്തില്‍ നിന്നും എടുത്തതാണ്… എത്ര പിള്ളേരെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു????
ഇഷ്ടപ്പെട്ടുവല്ലോ അത് മതി ?
എടാ തെണ്ടീ…
നീ ആ വൈഷ്ണവത്തിലെ പോലെ ഇവരേം ആദ്യം രണ്ടു വഴിക്കാക്കാനുള്ള പരിപാടിയാണല്ലേ…?? നീ വല്ലാത്തൊരു സാഡിസ്റ്റ് ആണല്ലോ…
പിന്നെ ആകെയുള്ളൊരു സമാധാനം നീ എങ്ങനേലും അവരെ ഒന്നാക്കും എന്നുള്ള വിശ്വാസമാണ്….
തെറ്റിക്കരുത്… Plzz?
ചേട്ടായി ?
എന്താ ചെയ്യാ ഡൈവോഴ്സ് കഥ വേണേൽ ഞാൻ തന്നെ വരണം ???
വിശ്വാസം അതല്ലേ എല്ലാം ??? (ആവുമായിരിക്കും) ?
?eppozhathem pole adipoli ayi ee partum.waiting for next part.
Thank You Bro ?
Qlbe…… പൊളിച്ചുട്ടാ…… ???
ഉഷാറായിക്ക്…..
കാത്തിരിക്കുന്നു ❤❤❤❤
Thank You Sulthan Bro?
ഖൽബേ…
കുടുക്കി..എന്താനട കുഞ്ഞേ അവരെ ഇങ്ങനെ രണ്ട് ദിശയിൽ ഇങ്ങനെ നിർത്തിരിക്കുന്നത്..അതു വായിക്കുമ്പോ എന്തോ ഒരു ഇത്..
എന്തായാലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
ഇക്ക…
അവർ മാറി നിന്ന് പരസ്പരം സ്നേഹിക്കട്ടെ… അതൊക്കെ ഒരു രസം അല്ലെ ?
ഈ പാർട്ട് um പൊളിച്ചു ഒന്നും പറയാൻ ഇല്ല . അടുത്ത part ine waiting…,.
Thank You Aron ????
❤️❤️❤️❤️❤️❤️❤️????
?????
?kollam bro
Thank you ?
ഒരു തുറന്ന് പറചലിൻ്റെ അകമ്പടിയോടെ എല്ലാം തീരും പക്ഷേ അതിലേക്ക് എത്തിച്ചേരാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്.
സ്നേപൂര്വ്വം ആരാധകൻ❤️
അതേ… അവർ തമ്മില്‍ ഒന്ന് തുറന്ന് സംസാരിക്കുമോ എന്ന് അറിയാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്…
കാത്തിരുന്നു കാണാം…
Thank You ?
പതിവ് തെറ്റിച്ചില്ല പോരാളി ഇത്തവണയും കിടുക്കി..
തുടരുക
ഒത്തിരി സ്നേഹത്തോടെ
സ്വന്തം രാവണൻ
ഒത്തിരി സന്തോഷം രാവണ… ☺ ? ?
??✌️
?????
❤❤
❤️???
Hey ഖല്‍ബിന്റെ പോരാളി
Good going man mallutii super munch nte sin okk polich [dev, manu]
no words man waiting for next part
Much love❤
Karma
Thank You Karma ???
രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നെ ഉള്ളു… അങ്ങനെ സംസാരിച്ചാൽ നിന്റെ പ്ലാനിങ് പാളുവല്ലോ ?.
ഇത്തവണയും പൊളിച്ചു. പിന്നെന്താ… മാളൂട്ടി ഇഷ്ടം… അത് പ്രത്യേകം പറയണ്ടല്ലോ.
““എന്ത് തിരക്ക്…. ഈയൊരാഴ്ചയ്ക്കിടെ മൂന്നോ നാലോ തവണ ഞാന്‍ ഈ കാര്യത്തിന് അവന്റെ വീട്ടില്‍ പോയി. എല്ലാ ദിവസവും ചെറികുത്തി അവനവിടെയുണ്ടാവും…. ഇത് മടിയാ…. ദേഹാനങ്ങാനുള്ള മടി….””
ഈ ഡയലോഗ് എന്തോ കുത്തിപ്പറയണപോലെ ഫീൽ ചെയ്തു ???. ?
Next പാർട്ടിൽ കാണാം
രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നെ ഉള്ളു
Enthayalum superb
അതേ അത്രേ ഉള്ളു… പക്ഷേ പെട്ടെന്ന് അതിനൊരു അവസരം കിട്ടുമോ എന്ന് അറിയില്ല ? ?
കുട്ടപ്പോ ? ?
എന്റെ പ്ലാനിംഗ് ഇപ്പോഴേ തെറ്റി ഇരിക്കുകയാ…. എന്താവോ എന്തോ…
കുത്തിയത് പോലെ തോന്നിയോ… ☺ അല്ല നീയും ഇങ്ങനെ വെറുതെ ഇരിക്കുന്ന കൂട്ടത്തിൽ ആണോ… ? ആണെങ്കിൽ പറഞ്ഞ് കാര്യമില്ല… കുത്ത് തന്നെ ??