? ഋതുഭേദങ്ങൾ ?️ 12 [ഖല്‍ബിന്‍റെ പോരാളി ?] 991

““വല്യച്ഛന് ഇതാ….”” മനുവിന്‍റെ മറ്റേ കൈയിലുള്ള ചെറിയ കഷ്ണം കാണിച്ചുകൊണ്ട് മാളുട്ടി പറഞ്ഞു. മനു അതിന് ദയനീയ ഭാവം കാണിച്ചു നിന്നു. അവന്‍ വലിയ കഷ്ണം പിറകിലേക്ക് കൊണ്ടു പോയി…

““മാളുട്ടിയ്ക്ക് അത് താ…..”” മാളുട്ടിയുടെ ശബ്ദം ഉയര്‍ന്നു തുടങ്ങി. രണ്ടുമൂന്ന് തവണ കുടെ അവള്‍ വാശി പിടിപ്പിച്ചപ്പോ ഇനിയും കളിപ്പിച്ച അവള്‍ കരയുമെന്ന് മനുവിന് തോന്നി. ഒരിക്കല്‍ അവള്‍ കരഞ്ഞതിന്‍റെ ബാക്കിയാണ് ഇപ്പോ നടക്കുന്നതെല്ലാം. ഇനിയും വയ്യ. അതുകൊണ്ട് അധികം അവളെ വാശി കയറ്റാതെ വലിയ കഷ്ണം അവള്‍ക്ക് കൊടുത്തു. അതോടെ അവളുടെ കണ്ണുകളില്‍ സന്തോഷം വന്നു നിറഞ്ഞു. അവള്‍ കിട്ടിയ പാടെ അത് കഴിക്കാന്‍ തുടങ്ങി. അവളുടെ ധൃതി കണ്ടു മനു അറിയാതെ ചിരിച്ചു പോയി. അവന്‍ തന്‍റെ കൈയിലുള്ള ചെറിയ കഷ്ണം വായിലേക്ക് ആക്കി മാളുട്ടിയുടെ മഞ്ച് തീറ്റ നോക്കി നിന്നു.

““മനുവേട്ടാ….”” പെട്ടെന്ന് പിറകില്‍ നിന്ന് ഒരു വിളി വന്നു. മനു തിരിഞ്ഞു നോക്കുമ്പോള്‍ മായയാണ്. മാളുട്ടിയും മനുവും ഒന്നും രണ്ടു പറഞ്ഞിരിക്കുന്നത് കണ്ട് അതിശയത്തോടെ നില്‍ക്കുകയാണ് മായ. അവള്‍ സോഫയ്ക്കരികിലേക്ക് നടന്നടുത്തു.

““അല്ല…. ഇന്ന് വന്നിട്ട് കുളിയും തേവാരവും ഒന്നുമില്ലേ….”” മായ മനുവിനോട് ചോദിച്ചു.

““ഹാ… ഞാന്‍ മാളുട്ടിയ്ക്ക് മഞ്ച് കൊടുക്കുകയായിരുന്നു. അല്ലേ മാളുട്ടി….”” മനു മാളുട്ടിയോട് ചോദിച്ചു.

““ഹാ….”” മാളുട്ടി കാര്‍ട്ടുണ്‍ ശ്രദ്ധിച്ചുകൊണ്ടും മഞ്ച് നുണഞ്ഞുകൊണ്ടും ആരെയും നോക്കാതെ തന്നെ ഒറ്റവാക്കില്‍ മറുപടിയൊതുക്കി. അതുകണ്ട് മായയും മനുവും ഒന്നു ചിരിച്ചു.

““മനുവേട്ടന്‍ കുളിച്ചു വാ…. ഞാന്‍ കാപ്പിയെടുക്കാം….”” മായ മനുവിനോടായി പറഞ്ഞു.

““ഹാ….”” ഇത്രയും പറഞ്ഞു മനു ബാഗുമെടുത്തു റൂമിലേക്ക് നടന്നു.
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. മനുവിന് അന്ന് ലീവായതിനാല്‍ രാവിലെ അല്‍പം വൈകി എഴുന്നേറ്റ്. സാധാരണ ദിവസം അവന്‍ ഉണര്‍ന്നില്ലേങ്കിലും മായ വിളിച്ചുണര്‍ത്തുമായിരുന്നു. ഞായറാഴ്ച അവളും അതിന് മുതിരാറില്ല. അന്ന് വൈകി എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞു പ്രാതലിനായി ഡൈനിംഗ് ടെബിളിലെത്തിയപ്പോഴേക്കും ദേവ് അമ്പലം കഴിഞ്ഞെത്തിയിരുന്നു. മനുവും ദേവും അനഘയും മായയും ഒന്നിച്ചാണ് കഴിക്കാനിരുന്നത്. മരുന്ന് കഴിക്കാനുള്ളത് കൊണ്ട് ഭദ്രമ്മ നേരത്തെ കഴിച്ചു. അതിനോടൊപ്പം മാളുട്ടിയും. ഭക്ഷണം കഴിച്ചു കഴിഞ്ഞു പൂമുഖത്തേക്കിറങ്ങിയ മനു അരമതിലില്‍ ഇരുന്ന് പത്രം വായിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോ ദേവ് പുറത്തേക്ക് ഇറങ്ങുന്നുണ്ടായിരുന്നു.

95 Comments

  1. ദ്രോണ നെരൂദ

    സൂപ്പർ

  2. Onnu parayan illa?
    Waiting for next part

  3. വന്ദനം സിനിമയിൽ ഒന്ന് തിരിഞ്ഞു നോക്കാത്തതുകൊണ്ട് അവർ പിരിഞ്ഞ പോലെ തങ്ങളുടെ മനസ്സിലെ ഇഷ്ടം തുറന്നു തുറന്ന് പറയാതെ എന്നെന്നേക്കും ആയി വേർപ്പെടുമോ ? ?. Waiting for nxt part ❤️

    1. അങ്ങനെ പിരിയുമോ എന്ന് ചോദിച്ച അറിയില്ല… നമ്മുക്ക് കാത്തിരിക്കാം… അവരുടെ ജീവിതത്തിൽ നല്ലത് നടക്കും എന്ന് പ്രത്യാശയോടെ… ??

      Thank You ?

  4. Out of words words aanu…. onnum parayaanilla Devum anuvum anaghem maaloottym oke manasil niranh nikkaanu eppozhum….❤️✌️

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  5. മാഷേ പൊളി…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????

  6. അപ്പൂട്ടൻ ?

    വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല ❤️❤️എന്റെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????സ്നേഹം

    1. നല്ല വാക്കുകള്‍ക്ക് നന്ദി അപ്പൂട്ടാ ❤️ ?

  7. കൊറച്ച്, കൊറച്ച്കൂടി, കൊറച്ച്കൂടി മതീല്ലോ.. ??

    എന്റെ മോനേ മാളൂട്ടിയുടെ ഈ പാർട്ടിലെ ഡയലോഗ്സ് ഒക്കെ, ചിരിച് ചത്തു.. ??

    ആ ചോക്ലേറ്റ് കൊടുക്കുന്ന സീൻ, കിടക്കാൻ പോകുമ്പോ അനുവാദം ചോദിക്കുന്ന സീൻ ഒക്കെ, കിടു ഐറ്റം ആയിരുന്നു.. ?❤️

    മനുവിന്റെ മാറ്റവും, ബാക്കി ഒക്കെ അതുപോലെ തന്നെ നൈസ് ആയിരുന്നു മോനേ, കിടുകാച്ചു, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ ബ്രോ ?

      ഈ ചോക്ലേറ്റ് സീന്‍ എല്ലാം ജീവിതത്തില്‍ നിന്നും എടുത്തതാണ്… എത്ര പിള്ളേരെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നു????

      ഇഷ്ടപ്പെട്ടുവല്ലോ അത് മതി ?

  8. എടാ തെണ്ടീ…

    നീ ആ വൈഷ്ണവത്തിലെ പോലെ ഇവരേം ആദ്യം രണ്ടു വഴിക്കാക്കാനുള്ള പരിപാടിയാണല്ലേ…?? നീ വല്ലാത്തൊരു സാഡിസ്റ്റ് ആണല്ലോ…

    പിന്നെ ആകെയുള്ളൊരു സമാധാനം നീ എങ്ങനേലും അവരെ ഒന്നാക്കും എന്നുള്ള വിശ്വാസമാണ്….

    തെറ്റിക്കരുത്… Plzz?

    1. ചേട്ടായി ?

      എന്താ ചെയ്യാ ഡൈവോഴ്സ് കഥ വേണേൽ ഞാൻ തന്നെ വരണം ???

      വിശ്വാസം അതല്ലേ എല്ലാം ??? (ആവുമായിരിക്കും) ?

  9. ?eppozhathem pole adipoli ayi ee partum.waiting for next part.

  10. ༒☬SULTHAN☬༒

    Qlbe…… പൊളിച്ചുട്ടാ…… ???
    ഉഷാറായിക്ക്…..
    കാത്തിരിക്കുന്നു ❤❤❤❤

  11. മല്ലു റീഡർ

    ഖൽബേ…

    കുടുക്കി..എന്താനട കുഞ്ഞേ അവരെ ഇങ്ങനെ രണ്ട് ദിശയിൽ ഇങ്ങനെ നിർത്തിരിക്കുന്നത്..അതു വായിക്കുമ്പോ എന്തോ ഒരു ഇത്..

    എന്തായാലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. ഇക്ക…

      അവർ മാറി നിന്ന് പരസ്പരം സ്നേഹിക്കട്ടെ… അതൊക്കെ ഒരു രസം അല്ലെ ?

  12. ഈ പാർട്ട് um പൊളിച്ചു ഒന്നും പറയാൻ ഇല്ല . അടുത്ത part ine waiting…,.

  13. മുത്തു

    ❤️❤️❤️❤️❤️❤️❤️????

  14. Nikhilhttps://i.imgur.com/c15zEOd.jpg

    ?kollam bro

  15. ഒരു തുറന്ന് പറചലിൻ്റെ അകമ്പടിയോടെ എല്ലാം തീരും പക്ഷേ അതിലേക്ക് എത്തിച്ചേരാൻ ആണ് ഇനിയുള്ള കാത്തിരിപ്പ്.
    സ്നേപൂര്വ്വം ആരാധകൻ❤️

    1. അതേ… അവർ തമ്മില്‍ ഒന്ന് തുറന്ന് സംസാരിക്കുമോ എന്ന് അറിയാൻ ആണ്‌ ഇനിയുള്ള കാത്തിരിപ്പ്…

      കാത്തിരുന്നു കാണാം…

      Thank You ?

  16. പതിവ് തെറ്റിച്ചില്ല പോരാളി ഇത്തവണയും കിടുക്കി..
    തുടരുക

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. ഒത്തിരി സന്തോഷം രാവണ… ☺ ? ?

  17. പഴയ സന്യാസി

    ❤❤

  18. Hey ഖല്‍ബിന്‍റെ പോരാളി
    Good going man mallutii super munch nte sin okk polich [dev, manu]
    no words man waiting for next part
    Much love❤

    Karma

  19. രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നെ ഉള്ളു… അങ്ങനെ സംസാരിച്ചാൽ നിന്റെ പ്ലാനിങ് പാളുവല്ലോ ?.

    ഇത്തവണയും പൊളിച്ചു. പിന്നെന്താ… മാളൂട്ടി ഇഷ്ടം… അത് പ്രത്യേകം പറയണ്ടല്ലോ.

    ““എന്ത് തിരക്ക്…. ഈയൊരാഴ്ചയ്ക്കിടെ മൂന്നോ നാലോ തവണ ഞാന്‍ ഈ കാര്യത്തിന് അവന്‍റെ വീട്ടില്‍ പോയി. എല്ലാ ദിവസവും ചെറികുത്തി അവനവിടെയുണ്ടാവും…. ഇത് മടിയാ…. ദേഹാനങ്ങാനുള്ള മടി….””

    ഈ ഡയലോഗ് എന്തോ കുത്തിപ്പറയണപോലെ ഫീൽ ചെയ്തു ???. ?

    Next പാർട്ടിൽ കാണാം

    1. Oru Paavam Snehithan {OPS}

      രണ്ടാളും തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നെ ഉള്ളു
      Enthayalum superb

      1. അതേ അത്രേ ഉള്ളു… പക്ഷേ പെട്ടെന്ന് അതിനൊരു അവസരം കിട്ടുമോ എന്ന് അറിയില്ല ? ?

    2. കുട്ടപ്പോ ? ?

      എന്റെ പ്ലാനിംഗ് ഇപ്പോഴേ തെറ്റി ഇരിക്കുകയാ…. എന്താവോ എന്തോ…

      കുത്തിയത് പോലെ തോന്നിയോ… ☺ അല്ല നീയും ഇങ്ങനെ വെറുതെ ഇരിക്കുന്ന കൂട്ടത്തിൽ ആണോ… ? ആണെങ്കിൽ പറഞ്ഞ്‌ കാര്യമില്ല… കുത്ത് തന്നെ ??

Comments are closed.