?പ്രണയ വർഷം? [Jeevan] 140

പ്രണയത്തിൻ്റെ നിറക്കൂട്ടിൽ ചാലിച്ചെടുത്ത കാഴ്ചകളും, മനസ്സിൽ കോറിയിട്ട സുന്ദര നിമിഷങ്ങളുടെ ഏടുകൾ നെയ്തെടുക്കുന്ന അനുഭൂതികളും.. ഏതൊരു പെൺമനസ്സിനേയും എന്നത്പോലെ, എന്നെയും പ്രണയത്തിൻ്റെ ആഴങ്ങളിലേക്ക് നടത്താൻ കഴിവുള്ളതാണ്.

 

ഇന്ന് എന്നിലും ഉണ്ട് അതുപോലൊരു ലോകം. ജീവിതത്തിൽ പ്രതീക്ഷിക്കാതെ കടന്നു വന്നു കൂടെ ചേർന്നൊരു ഹൃദയം.. സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച പ്രണയം.. കൈ കോർത്തു ചേർത്ത് പിടിച്ചു ഈ ലോകത്തിൻ്റെ ഏതു അറ്റം വരെയും ഒപ്പം യാത്ര ചെയ്യാൻ ഒരു മനസ്സ്.. 

 

കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചു ഉയരുന്ന സൂര്യൻ സ്വർണ്ണ നൂലിഴകൾ വാരി വിതറുന്നത് പോൽ പ്രഭാതകിരണങ്ങൾ പൊഴിക്കുന്നുണ്ട്. ജനലഴികൾക്കിടയിലൂടെ വിദൂരതയിലേക്ക് നോക്കിയാൽ ഇരുളിനെ നീക്കി ഓരോ കാഴ്ചകളും വ്യക്തമാക്കുന്നു. ജീവിതത്തിൻ്റെ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കുന്നു. പുതു പ്രതീക്ഷകൾ മൊട്ടിട്ടു.. വിടർന്നു ആത്മാവിനെ അലിയിച്ചു ചേർക്കാൻ കഴിവുള്ള സൗരഭ്യം പൊഴിച്ചു സ്വപ്നങ്ങൾക്ക് ചിറകേകാൻ പ്രകൃതി ഒരുക്കി തരുന്ന അസുലഭ മുഹൂർത്തം.

 

സ്നേഹത്തിന് ഒരു അർത്ഥം ഉണ്ടെങ്കിൽ അതിന് എൻ്റെ ജീവിതത്തിൽ ഒരു മറുപടി മാത്രമേ ഉണ്ടാകൂ. ഞാൻ ഓരോ നിമിഷവും കാണാൻ കൊതിക്കുന്ന ആ ഒരാൾ. ഇവിടെയും തേടുന്ന മുഖം.. എൻ്റെ എല്ലാം എല്ലാം.. എൻ്റെ ജീവൻ്റെ ജീവൻ. സ്നേഹിച്ചു ഒരുപാട് ഒരുപാട്.. പിരിയാൻ ആകാത്ത വിധം.

 

അരികിൽ ഉള്ള ഓരോ നിമിഷവും  പറഞ്ഞറിയിക്കാൻ ആകാത്ത സന്തോഷങ്ങളും കരുതലും സ്നേഹവും നൽകി കടന്നു പോയ ക്ഷണിക നിമിഷങ്ങൾ. കടലിനു കരയോടെന്ന പോലെ.. സൂര്യകാന്തിയ്ക്ക് സൂര്യനോടെന്ന പോലെ… ഒരിക്കലും വിരാമം കുറിക്കാൻ ആകാത്ത അനന്തമായ സ്നേഹം… 

 

കൈ കോർത്തു കടലോരങ്ങളിലൂടെ നടക്കുമ്പോൾ, ലോകം കീഴടക്കിയ സന്തോഷം ആണ്. പക്ഷേ കരയിലേക്ക് അടുക്കുന്ന തിരമാലകൾ പാദങ്ങളെ പുൽകി കടന്നു പോകുമ്പോൾ ഞങ്ങളുടെ യാത്രയുടെ കാൽപ്പാടുകൾ മാത്രം എപ്പോൾ ഒക്കെയോ ബാക്കിയായിരുന്നു.. അതിനൊപ്പം ഹൃദയം കൊണ്ട് സമ്മാനിച്ച സുന്ദര നിമിഷങ്ങളും.. 

 

കടലാഴങ്ങളിൽ ഒളിക്കുന്ന അസ്തമയ സൂര്യൻ ചുറ്റും അന്ധകാരം പടർത്തുമ്പോൾ, കടലിനെ സാക്ഷിയാക്കി അരികിലുരുന്ന് കൊണ്ട് ആസ്വദിക്കുന്ന ആ കാഴ്ചയ്ക്ക് ഒരിക്കൽ മനോഹാരിത ഏറെ ആയിരുന്നു. സിന്ദൂരം വിതറിയ പോൽ ചെഞ്ചായം അണിയുന്ന വിണ്ണിൽ കൂട് തേടി പോകുന്ന പക്ഷികൾ പറന്നകലുന്നു. വളരെ കുറഞ്ഞ ദിവസത്തിന് ഉള്ളിൽ എത്രയോ നാൾ ആ ഇരുളിൻ്റെ സൗന്ദര്യം ഒന്നിച്ചു കണ്ട് മറഞ്ഞു.

 

എല്ലാം മറന്ന് ആസ്വാദനത്തിൻ്റെ കൊടുമുടികൾ ഒന്നിച്ചു താണ്ടുമ്പോൾ അവിടെയും വിധി വില്ലൻ ആകും എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. അറിഞ്ഞു കൊണ്ടല്ലാതെ ആ ഇരുൾ ജീവിതത്തിലേയ്ക്ക് കടന്നു വരുമ്പോൾ , അസ്തമയവും.. അതിൻ്റെ ശോഭയും.. ഉള്ളിൽ നീറുന്നൊരു ഓർമ്മ മാത്രം ആയി മാറിയിരിക്കുന്നു. 

 

അച്ഛൻ്റെയും അമ്മയുടെയും തീരുമാനങ്ങൾക്ക് മുന്നിൽ ജീവിതവും.. സ്വപ്നങ്ങളും ബലി കൊടുക്കേണ്ടതായി വരുമോ എന്ന് ഓർത്തു ഈ സന്തോഷങ്ങൾ ഇടയിലും മനസ്സ് പിടഞ്ഞിരുന്നു. കണ്ണേട്ടൻ്റെ ക്ലാസ്സ്, എക്സാം ഒക്കെ കഴിഞ്ഞിരുന്നു. കാണുന്നത് വളരെ കുറഞ്ഞു വന്നു. നിമിഷങ്ങൾ മാത്രം ദൈർഘ്യം ഉള്ള ഫോൺ കാളുകൾ മാത്രം ആയിരുന്നു പിന്നെ എന്നെ തേടി വന്നിരുന്നത്. എങ്കിലും അകലുതോറും കൂടുതൽ അടുപ്പിക്കുന്ന ഏതോ ഒരു ശക്തി ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു. 

25 Comments

  1. ❤️❤️❤️❤️❤️

  2. ///സ്നേഹത്തിന് ഒരു അർത്ഥം ഉണ്ടെങ്കിൽ അതിന് എൻ്റെ ജീവിതത്തിൽ ഒരു മറുപടി മാത്രമേ ഉണ്ടാകൂ. ഞാൻ ഓരോ നിമിഷവും കാണാൻ കൊതിക്കുന്ന ആ ഒരാൾ. ഇവിടെയും തേടുന്ന മുഖം.. എൻ്റെ എല്ലാം എല്ലാം.. എൻ്റെ ജീവൻ്റെ ജീവൻ. സ്നേഹിച്ചു ഒരുപാട് ഒരുപാട്.. പിരിയാൻ ആകാത്ത വിധം.///

    ഈ വരിയിലെ ഒളിഞ്ഞിരിക്കുന്ന അർത്ഥം കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ… ????

    പിന്നെ മദ്ധ്യ ഭാഗത്ത്‌ ഉണ്ടായിരുന്നു കുറച്ച് ഭഗങ്ങളുടെ അർത്ഥം എനിക്ക് പറഞ്ഞു തരണം ഞാൻ കരഞ്ഞില്ല എന്നേയുള്ളു..,,, കുളിക്കുമ്പോൾ കണ്ണിൽ സോപ് പോയാൽ ഉണ്ടാവുന്ന അവസ്ഥ ആയിരുന്നു…,,, കണ്ണിൽ നിന്നും ഒഴികിയോ എന്ന് ചോദിച്ചാൽ ഒഴുകി… ഇതിന്റെയൊക്കെ അർത്ഥം ഞാൻ എങ്ങനെ മനസിലാക്കും എന്ന് ആലോചിച്ച്..,,,,

    ലേശം കട്ടി കുറക്കാം ട്ടാ..,,,, ????

    ഒരു ചെറിയ theme നല്ലപോലെ കട്ടിയുള്ള ഭാഷയിൽ മനോഹരമായി അവതരിപ്പിച്ചു..,,,ഒരു ലൈൻ പോലും skip ചെയ്തില്ല…,,,,

    ഇതേപോലത്തെ കഥയുമായി വേഗം പോരെ…,,, ഞാൻ എന്തായാലും ഒരു മലയാളം ഡിക്ഷ്ണറി വാങ്ങിക്കാൻ തീരുമാനിച്ചു.. ???

    സ്നേഹത്തോടെ
    അഖിൽ

    1. ഞാൻ അവളോട്‌ പറയാം കട്ടി കുറക്കാൻ… ഡിക്ഷണറി ഓർഡർ ചെയ്യുമ്പോൾ എനിക്കൂടെ ഒന്ന് ???

  3. ജീവൻ,
    ഭാഷയുടെ മനോഹാരിതയിൽ പിറന്ന പ്രണയ കാവ്യം. എന്തായാലും സാഹിത്യത്തിൽ എഴുതിയത് കൊണ്ട് കഥയ്ക്ക് ഒരു ജീവൻ ഉണ്ട് അല്ലങ്കിൽ പൈങ്കിളിയിലേക്ക് മാറി പോകേണ്ട പ്രമേയം ആയിരുന്നേനെ.
    അടിപൊളി എഴുത്ത് അവസാനം സന്തോഷത്തോടെ നിർത്തിയത് വളരെ ഉചിതമായി. ആശംസകൾ…

    1. i was waiting for ur comment chechi… i want u to read this and my heart was filled .. thank u so much

  4. കുട്ടപ്പൻ

    ഇവിടെ മൊത്തം കിളി ആണല്ലോ ജീവേട്ട. എത്ര കിളി പറന്നു എന്ന് എണ്ണാൻ പോലും പറ്റീല.
    കടിച്ചാ പൊട്ടാത്ത സാഹിത്യം ഒന്നും മനസിലായില്ലേലും കഥ നല്ല വെടിപ്പായിട്ട് മനസിലായി.
    ചെറിയ നോവുണർത്തി അവസാനം അവർ ഒന്നിച്ച് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

    ആര്യേച്ചി ആണോ ഇതെഴുതിയെ…(nb: എനിക്കും ഒന്നും മനസിലായില്ല എന്നൊരു കമന്റ്‌ താഴെ കണ്ടു ??) ആണേൽ പുള്ളിക്കാരിയോട് പറയണം… കുറച്ച് സിമ്പിൾ ആക്കിയിരുന്നേൽ പറന്ന കിളിയുടെ എണ്ണം കുറക്കായിരുന്നു എന്ന് ?

    1. അവളാണ് എഴുതിയെ… എനിക്ക് ഇതിൽ ഉള്ള പല വാക്കുകളുടെ അർത്ഥം പോലും അറിയില്ല ???

      1. കുട്ടപ്പൻ

        എനിക്കപ്പഴേ തോന്നി ??

  5. Nhan malayalathinu tutionu povenda avastha aayipoyi oro variyum artham manasilaakan….☹ baki 20%ok aanu athil full story ullond enne polulla pavapetta malayalikal naanamkedand pidich nilkkunnu…. vaakukal anargala nirgala nigandukaramayi ozhukuka aallayrnno…. ho ☹✌ kadha poli aayirunnu vallatha oru avastha aanu sneham thirich kittathath….Happy ending ✌

    1. Eniku thanne onnum manassilayilla… ???… Nandhi bro❤️??

  6. Adipolii…kolllaammm ❤️❤️??????

    1. Ethu anthu pattiii moderation kanikunuu….

  7. Super!!!
    Nalla heavy ayirunnu ezhuthu
    Happy ending ayathukondu santhosham

    Simple & short but very much powerful

    Thanks

    1. Love action drama complete ayo?

      1. Illa… Athu 2 part ayite ullu… 5/6 part undakum mothom.. Kurache ezhuthullu ath

    2. Thanks bro for your valuable comment❤️❤️❤️

  8. ❤️❤️❤️

  9. ജീവെട്ടാ…. Adipoli ആയിടുണ്ട്…. സാഹിത്യം അത്രക്ക് പിടുത്തം കിട്ടിയില്ലെങ്കിലും കഥ മനസിലായി…. ദേവുവിൻ്റെ ഫാമിലിയെ പോലെ കുറെ എണ്ണം ഉണ്ട്…മകളെ അല്ലങ്കിൽ മകനെ വെറും ബിസിനസ്സ് വസ്തു എന്ന് പോലെ കാണുന്നവർ…. എന്താ ചെയ്യാ…… മനോഹരമായിരുന്നു കേട്ടോ..കണ്ണനും ദേവുവും അവരുടെ പ്രണയം അത് സ്ത്യമയത് കൊണ്ടാണ് എത്ര അകലെ ആയിരുന്നിട്ടും വീണ്ടും ഒന്നിച്ചത്…..♥️♥️♥️

    1. Anganeya… Sneham kure vedhanipikkum… But onnippikum❤️❤️❤️

  10. മിന്നൽ ⚡️⚡️

    ജീവൻ ഈസ്‌ ബാക്ക് വിത്ത്‌ ഫുൾ ഓൺ പേവർ ⚡️⚡️

  11. ❤❤❤❤❤❤❤

    1. ❤️❤️❤️❤️❤️❤️

Comments are closed.