?പ്രണയ വർഷം? [Jeevan] 140

കോളേജിലെ ആദ്യ ദിനങ്ങളിൽ വേട്ടയാടാൻ കാത്തുനിൽക്കുന്ന സീനിയേഴ്സിൻ്റെ നിരവധി കണ്ണുകൾക്ക് ഇടയിൽ ദയവിൻ്റെ ഒരു നോട്ടം കാണാൻ ആയതു ആ ഒരു കണ്ണുകളിൽ മാത്രം ആണ്. എന്ത് കൊണ്ടോ ആ കണ്ണുകളോട് തോന്നിയ ഒരു തരം ആകർഷണീയത.. അത് ആരാധനയിലേക്ക് എത്തിപെട്ടിരുന്നു. ദിവസങ്ങൾ കൊഴിഞ്ഞു പോകുമ്പോൾ മറ്റുള്ളവരിലൂടെ അയാളെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. ബി കോം സെക്കൻ്റ് ഇയർ.

 

പേര് ഗോകുൽ.. കണ്ണൻ എന്ന് വിളിക്കും. അത്രയും എങ്കിലും അറിഞ്ഞു. പക്ഷേ അടുത്ത് കാണുമ്പോൾ ആ കണ്ണുകളെ നേരിടാൻ ഞാൻ ഭയപ്പെട്ടിരുന്നു. മറ്റൊന്നും അല്ല. ഇത് വരെയും ഒന്നിനോടും തോന്നാത്തൊരു തരം ആകർഷണം ആ കണ്ണുകൾക്ക് ഉണ്ടായിരുന്നു. ആ ഭയം അയാളുടെ കണ്ണുകളിലും എപ്പോൾ ഒക്കെയോ മിന്നിമറയുന്നതായി എനിക്ക് തോന്നിയിരുന്നു.  ഓരോ ദിവസവും അതിൻ്റെ തീക്ഷണത കൂടി വന്നു. എങ്കിലും ഒളിഞ്ഞും മറഞ്ഞും അതിനെ ആസ്വദിക്കാൻ ഞാൻ ശ്രമിച്ചിരുന്നു… 

 

സ്വഭാവത്തിലും പെരുമാറ്റത്തിലും ആ വ്യക്തിയോടുള്ള ആരാധനയുടെ മറവിൽ അയാളിലേക്ക് സ്നേഹത്തിൻ്റെ ഒരു നോട്ടം എന്നിൽ നിന്നും പോയിരുന്നത് തിരിച്ചു അറിയാൻ എനിക്ക് കൂടുതൽ സമയം വേണ്ടിവന്നില്ല.. എന്നും ഞാൻ തിരയുന്ന കണ്ണുകൾ പെട്ടന്ന് ഒരു ദിവസം എൻ്റെ മുന്നിൽ നിന്നും അകന്നു. അന്ന് പക്ഷേ കോളേജിലും, വീട്ടിൽ വന്നു കഴിഞ്ഞും ഇന്ന് വരെയും അനുഭവിച്ചിട്ടില്ലാത്ത ഒരുതരം നോവായിരുന്ന് മനസ്സിൽ തോന്നിയത്..

 

ആ അകൽച്ച നാളുകളിലേക്ക് നീണ്ടു പോയപ്പോൾ അതിൻ്റെ കാരണം അറിയാൻ അറിയാവുന്നവരോട് ഒക്കെ ചോദിച്ചു. അവസാനം എനിക്ക് വേണ്ട ഉത്തരവും കിട്ടിയിരുന്നു. അത് പക്ഷേ മനസ്സിനെ കുറച്ചു വിഷമിപ്പിച്ചു എന്ന് മാത്രം. അമ്മ മരിച്ചത് കാരണം ആണ്  കോളേജിലേക്ക് കാണാഞ്ഞത്.  

 

ഓരോ നിമിഷവും ഒന്ന് കാണാൻ മനസ്സ് ഒത്തിരി കൊതിച്ചു.  ഈ ഒരു അവസ്ഥയിൽ അയാളുടെ മാനസികാവസ്ഥ ഓർത്തു എന്തിനെന്നില്ലാതെ ഞാൻ കരഞ്ഞു. പിന്നെ വീട്ടിൽ അച്ഛനും അമ്മയും പുറത്ത് പോകാനുള്ള സ്വാതന്ത്ര്യം ഒക്കെ ആവശ്യത്തിലേറെ തന്നിട്ടുണ്ട്. അത് കൊണ്ട് വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ ഞായർ ഫ്രണ്ടിനെ കാണാൻ പോകുവാ എന്ന് കള്ളം പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി. ആരോടൊക്കെയോ ചോദിച്ചു കോളേജിൽ നിന്നും കിട്ടിയ ചെറിയ അറിവുകൾ കൊണ്ട് വീട് കണ്ടുപിടിച്ചു. 

 

വളരെ വലുത് അല്ല എങ്കിലും അത്യാവശ്യം സൗകര്യങ്ങൾ ഒക്കെയുള്ള വീട്. അവിടെ എത്തുമ്പോൾ മറ്റു ആരെയും അവിടെ കാണാൻ ഇല്ലായിരുന്നു.. അച്ഛൻ ആകും മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പരിചയപെടുത്തി വീട്ടിലേക്ക് കയറുമ്പോളേക്കും ആരെ ആണോ ഞാൻ കാണാൻ കൊതിച്ചത് ആ കണ്ണുകൾ എൻ്റെ അടുത്ത് എത്തിയിരുന്നു. അപ്രതീക്ഷമായൊരു കൂടിക്കാഴ്ച ആയതിനാൽ ഒരു നിമിഷം കണ്ണുകൾ ഉടക്കി. 

 

ആ വേദനയിലും അത് മറച്ചു കോളേജിലെ പെരുമാറ്റത്തെ പൂർണ്ണമായും അവഗണിച്ച് കൊണ്ട് എന്നോട് അത് വരെയും ഒരു വാക്ക് പോലും സംസാരിക്കാൻ ശ്രമിച്ചിട്ടില്ലാത്തയാൾ,  “ആഹ്.. ഇതാരാ ദേവികയോ.. താൻ എന്താ ഇവിടെ.. എങ്ങനെയാ ഇവിടെ എത്തിയെ. ” എന്ന് ചോദിച്ചു കൊണ്ട് അകത്തേക്ക് ഇരിക്കാൻ പറഞ്ഞു. ശരിക്കും ആ ഒരു പ്രതികരണം എൻ്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം ആണ് കൊണ്ട് വന്നത്. പക്ഷേ അത് പുറത്തു പ്രകടിപ്പിക്കുവാൻ കഴിയാത്തൊരു സാഹചര്യം ആയതിനാൽ ഉള്ളിലൊതുക്കി. 

 

കാര്യങ്ങൾ തിരക്കിയപ്പോൾ ആണ് അറിയുന്നത്. അമ്മക്ക് വർഷങ്ങൾ ആയി സുഖം ഇല്ലാതിരുന്നു എന്നും അമ്മയുടെ ചികിത്സക്കായി പണം ചിലവാക്കി അച്ഛൻ്റെ ബിസിനസ്സും മറ്റും തകർന്നതും ഒക്കെ..  ഒരു അന്യയായിട്ട് കൂടെയും എന്നോട് അതൊക്കെ ഒരു മടിയും കൂടാതെ അവർ തുറന്നു പറഞ്ഞു. ആ സ്വഭാവം അയാളിലേക്കുള്ള എൻ്റെ ആരാധനയെ ആയിരം മടങ്ങായി വർദ്ധിപ്പിച്ചു. അമ്മയുടെ കാര്യം പറയുമ്പോൾ പൊട്ടിക്കരയുന്ന ആ മകൻ്റെ മുഖം ഇന്നും എൻ്റെ മനസ്സിൽ ഉണ്ട്.

 

സ്നേഹം എന്നതിൻ്റെ ആഴം ആ അച്ഛൻ്റെയും മകൻ്റെയും ഇടറുന്ന ശബ്ദത്തിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു. കുറച്ചു സമയത്തിനകം അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങി. വീട്ടിൽ എത്തുമ്പോൾ മനസ്സ് പതിവിലും അസ്വസ്ഥം ആയിരുന്നു. എന്തിനോ വേണ്ടി പിടയുന്നത് പോലൊരു തോന്നൽ.. പ്രിയപ്പെട്ട എന്തിനെയോ ഉപേക്ഷിച്ച് വന്നത് പോലെയോ…

 

ഹൃദയത്തിൻ്റെ ഒരു ഭാഗം വേർപെട്ട് പോയത് പോലെയോ ഒരു നോവ്. അന്ന് രാത്രിയിൽ ഉറക്കം എന്നത് എനിക്ക് അന്യം ആയിരുന്നു. എൻ്റെ പ്രായത്തിൽ ഒരു പെണ്ണിന് പുരുഷനോട് തോന്നുന്ന ഒരു സ്നേഹം. അതാണ് എന്നെ അയാളിലേക്ക് അടുപ്പിക്കുന്നത് എന്ന് മനസ്സിലാക്കാൻ വല്യ ബുദ്ധിയുടെ ആവശ്യം ഇല്ലാരുന്നു. പക്ഷേ അത് മറ്റാരോടും പറയാൻ മനസ്സ് അനുവദിച്ചില്ല. 

25 Comments

  1. ❤️❤️❤️❤️❤️

  2. ///സ്നേഹത്തിന് ഒരു അർത്ഥം ഉണ്ടെങ്കിൽ അതിന് എൻ്റെ ജീവിതത്തിൽ ഒരു മറുപടി മാത്രമേ ഉണ്ടാകൂ. ഞാൻ ഓരോ നിമിഷവും കാണാൻ കൊതിക്കുന്ന ആ ഒരാൾ. ഇവിടെയും തേടുന്ന മുഖം.. എൻ്റെ എല്ലാം എല്ലാം.. എൻ്റെ ജീവൻ്റെ ജീവൻ. സ്നേഹിച്ചു ഒരുപാട് ഒരുപാട്.. പിരിയാൻ ആകാത്ത വിധം.///

    ഈ വരിയിലെ ഒളിഞ്ഞിരിക്കുന്ന അർത്ഥം കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ… ????

    പിന്നെ മദ്ധ്യ ഭാഗത്ത്‌ ഉണ്ടായിരുന്നു കുറച്ച് ഭഗങ്ങളുടെ അർത്ഥം എനിക്ക് പറഞ്ഞു തരണം ഞാൻ കരഞ്ഞില്ല എന്നേയുള്ളു..,,, കുളിക്കുമ്പോൾ കണ്ണിൽ സോപ് പോയാൽ ഉണ്ടാവുന്ന അവസ്ഥ ആയിരുന്നു…,,, കണ്ണിൽ നിന്നും ഒഴികിയോ എന്ന് ചോദിച്ചാൽ ഒഴുകി… ഇതിന്റെയൊക്കെ അർത്ഥം ഞാൻ എങ്ങനെ മനസിലാക്കും എന്ന് ആലോചിച്ച്..,,,,

    ലേശം കട്ടി കുറക്കാം ട്ടാ..,,,, ????

    ഒരു ചെറിയ theme നല്ലപോലെ കട്ടിയുള്ള ഭാഷയിൽ മനോഹരമായി അവതരിപ്പിച്ചു..,,,ഒരു ലൈൻ പോലും skip ചെയ്തില്ല…,,,,

    ഇതേപോലത്തെ കഥയുമായി വേഗം പോരെ…,,, ഞാൻ എന്തായാലും ഒരു മലയാളം ഡിക്ഷ്ണറി വാങ്ങിക്കാൻ തീരുമാനിച്ചു.. ???

    സ്നേഹത്തോടെ
    അഖിൽ

    1. ഞാൻ അവളോട്‌ പറയാം കട്ടി കുറക്കാൻ… ഡിക്ഷണറി ഓർഡർ ചെയ്യുമ്പോൾ എനിക്കൂടെ ഒന്ന് ???

  3. ജീവൻ,
    ഭാഷയുടെ മനോഹാരിതയിൽ പിറന്ന പ്രണയ കാവ്യം. എന്തായാലും സാഹിത്യത്തിൽ എഴുതിയത് കൊണ്ട് കഥയ്ക്ക് ഒരു ജീവൻ ഉണ്ട് അല്ലങ്കിൽ പൈങ്കിളിയിലേക്ക് മാറി പോകേണ്ട പ്രമേയം ആയിരുന്നേനെ.
    അടിപൊളി എഴുത്ത് അവസാനം സന്തോഷത്തോടെ നിർത്തിയത് വളരെ ഉചിതമായി. ആശംസകൾ…

    1. i was waiting for ur comment chechi… i want u to read this and my heart was filled .. thank u so much

  4. കുട്ടപ്പൻ

    ഇവിടെ മൊത്തം കിളി ആണല്ലോ ജീവേട്ട. എത്ര കിളി പറന്നു എന്ന് എണ്ണാൻ പോലും പറ്റീല.
    കടിച്ചാ പൊട്ടാത്ത സാഹിത്യം ഒന്നും മനസിലായില്ലേലും കഥ നല്ല വെടിപ്പായിട്ട് മനസിലായി.
    ചെറിയ നോവുണർത്തി അവസാനം അവർ ഒന്നിച്ച് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

    ആര്യേച്ചി ആണോ ഇതെഴുതിയെ…(nb: എനിക്കും ഒന്നും മനസിലായില്ല എന്നൊരു കമന്റ്‌ താഴെ കണ്ടു ??) ആണേൽ പുള്ളിക്കാരിയോട് പറയണം… കുറച്ച് സിമ്പിൾ ആക്കിയിരുന്നേൽ പറന്ന കിളിയുടെ എണ്ണം കുറക്കായിരുന്നു എന്ന് ?

    1. അവളാണ് എഴുതിയെ… എനിക്ക് ഇതിൽ ഉള്ള പല വാക്കുകളുടെ അർത്ഥം പോലും അറിയില്ല ???

      1. കുട്ടപ്പൻ

        എനിക്കപ്പഴേ തോന്നി ??

  5. Nhan malayalathinu tutionu povenda avastha aayipoyi oro variyum artham manasilaakan….☹ baki 20%ok aanu athil full story ullond enne polulla pavapetta malayalikal naanamkedand pidich nilkkunnu…. vaakukal anargala nirgala nigandukaramayi ozhukuka aallayrnno…. ho ☹✌ kadha poli aayirunnu vallatha oru avastha aanu sneham thirich kittathath….Happy ending ✌

    1. Eniku thanne onnum manassilayilla… ???… Nandhi bro❤️??

  6. Adipolii…kolllaammm ❤️❤️??????

    1. Ethu anthu pattiii moderation kanikunuu….

  7. Super!!!
    Nalla heavy ayirunnu ezhuthu
    Happy ending ayathukondu santhosham

    Simple & short but very much powerful

    Thanks

    1. Love action drama complete ayo?

      1. Illa… Athu 2 part ayite ullu… 5/6 part undakum mothom.. Kurache ezhuthullu ath

    2. Thanks bro for your valuable comment❤️❤️❤️

  8. ❤️❤️❤️

  9. ജീവെട്ടാ…. Adipoli ആയിടുണ്ട്…. സാഹിത്യം അത്രക്ക് പിടുത്തം കിട്ടിയില്ലെങ്കിലും കഥ മനസിലായി…. ദേവുവിൻ്റെ ഫാമിലിയെ പോലെ കുറെ എണ്ണം ഉണ്ട്…മകളെ അല്ലങ്കിൽ മകനെ വെറും ബിസിനസ്സ് വസ്തു എന്ന് പോലെ കാണുന്നവർ…. എന്താ ചെയ്യാ…… മനോഹരമായിരുന്നു കേട്ടോ..കണ്ണനും ദേവുവും അവരുടെ പ്രണയം അത് സ്ത്യമയത് കൊണ്ടാണ് എത്ര അകലെ ആയിരുന്നിട്ടും വീണ്ടും ഒന്നിച്ചത്…..♥️♥️♥️

    1. Anganeya… Sneham kure vedhanipikkum… But onnippikum❤️❤️❤️

  10. മിന്നൽ ⚡️⚡️

    ജീവൻ ഈസ്‌ ബാക്ക് വിത്ത്‌ ഫുൾ ഓൺ പേവർ ⚡️⚡️

  11. ❤❤❤❤❤❤❤

    1. ❤️❤️❤️❤️❤️❤️

Comments are closed.