?പ്രണയ വർഷം? [Jeevan] 140

അതുവരെയും ഇല്ലാത്തൊരു ധൈര്യം ഞാൻ നേടിയെടുത്തു. എനിക്ക് ഉറപ്പ് ആയിരുന്നു. നശിച്ചു പോയ ഓർമ്മകളെ വീണ്ടും ഉണർത്തിയെടുക്കാൻ എന്നിലെ സ്നേഹത്തിന് കഴിയുമെന്നത്. അതുകൊണ്ട് തന്നെ കണ്ണേട്ടനെ അവിടെനിന്നും കൊണ്ട് പോകാൻ ഡോക്ടറെ കണ്ട് സമ്മതം വാങ്ങുകയും ചെയ്തു. മനസ്സിലെങ്കിൽ പോലും അദ്ദേഹം അതിനു സമ്മതിച്ചു.

 

പക്ഷേ രണ്ടു ദിവസത്തെ സമയം വേണം. കാരണം ഒരു വീട് ശരിയാക്കുകയാണ് ആദ്യം വേണ്ടത്. അതിനു ഒരു രണ്ടു ദിവസത്തെ സമയം ചോദിച്ചു അവിടെ നിന്നും ഇറങ്ങി. അതിനൊരു വഴി അഭയ് പറഞ്ഞു തന്നിരുന്നു. കണ്ണേട്ടൻ്റെ വീട്ടിൽ ഇപ്പൊൾ ആരും ഇല്ല. അത് പൂട്ടിയാണ് കിടക്കുന്നത്. അവിടേക്ക് പോകുന്നത് ആകും നല്ലത് എന്ന്. നഷ്ടമായ ഓർമ്മകളുടെ തുടക്കവും അവിടെ നിന്ന് ആകുമ്പോൾ അവിടെ താമസിക്കുന്നത് എന്ത് കൊണ്ടും നല്ലൊരു വഴിയായി എനിക്കും തോന്നി. 

 

ഒരു ദിവസം കൊണ്ട് വീട് തുറന്നു വൃത്തിയാക്കി ആവശ്യം വേണ്ട സൗകര്യങ്ങൾ ഒക്കെ അഭയും വീണയും കൂടെ ചെയ്തിരുന്നു. അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത്രയും വലിയൊരു സഹായം ആണ് അവർ ചെയ്തു തന്നത്. 

 

****************************************

 

അടുത്ത ദിവസം രാവിലെ പോയി കണ്ണേട്ടനെ ഞങ്ങൾ വീട്ടിൽ കൊണ്ട് വന്നു. ഞങ്ങളുടെ മാത്രം സ്വർഗത്തിലേക്ക്.. വരാൻ വിസമ്മതം കാട്ടി എങ്കിലും വീട്ടിലേക്ക് കയറുമ്പോൾ ആ മടിയൊക്കെ മാറിയിരുന്നു. മുടി ഒക്കെ വെട്ടിച്ച്, കുളിപ്പിച്ച് റെഡി ആക്കി കൊണ്ട് വരുമ്പോൾ ആ മുഖത്ത് ഉണ്ടായിരുന്ന ഐശ്വര്യം തിരികെ കിട്ടിയിരുന്നു.  അഭയും വീണയും വൈകിട്ട് വരെയും അവിടെ ഉണ്ടായിരുന്നു.

 

ശേഷം അവർ യാത്ര പറഞ്ഞു ഇറങ്ങി. ഇനിയും അവരെ ബുദ്ധിമുട്ടിക്കാൻ ആകില്ല. ഞങ്ങൾക്ക് ജീവിക്കാനൊരു മാർഗ്ഗം കണ്ടുപിടിക്കണം എന്ന് മനസ്സിൽ തീരുമാനിച്ചു. തത്കാലം എന്തായാലും അതിനു കഴിയില്ല എങ്കിലും അധികം വൈകാനും ആകില്ല തന്നെയാണ്. പിന്നെയും നിശബ്ദത വ്യാപിച്ച  അന്തരീക്ഷം. പക്ഷേ ഇത്രയും നാൾ കണ്ടിരുന്ന ചിത്രം അല്ല അത്. ഒരു വ്യത്യാസം ഉണ്ട്. അറിയാതെയാണെങ്കിൽ പോലും എന്നെ മറന്നു പോയ.. എൻ്റെ കണ്ണേട്ടൻ എൻ്റെ കൂടെയുണ്ട്. 

 

ആദ്യം ഒക്കെ അനുസരിക്കാൻ കൂട്ടാക്കില്ല. ഒന്നും കഴിക്കില്ല. കുളിക്കാൻ വരില്ല അങ്ങനെ.. നിർബന്ധിക്കുമ്പോൾ ദേഷ്യം കാണിക്കാറുണ്ട്. പക്ഷേ പതിയെ പതിയെ ഓരോ വാശികൾ ആയി കുറഞ്ഞു. ഓരോ രാത്രിയും മടിയിൽ കിടത്തി തഴുകി ഉറക്കുമ്പോൾ ആരുമറിയാതെ പെയ്തൊഴിയുന്ന കണ്ണിനീരിന് അന്നും കാഴ്ചക്കാർ ഉണ്ടായിരുന്നില്ല. ഒരുപാട് ആഗ്രഹിച്ചിരുന്നു ഇത് പോലൊരു കൊച്ചു കുഞ്ഞിനെ പോലെ പരിചരിക്കുവാൻ. അത് ഇങ്ങനെ ഒരു വിധിയിലൂടെ ആകും എന്ന് വിചാരിച്ചില്ല. എങ്കിലും സാരമില്ല. ഞാൻ ഇപ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ട്. എങ്കിലും അന്യം ആയിപോയ ആ സ്നേഹം തിരികെ വേണം എന്ന് ഒരുപാട് കൊതിച്ചു. 

 

ദിവസങ്ങൾ കഴിയുമ്പോൾ എന്നോടുള്ള സമീപനത്തിൽ ഒരുപാട് മാറ്റങ്ങൾ കണ്ട് തുടങ്ങി. എന്തിനും ഏതിനും ഞാൻ വേണം എന്ന അവസ്ഥയിൽ ആയി കാര്യങ്ങൾ. പതിയെ പതിയെ ഞങ്ങൾക്ക് ഇടയിലുള്ള അകലം കുറഞ്ഞു വന്നു. തിരിച്ചറിയുന്നില്ല എങ്കിലും എന്നോട് സ്നേഹമായി പെരുമാറാൻ തുടങ്ങി. ഇടക്കിടെ സ്നേഹത്തിൻ്റെ അതിരുകൾ കടക്കുമ്പോൾ നെറ്റിയിൽ പതിക്കുന്ന ചുംബങ്ങൾ മാത്രം ആയി എൻ്റെ സ്നേഹസമ്മാനം. ഒരുപക്ഷേ അത് കണ്ടിട്ടോ എന്തോ.. ഒരിക്കൽ ബലം ആയി തിരികെ ആ ചുണ്ടുകൾ എന്നിൽ പതിയുമ്പോൾ എതിർത്തു നിക്കാൻ എനിക്ക് കഴിഞ്ഞില്ല.

 

ഒരു ദീർഘ ചുംബനം നൽകി എന്നെ അടർത്തി മാറ്റുമ്പോൾ എന്തിനെന്ന് അറിയാതെ കണ്ണുകളിൽ ഞാൻ നനവ് കണ്ടൂ. ഈ ഒരുമാസം കൊണ്ട് തന്നെ അത്രത്തോളം ഞങ്ങൾ അറിഞ്ഞു. ഈ അറിവ് തന്നെയാകാം ഉപബോധമനസ്സിൽ നിന്നും ഇങ്ങനെ ചെയ്യാൻ കണ്ണേട്ടനെ പ്രേരിപ്പിച്ചതും.. പ്രതീക്ഷകൾക്ക് ശുഭസൂചനകൾ കിട്ടിത്തുടങ്ങി. കുറച്ചു ഒക്കെ തിരിച്ചറിവുകൾ നേടിയിരിക്കുന്നു.. ആ അറിവുകൾ എന്നിലേകും ഒരുനാൾ വിരൾ ചൂണ്ടും എന്ന് ഉറപ്പായിരുന്നു. 

 

രണ്ടുമൂന്നു മാസങ്ങൾ വിട്ടു നിൽക്കാൻ ആകില്ല എന്നത് കൊണ്ട് മറ്റു ജോലികൾ ഏറ്റെടുക്കാൻ ശ്രമിച്ചില്ല. അതുവരെയും സഹായിച്ചത് വീണ തന്നെയായിരുന്നു. പിന്നെ കണ്ണേട്ടനിൽ കണ്ട് തുടങ്ങിയ നല്ല മാറ്റങ്ങൾ എന്നെ അതിലേക്ക് ചിന്തിക്കാനും വഴിയൊരുക്കി. താമസിയാതെ ചെറിയൊരു ജോലി കണ്ടെത്തി. ഞങ്ങൾക്ക് ജീവിക്കാൻ വേണ്ടിയുള്ളത് അത്രേം എങ്കിലും അധ്വാനിച്ച് ഉണ്ടാക്കുവാൻ ഞാൻ ശ്രമിച്ചു. അത് ഒരു പരിധി വരെ വിജയം കണ്ടു. 

*********************************

25 Comments

  1. ❤️❤️❤️❤️❤️

  2. ///സ്നേഹത്തിന് ഒരു അർത്ഥം ഉണ്ടെങ്കിൽ അതിന് എൻ്റെ ജീവിതത്തിൽ ഒരു മറുപടി മാത്രമേ ഉണ്ടാകൂ. ഞാൻ ഓരോ നിമിഷവും കാണാൻ കൊതിക്കുന്ന ആ ഒരാൾ. ഇവിടെയും തേടുന്ന മുഖം.. എൻ്റെ എല്ലാം എല്ലാം.. എൻ്റെ ജീവൻ്റെ ജീവൻ. സ്നേഹിച്ചു ഒരുപാട് ഒരുപാട്.. പിരിയാൻ ആകാത്ത വിധം.///

    ഈ വരിയിലെ ഒളിഞ്ഞിരിക്കുന്ന അർത്ഥം കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ… ????

    പിന്നെ മദ്ധ്യ ഭാഗത്ത്‌ ഉണ്ടായിരുന്നു കുറച്ച് ഭഗങ്ങളുടെ അർത്ഥം എനിക്ക് പറഞ്ഞു തരണം ഞാൻ കരഞ്ഞില്ല എന്നേയുള്ളു..,,, കുളിക്കുമ്പോൾ കണ്ണിൽ സോപ് പോയാൽ ഉണ്ടാവുന്ന അവസ്ഥ ആയിരുന്നു…,,, കണ്ണിൽ നിന്നും ഒഴികിയോ എന്ന് ചോദിച്ചാൽ ഒഴുകി… ഇതിന്റെയൊക്കെ അർത്ഥം ഞാൻ എങ്ങനെ മനസിലാക്കും എന്ന് ആലോചിച്ച്..,,,,

    ലേശം കട്ടി കുറക്കാം ട്ടാ..,,,, ????

    ഒരു ചെറിയ theme നല്ലപോലെ കട്ടിയുള്ള ഭാഷയിൽ മനോഹരമായി അവതരിപ്പിച്ചു..,,,ഒരു ലൈൻ പോലും skip ചെയ്തില്ല…,,,,

    ഇതേപോലത്തെ കഥയുമായി വേഗം പോരെ…,,, ഞാൻ എന്തായാലും ഒരു മലയാളം ഡിക്ഷ്ണറി വാങ്ങിക്കാൻ തീരുമാനിച്ചു.. ???

    സ്നേഹത്തോടെ
    അഖിൽ

    1. ഞാൻ അവളോട്‌ പറയാം കട്ടി കുറക്കാൻ… ഡിക്ഷണറി ഓർഡർ ചെയ്യുമ്പോൾ എനിക്കൂടെ ഒന്ന് ???

  3. ജീവൻ,
    ഭാഷയുടെ മനോഹാരിതയിൽ പിറന്ന പ്രണയ കാവ്യം. എന്തായാലും സാഹിത്യത്തിൽ എഴുതിയത് കൊണ്ട് കഥയ്ക്ക് ഒരു ജീവൻ ഉണ്ട് അല്ലങ്കിൽ പൈങ്കിളിയിലേക്ക് മാറി പോകേണ്ട പ്രമേയം ആയിരുന്നേനെ.
    അടിപൊളി എഴുത്ത് അവസാനം സന്തോഷത്തോടെ നിർത്തിയത് വളരെ ഉചിതമായി. ആശംസകൾ…

    1. i was waiting for ur comment chechi… i want u to read this and my heart was filled .. thank u so much

  4. കുട്ടപ്പൻ

    ഇവിടെ മൊത്തം കിളി ആണല്ലോ ജീവേട്ട. എത്ര കിളി പറന്നു എന്ന് എണ്ണാൻ പോലും പറ്റീല.
    കടിച്ചാ പൊട്ടാത്ത സാഹിത്യം ഒന്നും മനസിലായില്ലേലും കഥ നല്ല വെടിപ്പായിട്ട് മനസിലായി.
    ചെറിയ നോവുണർത്തി അവസാനം അവർ ഒന്നിച്ച് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

    ആര്യേച്ചി ആണോ ഇതെഴുതിയെ…(nb: എനിക്കും ഒന്നും മനസിലായില്ല എന്നൊരു കമന്റ്‌ താഴെ കണ്ടു ??) ആണേൽ പുള്ളിക്കാരിയോട് പറയണം… കുറച്ച് സിമ്പിൾ ആക്കിയിരുന്നേൽ പറന്ന കിളിയുടെ എണ്ണം കുറക്കായിരുന്നു എന്ന് ?

    1. അവളാണ് എഴുതിയെ… എനിക്ക് ഇതിൽ ഉള്ള പല വാക്കുകളുടെ അർത്ഥം പോലും അറിയില്ല ???

      1. കുട്ടപ്പൻ

        എനിക്കപ്പഴേ തോന്നി ??

  5. Nhan malayalathinu tutionu povenda avastha aayipoyi oro variyum artham manasilaakan….☹ baki 20%ok aanu athil full story ullond enne polulla pavapetta malayalikal naanamkedand pidich nilkkunnu…. vaakukal anargala nirgala nigandukaramayi ozhukuka aallayrnno…. ho ☹✌ kadha poli aayirunnu vallatha oru avastha aanu sneham thirich kittathath….Happy ending ✌

    1. Eniku thanne onnum manassilayilla… ???… Nandhi bro❤️??

  6. Adipolii…kolllaammm ❤️❤️??????

    1. Ethu anthu pattiii moderation kanikunuu….

  7. Super!!!
    Nalla heavy ayirunnu ezhuthu
    Happy ending ayathukondu santhosham

    Simple & short but very much powerful

    Thanks

    1. Love action drama complete ayo?

      1. Illa… Athu 2 part ayite ullu… 5/6 part undakum mothom.. Kurache ezhuthullu ath

    2. Thanks bro for your valuable comment❤️❤️❤️

  8. ❤️❤️❤️

  9. ജീവെട്ടാ…. Adipoli ആയിടുണ്ട്…. സാഹിത്യം അത്രക്ക് പിടുത്തം കിട്ടിയില്ലെങ്കിലും കഥ മനസിലായി…. ദേവുവിൻ്റെ ഫാമിലിയെ പോലെ കുറെ എണ്ണം ഉണ്ട്…മകളെ അല്ലങ്കിൽ മകനെ വെറും ബിസിനസ്സ് വസ്തു എന്ന് പോലെ കാണുന്നവർ…. എന്താ ചെയ്യാ…… മനോഹരമായിരുന്നു കേട്ടോ..കണ്ണനും ദേവുവും അവരുടെ പ്രണയം അത് സ്ത്യമയത് കൊണ്ടാണ് എത്ര അകലെ ആയിരുന്നിട്ടും വീണ്ടും ഒന്നിച്ചത്…..♥️♥️♥️

    1. Anganeya… Sneham kure vedhanipikkum… But onnippikum❤️❤️❤️

  10. മിന്നൽ ⚡️⚡️

    ജീവൻ ഈസ്‌ ബാക്ക് വിത്ത്‌ ഫുൾ ഓൺ പേവർ ⚡️⚡️

  11. ❤❤❤❤❤❤❤

    1. ❤️❤️❤️❤️❤️❤️

Comments are closed.