?പ്രണയ വർഷം? [Jeevan] 140

എന്താണ് പറയുന്നത് എന്ന് കേൾക്കാൻ കാതോർത്ത എന്നിലേക്ക് ആദ്യം ഒഴുകിയെത്തിയത് “ദേവൂ..” എന്ന് ഒരു വിളി മാത്രം ആയിരുന്നു. അതിൽ എല്ലാം ഉണ്ടായിരുന്നു.. ഒരുപാട് അർത്ഥങ്ങൾ.. ഇത്രയും നാൾ മറച്ചു വെച്ച സ്നേഹം.. അതിനുള്ള ക്ഷമ എല്ലാം.. ആ മുഖത്തിലൂടെ മിന്നിമറഞ്ഞു. ഇനിയും ഒരുപക്ഷേ എന്നെ അവഗണിക്കാൻ ആകില്ല എന്ന് തോന്നിയത് കൊണ്ട് ആണോ എനിക്ക് മുന്നിൽ കീഴടങ്ങിയത്. ഒത്തിരി കൊതിച്ചു എങ്കിലും ഒരിക്കലും എന്നെ തേടി വരില്ല എന്ന് മനസ്സിൽ തോന്നിയ ആൾ, ദേ ഇപ്പൊ എൻ്റെ മുന്നിൽ എനിക്കായി സ്നേഹം പൊഴിക്കുന്നു. സന്തോഷം ആണോ സങ്കടം ആണോ മനസ്സിൽ തോന്നുന്നത് എന്ന് പറയാൻ ആയില്ല. 

 

പരസ്പരം പറയുവാനും കേൾക്കുവാനും ഉണ്ടായിരുന്നത് ഒക്കെയും പറഞ്ഞു, സ്നേഹത്തിൻ്റെ ചരടിൽ ഒരു ബന്ധനം തീർത്തു എന്നോ അസ്തമിച്ചുപോയ ആഗ്രഹങ്ങൾക്ക് പുതുജീവൻനൽകി ഞങ്ങൾ ആദ്യമായി കൈകോർത്തു.. മനസ്സിലെ മുറിവുകൾ സന്തോഷവർഷമായി മിഴികളിലൂടെ പെയ്തു ഇറങ്ങുമ്പോൾ ഇനിയും അതിനു അനുവദിക്കില്ല എന്ന് പറഞ്ഞു കൊണ്ട് കൂടെ ചേർത്ത കരങ്ങൾ അതിനെ തടഞ്ഞു നിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.

 

അന്നുമുതൽ ചുറ്റും കാണുന്ന കാഴ്ചകൾ എനിക്ക് പുതുമയേറിയത് ആയിരുന്നു. ഓരോ പ്രഭാതവും സമ്മാനിക്കുന്ന കാഴ്ചകളിൽ എവിടെയും ഞാൻ പ്രണയത്തിൻ്റെ ഭാവം തിരയാൻ തുടങ്ങി.. 

 

ഒരു സ്പർശനം കൊണ്ട് മാത്രം.. പരസ്പരം വിട്ടു പിരിയാൻ ആകാതെ ലയിച്ചു ചേർന്നു പ്രണയിനിയിലേക്ക് പ്രണയം പകുത്തു നൽകുന്ന ഹിമകണങ്ങളിൽ, സ്വർണ്ണ ശോഭയും, മഴവിൽ നിറങ്ങളും നെയ്തെടുത്ത് സൗന്ദര്യത്തിൻ്റെ കൊടുമുടികൾ തീർക്കുന്ന സൂര്യകിരണങ്ങൾ.. ആ മനോഹാരിത പ്രണയത്തിൻ്റെ സൗന്ദര്യത്തെ അവർണ്ണനീയമായ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കും.. 

 

പക്ഷേ… ആ പ്രണയത്തിന് നിമിഷങ്ങളുടെയോ മണിക്കൂറുകളുടെയോ  ആയുസ് മാത്രം ആണ് ഉള്ളത് എന്ന് അറിയാതെ വീശിയടിക്കുന്ന ഇളം തെന്നലിൻ്റെ കുളിരേറ്റ് നൃത്തമാടി, ഒടുവിൽ പ്രാണനിൽ നിന്നും വേർപെട്ട് ഓരോ മഞ്ഞ് തുള്ളികളും നിലത്ത് വീണുടഞ്ഞു മണ്ണിൽ ലയിക്കുമ്പോൾ… നാണത്താൽ കുമ്പിട്ടുനിന്ന മുഖങ്ങളിൽ വിരഹവേദന നിറഞ്ഞ ദുഃഖത്തിൻ്റെ കരിനിഴൽ വീണു കഴിഞ്ഞിട്ടുണ്ടാകും. 

 

വീണ്ടും ഒരു സ്പർശനം കൊതിച്ചു മണ്ണിൽ മറഞ്ഞ പ്രാണൻ്റെ വരവിനായി കാത്തിരിക്കുന്ന ഓരോ പ്രണയിനിയുടെയും സ്നേഹത്തിന് മുന്നിൽ പ്രകൃതി പോലും തോറ്റു കൊടുത്തു കൊണ്ട്, വിട പറഞ്ഞു പോയവർക്ക് പുതു ജന്മം ഏകിയത് പോലെ ഓരോ പ്രഭാതവും, മഴയായും.. മഞ്ഞ് ആയും.. പെയ്തിറങ്ങി ആ  കാത്തിരിപ്പിന് വിരാമം കുറിക്കുന്ന അസുലഭ നിമിഷങ്ങൾ…

 

അതിനേക്കാൾ മനോഹരമായ ഒരു ലോകത്തെ പടുത്തുയർത്താൻ ചേർത്ത് വെച്ച ആ കരങ്ങൾക്ക് ശക്തിയുണ്ടായിരുന്നു. ദിവസങ്ങൾ കൊഴിഞ്ഞു പോകുമ്പോൾ ആഡംബരത്തിൻ്റെ കൈപ്പിടിയിൽ നിന്നും സാധാരണക്കാരൻ്റെ ജീവിത ശൈലിയിലേക്ക് മാറിചിന്തിക്കാൻ പ്രാപ്തം ആയിരുന്നു ആ സ്നേഹം.. മുന്നോട്ടുള്ള ജീവിതത്തിൽ സ്നേഹം ആകണം അടിത്തറയെന്ന് ഒന്നിച്ചുള്ള അനുഭവങ്ങൾ പറഞ്ഞു തന്നു. മനസ്സിൽ കോറിയിട്ട സ്വപ്നങ്ങളെ നേടിയെടുക്കാൻ ഹൃദയം ഹൃദയത്തോട് ചേർത്തു നിർത്തി. 

 

അടർന്നു വീഴുന്നു മഞ്ഞ് തുള്ളികളാൽ തണുത്തു മരവിച്ച പ്രകൃതിയിൽ നിന്നുമെടുക്കുന്ന ഓരോ ശ്വാസവും തൻ്റെ പ്രാണനു വേണ്ടിയുള്ളതാകുമ്പോൾ, മെല്ലെ കണ്ണുകളടച്ച് അതിൽ അലിഞ്ഞു ചേർന്നാൽ.. ഒരു മിഴി അകലത്തിൽ താൻ എപ്പോഴൊക്കെയോ ആസ്വദിച്ചിരുന്ന ആ ചുട് നിശ്വാസം മുഖത്ത് പതിക്കുന്നതായി തോന്നിപ്പോകും. ഉള്ളിലെത്തുന്ന പ്രാണവായുവിൽ തനിക്കേറ്റവും പ്രിയപ്പെട്ട സുഗന്ധം.. തൻ്റെ പ്രാണൻ്റെ ഗന്ധം.. അത് ശരീരമാകെ പടർന്നു ഒരു നദി പോൽ പ്രണയത്തെ ഒഴുക്കുവാൻ തുടങ്ങിയിരിക്കും.. അകലെ ആണെങ്കിലും അരികിൽ എന്നത് പോലെ ആ സാമീപ്യം എന്നും എന്നെ പിന്തുടർന്നു.

 

ഓരോ പ്രഭാതവും സമ്മാനിക്കുന്നത് ഓരോ പുതിയ അനുഭവങ്ങൾ. അതിലെ ഓരോ കാഴ്ചയും മിഴികളിലും ഹൃദയത്തിലും വരച്ചു കാട്ടുന്നത് മഴവില്ല് പോലെ  കുളിർമയേകുന്ന ദൃശ്യങ്ങളും ആയിരുന്നു..   

 

ഈറൻ അണിഞ്ഞു നിൽക്കുന്ന മരച്ചില്ലകളിൽ പരസ്പരം മുത്തമിട്ടു സ്നേഹം പങ്കുവെക്കുന്ന ഇണക്കുരുവികൾ.. അതും പ്രകൃതിയുടെ സൃഷ്ടിയാണ്.. പ്രണയം എന്നും സുഖമുള്ളതാണ്. അതിനെ സുഖമുള്ളതും ദുഃഖമുള്ളതും ആക്കി മാറ്റുന്നത് നാം മനുഷ്യർ തന്നെയാണ്.  സ്നേഹം ആത്മാവിൽ നിന്നുള്ളത് ആകുമ്പോൾ.. ജീവിക്കാൻ പ്രേരിപ്പിക്കുന്ന.. അല്ലെങ്കിൽ ഹൃദയവും, ജീവിതവും, ശരീരവും, സുഖദുഃഖങ്ങളും പങ്കിടാൻ പ്രേരിപ്പിക്കുന്ന.. ആയിരം ആയിരം സുന്ദര സ്വപ്നങ്ങൾക്ക് കൂടുകൂട്ടാൻ അവസരങ്ങൾ സമ്മാനിക്കുന്ന.. ഒരു ലോകം ആണ് നമ്മുടെ മുന്നിലെത്തുന്നത്.

25 Comments

  1. ❤️❤️❤️❤️❤️

  2. ///സ്നേഹത്തിന് ഒരു അർത്ഥം ഉണ്ടെങ്കിൽ അതിന് എൻ്റെ ജീവിതത്തിൽ ഒരു മറുപടി മാത്രമേ ഉണ്ടാകൂ. ഞാൻ ഓരോ നിമിഷവും കാണാൻ കൊതിക്കുന്ന ആ ഒരാൾ. ഇവിടെയും തേടുന്ന മുഖം.. എൻ്റെ എല്ലാം എല്ലാം.. എൻ്റെ ജീവൻ്റെ ജീവൻ. സ്നേഹിച്ചു ഒരുപാട് ഒരുപാട്.. പിരിയാൻ ആകാത്ത വിധം.///

    ഈ വരിയിലെ ഒളിഞ്ഞിരിക്കുന്ന അർത്ഥം കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ… ????

    പിന്നെ മദ്ധ്യ ഭാഗത്ത്‌ ഉണ്ടായിരുന്നു കുറച്ച് ഭഗങ്ങളുടെ അർത്ഥം എനിക്ക് പറഞ്ഞു തരണം ഞാൻ കരഞ്ഞില്ല എന്നേയുള്ളു..,,, കുളിക്കുമ്പോൾ കണ്ണിൽ സോപ് പോയാൽ ഉണ്ടാവുന്ന അവസ്ഥ ആയിരുന്നു…,,, കണ്ണിൽ നിന്നും ഒഴികിയോ എന്ന് ചോദിച്ചാൽ ഒഴുകി… ഇതിന്റെയൊക്കെ അർത്ഥം ഞാൻ എങ്ങനെ മനസിലാക്കും എന്ന് ആലോചിച്ച്..,,,,

    ലേശം കട്ടി കുറക്കാം ട്ടാ..,,,, ????

    ഒരു ചെറിയ theme നല്ലപോലെ കട്ടിയുള്ള ഭാഷയിൽ മനോഹരമായി അവതരിപ്പിച്ചു..,,,ഒരു ലൈൻ പോലും skip ചെയ്തില്ല…,,,,

    ഇതേപോലത്തെ കഥയുമായി വേഗം പോരെ…,,, ഞാൻ എന്തായാലും ഒരു മലയാളം ഡിക്ഷ്ണറി വാങ്ങിക്കാൻ തീരുമാനിച്ചു.. ???

    സ്നേഹത്തോടെ
    അഖിൽ

    1. ഞാൻ അവളോട്‌ പറയാം കട്ടി കുറക്കാൻ… ഡിക്ഷണറി ഓർഡർ ചെയ്യുമ്പോൾ എനിക്കൂടെ ഒന്ന് ???

  3. ജീവൻ,
    ഭാഷയുടെ മനോഹാരിതയിൽ പിറന്ന പ്രണയ കാവ്യം. എന്തായാലും സാഹിത്യത്തിൽ എഴുതിയത് കൊണ്ട് കഥയ്ക്ക് ഒരു ജീവൻ ഉണ്ട് അല്ലങ്കിൽ പൈങ്കിളിയിലേക്ക് മാറി പോകേണ്ട പ്രമേയം ആയിരുന്നേനെ.
    അടിപൊളി എഴുത്ത് അവസാനം സന്തോഷത്തോടെ നിർത്തിയത് വളരെ ഉചിതമായി. ആശംസകൾ…

    1. i was waiting for ur comment chechi… i want u to read this and my heart was filled .. thank u so much

  4. കുട്ടപ്പൻ

    ഇവിടെ മൊത്തം കിളി ആണല്ലോ ജീവേട്ട. എത്ര കിളി പറന്നു എന്ന് എണ്ണാൻ പോലും പറ്റീല.
    കടിച്ചാ പൊട്ടാത്ത സാഹിത്യം ഒന്നും മനസിലായില്ലേലും കഥ നല്ല വെടിപ്പായിട്ട് മനസിലായി.
    ചെറിയ നോവുണർത്തി അവസാനം അവർ ഒന്നിച്ച് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

    ആര്യേച്ചി ആണോ ഇതെഴുതിയെ…(nb: എനിക്കും ഒന്നും മനസിലായില്ല എന്നൊരു കമന്റ്‌ താഴെ കണ്ടു ??) ആണേൽ പുള്ളിക്കാരിയോട് പറയണം… കുറച്ച് സിമ്പിൾ ആക്കിയിരുന്നേൽ പറന്ന കിളിയുടെ എണ്ണം കുറക്കായിരുന്നു എന്ന് ?

    1. അവളാണ് എഴുതിയെ… എനിക്ക് ഇതിൽ ഉള്ള പല വാക്കുകളുടെ അർത്ഥം പോലും അറിയില്ല ???

      1. കുട്ടപ്പൻ

        എനിക്കപ്പഴേ തോന്നി ??

  5. Nhan malayalathinu tutionu povenda avastha aayipoyi oro variyum artham manasilaakan….☹ baki 20%ok aanu athil full story ullond enne polulla pavapetta malayalikal naanamkedand pidich nilkkunnu…. vaakukal anargala nirgala nigandukaramayi ozhukuka aallayrnno…. ho ☹✌ kadha poli aayirunnu vallatha oru avastha aanu sneham thirich kittathath….Happy ending ✌

    1. Eniku thanne onnum manassilayilla… ???… Nandhi bro❤️??

  6. Adipolii…kolllaammm ❤️❤️??????

    1. Ethu anthu pattiii moderation kanikunuu….

  7. Super!!!
    Nalla heavy ayirunnu ezhuthu
    Happy ending ayathukondu santhosham

    Simple & short but very much powerful

    Thanks

    1. Love action drama complete ayo?

      1. Illa… Athu 2 part ayite ullu… 5/6 part undakum mothom.. Kurache ezhuthullu ath

    2. Thanks bro for your valuable comment❤️❤️❤️

  8. ❤️❤️❤️

  9. ജീവെട്ടാ…. Adipoli ആയിടുണ്ട്…. സാഹിത്യം അത്രക്ക് പിടുത്തം കിട്ടിയില്ലെങ്കിലും കഥ മനസിലായി…. ദേവുവിൻ്റെ ഫാമിലിയെ പോലെ കുറെ എണ്ണം ഉണ്ട്…മകളെ അല്ലങ്കിൽ മകനെ വെറും ബിസിനസ്സ് വസ്തു എന്ന് പോലെ കാണുന്നവർ…. എന്താ ചെയ്യാ…… മനോഹരമായിരുന്നു കേട്ടോ..കണ്ണനും ദേവുവും അവരുടെ പ്രണയം അത് സ്ത്യമയത് കൊണ്ടാണ് എത്ര അകലെ ആയിരുന്നിട്ടും വീണ്ടും ഒന്നിച്ചത്…..♥️♥️♥️

    1. Anganeya… Sneham kure vedhanipikkum… But onnippikum❤️❤️❤️

  10. മിന്നൽ ⚡️⚡️

    ജീവൻ ഈസ്‌ ബാക്ക് വിത്ത്‌ ഫുൾ ഓൺ പേവർ ⚡️⚡️

  11. ❤❤❤❤❤❤❤

    1. ❤️❤️❤️❤️❤️❤️

Comments are closed.