?പ്രണയ വർഷം? [Jeevan] 140

കേട്ടത് ഒന്നും സന്തോഷം തരുന്ന കാര്യങ്ങൾ അല്ല എങ്കിലും അതിൽ എനിക്ക് ആശ്വസിക്കാൻ ഒന്ന് ഉണ്ടായിരുന്നു. എവിടെയോ ജീവിതത്തോട് പൊരുതി കൊണ്ടിരിക്കുന്നു എന്നത്. ഇപ്പോളും ജീവിച്ചിരിക്കുന്നു എന്നത്. പ്രതീക്ഷക്ക് സ്ഥാനം പിടിക്കാൻ അധികം ഒന്നും വേണ്ടായിരുന്നു.

 

അഭയ് തിരികെ പോകാൻ ഒരുങ്ങുമ്പോൾ ഒരു സഹായ അഭ്യർത്ഥന നടത്തുകയല്ലാതെ മറ്റു മാർഗ്ഗം ഒന്നും ഉള്ളതായി കണ്ടില്ല. അത് കൊണ്ട് തന്നെ കണ്ണേട്ടനെ കണ്ട് പിടിക്കാൻ ഒന്നു സഹായിക്കാമോ എന്ന് ഒരു മടിയും കൂടാതെ ഞാൻ ചോദിച്ചു. ഒരുവട്ടം അവിടെ വന്നിട്ടുണ്ട് എന്നത് ഒഴിവാക്കിയാൽ എനിക്ക് അധികം പരിചയമില്ലാത്ത സ്ഥലം ആണ്. ആരോടും ചോദിക്കാനാകില്ല. എൻ്റെ മുഖത്തെ ദയനീയത കണ്ടിട്ടോ എന്തോ പറ്റില്ല എന്നൊരു മറുപടി എനിക്ക് കേൾക്കേണ്ടതായി വന്നില്ല. 

 

തിരികെ പോകുമ്പോൾ ഞാൻ അന്വേഷിക്കാം എന്ന് പറഞ്ഞു നമ്പർ കൂടെ തന്നിട്ടായിരുന്നു അഭയ് പോയത്.

 

*************************************

 

എങ്കിലും എൻ്റെ ഭാഗത്ത് നിന്നും ഒരു അന്വേഷണം ഞാനും നടത്തിയിരുന്നു. രണ്ടു ദിവസങ്ങൾക്കു ശേഷം ഒരു ഫോൺ കോളിലൂടെ എന്നെ തേടി ആ വാർത്ത വന്നു. അഭയ് ആയിരുന്നു അത്. അവിടെ മാനസ്സിക രോഗികളെ ചികിത്സിച്ചു പുതിയൊരു ജീവിതം സമ്മാനിക്കുന്ന ഒരിടം. അവിടെ ഉണ്ടെന്ന് ഒരു വിവരം കിട്ടിയിട്ടുണ്ട് എന്നായിരുന്നു അതിൽ പറഞ്ഞത്. കേട്ടത് സത്യം ആണോ എന്ന് പോലും ഉറപ്പില്ല എങ്കിലും ചിറകുകൾ വേർപെട്ട പ്രതീക്ഷകൾക്ക് ഒരു പുതുജീവൻ കിട്ടുന്നത് പോലെ തോന്നി.

 

ആ രാത്രി തന്നെ പോയി കാണാം എന്ന് ഉണ്ടായിരുന്നു എങ്കിലും സാഹചര്യം അതിനു അനുകൂലം ആയിരുന്നില്ല. അടുത്ത ദിവസം രാവിലെ തന്നെ അഭയ് പറഞ്ഞയിടത്തേക്ക് പോയി കാത്തുനിന്നു. അവിടെ നിന്നും എൻ്റെ കണ്ണേട്ടൻ്റെ അടുത്തേക്ക് എത്തുന്നത് വരെയും ഹൃദയമിടിപ്പ് വർദ്ധിച്ചു കൊണ്ടിരുന്നു. ഒപ്പം അവിടെ എത്തുമ്പോൾ കേട്ടത് ഒന്നും സത്യം അല്ല എന്നൊരു അവസ്ഥ ഉണ്ടാകരുതെ എന്നൊരു പ്രാർത്ഥനയും..  

 

*************************************

 

അവിടെ എത്തുമ്പോൾ വളരെ ശാന്തമായൊരു ഇടം.. അവിടവിടെയായി ആരൊക്കെയോ നിൽക്കുന്നുണ്ട്. താളം തെറ്റിയ മനസ്സിനോടും അതിൽ കുഴിച്ചുമൂടപ്പെട്ട ഓർമ്മകളോടും മല്ലിടുന്ന കുറച്ചു അനാഥർ.. ആ കാഴ്ച കാഴ്ചക്കാരിൽ ഒരു നേരിയ നൊമ്പരം സമ്മാനിക്കും. അകത്തേക്ക് പോയി ഡോക്ടറും ആയി പരിചയപ്പെട്ടു വിവരങ്ങൾ തിരക്കുമ്പോൾ എനിക്ക് ആശ്വാസമേകുന്ന മറുപടി തന്നെയാണ് ലഭിച്ചതും. ഒരു നോക്കു കാണാൻ വെമ്പൽ കൊള്ളുന്ന മനസ്സിനെ പിന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. 

 

റൂമിലേക്ക് പോകുന്നതിനു മുൻപ് ഡോക്ടർ പറഞ്ഞു. അയാൾ ഇവിടെ എത്തിപ്പെടുന്ന സമയം പൂർണ്ണമായും ഓർമ്മകൾ നഷ്ടമായ അവസ്ഥയിൽ ആയിരുന്നു. സ്വന്തം പേര് പോലും മറന്ന് പോയി. നഷ്ടങ്ങൾ ആണ് അയാളെ ഈ രീതിയിൽ ആക്കിയതും. എങ്കിലും ഇടക്ക് എപ്പോൾ ഒക്കെയോ തിരക്കുന്ന പേരുകളിൽ താങ്കളും സ്ഥാനം പിടിച്ചിരുന്നു.. പതിയെ പതിയെ അതും മറന്നു. പിന്നെ ചില സമയങ്ങളിൽ ഒരുപാട് വയലെൻ്റ് ആകാറുണ്ട്. പുതുതായി കാണുന്നവരെ ഉപദ്രവിക്കാൻ ശ്രമിക്കാറുണ്ട്.

 

ഇതൊക്കെ കേട്ടിട്ടും മനസ്സിൽ ഒരു തരി പോലും ഭയമെന്നത് തോന്നിയില്ല. അകലം കുറവായിട്ടും, അവിടെ നിന്നും റൂമിലേക്ക് നടക്കുമ്പോൾ അത്രയും ചുരുങ്ങിയ സമയത്തിന് ഒരു നൂറ്റാണ്ടോളം ദൈർഘ്യം തോന്നിച്ചു. നടന്നു അടുക്കുമ്പോൾ കാലുകൾക്ക് ശക്തി കുറയുന്നത് പോലെ.. ഒടുവിൽ നടന്നു ഞാൻ എത്തിപ്പെട്ടു എൻ്റെ ലക്ഷ്യത്തിലേക്ക്.. ഒരു വാതിൽ മറയ്ക്ക് ഇപ്പുറം നിൽക്കുമ്പോൾ അപ്പുറം ഉള്ളത് എൻ്റെ എല്ലാ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് എന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു. 

 

ഡോർ തുറക്കുമ്പോൾ കാണുന്നത് ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായൊരു മുഖമാണ്. മുടി ഒക്കെ വളർത്തി മറ്റൊരു ഭാവം ആണ് അതിൽ കാണുന്നത്. ഭയമേതും ഇല്ലാതെ അടുത്തേക്ക് ഓടി മുറുകെ കെട്ടിപിടിച്ചു. യാതൊരു ഭാവ മാറ്റവും ഇല്ലാതൊരു പാവപോലെ നിന്നു. പെട്ടന്ന് ആയിരുന്നു എന്നെ തള്ളിമാറ്റി നിലത്തേക്ക് വീഴ്ത്തിയത്. ആ വീഴ്ചയിലും വേദന ഞാൻ അറിഞ്ഞില്ല. അത്രമാത്രം ഉയരത്തിൽ സന്തോഷത്തിൻ്റെ കൊടുമുടികൾ ഞാൻ കീഴടക്കിയിരുന്നു. 

25 Comments

  1. ❤️❤️❤️❤️❤️

  2. ///സ്നേഹത്തിന് ഒരു അർത്ഥം ഉണ്ടെങ്കിൽ അതിന് എൻ്റെ ജീവിതത്തിൽ ഒരു മറുപടി മാത്രമേ ഉണ്ടാകൂ. ഞാൻ ഓരോ നിമിഷവും കാണാൻ കൊതിക്കുന്ന ആ ഒരാൾ. ഇവിടെയും തേടുന്ന മുഖം.. എൻ്റെ എല്ലാം എല്ലാം.. എൻ്റെ ജീവൻ്റെ ജീവൻ. സ്നേഹിച്ചു ഒരുപാട് ഒരുപാട്.. പിരിയാൻ ആകാത്ത വിധം.///

    ഈ വരിയിലെ ഒളിഞ്ഞിരിക്കുന്ന അർത്ഥം കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ… ????

    പിന്നെ മദ്ധ്യ ഭാഗത്ത്‌ ഉണ്ടായിരുന്നു കുറച്ച് ഭഗങ്ങളുടെ അർത്ഥം എനിക്ക് പറഞ്ഞു തരണം ഞാൻ കരഞ്ഞില്ല എന്നേയുള്ളു..,,, കുളിക്കുമ്പോൾ കണ്ണിൽ സോപ് പോയാൽ ഉണ്ടാവുന്ന അവസ്ഥ ആയിരുന്നു…,,, കണ്ണിൽ നിന്നും ഒഴികിയോ എന്ന് ചോദിച്ചാൽ ഒഴുകി… ഇതിന്റെയൊക്കെ അർത്ഥം ഞാൻ എങ്ങനെ മനസിലാക്കും എന്ന് ആലോചിച്ച്..,,,,

    ലേശം കട്ടി കുറക്കാം ട്ടാ..,,,, ????

    ഒരു ചെറിയ theme നല്ലപോലെ കട്ടിയുള്ള ഭാഷയിൽ മനോഹരമായി അവതരിപ്പിച്ചു..,,,ഒരു ലൈൻ പോലും skip ചെയ്തില്ല…,,,,

    ഇതേപോലത്തെ കഥയുമായി വേഗം പോരെ…,,, ഞാൻ എന്തായാലും ഒരു മലയാളം ഡിക്ഷ്ണറി വാങ്ങിക്കാൻ തീരുമാനിച്ചു.. ???

    സ്നേഹത്തോടെ
    അഖിൽ

    1. ഞാൻ അവളോട്‌ പറയാം കട്ടി കുറക്കാൻ… ഡിക്ഷണറി ഓർഡർ ചെയ്യുമ്പോൾ എനിക്കൂടെ ഒന്ന് ???

  3. ജീവൻ,
    ഭാഷയുടെ മനോഹാരിതയിൽ പിറന്ന പ്രണയ കാവ്യം. എന്തായാലും സാഹിത്യത്തിൽ എഴുതിയത് കൊണ്ട് കഥയ്ക്ക് ഒരു ജീവൻ ഉണ്ട് അല്ലങ്കിൽ പൈങ്കിളിയിലേക്ക് മാറി പോകേണ്ട പ്രമേയം ആയിരുന്നേനെ.
    അടിപൊളി എഴുത്ത് അവസാനം സന്തോഷത്തോടെ നിർത്തിയത് വളരെ ഉചിതമായി. ആശംസകൾ…

    1. i was waiting for ur comment chechi… i want u to read this and my heart was filled .. thank u so much

  4. കുട്ടപ്പൻ

    ഇവിടെ മൊത്തം കിളി ആണല്ലോ ജീവേട്ട. എത്ര കിളി പറന്നു എന്ന് എണ്ണാൻ പോലും പറ്റീല.
    കടിച്ചാ പൊട്ടാത്ത സാഹിത്യം ഒന്നും മനസിലായില്ലേലും കഥ നല്ല വെടിപ്പായിട്ട് മനസിലായി.
    ചെറിയ നോവുണർത്തി അവസാനം അവർ ഒന്നിച്ച് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

    ആര്യേച്ചി ആണോ ഇതെഴുതിയെ…(nb: എനിക്കും ഒന്നും മനസിലായില്ല എന്നൊരു കമന്റ്‌ താഴെ കണ്ടു ??) ആണേൽ പുള്ളിക്കാരിയോട് പറയണം… കുറച്ച് സിമ്പിൾ ആക്കിയിരുന്നേൽ പറന്ന കിളിയുടെ എണ്ണം കുറക്കായിരുന്നു എന്ന് ?

    1. അവളാണ് എഴുതിയെ… എനിക്ക് ഇതിൽ ഉള്ള പല വാക്കുകളുടെ അർത്ഥം പോലും അറിയില്ല ???

      1. കുട്ടപ്പൻ

        എനിക്കപ്പഴേ തോന്നി ??

  5. Nhan malayalathinu tutionu povenda avastha aayipoyi oro variyum artham manasilaakan….☹ baki 20%ok aanu athil full story ullond enne polulla pavapetta malayalikal naanamkedand pidich nilkkunnu…. vaakukal anargala nirgala nigandukaramayi ozhukuka aallayrnno…. ho ☹✌ kadha poli aayirunnu vallatha oru avastha aanu sneham thirich kittathath….Happy ending ✌

    1. Eniku thanne onnum manassilayilla… ???… Nandhi bro❤️??

  6. Adipolii…kolllaammm ❤️❤️??????

    1. Ethu anthu pattiii moderation kanikunuu….

  7. Super!!!
    Nalla heavy ayirunnu ezhuthu
    Happy ending ayathukondu santhosham

    Simple & short but very much powerful

    Thanks

    1. Love action drama complete ayo?

      1. Illa… Athu 2 part ayite ullu… 5/6 part undakum mothom.. Kurache ezhuthullu ath

    2. Thanks bro for your valuable comment❤️❤️❤️

  8. ❤️❤️❤️

  9. ജീവെട്ടാ…. Adipoli ആയിടുണ്ട്…. സാഹിത്യം അത്രക്ക് പിടുത്തം കിട്ടിയില്ലെങ്കിലും കഥ മനസിലായി…. ദേവുവിൻ്റെ ഫാമിലിയെ പോലെ കുറെ എണ്ണം ഉണ്ട്…മകളെ അല്ലങ്കിൽ മകനെ വെറും ബിസിനസ്സ് വസ്തു എന്ന് പോലെ കാണുന്നവർ…. എന്താ ചെയ്യാ…… മനോഹരമായിരുന്നു കേട്ടോ..കണ്ണനും ദേവുവും അവരുടെ പ്രണയം അത് സ്ത്യമയത് കൊണ്ടാണ് എത്ര അകലെ ആയിരുന്നിട്ടും വീണ്ടും ഒന്നിച്ചത്…..♥️♥️♥️

    1. Anganeya… Sneham kure vedhanipikkum… But onnippikum❤️❤️❤️

  10. മിന്നൽ ⚡️⚡️

    ജീവൻ ഈസ്‌ ബാക്ക് വിത്ത്‌ ഫുൾ ഓൺ പേവർ ⚡️⚡️

  11. ❤❤❤❤❤❤❤

    1. ❤️❤️❤️❤️❤️❤️

Comments are closed.