∼ *100 രൂപ* ഞാൻ ആകെ മൊത്തം പേടിച്ചു നിക്കുകയാണ് എവിടെയാണ് പൈസ പോയതെന്ന് ഒരു എത്തുമ്പിടിയും കിട്ടുന്നില്ല കളിക്കാൻ പോകുമ്പലെ ഉമ്മ പറഞ്ഞതാണ് സൂക്ഷിക്കാൻ 100 രൂപ ഉണ്ട് 1കിലോ പഞ്ചസാര യും പച്ചരിയു വാങ്ങണം എന്ന് കളിച്ചു കഴിഞ്ഞപ്പോൾ കാണുന്നില്ല അല്ലേലും കളിക്കുമ്പോൾ ഒന്നും ഓർമ കാണില്ല വീട്ടിലേക് വന്നാൽ പൊതിരെ അടി ആയിരിക്കും എന്തൊക്കയോ മനസ്സിൽ ഇട്ടു ഞാൻ അങ്ങനെ ഇരിക്കുകയാണ് ചങ്ക് ചെങ്ങായിമാരിൽ നിന്നു കടം വാങ്ങാൻ സാധിക്കില്ല ഓരോരുത്തർക്കും കൊടുക്കാൻ […]
അച്ഛന്റെ മകൾ 36
# മോളേ……. ബസ്സിൽ പോരുമ്പോൾ ആരുടെ കയ്യിൽ നിന്നും ഒന്നും തന്നെ വാങ്ങി കഴിക്കരുത് ട്ടോ……, ആവശ്യമുള്ള വെള്ളവും സാധനങ്ങളും വാങ്ങി ബാഗിൽ വെച്ചിട്ടേ ബസ്സിൽ കയറാവൂ. ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് ബസ്സ് കയറാൻ നിൽക്കുവാണെന്ന് ഫോണിലൂടെ അച്ഛനോട് പറയുമ്പോൾ ഉള്ള സ്ഥിരം ഉപദേശമാണിത്. നേഴ്സിംഗ് അവസാന വർഷ വിദ്യാഭ്യാസവും കഴിഞ്ഞു കെട്ടും മാറാപ്പുമായി വരുന്ന അർച്ചനക്ക് എന്തു കൊണ്ടും എന്നും അച്ഛന്റെ വാക്കുകൾ വിലപ്പെട്ടതായിരുന്നു.തന്റെ ഇഷ്ടത്തിന്റെ പുറത്തു പഠിക്കാൻ വിട്ട അച്ഛനിന്ന് ഉറങ്ങില്ലെന്ന് അവൾക്കറിയാം.ഓരോ മണിക്കൂറും […]
ഒറ്റമോൾ 44
……………. ബസിറങ്ങിയ രാമൻ മൂസ ഹാജിയുടെ വീടു ലക്ഷ്യമായി നടന്നു ..അല്ല ഓടുകയായിരുന്നു .. മൂസ ഹാജിയുടെ വർഷങ്ങളായുള്ള പണിക്കാരനാണ് രാമനും ഭാര്യാ ചന്ദ്രികയും ഇപ്പോൾ ഒരാഴ്ചയായി രാമനും ഭാര്യയും ആശുപത്രിയിലാണ് ….രാമന്റെയും ചന്ദ്രികയുടെയും ഏക മകൾ അഞ്ചു വയസുകാരി ലക്ഷ്മി ആശുപത്രിയിലാണ് . ആദ്യം തൊട്ടടുത്ത ഗവൺ മെന്റ് ആശുപത്രിയിൽ ആയിരുന്നു …അവിടെ നിന്നും കുറവില്ലാതെ ടൗണിലുള്ള ആശുപത്രിയിലാക്കി .അപ്പോഴാണ് അറിയുന്നത് മഞ്ഞപ്പിത്തം ആണെന്ന് .ഇപ്പോൾ കൂടുതലാണ് ..ഇപ്പോൾ ഒരുപാടു പൈസ ചിലവായി .മോളുടെ ആകെയുണ്ടായ […]
വെറുതെ അല്ല ഭാര്യ… 34
ഇക്കാ എഴുന്നേൽക്കുന്നുണ്ടോ. ഇന്നലെ കിടക്കുമ്പോൾ പറഞ്ഞതെല്ലാം മറന്നല്ലെ. ഇന്നലെ കിടക്കുമ്പോൾ എന്തെല്ലാം പഞ്ചാര വാക്ക് പറഞ്ഞാ കിടന്നത്. ഇന്നലെ മനുഷ്യനെ ഉറക്കീട്ടില്ല. എന്നിട്ട് ഇപ്പോ കിടക്കണത് കണ്ടില്ലേ. പോത്തു പോലെ. മര്യാദക്ക് എണീറ്റോ ഇല്ലെങ്കിൽ ഞാൻ ഇപ്പോ ചൂടുള്ള ചായ തലയിൽ ഒഴിക്കും. എന്റെ പൊന്നു ഭാര്യേ ഒരു പത്തു മിനിറ്റ് കൂടി കിടക്കട്ടെ. ഇന്ന് ഒഴിവല്ലെ. വേണ്ട എണീക്ക്. ഇന്നലെ എന്നോട് എന്താ പറഞ്ഞത്. ആ എനിക്ക് ഓർമ്മയില്ല. ഉണ്ടാവില്ല കാര്യം നടക്കാൻ നിങ്ങള്‍ […]
കാലം 13
ക്ലാവ്പിടിച്ച- തുപ്പൽക്കോളാമ്പിയൊന്ന് . ആക്രിക്കടയിൽ . കൂടെക്കൂട്ടായി- ചാരുകസേരയൊന്ന്. കാലൊടിഞ്ഞത്. വ്യക്തമല്ലാതെ – കേൾക്കുന്നൊരു ചുമ . അടുത്തുനിന്ന്.
കോളേജ് ഹീറോ 28
കോളേജിൽ എത്തിയ ആദ്യ ദിവസം ഞാൻ കേട്ടതെല്ലാം ഒരാളെ പറ്റിയായിരുന്നു. അത് വേറെയാരുമല്ല, കോളേജ് ഹീറോയായ ഹേമന്ത് ചേട്ടനെ പറ്റിയായിരുന്നു. ഭയങ്കര സംഭവം പോലെയാണ് എല്ലാവരും ആ ചേട്ടനെ പറ്റി പറഞ്ഞ് നടന്നിരുന്നത്. എനിക്ക് ആ ചേട്ടനെ പറ്റി കൂടുതലറിയാൻ കഴിഞ്ഞത് ശ്വേതയിലുടെയാണ്. ശ്വേത എന്റെ ക്ലാസ്സ്മേറ്റാണ്. അവളുടെ കസിൻ, ഹേമന്ത് ചേട്ടന്റെ കൂടെയാണ് പഠിക്കുന്നത്. കോളേജിൽ വന്ന ആദ്യ ദിവസം തന്നെയാണ് ഞാനും ശ്വേതയും കൂട്ടായത്. പുസ്തകപുഴു ആയതുകൊണ്ട് ഞാനും എപ്പോഴും ലൈബ്രറിയിൽ തന്നെയായിരിക്കും. […]
ചാറ്റിങ് 29
ഫേസ്ബുക്കിൽ പിച്ചവയ്ക്കുന്ന കാലം. 56 രൂപയ്ക്ക് 250 എംബി, അതും വെറും 21 ദിവസത്തേക്ക്. ഓരോ എംബിയും അരിഷ്ടിച്ചാണ് ചിലവാക്കുന്നത്. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് ലൈറ്റായിരുന്നു നമ്മുടെ സ്ഥിരം കളിക്കളം. തുടക്കകാരിയായതിന്റെ കൗതുകം നന്നായിട്ടുണ്ട്. അതുകൊണ്ടാണ് എന്ത് കണ്ടാലും ലൈക് അടിച്ചത്. അപ്പോഴാണ് ഒരു ചെക്കന്റെ പ്രൊഫൈൽ പിക്ചർ കണ്ടത്. എന്റെ ഫ്രണ്ട് ഒന്നുമല്ല കേട്ടോ. എന്റെ കൂട്ടുകാരന്റെ കൂട്ടുകാരനാണ് കക്ഷി. ബാക്ക്ഗ്രൗണ്ട് നല്ല പരിചയം ഉള്ളതുകൊണ്ടു കമന്റിട്ടു. ഇത് ഇന്ന സ്ഥലമല്ലേ എന്ന് ചോദിച്ചു […]
ട്രൈനിൽ വിരിഞ്ഞ റോസാപൂ 29
തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും സമയം 6 മണി കഴിഞ്ഞിരുന്നു രണ്ടാമത്തെ ഫ്ലാറ്റുഫോമിൽ എത്തി അരുണിന്റെ ടിക്കറ്റിലുള്ള SB എന്ന നമ്പറുള്ള കംമ്പാർട്ട്മെൻറ്റിൽ കയറി സീറ്റ് 26 തിരഞ്ഞു കണ്ടു പിടിച്ചു ഭാഗ്യo ഫ്ലോർ സീറ്റ് തന്നെ കിട്ടി അതും നേരത്തേ ബുക്ക് ചൈതതുകൊണ്ടു മാത്രം ബാഗ് വിൻറ്റോയുടെ അടുത്തുള്ള കുളത്തിൽ തൂക്കിയിട്ട് അരുൺ വാഷിൽ പോയി മുഖം കഴുകി വന്നു മുഖത്തൊക്കെ അപ്പിടി പൊടിയായിരുന്നു ശനിയാഴ്ച ആയതു കൊണ്ട് നല്ല തിരക്കുണ്ടായിരുന്നു സീറ്റിൽ വന്നിരുന്നു […]
പത്തു പൈസേടെ നെല്ലിക്ക 13
കുട്ടിക്കാലത്തേക്ക് വീണ്ടും.. 19
നമുക്കൊന്ന് തിരിച്ചു നടക്കാം…കറുകപ്പുല്ല് ഓരം പിടിപ്പിച്ച നാട്ടുവഴികളിലേക്ക് കയ്യില്‍ ഓലപമ്പരവും പിടിച്ചു ഓടിപ്പോകാം..അവിടെ പറമ്പില്‍ വീണു കിടക്കുന്ന കവുങ്ങിന് പട്ടയില്‍ ഇരുന്നു കൂട്ടുകാരനോട് വണ്ടി വലിക്കാന്‍ പറയാം..അമ്പലകുളത്തിലേക്ക് എടുത്തു ചാടി ആമ്പല്‍ പൂ പറിച്ചു അവളുടെ മുടിക്കെട്ടില്‍ ചൂടിക്കാം..വീട്ടില്‍ എല്ലാവരും ഉച്ചമയക്കത്തില്‍ ആകുമ്പോള്‍ മൂവാണ്ടന്‍ മാവില്‍ കല്ലെറിയാം..ഒളിച്ചു കളിക്കാം..മൂന്നാത്തി കളിക്കാം..വൈകുന്നേരം കൊയ്ത്തു കഴിഞ്ഞ പാടത്തു പന്ത് കളിച്ചു വിയര്‍ത്തു പുഴയില്‍ മുങ്ങാന്‍ കുഴിയിട്ട് ഈറനോടെ വന്നു […]
വനിതാ കമ്മീഷന് 2136
വനിതാ കമ്മീഷന് Vanitha Commission A Malayalam Short Story BY Parvathy Balakrishnan ഇന്നും പതിവ് പോലെ പരാതികളുടെ കൂമ്പാരം ഉണ്ട്. പീഡനവും, സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കങ്ങളും. അതിനിടയിലാണ് കേസ് കൊടുക്കാൻ വന്ന സ്ത്രീയെ കണ്ടത്, എവിടെയോ കണ്ടു പരിചയമുള്ള പോലെ. ഓഫീസിലെ ക്ലാർക്കിനോട് പറഞ്ഞ് അവരെ ഓഫീസിലേക്ക് വിളിപ്പിച്ചു. നിറ കണ്ണുകളോടെ അവർ എന്റെ മുൻപിൽ വന്നു, ഇരിക്കുവാൻ പറഞ്ഞെങ്കിലും വിസമ്മതിച്ചു. “പേരെന്താണ്?” ഞാൻ ചോദിച്ചു. “ശാരദ എന്നാണ് മാഡം. കോട്ടയത്താണ് എന്റെ വീട്”. എവിടെയോ കണ്ടുമറന്ന […]
മരുഭൂമി പകുത്തെടുത്ത നദി 2123
മരുഭൂമി പകുത്തെടുത്ത നദി Marubhoomi Pakuthedutha Nadi A Short Story BY Vimal നിലോഫര്‍ ഒരിക്കലും ജാവേദിനെ പ്രണയിച്ചില്ല.അയാളോട് പ്രണയം നടിച്ചു എന്നെയായിരുന്നു അവള് പ്രണയിച്ചത്.അതും എന്നോടോരിക്കലും തുറന്നു പറയാതെ തന്നെ. ജീവിതത്തിനു എപ്പോഴും രണ്ട് ഭാവങ്ങളായിരുന്നു.മുകള്‍ത്തട്ട് ശാന്തമായി ഒഴുകുമ്പോഴും അടിയൊഴുക്കിനാല്‍ അവയ്ക്ക് പലപ്പോഴും വ്യത്യസ്തമായ ഭാവങ്ങള്‍ പതിച്ചു കിട്ടാറുണ്ട്. ഏറ്റവും പുതിയ നോട്ടുബുക്കില്‍ മലയാളഭാഷ വിജയകരമായി ഡൌണ്‍ലോഡു ചെയ്ത ദിവസമായിരുന്നു ആദ്യമായി അവളൊരു പ്രണയ കവിതയെഴുതിയത്. മണല്ക്കാടുകള് താണ്ടാന്‍ ആരംഭമെടുത്തപ്പോള്‍ കൂടെ നിലോഫറും ഉണ്ടായിരുന്നു […]
നിശാശലഭങ്ങള്‍ 2124
നിശാശലഭങ്ങള്‍ Nisha Salabhangal A Malayalam Short Story Vinayan രണ്ടു ദിവസമായി നഗരത്തിലെ വീട്ടില്‍ നിന്നും യാത്ര തിരിച്ചിട്ട് …. ഈ ദിവസങ്ങള്‍ക് ഒരു കാലഘട്ടത്തിന്റെ ദൈര്‍ഘ്യമുണ്ടെന്നു തോന്നിയിട്ടില്ല മുന്‍പൊരിക്കലും … ഒരുപക്ഷെ നാളെ ഈ യാത്ര അവസാനിക്കുമായിരിക്കാം… വീണ്ടും കണ്ടു മടുത്ത മുഖങ്ങളുടെ മധ്യത്തിലേക്ക്…. വൈരൂപ്യവും ദുര്‍ഗന്ധവും നിറഞ്ഞ നഗരത്തിലേക്ക്… ഈ ആയുസ്സിനിടയില്‍ മുന്പില് നീണ്ടു കിടക്കുന്ന വഴിതാരയിലേക്ക് നോക്കുമ്പോള്‍ … “എവിടെ….. ?സുഖത്തിന്റെ മരുപച്ചകളെവിടെ?” കഴിഞ്ഞ ആറു മാസത്തിനിടയിലെ ഓരോ രാത്രിയെയും പറ്റി […]
രഹസ്യം 2124
രഹസ്യം Rahasyam A Malayalam Short Story BY Vilasini Pushkaran Manamboor ജീവിതകാലമത്രയും കടലിനെ പോഷിപ്പിയ്ക്കാന്‍ നിരന്തരം ഒഴുകിയ പുഴയുടെ ജീര്‍ണ്ണിച്ചു വീര്‍ത്ത ശവം പോലെ, പാലത്തിനടിയില്‍ കറുത്തുകൊഴുത്ത ജലം കെട്ടിക്കിടന്നു. അതിനു മീതെ, ആരോ എടുത്തെറിഞ്ഞ ഒരഴുക്കു തുണി പോലെ പാലത്തിന്റെ നിഴല്‍ പരന്നു കിടന്നു. കൊടുംവേനലിനാല്‍ നഗ്നമാക്കപ്പെട്ട മണല്‍പ്പുറം, കരകളിലുള്ള പൊന്തക്കാടുകളോടൊപ്പം നദിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും കാത്തു തപസ്സിരുന്നു. പാലത്തില്‍ നിന്ന് ബാലകൃഷ്ണന് താഴേയ്ക്കു നോക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ നദിയില്‍ ഒഴുക്കില്‍ പെട്ടു പോയത് ഓര്‍മ്മ വന്നു. അന്ന് […]
ഉണ്ണി എന്ന ഉണ്ണിക്കുട്ടന് 2124
ഉണ്ണി എന്ന ഉണ്ണിക്കുട്ടന് Unni Unnikkuttan A Malayalam Full Short Story BY Nishal Krishna എന്നെ നിങ്ങള്‍ക്കു പരിചയം കാണില്ല. കാരണം ഞാന്‍ നിങ്ങളെയും നിങ്ങള്‍ എന്നെയും ഇതിനു മുന്‍പ് കാണാന്‍ വഴിയില്ല. അതുകൊണ്ട് ഞാന്‍ തന്നെ എന്നെ പരിചയപെടുത്താം. ഞാന്‍ ഉണ്ണി. വടക്കേടത്തെ സേതുവിന്റെയും സീതയുടെയും മകന്. പ്രായം പത്തു വയസ്സ്. വീട്ടിലെല്ലാവരും എന്നെ ഉണ്ണിക്കുട്ടന് എന്ന് വിളിക്കുന്നു. അനുജത്തി മീനുവിനു ഞാന്‍ ഉണ്ണ്യേട്ടന്. ദേഷ്യം വന്നാല്‍ അവള്‍ക്കു ഞാന്‍ മാക്രി, മരമാക്രി […]
മറുകന്‍ 2116
മറുകന്‍ Marukan A Malayalam Story BY YASAS കൃഷ്ണകുമാര്‍ അതിസമര്‍ത്ഥനും പ്രശസ്തനും ആകുമെന്ന് അവന്റെ അച്ഛന് അച്ചുതന് നായര്‍ക്ക് ഉറപ്പായിരുന്നു. അല്ലെങ്കില്‍ പിന്നെ ജനിച്ചപ്പോള്‍ , കൃഷ്ണകുമാറിന്റെ മുതുകില്‍ ഉണ്ടായിരുന്ന പപ്പടത്തിന്റെ വലിപ്പമുള്ള ആ കറുത്ത മറുക് കണ്ട് വയറ്റാട്ടി പറൂമ്മ ഉറക്കെ നിലവിളിച്ചപ്പോള്‍ , മോഹാലസ്യപ്പെട്ട ഭാര്യ ശാരദാമ്മയെ ശ്രദ്ധിക്കാതെ അയാള്‍ ചിരിച്ചുകെണ്ടിരുന്നത് എന്തിനാണ്? ഭാര്യയുടെയും സ്വന്തം കുഞ്ഞിന്റെയും ദൈനംദിന കാര്യങ്ങളില്‍ താന്‍ ഇടപെട്ടാലും ഇല്ലെങ്കിലും, വിധിയും, മുന്‍ജന്മസുകൃതവും, പൂര്‍വികരുടെ സല്‍കര്‍മ്മങ്ങളുടെ ഫലത്താലും എല്ലാം […]
പഴുതാരകള്‍ വന്നിറങ്ങുന്നു 2125
പഴുതാരകള്‍ വന്നിറങ്ങുന്നു Pazhutharakal Vannirangunnu A Malayalam Story BY VEENA.M.MENON പുരുഷോത്തമന് നായര്‍ , അയാളൊരു മാതൃകാ പുരുഷനായിരുന്നു. ഓഫീസ് മേധാവികള്‍ പലരും പലപ്പോഴും അയാളെക്കുറിച്ച് മറ്റു പലരോടും പറയാറുണ്ട്. “ദേ നോക്കിയേ പുരുഷോത്തമന് നായരെ പോലെയായിരിക്കണം. ഓഫീസിലെത്തിയാല്‍ ഒന്ന് തുമ്മണമെങ്കില്‍ പോലും ചായ കുടിക്കുമ്പോഴോ ഭക്ഷണം കഴിക്കുമോഴോ ആയിരിക്കും. ജോലിയിലാണെങ്കിലോ.. കിറുകൃത്യം…” കൃത്യ സമയത്ത് ഓഫീസില്‍ വരികയും അധിക ജോലികളുണ്ടെങ്കില്‍ അതും കൂടി ചെയ്ത് തീര്‍ത്തിട്ടേ അയാള്‍ വീടിനെ കുറിച്ച് ചിന്തിക്കുക പോലുമുള്ളു. അതു […]
ചിറകൊടിഞ്ഞ പക്ഷി 2127
ചിറകൊടിഞ്ഞ പക്ഷി Chirakodinja Pakshi Malayalam Story BY VAIKOM VISWAN പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ക്ക് കൂട്ടായ് ഒഴുകിയെത്തുന്ന ഇളംതെന്നല്‍ സ്നേഹയുടെ മുഖത്ത് ഇക്കിളിയിട്ടു കൊണ്ടിരുന്നു. എന്നിട്ടും കാറിന്റെ ഗ്ലാസ് അടച്ചു വെക്കാന്‍ അവള്‍ക്കു തോന്നിയില്ല. വയനാട്ടില്‍ നിന്നും ചുരമിറങ്ങിയുള്ള യാത്ര എന്നും അവള്‍ക്കു ഹരമായിരുന്നു.പുറകിലേക്കോടിയൊളിക്കുന്ന വൃക്ഷങ്ങളും, പച്ച വിരിച്ച മൈതാനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തേയിലത്തോട്ടങ്ങളും, താഴോട്ടു നോക്കുമ്പോള്‍ കണ്മുന്നില് തെളിഞ്ഞു കാണാനാവാത്ത അഗാധതയും എന്നും അവളെ ഹരം പിടിപ്പിച്ചിട്ടേയുള്ളൂ.എത്ര തവണയിങ്ങിനെ ചുരമിറങ്ങിയെന്ന് സ്നേഹക്കു അറിയില്ല. മനസ്സു വല്ലാതെ വേദനിക്കുമ്പോള്‍ […]
രോഹിണി 2146
രോഹിണി Rohini Malayalam Story BY Vidhya.R എന്റെ ഹോസ്റ്റൽ ജീവിതത്തിന്റെ ഏകാന്തതയിലേക്ക് ഇടയ്ക്കിടയ്ക്ക് അവൾ പാദസരങ്ങൾ കിലുക്കി കൊണ്ട് കടന്നുവരുമായിരുന്നു. “രോഹിണി” അതാണ് അവൾക്കു ഞങ്ങൾ ഇട്ടിരുന്ന പേര്. ശരിക്കുള്ള പേര് വേറെന്തോ ആണ്. എന്തായലും അവൾക്കും ഈ പേരിഷ്ടമായിരുന്നെന്ന് തോന്നുന്നു.ആര് ചോദിച്ചാലും രോഹിണി എന്നായിരുന്നു അവൾ പേര് പറഞ്ഞിരുന്നത്. ആറ് മാസങ്ങൾക്കു മുൻപുള്ള ഒരു ഞായറാഴ്ച ആണ് ആദ്യമായവൾ ഇവിടേയ്ക്ക് വന്നത്. പകലുടനീളം നൈറ്റ് ഷിഫ്റ്റ്ന്റെ ആലസ്യം നീണ്ടുനിന്ന അന്ന്, ജനാലയിലിലൂടെ താഴേക്കു നോക്കി […]
ബീജം 2188
ബീജം Beejam A Malayalam Story BY Ajeem Sha പ്രസവ മുറിയുടെ മുന്നിൽ പ്രസാദ് ടെൻഷനടിച്ചങ്ങനെ നിൽകുമ്പോളാണ് സിസ്റ്റർ വാതിൽ തുറന്നു ചിരിച്ച മുഖത്തോടെ പറഞ്ഞത്, “പ്രസാദ് ..ടെൻഷൻ വേണ്ട ആൺകുട്ടിയാണ് ” കുറച്ചു കഴിഞ്ഞു കുഞ്ഞിനെ കണ്ടപ്പോൾ അറിയാതെ അവന്റെ കണ്ണ് നിറഞ്ഞു . ഇങ്ങനെ സ്വന്തം കുഞ്ഞിനെ ആദ്യമായി കണ്ടു കരഞ്ഞതിനു ആരെയോ കളിയാക്കിയത് അവന്റെ മനസ്സിൽ മിന്നി മറഞ്ഞു . സന്തോഷം പങ്കിടാനായി അവൻ കുറെ ചോക്ളേറ്റും ലഡുവും ആയി എല്ലാ […]
ബാലന്റെ ഗ്രാമം 2152
ബാലന്റെ ഗ്രാമം BALANTE GRAMAM MALAYALAM STORY BY SUNIL THARAKAN “ഉണ്ണീ …ഉണ്ണീ … ഈ കുട്ടി ഇതെവിടെപ്പോയി ആവോ ?” മുത്തശ്ശിയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കാതുകളിൽ വീണ്ടും പതിക്കുന്നത് പോലെ ബാലന് തോന്നി . “ഞാനിവിടുണ്ട് മുത്തശ്ശി….. ഞാനീ മുരിങ്ങയുടെ ചുവട്ടിൽ നിന്നും പൊഴിഞ്ഞുവീണ പൂക്കൾ പെറുക്കിയെടുക്കുകയാ.” തന്നെ ഒരു നിമിഷം കണ്ടില്ലെങ്കിൽ പോലും പരിഭ്രമവും അന്വേഷണത്വരയും നിറഞ്ഞ ഈ ശബ്ദം വർഷങ്ങളത്രയും തന്നെ നിഴൽ പോലെ പിന്തുടരുന്നുണ്ടായിരുന്നു എന്ന് ബാലൻ അത്ഭുതത്തോടെ […]
മഞ്ഞുകാലം 2146
മഞ്ഞുകാലം Manjukalam A Malayalam Story BY Sunil Tharakan – www.kadhakal.com മഞ്ഞുകാലം അതിന്റെ പാരമ്യത്തിലായിരുന്നു ….. വെണ്മയൂറുന്ന മഞ്ഞിൻശകലങ്ങൾ പ്ലാറ്റ് ഫോമിൽ അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്. ‘തെന്നുന്ന പ്രതലം. സൂക്ഷിക്കുക.’ എന്ന ബോർഡ് ഓപ്പൺ പ്ലാറ്റ് ഫോമിന്റെ ഇരുതലകളിലായി മുൻകരുതലിനായി നാട്ടിയിരിക്കുന്നു. ട്രെയിനിന്റെ വാതിലുകൾ തുറന്ന് യാത്രക്കാർ ഇറങ്ങുവാനായി ഞാൻ കാത്തുനിന്നു. ഇത് അവസാനത്തെ സ്റ്റേഷനാണ്. യാത്ര ഇവിടെ അവസാനിക്കുന്നു. അല്പസമയത്തിനുള്ളിൽ വീണ്ടും മടക്കയാത്ര ആരംഭിക്കും. യാത്രക്ക് മുൻപുള്ള പരിശോധനകൾ ട്രെയിൻമാനേജർ എന്ന നിലയിൽ പൂർത്തിയാക്കി, […]
സ്നേഹഭൂമി 2135
സ്നേഹഭൂമി Snehabhoomi Malayalam Story BY Sunil Tharakan – www.kadhakal.com ‘പാഠം മൂന്ന്, ഓണം. ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്. ഓണം ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് ആഘോഷിക്കപ്പെടുന്നത്.’ മുൻവശത്തെ അഴിയിട്ട വരാന്തയുടെ അറ്റത്തായി കുറുകെ ഇട്ടിരിക്കുന്ന പഴയ മേശയുടെ പുറത്ത് ചമ്രം പടിഞ്ഞിരുന്ന് മാത്തുക്കുട്ടി മലയാളപാഠം വായിക്കുകയായിരുന്നു. അപ്പോഴാണ് അപ്പുറത്തെ വീട്ടിലെ ഹാജിറുമ്മായുടെ താറാവിന്റേതുപോലുള്ള പരുക്കൻശബ്ദം സാധാരണയിലും ഉച്ചത്തിൽ അവരുടെ മുറ്റത്തു നിന്നും അവൻ കേട്ടത്. പുസ്തകത്തിൽ നിന്നും ശ്രദ്ധ തിരിച്ച് മാത്തുക്കുട്ടി തല […]
അച്ഛേടെ മുത്ത് 2139
അച്ഛേടെ മുത്ത് Achede Muthu A Malayalam Short Story BY Sunil Tharakan ആശുപത്രിയുടെ മൂന്നാം നിലയിലുള്ള കുട്ടികളുടെ വാർഡിലെ ഐസൊലേഷൻ റൂമിലെ ജാലകത്തിനോട് ചേർത്തിട്ടിരിക്കുന്ന ബെഡിൽ, ഉയർത്തിവച്ചിരിക്കുന്ന തലയിണകളിൽ ചാരി കിടന്നുകൊണ്ട് അയാൾ പുറത്തേക്കു നോക്കി. രാത്രി മുഴുവനും തോരാതെ പെയ്ത മഴ ശമിച്ചിരിക്കുന്നു. പക്ഷെ ആകാശം ഇപ്പോഴും ഭാഗീകമായി മൂടിക്കെട്ടിയ അവസ്ഥയിൽ തന്നെയാണ്. സമുദ്രത്തിന്റെ തെക്കു കിഴക്കു വശത്തെ ഉയർന്ന കുന്നിൻ നിരകളുടെ മടക്കുകളിൽ കാർമേഘങ്ങളുടെ ചലനങ്ങൾക്കനുസരിച്ച് നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്നു. ചെമ്മൺ […]