ഓണക്കല്യാണം 2 [ആദിദേവ്] [Climax] 350

“എന്താടാ ഇവിടെ രണ്ടുംകൂടി പ്രശ്നം?”

“അമ്മേ ഈ ഏട്ടൻ എന്നെ ചുമ്മാ ചൊറിയുന്നു…”

“ഹോ! ഇതുങ്ങളെക്കൊണ്ട് ഞാൻ തോറ്റല്ലോ എന്റെ കൃഷ്ണാ…??♀️”

അമ്മ തലക്ക് കൈകൊടുത്തിരുന്നതും ഞങ്ങൾ രണ്ടും ഇളിച്ച് കാണിച്ച് നൈസിന് സ്കൂട്ടായി.??

കിച്ചുവിനിഷ്ടപ്പെട്ട മധുരപലഹാരങ്ങളുമായാണ് എല്ലാവരും എത്തിയത്. അത് ഓരോരുത്തരായി പെണ്ണിനെ മാറിമാറി ഊട്ടി. അവൾക്ക് മതിയാവുന്നതുവരെ അഖിയും രാജിയും അച്ചന്മാരും അമ്മമാരും എല്ലാം ചേർന്ന് അവളെ ഓരോന്നായി കഴിപ്പിച്ചു. എല്ലാവരുടെയും സ്നേഹപരിചരണങ്ങളാൽ പെണ്ണ് വീർപ്പുമുട്ടി ഇരിക്കുവാണ്. രണ്ടു കുടുംബങ്ങളിലെയും ആദ്യത്തെ കുഞ്ഞാണ് വരാൻ പോകുന്നത്. എല്ലാവരും അതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ്. ഞാനും ആ സന്തോഷങ്ങളിൽ പങ്കാളിയായി.

അച്ഛന്മാർ രണ്ടും ചെറുതായി വീശാനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു. അതിനുള്ള സെറ്റപ്പൊക്കെ ഒരുക്കുകയാണ് ഇരുവരും. കിച്ചുവിനിഷ്ടമല്ലാത്തതിനാൽ ഞാൻ അങ്ങോട്ടേക്ക് പോയില്ല. എങ്കിലും അഖി മീൻ വെട്ടുന്നിടത്ത് പൂച്ച കിടന്ന് കറങ്ങുന്നത് പോലെ ആ പരിസരത്തൊക്കെ ഇങ്ങനെ വട്ടംചുറ്റി നിക്കുന്നുണ്ട്.??? എന്താവുവോ എന്തോ???

അമ്മമാർ രണ്ടും അടുക്കളയിൽ നല്ല പണിയിലാണ്. രാത്രിയിലത്തേക്കുള്ള ആഹാരം തയ്യാറാക്കുന്ന തിരക്കിലാണ് രണ്ടുപേരും. രാജി അവരെ ചുറ്റിപ്പറ്റി നിക്കുന്നുണ്ട്. ഞാൻ വീണ്ടും കിച്ചുവിനടുത്തേക്ക് ചെന്നു. ഒരാഴ്ച കഴിഞ്ഞാൽ അവൾക്ക് ഫൈനൽ പരീക്ഷയാണ്. അതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്താനുള്ള നിർദേശങ്ങൾ കൊടുത്ത് ശേഷം ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു. ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു.

ഞാനൊന്ന് കാറ്റുകൊള്ളാനായി പുറത്തേക്കൊക്കെ ഒന്നിറങ്ങിയിട്ട് വന്നപ്പോഴേക്കും എല്ലാവരും കിടക്കാനായി പോയിരുന്നു. ഞാൻ അങ്ങനെ മുറിയിലേക്ക് ചെന്നു. പക്ഷെ കിച്ചു അവിടില്ലായിരുന്നു. ഞാനങ്ങനെ അവളെയും തപ്പി ഇറങ്ങി. നടന്ന് ഒരു റൂമിന് മുന്നിലെത്തിയപ്പോൾ സംസാരം കേൾക്കാം. അകത്തേക്ക് നോക്കിയ ഞാൻ കാണുന്നത് രണ്ടമ്മമാരുടെയും നടുക്ക് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ചുരുണ്ട്കിടക്കുന്ന കിച്ചുവിനെയാണ്.??. അവർ അവളുടെ തലയിൽ തഴുകുകയും അവളോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഞാൻ കുറച്ചുനേരം ആ കാഴ്ച കണ്ടുനിന്നു. എനിക്കവളോട് എന്തെന്നില്ലാത്ത സ്നേഹമോ വാത്സല്യമോ അങ്ങനെയെന്തൊക്കെയോ തോന്നി.

31 Comments

  1. ആദിദേവ്

    ഒത്തിരി നാളുകൾക്ക് ശേഷം ഇങ്ങോട്ട് വന്ന എന്നെ സ്വീകരിച്ചത് എനിക്ക് മറുപടി കൊടുക്കാൻ കഴിയാതെ പോയ ഒരുപാട് അഭിപ്രായങ്ങളാണ്. എന്തായിപ്പോ പറയുക? എന്റെ മനസ്സ് നിറഞ്ഞു.??? എല്ലാവർക്കും ഒരുപാട് നന്ദി. ജീവിതത്തിലെ തിരക്കുകളൊക്കെയായി എഴുത്തൊന്നും ഒരുപാട് നാളായി നടക്കാതിരിക്കുകയായിരുന്നു. ഇതിൽ ചില അഭിപ്രായങ്ങൾ വീണ്ടും എഴുതാനുള്ള ഊർജ്ജം നല്കുന്നത് പോലെ… എഴുതി തുടങ്ങിയ, പൂർത്തിയാകാത്ത ഒരു കഥ കയ്യിലുണ്ട്. എപ്പോഴെന്ന് പറയാനാകില്ല. എങ്കിലും കഴിവതും വേഗം അതുമായൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചോളൂ..

    ഈ കഥ സ്വീകരിച്ചതുപോലെ തന്നെ അതും ഇരുകയ്യും നീട്ടി എല്ലാവരും സ്വീകരിക്കുമെന്ന് കരുതുന്നു.

    സ്നേഹത്തോടെ, ഒത്തിരി സന്തോഷത്തോടെ,❤❤❤
    ആദിദേവ്

  2. മാലാഖയെ പ്രണയിച്ചവൻ

    ആദി ബ്രോ ❤️

    കഥ ഒരുപാട് ഇഷ്ടമായി ?. നിനച്ചിരിക്കാതെ കെട്ടുന്ന പഴെ ടോപ്പിക്ക് ആണേലും കഥ അടിപൊളി ആയിരുന്നു.രോഷ്‌നെയും,രോഹേനെയും,
    രേശ്മിയെയും,ഇഷനെയും,ഇഷാണിയെയും
    ഒത്തിരി ഇഷ്ടമായി ?. കഥയിൽ കുട്ടികൾ വന്നത് ഒരുപാട് ഇഷ്ടപെട്ടു.ഞാൻ കല്യാണ ശേഷം പ്രണയം എന്ന ടോപ്പിക്ക് വായിക്കാൻ ഇരുന്നത്താ അപ്പോഴാണ് ഇൗ കഥ കണ്ടത് ഒത്തിരി ഇഷ്ടമായി ഞാൻ വായിച്ച് നല്ല കഥകളിൽ ഒന്ന് ??❌. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

  3. ♥️♥️♥️♥️♥️♥️♥️♥️

    Thazhathe mattullavarude commentukalil paranjirikkunnathil kooduthal onnum parayan ella. Vayichu kondirunnappo edakku njan kayyilulla pulse Oximeter vachu nokkandi vannu, pulse nokkan…

    Sneham maathram Puthiya kathakalkkayi kathirikkunnu

  4. കഥയുടെ താളത്തിനു ഒത്തു ഹൃദയ താളം മാറ്റി മറിക്കുന്ന എഴുത്തുകാരന് വണക്കം… നന്നായിട്ടുണ്ട് ആദി ബ്രോ… ഈ കംമെന്റിന്റെ തുടക്കത്തിലേ വരികൾ തന്നെയാണ് എന്റെ അഭിപ്രായം കഥയെ പറ്റി. ❤️❤️

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ? കാത്തിരിക്കുന്നു

  6. മാർക്കോ

    നല്ലൊരു ഫീൽ ഗുഡ് story bro കുട്ടികളുടെ കുറുമ്പുകളൊക്കെയായി കുറച്ചും കുടി നീട്ടാമായിരുന്നു എങ്കിലും ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള കഥകളുമായി ഇനിയും വരുകാ

  7. എന്റെ ആദി മോനെ… ഞാനൊരു മുക്കാൽ മണിക്കൂറായി വായിക്കാൻ തുടങ്ങിയിട്ട്.. heart beat ഒക്കെ വേറെ ഏതോ താളത്തിൽ ആയിരുന്നു… വർണിക്കാൻ വാക്കുകൾ ഇല്ലാത്ത കഥ… ഹൃദയത്തിൽ നിറഞ്ഞു നിക്കാ… കിച്ചുവിന്റെ കളിയും ഗോഷ്ടികളും ഒക്കെ വല്ലാതെ ആസ്വദിച്ചു…

    ആദ്യ പാർട്ടിന്റെ ടച്ച് വിട്ട് പോയതുകൊണ്ട് അതിലേക്കും ഒന്ന് കണ്ണിടിച്ചു…

    എന്തായാലും ബ്യൂട്ടിഫുൾ…

    നിന്നെ ഞാൻ സമ്മതിക്കുന്നു…

    പിന്നെ ആ ആദ്യത്തെ 3 കുട്ടിത്തെവാങ്ങുകളെ കുറിച്ചു പറയാൻ വിട്ടു..

    സംഭവം കുറച്ചു ഭാഗമേ ഉള്ളു എങ്കിലും അവരുടെ സമിഭ്യം നന്നായി ആസ്വദിച്ചു..

    എന്റെ അടുത്ത് ഒരു പിഞ്ചു കുഞ്ഞ് ഇരിക്കുന്ന ഒരു ഫീൽ…

    അപ്പൊ അടുത്ത കഥക്ക് കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Dk
    ANd lot of ummas????

  8. കൊള്ളാം നന്നായിട്ടുണ്ട് ആദിദേവ്…???❤ സൂപ്പർ…

    സ്നേഹത്തോടെ വിജയ്..?

  9. നീയിതിങ്ങനെ അവസാനിപ്പിക്കണ്ടെട ഊവ്വേ. ഇടക്കിടക്ക് ഇങ്ങനെ ഓരോ എപ്പിസോഡ് ഇട്. ഫീല്‍ഗുഡ് ആണ്.

    1. ആദിദേവ്

      മനു ബ്രോ…

      എന്റെ ആവനാഴിയിലെ അമ്പെല്ലാം തീർന്നു.. ഇതിനിയും വലിച്ചു നീട്ടിയാൽ ഇപ്പോ ഈ സപ്പോർട്ട് ചെയ്യുന്നവർ തന്നെ എന്നെ ഓടിച്ചിട്ടടിക്കും??? അതൊഴിവാക്കുന്നതല്ലേ നല്ലത്. ഈ കഥ ഇങ്ങനെ അവസാനിക്കട്ടെ. നമുക്ക് വീണ്ടും ഇതുപോലുള്ള ഒരു ഫീൽഗുഡ് കഥയുമായി വരാമെന്നേ… ?

      ഒത്തിരി സ്നേഹത്തോടെ ???
      ആദിദേവ്

      1. മതി. നിന്നിഷ്ട്ടം, എന്നിഷ്ട്ടം

  10. കൊള്ളാം നന്നായിട്ടുണ്ട് രണ്ടാം ഭാഗവും ??

    1. ആദിദേവ്

      ജോനാപ്പീ ???❤??

    1. ആദിദേവ്

      ???

  11. ❤️❤️❤️

    1. ആദിദേവ്

      ?❤❤❤

  12. അടിപൊളി ബ്രോ.. ???

    1. ആദിദേവ്

      നൗഫു ബ്രോ ??? ഒത്തിരി സന്തോഷം ???

  13. ????

    വായിച്ചിട്ട് പറയാം… എല്ലാം…

    1. ആദിദേവ്

      വെയിറ്റിങ് ???

  14. മേനോൻ കുട്ടി

    അവിടേം കണ്ടു ഇവിടേം കണ്ടു ഡബ്ളാ… ഡബിള്???

    ഒരുമിച്ച് 4 സ്ഥലങ്ങളില് കണ്ടിരിക്കുന്നു ചിലര് ???

    ദിവ്യനല്ലേ…മഹാ ദിവ്യൻ ???

    ?? മേനോൻ കുട്ടി ??

    1. ആദിദേവ്

      കുമ്പിടി ഡബിളാ ഡബിൾ ?????

  15. അങ്ങനെ സന്തോഷ പൂർവ്വം കഥയവസാനിപ്പിച്ചു, നന്നായി എഴുതി, നൊമ്പരവും, സന്തോഷവും പലയിടത്തും വന്നു, ആശംസകൾ…

    1. ആദിദേവ്

      ഒത്തിരി സന്തോഷം ജ്വാല ??

  16. orupad ishtai?❤️

    1. ആദിദേവ്

      thanks bro❤

  17. Super bro ☺️?

    1. ആദിദേവ്

      ???

  18. nannayittund machaneee…adipoli

    1. ആദിദേവ്

      താങ്ക്സ് പോറസ് ബ്രോ ???

Comments are closed.