ഓണക്കല്യാണം 2 [ആദിദേവ്] [Climax] 350

Views : 53909

ആഹാ! ഭേഷ്…🙂 കുട്ടിത്തേവാങ്കുകൾ ഉറങ്ങിയിരുന്നില്ല. അപ്പോഴേക്കും കിച്ചു നാണിച്ച് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. മൂന്നുംകൂടി ഞങ്ങളുടെ ഇടയിലേക്ക് നൂഴ്ന്ന് കയറി. ഞാൻ എന്റെ പ്രണനായ കിച്ചുവിനെയും ഞങ്ങളുടെ പ്രാണന്റെ പ്രണനായ മൂന്ന് കുട്ടിക്കുറുമ്പുകളെയും എന്നോടടക്കി പിടിച്ചു.

വീണ്ടും മൂന്ന് കുട്ടികളാകുമോ എന്ന പേടിയോടെയാണ് ഞാനും കിച്ചുവും ടെസ്റ്റ് ചെയ്യാനായി ഹോസ്പിറ്റലിലേക്ക് പോയത്. പക്ഷെ അത് ഞങ്ങളെ ഞെട്ടിച്ച് കളഞ്ഞു. ഇത്തവണ ഇരട്ടകളാണ്…😍 മാസങ്ങൾക്ക് ശേഷം കിച്ചു ഒരാൺകുഞ്ഞിനും പെൺകുഞ്ഞിനും ജന്മം നൽകി. ഞങ്ങളവർക്ക് ഇഷാൻ എന്നും ഇഷാനി എന്നും പേരിട്ടു. പുതിയ കുഞ്ഞാവകളെ പരിചരിക്കാനും സ്നേഹിക്കാനും പഴയ കുഞ്ഞാവകൾ മത്സരമാണ്. ചേട്ടന്മാരും ചേച്ചിയും ആയ ത്രില്ലിലാണ് അവരും…

മൂന്നും സ്‌കൂളിൽ പോയി തുടങ്ങിയിട്ടുണ്ട്. കുഞ്ഞി ഉടുപ്പുകളും ബാഗും ഒക്കെയായി ഒരേപോലെ മൂന്നെണ്ണം എന്നും രാവിലെ സ്കൂളിൽ പോകുന്നത് കാണുന്നത് തന്നെ കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. കിച്ചു വീണ്ടും പ്രെഗ്നൻറ് ആയതിന് ശേഷം കിച്ചു ജോലി ഉപേക്ഷിച്ചു. അഞ്ചെണ്ണത്തിനെയും മേയ്ക്കുക എന്നുപറയുന്നത് നിസ്സാര പണിയല്ലല്ലോ… ഇനി ആദ്യത്തെ പൊന്നോമനകൾക്ക് 10 വയസ്സെങ്കിലും ആയിട്ടേ ഒരു ജോലി നോക്കുന്നുള്ളൂ എന്നാണ് കിച്ചുവിന്റെ പക്ഷം.

ജീവിതം അങ്ങനെ എല്ലാംകൊണ്ടും കളറാണ്… ഒരോണക്കാലത്ത് എനിക്ക് നിനച്ചിരിക്കാതെ കിട്ടിയ നിധിയാണ് കിച്ചുവെന്ന് ഞാൻ എപ്പോഴും ഓർക്കാറുള്ളതാണ്… സ്നേഹിച്ചും തല്ലുകൂടിയും ഇണങ്ങിയും പിണങ്ങിയും കളകളം ഒഴുകുന്ന നദി പോലെ എന്റെയും കിച്ചുവിന്റെയും ഞങ്ങളുടെ അസംഖ്യം കുട്ടിത്തേവാങ്കുകളുടെയും ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോയി…

ശുഭം

©️ ആദിദേവ്

 


കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടോ?? ഇഷ്ടപ്പെട്ടെങ്കിൽ ആ ഹൃദയം ഒന്ന് ചുവപ്പിച്ചേക്ക്. പിന്നെ എന്തേലും തെറ്റുകളുണ്ടെങ്കിലും ഇഷ്ടപ്പെട്ടെങ്കിലും ഇല്ലെങ്കിലും രണ്ടുവരി അഭിപ്രായം കൂടി എഴുതൂ… ഇതൊക്കെയല്ലേ ഞങ്ങൾക്ക് എഴുതാനൊരു ഊർജ്ജം. 🥰💙💙💙. അടുത്ത കഥയുമായി വരുന്നതുവരെ ഗുഡ്ബൈ

ഒത്തിരി സ്നേഹത്തോടെ
ആദിദേവ്

Recent Stories

31 Comments

  1. ആദിദേവ്

    ഒത്തിരി നാളുകൾക്ക് ശേഷം ഇങ്ങോട്ട് വന്ന എന്നെ സ്വീകരിച്ചത് എനിക്ക് മറുപടി കൊടുക്കാൻ കഴിയാതെ പോയ ഒരുപാട് അഭിപ്രായങ്ങളാണ്. എന്തായിപ്പോ പറയുക? എന്റെ മനസ്സ് നിറഞ്ഞു.💙💙💙 എല്ലാവർക്കും ഒരുപാട് നന്ദി. ജീവിതത്തിലെ തിരക്കുകളൊക്കെയായി എഴുത്തൊന്നും ഒരുപാട് നാളായി നടക്കാതിരിക്കുകയായിരുന്നു. ഇതിൽ ചില അഭിപ്രായങ്ങൾ വീണ്ടും എഴുതാനുള്ള ഊർജ്ജം നല്കുന്നത് പോലെ… എഴുതി തുടങ്ങിയ, പൂർത്തിയാകാത്ത ഒരു കഥ കയ്യിലുണ്ട്. എപ്പോഴെന്ന് പറയാനാകില്ല. എങ്കിലും കഴിവതും വേഗം അതുമായൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചോളൂ..

    ഈ കഥ സ്വീകരിച്ചതുപോലെ തന്നെ അതും ഇരുകയ്യും നീട്ടി എല്ലാവരും സ്വീകരിക്കുമെന്ന് കരുതുന്നു.

    സ്നേഹത്തോടെ, ഒത്തിരി സന്തോഷത്തോടെ,❤❤❤
    ആദിദേവ്

  2. മാലാഖയെ പ്രണയിച്ചവൻ

    ആദി ബ്രോ ❤️

    കഥ ഒരുപാട് ഇഷ്ടമായി 😍. നിനച്ചിരിക്കാതെ കെട്ടുന്ന പഴെ ടോപ്പിക്ക് ആണേലും കഥ അടിപൊളി ആയിരുന്നു.രോഷ്‌നെയും,രോഹേനെയും,
    രേശ്മിയെയും,ഇഷനെയും,ഇഷാണിയെയും
    ഒത്തിരി ഇഷ്ടമായി 💝. കഥയിൽ കുട്ടികൾ വന്നത് ഒരുപാട് ഇഷ്ടപെട്ടു.ഞാൻ കല്യാണ ശേഷം പ്രണയം എന്ന ടോപ്പിക്ക് വായിക്കാൻ ഇരുന്നത്താ അപ്പോഴാണ് ഇൗ കഥ കണ്ടത് ഒത്തിരി ഇഷ്ടമായി ഞാൻ വായിച്ച് നല്ല കഥകളിൽ ഒന്ന് 😍💝❌. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

  3. ♥️♥️♥️♥️♥️♥️♥️♥️

    Thazhathe mattullavarude commentukalil paranjirikkunnathil kooduthal onnum parayan ella. Vayichu kondirunnappo edakku njan kayyilulla pulse Oximeter vachu nokkandi vannu, pulse nokkan…

    Sneham maathram Puthiya kathakalkkayi kathirikkunnu

  4. കഥയുടെ താളത്തിനു ഒത്തു ഹൃദയ താളം മാറ്റി മറിക്കുന്ന എഴുത്തുകാരന് വണക്കം… നന്നായിട്ടുണ്ട് ആദി ബ്രോ… ഈ കംമെന്റിന്റെ തുടക്കത്തിലേ വരികൾ തന്നെയാണ് എന്റെ അഭിപ്രായം കഥയെ പറ്റി. ❤️❤️

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ🖤 കാത്തിരിക്കുന്നു

  6. മാർക്കോ

    നല്ലൊരു ഫീൽ ഗുഡ് story bro കുട്ടികളുടെ കുറുമ്പുകളൊക്കെയായി കുറച്ചും കുടി നീട്ടാമായിരുന്നു എങ്കിലും ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള കഥകളുമായി ഇനിയും വരുകാ

  7. എന്റെ ആദി മോനെ… ഞാനൊരു മുക്കാൽ മണിക്കൂറായി വായിക്കാൻ തുടങ്ങിയിട്ട്.. heart beat ഒക്കെ വേറെ ഏതോ താളത്തിൽ ആയിരുന്നു… വർണിക്കാൻ വാക്കുകൾ ഇല്ലാത്ത കഥ… ഹൃദയത്തിൽ നിറഞ്ഞു നിക്കാ… കിച്ചുവിന്റെ കളിയും ഗോഷ്ടികളും ഒക്കെ വല്ലാതെ ആസ്വദിച്ചു…

    ആദ്യ പാർട്ടിന്റെ ടച്ച് വിട്ട് പോയതുകൊണ്ട് അതിലേക്കും ഒന്ന് കണ്ണിടിച്ചു…

    എന്തായാലും ബ്യൂട്ടിഫുൾ…

    നിന്നെ ഞാൻ സമ്മതിക്കുന്നു…

    പിന്നെ ആ ആദ്യത്തെ 3 കുട്ടിത്തെവാങ്ങുകളെ കുറിച്ചു പറയാൻ വിട്ടു..

    സംഭവം കുറച്ചു ഭാഗമേ ഉള്ളു എങ്കിലും അവരുടെ സമിഭ്യം നന്നായി ആസ്വദിച്ചു..

    എന്റെ അടുത്ത് ഒരു പിഞ്ചു കുഞ്ഞ് ഇരിക്കുന്ന ഒരു ഫീൽ…

    അപ്പൊ അടുത്ത കഥക്ക് കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Dk
    ANd lot of ummas😘😘😘😘

  8. കൊള്ളാം നന്നായിട്ടുണ്ട് ആദിദേവ്…🌹🌹🌹❤ സൂപ്പർ…

    സ്നേഹത്തോടെ വിജയ്..🥰

  9. നീയിതിങ്ങനെ അവസാനിപ്പിക്കണ്ടെട ഊവ്വേ. ഇടക്കിടക്ക് ഇങ്ങനെ ഓരോ എപ്പിസോഡ് ഇട്. ഫീല്‍ഗുഡ് ആണ്.

    1. ആദിദേവ്

      മനു ബ്രോ…

      എന്റെ ആവനാഴിയിലെ അമ്പെല്ലാം തീർന്നു.. ഇതിനിയും വലിച്ചു നീട്ടിയാൽ ഇപ്പോ ഈ സപ്പോർട്ട് ചെയ്യുന്നവർ തന്നെ എന്നെ ഓടിച്ചിട്ടടിക്കും😌😂😂 അതൊഴിവാക്കുന്നതല്ലേ നല്ലത്. ഈ കഥ ഇങ്ങനെ അവസാനിക്കട്ടെ. നമുക്ക് വീണ്ടും ഇതുപോലുള്ള ഒരു ഫീൽഗുഡ് കഥയുമായി വരാമെന്നേ… 😅

      ഒത്തിരി സ്നേഹത്തോടെ 💖💖💖
      ആദിദേവ്

      1. മതി. നിന്നിഷ്ട്ടം, എന്നിഷ്ട്ടം

  10. കൊള്ളാം നന്നായിട്ടുണ്ട് രണ്ടാം ഭാഗവും 😍😍

    1. ആദിദേവ്

      ജോനാപ്പീ 😍🥰🥰❤💖💖

  11. 💕💕💕

    1. ആദിദേവ്

      💙💙💙

  12. ❤️❤️❤️

    1. ആദിദേവ്

      🥰❤❤❤

  13. അടിപൊളി ബ്രോ.. 💞💞💞

    1. ആദിദേവ്

      നൗഫു ബ്രോ 😍😍😍 ഒത്തിരി സന്തോഷം 💖💖💖

  14. 😍😍😍😍

    വായിച്ചിട്ട് പറയാം… എല്ലാം…

    1. ആദിദേവ്

      വെയിറ്റിങ് 💖💖💖

  15. മേനോൻ കുട്ടി

    അവിടേം കണ്ടു ഇവിടേം കണ്ടു ഡബ്ളാ… ഡബിള്😬😬😬

    ഒരുമിച്ച് 4 സ്ഥലങ്ങളില് കണ്ടിരിക്കുന്നു ചിലര് 🙄🙄🙄

    ദിവ്യനല്ലേ…മഹാ ദിവ്യൻ 🙏🙏🙏

    💖💖 മേനോൻ കുട്ടി 💖💖

    1. ആദിദേവ്

      കുമ്പിടി ഡബിളാ ഡബിൾ 😌😂😂💖💖

  16. അങ്ങനെ സന്തോഷ പൂർവ്വം കഥയവസാനിപ്പിച്ചു, നന്നായി എഴുതി, നൊമ്പരവും, സന്തോഷവും പലയിടത്തും വന്നു, ആശംസകൾ…

    1. ആദിദേവ്

      ഒത്തിരി സന്തോഷം ജ്വാല 💖💖

  17. orupad ishtai😍❤️

    1. ആദിദേവ്

      thanks bro❤

  18. Super bro ☺️👍

    1. ആദിദേവ്

      💖💖💖

  19. nannayittund machaneee…adipoli

    1. ആദിദേവ്

      താങ്ക്സ് പോറസ് ബ്രോ 💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com