ഓണക്കല്യാണം 2 [ആദിദേവ്] [Climax] 350

Views : 53867

എതിരേയുള്ള ഫ്ലാറ്റിലെ മദ്ധ്യവയസ്കയായ ഡോക്ടറാണ് സന്ധ്യേച്ചി. പുള്ളിക്കാരിത്തി ഇവിടത്തെ ഒരു വലിയ ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യനാണ്. ഇവിടധികം ഉണ്ടാവാറില്ലെങ്കിലും ഞങ്ങളുമായി വലിയ അടുപ്പമാണ്. ചേച്ചി ഇന്ന് ഈ വഴി വന്നില്ലായിരുന്നെങ്കിലുള്ള അവസ്ഥയോർത്ത് ഞാൻ നടുങ്ങി. സാധാരണ കിച്ചു വയ്യാതെ ലീവാക്കുന്ന ദിവസങ്ങളിൽ ഞാനും അവളോടൊപ്പം ഇവിടുണ്ടാവാറുള്ളതാണ്. അതിന് സാധിക്കാത്ത അവസരങ്ങളിൽ പലവട്ടം അവളെ വിളിച്ച് കാര്യങ്ങൾ തിരക്കുന്നതാണ്. ഇന്നതിൽ വീഴ്ച വരുത്തിയതിൽ എനിക്കെന്നോട് തന്നെ എന്തെന്നില്ലാത്ത ദേഷ്യം തോന്നി. അവളെ ഇനിയൊരിക്കലും തനിച്ചാക്കി പോവില്ലെന്ന് പറയാതെ പറയുന്നതുപോലെ ഞാനവളെ ഒന്നുകൂടി മുറുക്കെ കെട്ടിപ്പിടിച്ചു. അതുമനസ്സിലായതുപോലെ അവളെന്റെ ഇടനെഞ്ചിലേക്ക് മുഖം പൂഴ്ത്തി. ഇത്രയും മതിയായിരുന്നു ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ.

അങ്ങനെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് ഇരുന്നതും കോളിങ്ങ് ബെൽ മുഴങ്ങി. എന്റെ മടിയിൽ നിന്നും സാധാരണ ഗതിയിൽ  ഇറങ്ങി ചാടിയോടി വാതിൽ തുറക്കാൻ പോയ കിച്ചുവിനെ പിടിച്ച് ഞാൻ മടിയിലേക്കിട്ടു.

“എങ്ങോട്ടാടീ പെണ്ണേ ഈ ഓടുന്നത്? എഹ്ഹ് ? മുമ്പത്തെ പോലല്ലിപ്പോ… വയറ്റിലൊരു കൊച്ചുകിച്ചു കൂടിയുള്ളതാ… ഒന്നുസൂക്ഷിച്ചൊക്കെ നടക്ക് പെണ്ണേ…”

“ഈ….😬😬😬”

“നീയിവിടിരിക്ക്… വാതിൽ ഞാൻ തുറന്നോളാം.”

കിച്ചുവിനെ അങ്ങനെ അവിടെ പിടിച്ചിരുത്തി ഞാൻ വാതിൽ തുറക്കാനായി ചെന്നു. വാതിൽ തുറന്നതും കിച്ചുവിന്റെ അച്ഛൻ രാജശേഖരനും അമ്മ ദേവകിയും എന്റെ അളിയൻ അഖിലും മുന്നിൽ നിൽക്കുന്നു . ഞാനവരെ അകത്തേക്ക് സ്വീകരിച്ചു.

എല്ലാവരും വന്നതുകണ്ട് സോഫയിൽനിന്നും എഴുന്നേൽക്കാൻ തുടങ്ങിയ എന്നോട് ഇരുന്നോളാൻ അമ്മയും അച്ഛനും ഒന്നിച്ചുപറഞ്ഞു. ഏട്ടനോട് അല്പനേരം കുശലം ചോദിച്ച ശേഷം അമ്മ വേഗം എന്റടുത്തേക്ക് വന്നു. അമ്മ എന്നെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു. ഒപ്പംതന്നെ കുറേ ഉപദേശങ്ങളും തന്നു😐😑😑 അത് ചെയ്യരുത്… ഇത് ചെയ്യരുത്.. ഓടിച്ചാടി നടക്കാൻ പാടില്ല. എപ്പഴും ഒരു ശ്രദ്ധ വേണം.. ചെറുതായി വ്യായാമം ചെയ്യണം. അങ്ങനെയങ്ങനെ ഒത്തിരി ഉപദേശങ്ങൾ. എന്തായാലും ഞങ്ങടെ കുഞ്ഞാവയുടെ നല്ലതിന് വേണ്ടിയാണല്ലോ പറയണതെന്നുള്ളതാ ഒരാശ്വാസം🤗😌😌…

Recent Stories

31 Comments

  1. ആദിദേവ്

    ഒത്തിരി നാളുകൾക്ക് ശേഷം ഇങ്ങോട്ട് വന്ന എന്നെ സ്വീകരിച്ചത് എനിക്ക് മറുപടി കൊടുക്കാൻ കഴിയാതെ പോയ ഒരുപാട് അഭിപ്രായങ്ങളാണ്. എന്തായിപ്പോ പറയുക? എന്റെ മനസ്സ് നിറഞ്ഞു.💙💙💙 എല്ലാവർക്കും ഒരുപാട് നന്ദി. ജീവിതത്തിലെ തിരക്കുകളൊക്കെയായി എഴുത്തൊന്നും ഒരുപാട് നാളായി നടക്കാതിരിക്കുകയായിരുന്നു. ഇതിൽ ചില അഭിപ്രായങ്ങൾ വീണ്ടും എഴുതാനുള്ള ഊർജ്ജം നല്കുന്നത് പോലെ… എഴുതി തുടങ്ങിയ, പൂർത്തിയാകാത്ത ഒരു കഥ കയ്യിലുണ്ട്. എപ്പോഴെന്ന് പറയാനാകില്ല. എങ്കിലും കഴിവതും വേഗം അതുമായൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചോളൂ..

    ഈ കഥ സ്വീകരിച്ചതുപോലെ തന്നെ അതും ഇരുകയ്യും നീട്ടി എല്ലാവരും സ്വീകരിക്കുമെന്ന് കരുതുന്നു.

    സ്നേഹത്തോടെ, ഒത്തിരി സന്തോഷത്തോടെ,❤❤❤
    ആദിദേവ്

  2. മാലാഖയെ പ്രണയിച്ചവൻ

    ആദി ബ്രോ ❤️

    കഥ ഒരുപാട് ഇഷ്ടമായി 😍. നിനച്ചിരിക്കാതെ കെട്ടുന്ന പഴെ ടോപ്പിക്ക് ആണേലും കഥ അടിപൊളി ആയിരുന്നു.രോഷ്‌നെയും,രോഹേനെയും,
    രേശ്മിയെയും,ഇഷനെയും,ഇഷാണിയെയും
    ഒത്തിരി ഇഷ്ടമായി 💝. കഥയിൽ കുട്ടികൾ വന്നത് ഒരുപാട് ഇഷ്ടപെട്ടു.ഞാൻ കല്യാണ ശേഷം പ്രണയം എന്ന ടോപ്പിക്ക് വായിക്കാൻ ഇരുന്നത്താ അപ്പോഴാണ് ഇൗ കഥ കണ്ടത് ഒത്തിരി ഇഷ്ടമായി ഞാൻ വായിച്ച് നല്ല കഥകളിൽ ഒന്ന് 😍💝❌. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

  3. ♥️♥️♥️♥️♥️♥️♥️♥️

    Thazhathe mattullavarude commentukalil paranjirikkunnathil kooduthal onnum parayan ella. Vayichu kondirunnappo edakku njan kayyilulla pulse Oximeter vachu nokkandi vannu, pulse nokkan…

    Sneham maathram Puthiya kathakalkkayi kathirikkunnu

  4. കഥയുടെ താളത്തിനു ഒത്തു ഹൃദയ താളം മാറ്റി മറിക്കുന്ന എഴുത്തുകാരന് വണക്കം… നന്നായിട്ടുണ്ട് ആദി ബ്രോ… ഈ കംമെന്റിന്റെ തുടക്കത്തിലേ വരികൾ തന്നെയാണ് എന്റെ അഭിപ്രായം കഥയെ പറ്റി. ❤️❤️

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ🖤 കാത്തിരിക്കുന്നു

  6. മാർക്കോ

    നല്ലൊരു ഫീൽ ഗുഡ് story bro കുട്ടികളുടെ കുറുമ്പുകളൊക്കെയായി കുറച്ചും കുടി നീട്ടാമായിരുന്നു എങ്കിലും ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള കഥകളുമായി ഇനിയും വരുകാ

  7. എന്റെ ആദി മോനെ… ഞാനൊരു മുക്കാൽ മണിക്കൂറായി വായിക്കാൻ തുടങ്ങിയിട്ട്.. heart beat ഒക്കെ വേറെ ഏതോ താളത്തിൽ ആയിരുന്നു… വർണിക്കാൻ വാക്കുകൾ ഇല്ലാത്ത കഥ… ഹൃദയത്തിൽ നിറഞ്ഞു നിക്കാ… കിച്ചുവിന്റെ കളിയും ഗോഷ്ടികളും ഒക്കെ വല്ലാതെ ആസ്വദിച്ചു…

    ആദ്യ പാർട്ടിന്റെ ടച്ച് വിട്ട് പോയതുകൊണ്ട് അതിലേക്കും ഒന്ന് കണ്ണിടിച്ചു…

    എന്തായാലും ബ്യൂട്ടിഫുൾ…

    നിന്നെ ഞാൻ സമ്മതിക്കുന്നു…

    പിന്നെ ആ ആദ്യത്തെ 3 കുട്ടിത്തെവാങ്ങുകളെ കുറിച്ചു പറയാൻ വിട്ടു..

    സംഭവം കുറച്ചു ഭാഗമേ ഉള്ളു എങ്കിലും അവരുടെ സമിഭ്യം നന്നായി ആസ്വദിച്ചു..

    എന്റെ അടുത്ത് ഒരു പിഞ്ചു കുഞ്ഞ് ഇരിക്കുന്ന ഒരു ഫീൽ…

    അപ്പൊ അടുത്ത കഥക്ക് കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Dk
    ANd lot of ummas😘😘😘😘

  8. കൊള്ളാം നന്നായിട്ടുണ്ട് ആദിദേവ്…🌹🌹🌹❤ സൂപ്പർ…

    സ്നേഹത്തോടെ വിജയ്..🥰

  9. നീയിതിങ്ങനെ അവസാനിപ്പിക്കണ്ടെട ഊവ്വേ. ഇടക്കിടക്ക് ഇങ്ങനെ ഓരോ എപ്പിസോഡ് ഇട്. ഫീല്‍ഗുഡ് ആണ്.

    1. ആദിദേവ്

      മനു ബ്രോ…

      എന്റെ ആവനാഴിയിലെ അമ്പെല്ലാം തീർന്നു.. ഇതിനിയും വലിച്ചു നീട്ടിയാൽ ഇപ്പോ ഈ സപ്പോർട്ട് ചെയ്യുന്നവർ തന്നെ എന്നെ ഓടിച്ചിട്ടടിക്കും😌😂😂 അതൊഴിവാക്കുന്നതല്ലേ നല്ലത്. ഈ കഥ ഇങ്ങനെ അവസാനിക്കട്ടെ. നമുക്ക് വീണ്ടും ഇതുപോലുള്ള ഒരു ഫീൽഗുഡ് കഥയുമായി വരാമെന്നേ… 😅

      ഒത്തിരി സ്നേഹത്തോടെ 💖💖💖
      ആദിദേവ്

      1. മതി. നിന്നിഷ്ട്ടം, എന്നിഷ്ട്ടം

  10. കൊള്ളാം നന്നായിട്ടുണ്ട് രണ്ടാം ഭാഗവും 😍😍

    1. ആദിദേവ്

      ജോനാപ്പീ 😍🥰🥰❤💖💖

  11. 💕💕💕

    1. ആദിദേവ്

      💙💙💙

  12. ❤️❤️❤️

    1. ആദിദേവ്

      🥰❤❤❤

  13. അടിപൊളി ബ്രോ.. 💞💞💞

    1. ആദിദേവ്

      നൗഫു ബ്രോ 😍😍😍 ഒത്തിരി സന്തോഷം 💖💖💖

  14. 😍😍😍😍

    വായിച്ചിട്ട് പറയാം… എല്ലാം…

    1. ആദിദേവ്

      വെയിറ്റിങ് 💖💖💖

  15. മേനോൻ കുട്ടി

    അവിടേം കണ്ടു ഇവിടേം കണ്ടു ഡബ്ളാ… ഡബിള്😬😬😬

    ഒരുമിച്ച് 4 സ്ഥലങ്ങളില് കണ്ടിരിക്കുന്നു ചിലര് 🙄🙄🙄

    ദിവ്യനല്ലേ…മഹാ ദിവ്യൻ 🙏🙏🙏

    💖💖 മേനോൻ കുട്ടി 💖💖

    1. ആദിദേവ്

      കുമ്പിടി ഡബിളാ ഡബിൾ 😌😂😂💖💖

  16. അങ്ങനെ സന്തോഷ പൂർവ്വം കഥയവസാനിപ്പിച്ചു, നന്നായി എഴുതി, നൊമ്പരവും, സന്തോഷവും പലയിടത്തും വന്നു, ആശംസകൾ…

    1. ആദിദേവ്

      ഒത്തിരി സന്തോഷം ജ്വാല 💖💖

  17. orupad ishtai😍❤️

    1. ആദിദേവ്

      thanks bro❤

  18. Super bro ☺️👍

    1. ആദിദേവ്

      💖💖💖

  19. nannayittund machaneee…adipoli

    1. ആദിദേവ്

      താങ്ക്സ് പോറസ് ബ്രോ 💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com