ഓണക്കല്യാണം 2 [ആദിദേവ്] [Climax] 351

Views : 53046

ഞാൻ മെല്ലെ എന്റെ കൈ നീട്ടി ഒപ്പം ചെറുതായി കണ്ണുതുറന്ന് നോക്കി.

“ഹ! കണ്ണടക്ക് രാജുവേട്ടാ….😕”

ഞാൻ വീണ്ടും കണ്ണടച്ച് കൈ നീട്ടി. അവൾ പതിയെ പിന്നിലൊളിപ്പിച്ചിരുന്ന എന്തോ എന്റെ കയ്യിലേക്ക് വച്ചുതന്നു.

“മ്മ്…ഇനി കണ്ണുതുറന്നോ…”

അവളുടെ സമ്മതം കിട്ടിയതും ഞാൻ മെല്ലെ കണ്ണുകൾ തുറന്നു. എന്റെ കയ്യിലിരുന്ന സാധനം കണ്ട് ഞാൻ ഞെട്ടി. ഒരു പ്രെഗ്നൻസി ടെസ്റ്റ് സ്ട്രിപ്പ് ആണ്. റിസൾട്ട് പോസിറ്റീവ് ആണെന്ന് കാണാം. ആദ്യത്തെ ഞെട്ടൽ സന്തോഷത്തിലേക്ക് വഴിമാറി. ഞാനവളെ ഇറുകെ കെട്ടിപ്പിടിച്ച് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു. അവളെ എടുത്തുയർത്തി വട്ടംകറക്കി ചുംബനങ്ങൾ കൊണ്ടുമൂടി. ശേഷം താഴെ നിർത്തിയതും ഒരു പൂച്ചക്കുട്ടിയെപ്പോലെ അവളെന്റെ മാറിലേക്ക് മുഖം പൂഴ്ത്തി.

ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കടന്നുവരാൻ പോകുന്നു. ഞങ്ങളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു… അമ്മയും അച്ഛനും ആവുന്നത്തിന്റെ ആവേശത്തിലായിരുന്നു ഞങ്ങൾ. ഇതധികനേരം മനസ്സിൽ വച്ചുകൊണ്ടിരിക്കാൻ ഞങ്ങൾ രണ്ടുപേർക്കുമായില്ല… നാണിച്ചാണെങ്കിലും ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് മാതാപിതാക്കളെ വിളിച്ച് വിവരമറിയിച്ചു. അവരുടെ ആവേശം കണ്ടപ്പോൾ ഞങ്ങളെക്കാൾ സന്തോഷം അവർക്കാണെന്ന് തോന്നി. എന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോ തന്നെ വരണമെന്നുണ്ടെങ്കിലും തിരുവനന്തപുരത്ത് നിന്ന് ഈ രാത്രി ഇങ്ങ് കൊച്ചിയിലെത്താൻ ബുദ്ധിമുട്ടാണെന്നുള്ളതിനാൽ അവർ നാളെ രാവിലെ തന്നെ എത്തിക്കോളാം എന്നുറപ്പുതന്നു.

പക്ഷേ അവളുടെ അച്ഛനും അമ്മയ്ക്കും കാത്തിരിക്കുവാനാവുമായിരുന്നില്ല. അവർ വിവരമറിഞ്ഞപ്പോൾ തന്നെ അവിടുന്നിറങ്ങി. വലിയ ദൂരമില്ലല്ലോ… അങ്ങനെ ഞങ്ങൾ  അവരെ കാത്തിരുന്നു. സോഫയിലിരിക്കുന്ന എന്റെ മടിയിലാണ് കിച്ചുപ്പെണ്ണ്. അങ്ങനെ ഞാനവളോട് സംസാരിച്ചുതുടങ്ങി…

“കിച്ചൂ…”

“മ്മ്…”

“നീ ഇത് നേരത്തേ പ്രതീക്ഷിച്ചിരുന്നോ?”

“ഇല്ലേട്ടാ… ഇന്ന് ഇവിടിരുന്നപ്പോ പെട്ടെന്ന് തലചുറ്റുന്നത് പോലെ തോന്നി. സോഫയിലേക്ക് ഇരിക്കാൻ പോയ ഞാൻ അവിടെ തലചുറ്റി വീണു. എന്തോ ഭാഗ്യത്തിന് ഇതുവഴി പോയ സന്ധ്യേച്ചി ഡോർ തുറന്ന് കിടക്കുന്നത് കണ്ടു കേറി വന്നപ്പോൾ ഞാൻ ഇവിടെ ബോധംകെട്ട് കിടക്കുന്നതാണ് കണ്ടത്. ചേച്ചി അപ്പൊത്തന്നെ മുഖത്ത് വെള്ളം തളിച്ചെന്നെ ഉണർത്തി. സന്ധ്യേച്ചി തന്നെയാ എനിക്ക് പ്രെഗ്നൻസി ടെസ്റ്റ് ചെയ്യാനുള്ള സ്ട്രിപ് തന്നത്. നോക്കിയതും എനിക്ക് സന്തോഷം കൊണ്ട് ഒന്നും മിണ്ടാൻ പോലും കഴിഞ്ഞില്ല ഏട്ടാ…  ഒരു മാസം കഴിഞ്ഞ് ചെക്കപ്പിന് വരാൻ സന്ധ്യേച്ചി പറഞ്ഞിട്ടുണ്ട്.”

Recent Stories

31 Comments

  1. ആദിദേവ്

    ഒത്തിരി നാളുകൾക്ക് ശേഷം ഇങ്ങോട്ട് വന്ന എന്നെ സ്വീകരിച്ചത് എനിക്ക് മറുപടി കൊടുക്കാൻ കഴിയാതെ പോയ ഒരുപാട് അഭിപ്രായങ്ങളാണ്. എന്തായിപ്പോ പറയുക? എന്റെ മനസ്സ് നിറഞ്ഞു.💙💙💙 എല്ലാവർക്കും ഒരുപാട് നന്ദി. ജീവിതത്തിലെ തിരക്കുകളൊക്കെയായി എഴുത്തൊന്നും ഒരുപാട് നാളായി നടക്കാതിരിക്കുകയായിരുന്നു. ഇതിൽ ചില അഭിപ്രായങ്ങൾ വീണ്ടും എഴുതാനുള്ള ഊർജ്ജം നല്കുന്നത് പോലെ… എഴുതി തുടങ്ങിയ, പൂർത്തിയാകാത്ത ഒരു കഥ കയ്യിലുണ്ട്. എപ്പോഴെന്ന് പറയാനാകില്ല. എങ്കിലും കഴിവതും വേഗം അതുമായൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചോളൂ..

    ഈ കഥ സ്വീകരിച്ചതുപോലെ തന്നെ അതും ഇരുകയ്യും നീട്ടി എല്ലാവരും സ്വീകരിക്കുമെന്ന് കരുതുന്നു.

    സ്നേഹത്തോടെ, ഒത്തിരി സന്തോഷത്തോടെ,❤❤❤
    ആദിദേവ്

  2. മാലാഖയെ പ്രണയിച്ചവൻ

    ആദി ബ്രോ ❤️

    കഥ ഒരുപാട് ഇഷ്ടമായി 😍. നിനച്ചിരിക്കാതെ കെട്ടുന്ന പഴെ ടോപ്പിക്ക് ആണേലും കഥ അടിപൊളി ആയിരുന്നു.രോഷ്‌നെയും,രോഹേനെയും,
    രേശ്മിയെയും,ഇഷനെയും,ഇഷാണിയെയും
    ഒത്തിരി ഇഷ്ടമായി 💝. കഥയിൽ കുട്ടികൾ വന്നത് ഒരുപാട് ഇഷ്ടപെട്ടു.ഞാൻ കല്യാണ ശേഷം പ്രണയം എന്ന ടോപ്പിക്ക് വായിക്കാൻ ഇരുന്നത്താ അപ്പോഴാണ് ഇൗ കഥ കണ്ടത് ഒത്തിരി ഇഷ്ടമായി ഞാൻ വായിച്ച് നല്ല കഥകളിൽ ഒന്ന് 😍💝❌. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

  3. ♥️♥️♥️♥️♥️♥️♥️♥️

    Thazhathe mattullavarude commentukalil paranjirikkunnathil kooduthal onnum parayan ella. Vayichu kondirunnappo edakku njan kayyilulla pulse Oximeter vachu nokkandi vannu, pulse nokkan…

    Sneham maathram Puthiya kathakalkkayi kathirikkunnu

  4. കഥയുടെ താളത്തിനു ഒത്തു ഹൃദയ താളം മാറ്റി മറിക്കുന്ന എഴുത്തുകാരന് വണക്കം… നന്നായിട്ടുണ്ട് ആദി ബ്രോ… ഈ കംമെന്റിന്റെ തുടക്കത്തിലേ വരികൾ തന്നെയാണ് എന്റെ അഭിപ്രായം കഥയെ പറ്റി. ❤️❤️

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ🖤 കാത്തിരിക്കുന്നു

  6. മാർക്കോ

    നല്ലൊരു ഫീൽ ഗുഡ് story bro കുട്ടികളുടെ കുറുമ്പുകളൊക്കെയായി കുറച്ചും കുടി നീട്ടാമായിരുന്നു എങ്കിലും ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള കഥകളുമായി ഇനിയും വരുകാ

  7. എന്റെ ആദി മോനെ… ഞാനൊരു മുക്കാൽ മണിക്കൂറായി വായിക്കാൻ തുടങ്ങിയിട്ട്.. heart beat ഒക്കെ വേറെ ഏതോ താളത്തിൽ ആയിരുന്നു… വർണിക്കാൻ വാക്കുകൾ ഇല്ലാത്ത കഥ… ഹൃദയത്തിൽ നിറഞ്ഞു നിക്കാ… കിച്ചുവിന്റെ കളിയും ഗോഷ്ടികളും ഒക്കെ വല്ലാതെ ആസ്വദിച്ചു…

    ആദ്യ പാർട്ടിന്റെ ടച്ച് വിട്ട് പോയതുകൊണ്ട് അതിലേക്കും ഒന്ന് കണ്ണിടിച്ചു…

    എന്തായാലും ബ്യൂട്ടിഫുൾ…

    നിന്നെ ഞാൻ സമ്മതിക്കുന്നു…

    പിന്നെ ആ ആദ്യത്തെ 3 കുട്ടിത്തെവാങ്ങുകളെ കുറിച്ചു പറയാൻ വിട്ടു..

    സംഭവം കുറച്ചു ഭാഗമേ ഉള്ളു എങ്കിലും അവരുടെ സമിഭ്യം നന്നായി ആസ്വദിച്ചു..

    എന്റെ അടുത്ത് ഒരു പിഞ്ചു കുഞ്ഞ് ഇരിക്കുന്ന ഒരു ഫീൽ…

    അപ്പൊ അടുത്ത കഥക്ക് കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Dk
    ANd lot of ummas😘😘😘😘

  8. കൊള്ളാം നന്നായിട്ടുണ്ട് ആദിദേവ്…🌹🌹🌹❤ സൂപ്പർ…

    സ്നേഹത്തോടെ വിജയ്..🥰

  9. നീയിതിങ്ങനെ അവസാനിപ്പിക്കണ്ടെട ഊവ്വേ. ഇടക്കിടക്ക് ഇങ്ങനെ ഓരോ എപ്പിസോഡ് ഇട്. ഫീല്‍ഗുഡ് ആണ്.

    1. ആദിദേവ്

      മനു ബ്രോ…

      എന്റെ ആവനാഴിയിലെ അമ്പെല്ലാം തീർന്നു.. ഇതിനിയും വലിച്ചു നീട്ടിയാൽ ഇപ്പോ ഈ സപ്പോർട്ട് ചെയ്യുന്നവർ തന്നെ എന്നെ ഓടിച്ചിട്ടടിക്കും😌😂😂 അതൊഴിവാക്കുന്നതല്ലേ നല്ലത്. ഈ കഥ ഇങ്ങനെ അവസാനിക്കട്ടെ. നമുക്ക് വീണ്ടും ഇതുപോലുള്ള ഒരു ഫീൽഗുഡ് കഥയുമായി വരാമെന്നേ… 😅

      ഒത്തിരി സ്നേഹത്തോടെ 💖💖💖
      ആദിദേവ്

      1. മതി. നിന്നിഷ്ട്ടം, എന്നിഷ്ട്ടം

  10. കൊള്ളാം നന്നായിട്ടുണ്ട് രണ്ടാം ഭാഗവും 😍😍

    1. ആദിദേവ്

      ജോനാപ്പീ 😍🥰🥰❤💖💖

  11. 💕💕💕

    1. ആദിദേവ്

      💙💙💙

  12. ❤️❤️❤️

    1. ആദിദേവ്

      🥰❤❤❤

  13. അടിപൊളി ബ്രോ.. 💞💞💞

    1. ആദിദേവ്

      നൗഫു ബ്രോ 😍😍😍 ഒത്തിരി സന്തോഷം 💖💖💖

  14. 😍😍😍😍

    വായിച്ചിട്ട് പറയാം… എല്ലാം…

    1. ആദിദേവ്

      വെയിറ്റിങ് 💖💖💖

  15. മേനോൻ കുട്ടി

    അവിടേം കണ്ടു ഇവിടേം കണ്ടു ഡബ്ളാ… ഡബിള്😬😬😬

    ഒരുമിച്ച് 4 സ്ഥലങ്ങളില് കണ്ടിരിക്കുന്നു ചിലര് 🙄🙄🙄

    ദിവ്യനല്ലേ…മഹാ ദിവ്യൻ 🙏🙏🙏

    💖💖 മേനോൻ കുട്ടി 💖💖

    1. ആദിദേവ്

      കുമ്പിടി ഡബിളാ ഡബിൾ 😌😂😂💖💖

  16. അങ്ങനെ സന്തോഷ പൂർവ്വം കഥയവസാനിപ്പിച്ചു, നന്നായി എഴുതി, നൊമ്പരവും, സന്തോഷവും പലയിടത്തും വന്നു, ആശംസകൾ…

    1. ആദിദേവ്

      ഒത്തിരി സന്തോഷം ജ്വാല 💖💖

  17. orupad ishtai😍❤️

    1. ആദിദേവ്

      thanks bro❤

  18. Super bro ☺️👍

    1. ആദിദേവ്

      💖💖💖

  19. nannayittund machaneee…adipoli

    1. ആദിദേവ്

      താങ്ക്സ് പോറസ് ബ്രോ 💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com