ഓണക്കല്യാണം 2 [ആദിദേവ്] [Climax] 350

“ഈശ്വരാ! ഞാൻ മനസ്സിൽ പറഞ്ഞതിന്റെ ഒച്ച കൂടിപ്പോയോ? വല്ലതും കേട്ടുകാണുമോ?”
(ആത്മ)

“മ്മ്????”

ഞാനവളുമാരെ നോക്കി പുരികമുയർത്തി ചോദിച്ചു.

“ഒന്നൂല്ല. നീയെന്തോന്ന പെണ്ണേ ഇരുന്ന് പിറുപിറുക്കുന്നത്? മ്മ്?”

സ്വാതിയാണ് ചോദിച്ചത്. അപ്പോഴേക്കും അടുത്ത കുരിപ്പും എനിക്കിട്ട് താങ്ങി.

“ഞാനും കുറച്ചുനേരമായി ശ്രദ്ധിക്കുന്നു…ഇവള് വെറുതേ ഇരുന്ന് ചിരിക്കുന്നു. ആ ടെക്സ്റ്റിൽ എന്താ കിച്ചു ഇത്ര വല്യ കോമഡി? ഞങ്ങളൂടൊന്നറിയട്ടെ അല്ലേ സ്വാതി?

“അതെയതെ.. ഹിഹി ”

രണ്ടുംകൂടി എന്നെ ഇട്ട് വാരുവാണ്. ഞാൻ രണ്ടിനോടും കപടദേഷ്യം കാണിച്ച് ഇരുന്നിടത്തുനിന്ന് എണീറ്റ് കട്ടിലിലേക്ക് ചെന്ന് കിടന്നു.

“ഹും! ?”

അവളുമാർ എങ്കിലും എന്നെ വിടാൻ ഒരുക്കമില്ലായിരുന്നു.

“എങ്ങനെ നടന്നിരുന്ന പെണ്ണാ? ഇപ്പോ ബുക്കും വേണ്ട ആഹാരവും വേണ്ട. എന്താലേ? ??”

ഞാൻ രണ്ടിനെയും നോക്കി കണ്ണുരുട്ടിക്കാണിച്ച ശേഷം മെല്ലെ കട്ടിലിലേക്ക് ചാഞ്ഞു. വീണ്ടും ആ മുഖം എന്റെ മനസ്സിലേക്ക് ചേക്കേറി.??

(ബാക്ക് ടു രാജീവ്)

“ശ്ശെ! അവളോടത്രയ്ക്ക് ദേഷ്യപ്പെടണ്ടായിരുന്നു?. പാവം പേടിച്ചു കാണും…”

എന്തായാലും നേരം പത്തുമണിയോടടുത്തതിനാൽ അൽപ്പനേരം ഫോണിൽ തോണ്ടിയിരുന്നതിന് ശേഷം ഞാൻ മെല്ലെ ഉറങ്ങാനായി തയ്യാറെടുത്തു. നാളെയും നേരത്തേ പോകേണ്ടതാണ്.

###

അങ്ങനെ രാവിലെ ഏഴുമണിക്ക് തന്നെ ഉറക്കമെണീറ്റ് ഞാൻ വേഗം ജോലിയെല്ലാം ഒതുക്കി കോളേജിലേക്ക് ഇറങ്ങി. അവിടെ എത്തി ആദ്യ അവർ എനിക്ക് എം എ ഇംഗ്ലീഷ് ബാച്ചിനായിരുന്നു ക്ലാസ്സ്.  കിച്ചുവുമായുള്ള അടിപിടി ഒഴിച്ചാൽ ബാക്കിയെല്ലാം സാധാരണ ഗതിയിൽ തന്നെ പോയി. അല്ലാ.. അവളുമായുള്ള വഴക്കും എന്നുമുള്ളോരു സംഭവം തന്നെ. അത് വേറെ കാര്യം.? അവളോട് മര്യാദക്ക് സംസാരിച്ചാൽ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുന്നതുപോലെ തോന്നും. അതുകൊണ്ട് ഞാനായിട്ട് മന്നപ്പൂർവം ഉടക്കുണ്ടാക്കുന്നതാണ്. ഇല്ലേൽ ഞാൻ ചിലപ്പോ അറിയാതെ അവളോടുള്ള എന്റെ ഇഷ്ടം പ്രകടിപ്പിച്ചുപോവും.

31 Comments

  1. ആദിദേവ്

    ഒത്തിരി നാളുകൾക്ക് ശേഷം ഇങ്ങോട്ട് വന്ന എന്നെ സ്വീകരിച്ചത് എനിക്ക് മറുപടി കൊടുക്കാൻ കഴിയാതെ പോയ ഒരുപാട് അഭിപ്രായങ്ങളാണ്. എന്തായിപ്പോ പറയുക? എന്റെ മനസ്സ് നിറഞ്ഞു.??? എല്ലാവർക്കും ഒരുപാട് നന്ദി. ജീവിതത്തിലെ തിരക്കുകളൊക്കെയായി എഴുത്തൊന്നും ഒരുപാട് നാളായി നടക്കാതിരിക്കുകയായിരുന്നു. ഇതിൽ ചില അഭിപ്രായങ്ങൾ വീണ്ടും എഴുതാനുള്ള ഊർജ്ജം നല്കുന്നത് പോലെ… എഴുതി തുടങ്ങിയ, പൂർത്തിയാകാത്ത ഒരു കഥ കയ്യിലുണ്ട്. എപ്പോഴെന്ന് പറയാനാകില്ല. എങ്കിലും കഴിവതും വേഗം അതുമായൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചോളൂ..

    ഈ കഥ സ്വീകരിച്ചതുപോലെ തന്നെ അതും ഇരുകയ്യും നീട്ടി എല്ലാവരും സ്വീകരിക്കുമെന്ന് കരുതുന്നു.

    സ്നേഹത്തോടെ, ഒത്തിരി സന്തോഷത്തോടെ,❤❤❤
    ആദിദേവ്

  2. മാലാഖയെ പ്രണയിച്ചവൻ

    ആദി ബ്രോ ❤️

    കഥ ഒരുപാട് ഇഷ്ടമായി ?. നിനച്ചിരിക്കാതെ കെട്ടുന്ന പഴെ ടോപ്പിക്ക് ആണേലും കഥ അടിപൊളി ആയിരുന്നു.രോഷ്‌നെയും,രോഹേനെയും,
    രേശ്മിയെയും,ഇഷനെയും,ഇഷാണിയെയും
    ഒത്തിരി ഇഷ്ടമായി ?. കഥയിൽ കുട്ടികൾ വന്നത് ഒരുപാട് ഇഷ്ടപെട്ടു.ഞാൻ കല്യാണ ശേഷം പ്രണയം എന്ന ടോപ്പിക്ക് വായിക്കാൻ ഇരുന്നത്താ അപ്പോഴാണ് ഇൗ കഥ കണ്ടത് ഒത്തിരി ഇഷ്ടമായി ഞാൻ വായിച്ച് നല്ല കഥകളിൽ ഒന്ന് ??❌. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

  3. ♥️♥️♥️♥️♥️♥️♥️♥️

    Thazhathe mattullavarude commentukalil paranjirikkunnathil kooduthal onnum parayan ella. Vayichu kondirunnappo edakku njan kayyilulla pulse Oximeter vachu nokkandi vannu, pulse nokkan…

    Sneham maathram Puthiya kathakalkkayi kathirikkunnu

  4. കഥയുടെ താളത്തിനു ഒത്തു ഹൃദയ താളം മാറ്റി മറിക്കുന്ന എഴുത്തുകാരന് വണക്കം… നന്നായിട്ടുണ്ട് ആദി ബ്രോ… ഈ കംമെന്റിന്റെ തുടക്കത്തിലേ വരികൾ തന്നെയാണ് എന്റെ അഭിപ്രായം കഥയെ പറ്റി. ❤️❤️

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ? കാത്തിരിക്കുന്നു

  6. മാർക്കോ

    നല്ലൊരു ഫീൽ ഗുഡ് story bro കുട്ടികളുടെ കുറുമ്പുകളൊക്കെയായി കുറച്ചും കുടി നീട്ടാമായിരുന്നു എങ്കിലും ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള കഥകളുമായി ഇനിയും വരുകാ

  7. എന്റെ ആദി മോനെ… ഞാനൊരു മുക്കാൽ മണിക്കൂറായി വായിക്കാൻ തുടങ്ങിയിട്ട്.. heart beat ഒക്കെ വേറെ ഏതോ താളത്തിൽ ആയിരുന്നു… വർണിക്കാൻ വാക്കുകൾ ഇല്ലാത്ത കഥ… ഹൃദയത്തിൽ നിറഞ്ഞു നിക്കാ… കിച്ചുവിന്റെ കളിയും ഗോഷ്ടികളും ഒക്കെ വല്ലാതെ ആസ്വദിച്ചു…

    ആദ്യ പാർട്ടിന്റെ ടച്ച് വിട്ട് പോയതുകൊണ്ട് അതിലേക്കും ഒന്ന് കണ്ണിടിച്ചു…

    എന്തായാലും ബ്യൂട്ടിഫുൾ…

    നിന്നെ ഞാൻ സമ്മതിക്കുന്നു…

    പിന്നെ ആ ആദ്യത്തെ 3 കുട്ടിത്തെവാങ്ങുകളെ കുറിച്ചു പറയാൻ വിട്ടു..

    സംഭവം കുറച്ചു ഭാഗമേ ഉള്ളു എങ്കിലും അവരുടെ സമിഭ്യം നന്നായി ആസ്വദിച്ചു..

    എന്റെ അടുത്ത് ഒരു പിഞ്ചു കുഞ്ഞ് ഇരിക്കുന്ന ഒരു ഫീൽ…

    അപ്പൊ അടുത്ത കഥക്ക് കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Dk
    ANd lot of ummas????

  8. കൊള്ളാം നന്നായിട്ടുണ്ട് ആദിദേവ്…???❤ സൂപ്പർ…

    സ്നേഹത്തോടെ വിജയ്..?

  9. നീയിതിങ്ങനെ അവസാനിപ്പിക്കണ്ടെട ഊവ്വേ. ഇടക്കിടക്ക് ഇങ്ങനെ ഓരോ എപ്പിസോഡ് ഇട്. ഫീല്‍ഗുഡ് ആണ്.

    1. ആദിദേവ്

      മനു ബ്രോ…

      എന്റെ ആവനാഴിയിലെ അമ്പെല്ലാം തീർന്നു.. ഇതിനിയും വലിച്ചു നീട്ടിയാൽ ഇപ്പോ ഈ സപ്പോർട്ട് ചെയ്യുന്നവർ തന്നെ എന്നെ ഓടിച്ചിട്ടടിക്കും??? അതൊഴിവാക്കുന്നതല്ലേ നല്ലത്. ഈ കഥ ഇങ്ങനെ അവസാനിക്കട്ടെ. നമുക്ക് വീണ്ടും ഇതുപോലുള്ള ഒരു ഫീൽഗുഡ് കഥയുമായി വരാമെന്നേ… ?

      ഒത്തിരി സ്നേഹത്തോടെ ???
      ആദിദേവ്

      1. മതി. നിന്നിഷ്ട്ടം, എന്നിഷ്ട്ടം

  10. കൊള്ളാം നന്നായിട്ടുണ്ട് രണ്ടാം ഭാഗവും ??

    1. ആദിദേവ്

      ജോനാപ്പീ ???❤??

    1. ആദിദേവ്

      ???

  11. ❤️❤️❤️

    1. ആദിദേവ്

      ?❤❤❤

  12. അടിപൊളി ബ്രോ.. ???

    1. ആദിദേവ്

      നൗഫു ബ്രോ ??? ഒത്തിരി സന്തോഷം ???

  13. ????

    വായിച്ചിട്ട് പറയാം… എല്ലാം…

    1. ആദിദേവ്

      വെയിറ്റിങ് ???

  14. മേനോൻ കുട്ടി

    അവിടേം കണ്ടു ഇവിടേം കണ്ടു ഡബ്ളാ… ഡബിള്???

    ഒരുമിച്ച് 4 സ്ഥലങ്ങളില് കണ്ടിരിക്കുന്നു ചിലര് ???

    ദിവ്യനല്ലേ…മഹാ ദിവ്യൻ ???

    ?? മേനോൻ കുട്ടി ??

    1. ആദിദേവ്

      കുമ്പിടി ഡബിളാ ഡബിൾ ?????

  15. അങ്ങനെ സന്തോഷ പൂർവ്വം കഥയവസാനിപ്പിച്ചു, നന്നായി എഴുതി, നൊമ്പരവും, സന്തോഷവും പലയിടത്തും വന്നു, ആശംസകൾ…

    1. ആദിദേവ്

      ഒത്തിരി സന്തോഷം ജ്വാല ??

  16. orupad ishtai?❤️

    1. ആദിദേവ്

      thanks bro❤

  17. Super bro ☺️?

    1. ആദിദേവ്

      ???

  18. nannayittund machaneee…adipoli

    1. ആദിദേവ്

      താങ്ക്സ് പോറസ് ബ്രോ ???

Comments are closed.