??മരുതെന് മല 2??[നൗഫു] 4276

അവിടെ തന്നെ ഒരു നല്ല സ്ഥലം ആബിദിന്റെ കണ്ണിൽ പെട്ടു…

വെള്ളം ചാടുന്നതിനിടയിൽ കരയിൽ നിന്നും കുറച്ച് മാത്രം മാറി വെള്ളത്തിലെ രണ്ടു പാറക്കല്ലുകൾ ചാടി ചവിട്ടി വേണം അവിടെ എത്താൻ…

അതിന്റെ അടിയിൽ കുറച്ചു പേർക് കേറി നിൽക്കാനുള്ള സ്ഥലം ഞങ്ങൾക്ക് അവൻ കാണിച്ചു തന്നു…

ചിന്തിച്ചു നില്കാതെ…

അതിനടിയിൽ എന്തെങ്കിലും അപകടം ഉണ്ടാവുമെന്നു പോലും ഓർക്കാതെ…

ഒരു അഭയ സ്ഥാനമെന്ന നിലയിൽ…

ഞങൾ ഉടനെ അങ്ങോട്ടെക് മാറി നിന്നു….

പിറകിൽ വരുന്ന കാലൻ പട്ടികൾ,…

ഞങ്ങളെ ആദ്യം ആക്രമിച്ച കാലൻ പട്ടി കിടക്കുന്ന സ്ഥലത്തു കുറച്ച് നേരം വട്ടത്തിൽ
മണത്തു നോക്കി…..
അവിടെ നിന്നും മണം പിടിച്ച് വെള്ളച്ചാട്ടത്തിന് അടുത്തേക് വളരെ വേഗത്തിൽ തന്നെ വന്നു…

വെള്ളച്ചാട്ടത്തിനു അടുത്തെത്തി ആ വെള്ളം കയറാത്ത പാറയിൽ മുഴുവൻ മണത്തു നോക്കി….

കുറച്ചു നേരം മണത്തുനോക്കിയ അവ ഞങൾ എങ്ങോട്ട് മറഞ്ഞെന്നറിയാതെ മുകളിലേക്കു നോക്കി ഉറക്കെ ചെന്നായ ഒക്കെ ഓരി ഇടുന്ന പോലെ ഓരി ഇടാൻ തുടങ്ങി…

ആ വെള്ളത്തിനിടയിൽ കൂടി ഞങൾ ഇതൊക്കെ ഒരു മങ്ങിയ കാഴ്ചയിൽ കാണുന്നുണ്ടായിരുന്നു….

ആബിദ് ഞങ്ങളോട് ചോദിച്ചു ഇതെന്തു ജീവി ആണ്…

പട്ടികൾ ഓരി ഇടുമോ…

പക്ഷെ ഞങ്ങൾക്കും അറിയില്ലായിരുന്നു…

കാരണം അതിനു സാധാരണ പട്ടിയേക്കാൾ നീളവും ഉയരവും ഉണ്ടായിരുന്നു…

കാലുകൾക്കു നല്ല ബലവും…

കണ്ണിന് ഭയങ്കര തീക്ഷ്ണതയും… ഭയപ്പെടുത്തുന്ന മുഖവും ഉണ്ടായിരുന്നു….

അവയുടെ ഓരി ഇടൽ കേട്ട്
അവിടെ ചുറ്റുമുള്ള മരങ്ങളിൽ രാത്രി വിശ്രമത്തിൽ ആയിരുന്ന… പക്ഷികളും പറവകളും ഭയന്നു ചിരകിടിച്ചുയരുന്ന ശബ്ദം കേൾക്കാം…..

മെല്ലെ ആ കാലൻ പട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു തിരിച്ചു പോവാൻ തുടങ്ങി….

▪️▪️

മറുവശത്തു ഫഹദും നാപ്‌വാനും, മലയുടെ വലതു വശത്തേക്കാണ് ഓടിയത് …

നല്ല വേഗതയിൽ തന്നെ അവരും മലയുടെ വശത്തുകൂടെ കുതിച്ചു പാഞ്ഞു …

കുറച്ചു ദൂരം മുന്നോട്ട് പോയി…. വഴിയൊന്നും ഇല്ല,…

മരകമ്പുകളും കുറ്റിച്ചെടികളും വേരുകളും വകഞ്ഞു മാറ്റി മുന്നിലേക്ക് ഓടി കൊണ്ടിരുന്നു…

കുറച്ച് ദൂരം ഓടിയപ്പോൾ ഭയങ്കര ക്ഷീണം അനുഭവപ്പെടാൻ തുടങ്ങിയിരുന്നു …

കുറെ നേരമായല്ലോ കുറച്ചു വെള്ളം മാത്രം കുടിച്ച് ജീവിതത്തിൽ ഇതുവരെ നേരിടാത്ത ഒരു പ്രതിസന്ധിയുടെ മുന്നിൽ നിൽക്കുന്നത്,…

നപ്‌വാൻ കൂടുതൽ ക്ഷീണിതവനാവാൻ തുടങ്ങി…

18 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

  2. Oru rakshayumilla bro..muthe nee polik

    1. താങ്ക്യൂ ??

    1. തമ്പുരാൻ ???

  3. ഖുറേഷി അബ്രഹാം

    ഹൊറർ മോനെ ഒരു രക്ഷയും ഇല്ല, കഥ അകെ പൊളിച്ചടുക്കി.ഋദതിക പേരിൽ തന്നെ ഒരുബാഡ് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നു. അമാവാസി ദിനം അല്ലെ ഭയപ്പെടേണ്ട ദിവസം ആണെന്നൊക്കെയാ പറയാറ് പക്ഷെ ആ ദിവസം പോലും ഓര്മ ഉണ്ടാവാറില്ല.
    ഹൊറർ ഒക്കെ എനിക് ഭയങ്കര ഇഷ്ടമാ എന്താന്ന് അറിയോ ഭയം എന്താണ് എന്നത് എനിക്കറിയണം അതിനു വേണ്ടി ( തള്ള് ). കൂട്ടുകാർ പല വഴിക്കാണ് ഉള്ളത് അവരൊക്കെ കൂടി ചേരുമോ.
    ആ ഡ്യൂട്ടിയിൽ ഉള്ള ഉധ്യോകഷ്ടൻ അപ്പോൾ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അവരെ അവിടേക്കു പറഞ്ഞു വിട്ടത്. എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. ഹ ഹ ഹ

      ഖുറേഷി വിലയിരുത്തലിന് നന്ദി

      ???

  4. ഒരു രക്ഷയും ഇല്ല കിടിലം ……ത്രിൽ അടിച്ച് വായിച്ചത്….അടുത്ത പാർട്ട്‌ വേഗം പോരട്ടെ….????

    1. താങ്ക്യു സിദ്

  5. അടിപൊളി, എഴുത്ത് കുടുക്കി, ഉടനെ പോരട്ടെ ബാക്കി ഭാഗങ്ങളും, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  6. ബ്രോ ഒരു രക്ഷയുമില്ല…. സൂപ്പർ… കൂടുതൽ ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤️

    1. താങ്ക്യൂ

    2. താങ്ക്യൂ ജീവ ???

  7. ജോനാസ്

    ഈ ഭാഗവും കലക്കി ഇനി അവർ രക്ഷപ്പെടുമോ അല്ലെങ്കിൽ മരിക്കുമോ എന്ന് കണ്ടറിയാം

    1. നോക്കാം ജോനാസ്

      ???

  8. Super. E pravashyam ravilae anu vayichath. Athukond kuzhappamilla. Mathramalla pretham onnum illallo. Athukond shemichirikkunnu. Kadha poli thannae. ❤❤❤

    1. പ്രേതം വരുമോ

      താങ്ക്യൂ ???

Comments are closed.