മദ്യപാനം [ കണ്ണൻ ] 110

Views : 1994

മദ്യപാനം

Madhyapaanam | Author : Kannan

 

“”അമ്മേ നാളെ എന്റെ പിറന്നാൾ ആണ് കുപ്പായം വാങ്ങുന്നില്ലേ…. “”അടുക്കളയിൽ പണി എടുത്ത് കൊണ്ടിരുന്ന അമ്മയോട് അപ്പു ചോദിച്ചു 

“”അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട് അപ്പു പണി കഴിഞ്ഞു വരുമ്പോൾ കൊണ്ട് വരും…. “”അമ്മ അപ്പുവിന്റെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു

 

അത്‌ കേട്ടതും അപ്പു തുള്ളി ചാടി അപ്പുവിന്റെ സന്തോഷം കണ്ട് അനിത ഒന്ന് ചിരിച്ചു….

 

അവൻ അടുക്കളയിൽ നിന്നും അകത്തേക്ക് ഓടി….

 

“”ഏട്ടാ എനിക്ക് അച്ഛൻ വരുമ്പോ കുപ്പായം കൊണ്ടോരും എന്ന് അമ്മ പറഞ്ഞു…. “”അപ്പു അവന്റെ ഏട്ടനോട് പറഞ്ഞു

 

“”ആഹാ അപ്പൂന് സന്തോഷം ആയോ…. “”അച്ചു അവനോട് ചോദിച്ചു

 

“‘ആ…. “” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

 

അന്ന് വൈകുന്നേരം അച്ഛൻ വരുന്നതും നോക്കി അപ്പു ഉമ്മറ പടിയിൽ ഇരുന്നു….

 

കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ അവന്റെ ആടി ആടി  വരുന്നത് കണ്ട് അപ്പു അച്ഛന്റെ അടുത്തേക്ക് ഓടി എന്നിട്ട് അച്ഛന്റെ കൈയിൽ ഉള്ള കവറിലേക്ക് നോക്കി….

 

“”എന്താ അപ്പു ഇങ്ങനെ നോക്കുന്നെ…. “” അവന്റെ അച്ഛൻ കുഴഞ്ഞ ശബ്ദത്തിൽ അവനോട് ചോദിച്ചു

Recent Stories

The Author

കണ്ണൻ

26 Comments

  1. നന്നായിട്ടുണ്ട്,

    പലയിടത്തും ഉള്ളതാണ് എത്ര സ്നേഹം ഉണ്ടെങ്കിലും ബോധം മറഞ്ഞാൽ അതൊന്നും ഉണ്ടാവില്ല അല്ലെങ്കിൽ ലഹരിയിൽ മറന്നുപോകും അന്നത്തെ ദിവസവും അതിന്റെ സന്തോഷം ഒക്കെ തല്ലികെടുത്തി പുള്ളി ഇറങ്ങി പോയതും ആ ലഹരിയുടെ ആസക്തി ആണ്

    അമ്മയുടെ സങ്കടവും ആലോചിക്കാവുന്നതേ ഒള്ളു എല്ല ദുഃഖവും ഉള്ളിൽ ഒതുക്കി മക്കൾക്കു വേണ്ടി അവരുടെ കുഞ്ഞു കുഞ്ഞു ആവിശ്യങ്ങളും ഒക്കെ നിറവേറ്റി അതിൽ സന്തോഷം കണ്ടെത്തുന്നു

    ഒരുപാട് ഫീൽ ചെയ്തു ബ്രോ ചിലയിടങ്ങളിൽ ഇങ്ങനെ ഒക്കെ ഇതുപോലെ ബാല്യം അനുഭവം ഉണ്ടായിരുന്നവരും ഇപ്പോഴും അനുഭവിക്കുന്നവരും ഉണ്ട്

    1. ജോനാസ്

      താങ്ക്സ് അജയ് ഏട്ടാ 😍😍

  2. എടാ ജോനാസ് കണ്ണാ.,.,.

    ഹൃദയം ചുവപ്പിക്കുന്നു.,.,💕💕💕

    1. ജോനാസ്

      താങ്ക്സ് തമ്പുരാൻ ചേട്ടാ

  3. ജീനാ_പ്പു

    Urappichu 😂 psycho 😜😂

    1. ജോനാസ്

      ഈ പാവം ഞാനോ 🙄🙄

  4. സുജീഷ് ശിവരാമൻ

    ഹായ് ജോനാസ്… നന്നായി എഴുതി… വളരെ അധികം ഇഷ്ടപ്പെട്ടു… തുടരുക…. ♥️♥️♥️

    1. ജോനാസ്

      താങ്ക്സ് സുജീഷ് ഏട്ടാ 🥰🥰🥰

  5. കൊള്ളാട കണ്ണൻ ജോനാസെ ✌️✌️✌️✌️✌️

    1. ജോനാസ്

      താങ്ക്സ് കണ്ണേട്ടാ 😍😍

  6. നല്ല കഥ ബ്രോ..😍😍
    ഇവിടെയൊരു ഓണക്കഥ മത്സരം സംഘടിപ്പിച്ചിരുന്നു.. അതിന്റെ സമയത്തും ഇതുപോലൊരു കഥ വന്നിരുന്നു, സങ്കടപ്പെടുത്തിയിരുന്നു.. ഇപ്പോൾ വീണ്ടും..
    എന്തൊക്കെ എഴുതിയാലും, എന്തൊക്കെ പറഞ്ഞാലും, എന്തൊക്കെ കേട്ടാലും ഇതൊക്കെ തുടരും.. കുറെ കണ്ണന്മാരും, അനിതമാരും വീണ്ടും ഉണ്ടാവുകയും ചെയ്യും..😪😪
    അടുത്തൊരു കഥയിൽ വീണ്ടും കാണാം..

    1. ജോനാസ്

      താങ്ക്സ് ആദിയേട്ടാ😁😁😁

  7. ഖുറേഷി അബ്രഹാം

    ( മാത്യഭാനം ആരോഗ്യത്തിന് ആനികാരം ) ആരോഗ്യത്തിന് മാത്രമല്ല അത് സ്വന്തം കുടുംബത്തിനും അനീകരമാണ്. ഒരു രസത്തിന് വേണ്ടി കൂട്ടുകാരുടെ കൂടെ തുടങ്ങുന്നതാകും പിന്നെ അത് നിർത്തലാക്കാനാ പാട്.

    കഥ ഇഷ്ട്ടപെട്ടു, മദ്ധ്യം തലക്ക് പിടിക്കുമ്പോൾ മറ്റുള്ളവരെ മറക്കുകയും അതിന്റെ ഹാങ്ങോവറിൽ സ്വന്തം മകളെയും ഭാര്യയെയും തല്ലുന്നതും മാത്യബാനികളിൽ ചിലർ ചെയ്യുന്ന കാര്യങ്ങളാണ്. ആ സമയത് അവര്ക് ബന്ധങ്ങളുടെ വില മനസിലാകാതെ പോകുന്നതാണ് ഇതിനുള്ള കാരണം. അത് മനോഹരമായി എഴുതിലൂടെ തങ്ങൾ കാണിച്ചു തന്നു. താങ്കളുടെ അവതരണവും നന്നായിരുന്നു. അടുത്ത കഥക്‌ കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,

    1. ജോനാസ്

      താങ്ക്സ് ഖുറേഷി 😍😍

  8. nalla prameyam ishtaayi….. veendum kadhayumaayi varika

    1. താങ്ക്സ് 🥰🥰

  9. nice concept …
    written so nicely …🧡🧡

    1. താങ്ക്സ് ഷാന 💕💕

  10. ഇങ്ങനെയെല്ലാം നടക്കുന്നുണ്ട് ഈ ലോകത്ത്, ചിന്തകൾ കൂടുതൽ വിപുലീകരിച്ചു അടുത്ത കഥ ഉടനെയുണ്ടാകട്ടെ, നല്ല എഴുത്തിന് ആശംസകൾ…

    1. നന്ദി ജ്വാല ❣️❣️❣️

  11. നല്ല എഴുത്ത് ബ്രോ…പലയിടത്തും നടക്കുന്ന ഒരു സംഭവം തന്നെ… താങ്കളിൽ നിന്നും നല്ല എഴുത്തുകൾ പ്രതിക്ഷിക്കുന്നു 🙏

    1. താങ്ക്സ് ബ്രോ ❣️❣️

  12. Kannan bro nalla avatharanam. Ee oru sambavam mikka veedukalilum nadakunna onnanu. Athu Oru kathayayi samoohathinte munpil ethichathinu ningale abinandhikunnu. Iniyum nalla kathakal ezhuthuka daivam anugrahikatte Snehathode ❤️

    1. നന്ദി 💞💞

  13. E kalathu ottumikkaveettukalilum nadakunna kadha. Bro oru abhiprayam parayukayanu. Enik ezhuthan ariyilla. Athukond parayunnath thettanenkil kshmikkuka. Kadhakal eppozhum happy ending akanam. Ennalae vayikkunnavanu oru sugam thonnukayullu. Ethentae abhiprayam mathramanu.

    1. താങ്ക്സ് ബ്രോ അഭിപ്രായത്തിനു ഇനി എഴുതുന്ന കഥകൾ ഹാപ്പി എൻഡിങ് ആക്കാൻ നോക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com