??മരുതെന് മല 2??[നൗഫു] 4199

മുന്നിൽ ഞങ്ങളുടെ കൂടെ തന്നെ ഓടിയെത്തിയ ഒരു കാലൻ പട്ടി പിറകിലായി ഓടി വന്നുകൊണ്ടിരിക്കുന്ന ആബിദിന്റെ പുറത്തേക് കുതിച്ചു ചാടി…

ആബിദും അവന്റെ പുറത്തേക് ആ കാലൻ പട്ടിയും മലർന്നു കുറച്ച് മുമ്പിലേക് വീണു…

അവന്റെ മുകളിലായി തന്നെ ആ കാലൻ പട്ടിയും…

ആരോ നിലത്തേക്ക് അതിശക്തിയിൽ വീഴുന്ന ശബ്ദം കേട്ടപ്പോൾ ഒന്ന് തിരിഞ്ഞു നോക്കി…

ആ സമയം കാണുന്നത് ഇതാണ്…

ആബിദിന്റെ മുഖത്‌ ആ കാലൻ പാട്ടി മണത്തുനോക്കി… നാവ് നീട്ടി നക്കുന്നു…

ആബിദ് പേടിച്ചു കണ്ണടച്ചു കിടക്കുന്നു…

ഒട്ടും സമയം കളയാതെ തന്നെ ബാപ്പുട്ടി ഓടി പോയി അതിന്റെ തല നോക്കി ഒറ്റ ചവിട്ടയിരുന്നു …

കുറച്ചു ദൂരത്തേക്ക് മാറി ആ കാലൻ പട്ടി ഉരുണ്ടു ഉരുണ്ടു പോയി കിടന്നു …

ഉടനെ തന്നെ ആ കാലൻ പട്ടി പിറകിലെ രണ്ടു കാൽ മടക്കി വെച്ച് ഒന്ന് ഞെരിപിരി കൊണ്ട് ആസനം കുത്തി കുടങ്ങേണീറ്റു…

എന്നിട്ടൊന്ന് തന്റെ ശരീരം കുടഞ്  മുന്നോട്ട് കൂർത്തു നിന്നു…

അതിന്റെ  രോമങ്ങളൊക്കെ എഴുന്നേറ്റു നിന്നു….

അത് ആബിദിൽ നിന്നും തിരിഞ്ഞ് ബാപ്പുട്ടിയെ എതിരിടാനായി നിന്നു…

അതുകണ്ട അഷ്‌റഫ്‌….

കുറച്ച് ധൈര്യത്തോടെ അതിന്റെ വലതു ഭാഗത്തേക്ക് മെല്ലെ മെല്ലെ നിരങ്ങി നീങ്ങി കൊണ്ടിരുന്നു…

ഞാൻ ആബിദിനെ അവന്റെ കൈ പിടിച്ച് ഉയർത്തി നിർത്തി…

മെല്ലെ ഒരു മരത്തിനടിയിലേക് നടന്ന്… അവിടെ ഒരു വേരിൽ ഇരുത്തി…

ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു…

ആ മരത്തിൽ തയോട്ട് ഒന്ന് രണ്ടു വലിയ ശിഖിരങ്ങൾ തൂങ്ങി നിൽപ്പുണ്ട്…

ഞാൻ ആ ശിഖിരത്തിൽ നിന്നും രണ്ടു ബലമുള്ള കമ്പുകൾ ഓടിച്ചെടുത്തു അഷ്‌റഫിനും, ബാപ്പുട്ടിക്കും എറിഞ്ഞു കൊടുത്തു…

ആ മരക്കമ്പ് അവരിലേക് വരുന്നത് തന്റെ കൂർത്ത ചെറിയ തവിട്ട് നിറമുള്ള കണ്ണിൽ,…
രണ്ടു ഭാഗത്തേക്കും നീങ്ങി കൊണ്ടിരിക്കുന്ന കൃഷ്ണമണികളിലൂടെ ആ കാലൻ പട്ടി വീക്ഷിച്ചു നിന്നു.. ….

ഒട്ടും തന്നെ സമയം കളയാതെ… ആ മൃഗം ബാപ്പുട്ടിയിലേക്ക് മുൻകാലുകൾ നീർത്തി വെച്ച് കുതിച്ചു ചാടി….

ബാപ്പുട്ടിയുടെ ശ്രദ്ധ എന്നിലും ആ വരുന്ന കമ്പിലും ആയിരുന്നതിനാൽ… ആ കാലൻ പട്ടിയുടെ കുതിച്ചു ചട്ടത്തിൽ നിന്നും ഒഴിഞ്ഞു മാറാനായില്ല…

ബാപ്പുട്ടിയുടെ കൈയിൽ ആ കമ്പ് എത്തുന്നതിനു മുമ്പേ ആ കാലൻ പട്ടി അവനുമായി അവന്റെ പിറകിലോട്ട്  മലർന്നടിച്ചു വീണു….

ആ മൃഗം അവന്റെ ശരീരത്തിൽ മാന്താനും കടിക്കാനും തുടങ്ങി…

ബാപ്പുട്ടി അതിനെ പ്രതിരോധിക്കാൻ കഴിയാതെ കുഴങ്ങി…

പെട്ടന്നുണ്ട് ആ മൃഗത്തിന്റെ തലമുകളിൽ ശക്തമായ ഒരു പ്രഹരം കിട്ടുന്നത് കേട്ടു….
ട്ടേ….

18 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

  2. Oru rakshayumilla bro..muthe nee polik

    1. താങ്ക്യൂ ??

    1. തമ്പുരാൻ ???

  3. ഖുറേഷി അബ്രഹാം

    ഹൊറർ മോനെ ഒരു രക്ഷയും ഇല്ല, കഥ അകെ പൊളിച്ചടുക്കി.ഋദതിക പേരിൽ തന്നെ ഒരുബാഡ് നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നു. അമാവാസി ദിനം അല്ലെ ഭയപ്പെടേണ്ട ദിവസം ആണെന്നൊക്കെയാ പറയാറ് പക്ഷെ ആ ദിവസം പോലും ഓര്മ ഉണ്ടാവാറില്ല.
    ഹൊറർ ഒക്കെ എനിക് ഭയങ്കര ഇഷ്ടമാ എന്താന്ന് അറിയോ ഭയം എന്താണ് എന്നത് എനിക്കറിയണം അതിനു വേണ്ടി ( തള്ള് ). കൂട്ടുകാർ പല വഴിക്കാണ് ഉള്ളത് അവരൊക്കെ കൂടി ചേരുമോ.
    ആ ഡ്യൂട്ടിയിൽ ഉള്ള ഉധ്യോകഷ്ടൻ അപ്പോൾ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അവരെ അവിടേക്കു പറഞ്ഞു വിട്ടത്. എന്ത് സംഭവിക്കും എന്ന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. ഹ ഹ ഹ

      ഖുറേഷി വിലയിരുത്തലിന് നന്ദി

      ???

  4. ഒരു രക്ഷയും ഇല്ല കിടിലം ……ത്രിൽ അടിച്ച് വായിച്ചത്….അടുത്ത പാർട്ട്‌ വേഗം പോരട്ടെ….????

    1. താങ്ക്യു സിദ്

  5. അടിപൊളി, എഴുത്ത് കുടുക്കി, ഉടനെ പോരട്ടെ ബാക്കി ഭാഗങ്ങളും, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  6. ബ്രോ ഒരു രക്ഷയുമില്ല…. സൂപ്പർ… കൂടുതൽ ഒന്നും പറയാനില്ല… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്… ❤️

    1. താങ്ക്യൂ

    2. താങ്ക്യൂ ജീവ ???

  7. ജോനാസ്

    ഈ ഭാഗവും കലക്കി ഇനി അവർ രക്ഷപ്പെടുമോ അല്ലെങ്കിൽ മരിക്കുമോ എന്ന് കണ്ടറിയാം

    1. നോക്കാം ജോനാസ്

      ???

  8. Super. E pravashyam ravilae anu vayichath. Athukond kuzhappamilla. Mathramalla pretham onnum illallo. Athukond shemichirikkunnu. Kadha poli thannae. ❤❤❤

    1. പ്രേതം വരുമോ

      താങ്ക്യൂ ???

Comments are closed.