മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 229

Views : 40958

മനപ്പൂർവ്വമല്ലാതെ [റിവൈസ്ഡ് വേർഷൻ]

Manapporvamallathe Revised Versio | Author : Kattakalippan

 

“എടാ തെണ്ടി , സമയം 7 ആയെടാ, നീ  കട്ടിലീന്നു  എണീക്കുന്നുണ്ടോ അതോ ഞാൻ വന്നു നിന്റെ തല വഴി വെള്ളം ഒഴിക്കണോ ”

 

രാവിലെതന്നെയുള്ള അമ്മയുടെ ചീത്ത വിളിക്കേട്ടാണ് ഞാൻ ഉണർന്നു, അതല്ലേലും അങ്ങനാ ആ ഒരു ചീത്തവിളി കേട്ടില്ലേൽ അന്നത്തെ ദിവസം തന്നെ ഒരു മൂഡ്ഓഫ്  ആണ്

 

“കുറച്ചു നേരം കൂടി കിടക്കട്ടെ അമ്മേ, ഒരു പത്തു മിനുട്ടു ” ഞാൻ കിടന്ന കിടപ്പിൽ തന്നെ ഒന്ന് തിരിച്ചു കിടന്നു, ഈ  പുതപ്പിന്റെ അടിയിലിങ്ങനെ ചുരുണ്ടു കൂടി കിടക്കാൻ തന്നെ എന്ത് രസമാണ് ”

 

ടപ്പേ.! എവിടുന്നോ പറന്നു വന്ന മര തവി , കൃത്യമായി എന്റെ തലയിൽ തന്നെ കൊണ്ടു.

“അമ്മേ ” വേദനയെക്കാളും പെട്ടെന്നുണ്ടായ ആ സർജിക്കൽ സ്ട്രൈക്ക് എന്റെ സുന്ദരമായ ഉറക്കത്തിനെ അപ്പാടെ ഓടിച്ചുകളഞ്ഞു

 

“അമ്മയ്ക്കിതു എന്തിന്റെ കേടാ, ഞാൻ എണീക്കാനല്ലേ പോയത് !” ഞാൻ പുതപ്പു മാറ്റി തലയും ചൊറിഞ്ഞു നോക്കിയപ്പോ വാതിലിനടുത്തു എന്റെ നശൂലം പിടിച്ച ചേച്ചി

 

“എന്താടാ തവളെ, നിനക്കു നേരത്തും കാലത്തും എണീറ്റാൽ .!” ആ പിശാശു എപ്പഴോ എണീറ്റ് ക്ലാസ്സിൽ പോവാൻ തയ്യാറായി നിൽക്കുന്നു , എന്നെക്കാളും 2  വയസിനെ മൂത്തതുള്ളൂ , എന്നാലും എന്റെ അമ്മൂമ്മയാണെന്നുള്ള ഭാവമാണ് അവൾക്കു

 

“തവള നിന്റെ അച്ഛൻ, ഞാൻ എനിക്ക് തോന്നുമ്പോ എണീക്കുമടി നത്തോലി,” ‘അമ്മ കേൾക്കാതെ ഞാൻ അവളെ നോക്കി പറഞ്ഞു

 

“അമ്മേ ഇവനെന്നെ അച്ഛന് പറയുന്നു” അവൾ ഗർവിച്ചോണ്ടു ഉറക്കെ വിളിച്ചു പറഞ്ഞു

 

” എടാ സുനി നീ കുറെ കൂടുന്നുണ്ട്, ഞാനങ്ങട്‌ വന്നാലുണ്ടല്ലോ.” അമ്മയുടെ വക അടുക്കളയിൽ നിന്നുള്ള അശരീരി

 

” ആഹാ ഇതെന്തു കൂത്ത്, അപ്പൊ ആ ഫ്രന്റിലുള്ള ചാരുകസേരയിലിരുന്നു പത്രം വായിക്കുന്ന സാധനം എന്റേം കൂടി തന്തയല്ല? എനിക്ക് എന്റെ അച്ഛനെ വിളിക്കാൻ ഈ വീട്ടിൽ ഒരു സ്വാതന്ത്രവുമില്ലേ .?” എനിക്ക് സത്യത്തിൽ അത്ഭുതം തോന്നി.!

 

“അതിനു നിന്നെ അമ്മയും അച്ഛനും കൂടെ ദത്തെടുത്തതാണ്, അത് നിനക്കു അറിഞ്ഞൂടെടാ തവളെ .?”

 

എല്ലാ മൂത്ത സഹോദരീ സഹോദരമാരുടെയും ക്ളീഷേ ഡയലോഗ്.!

Recent Stories

128 Comments

Add a Comment
 1. Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️

 2. രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
  കഥ ഇ പ്രാവശ്യം തീർക്കണം 🙏🙏🙏🙏🙏

 3. 👑സിംഹരാജൻ

  Kattakkalippa❤❤,
  Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu👊🏻….eee storyum nice aayttund bro❤
  Waiting❤🖤❤🖤

  1. 👑സിംഹരാജൻ

   Meenathil talikettu remove aayttillallo appurath und❤🖤

 4. 😭😭😭😭😭😭😭😭😭😭

  ♥️♥️♥️♥️♥️♥️♥️

 5. കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com