മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 254

പോകുന്നതിനു മുന്നേ അവൾക്കായി ദുഷ്യന്തൻ രാജമോതിരം നല്കുന്നതും വരെ ഞാൻ വായിച്ചു നിർത്തി,

 

ആഹാ ഇത് കൊള്ളാലോ അപ്പൊ ഞാനും താരയും കാമുകീ കാമുകന്മാരാണ്, അടിപൊളി, എനിക്ക് മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി, ഈ കഥ പണ്ട് ‘അമ്മ പറഞ്ഞു കേട്ടട്ടുണ്ടെലും ഇത്രയങ്ങോട്ടു പ്രേതീക്ഷിച്ചിരുന്നില്ല… എനിക്കു സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി ഞാൻ ചുമ്മാ ഒന്ന് ചിരിച്ചു

 

ഞാൻ അപ്പോഴാണ് കഥയും വായിച്ചോണ്ടിരുന്ന എന്നെ തന്നെ ഇമ വെട്ടാതെ നോക്കുന്ന അനുവിനെ ശ്രെദ്ധിച്ചതു, അവൾ എന്റെ മുഖത്തെ ചിരി കണ്ടു മെല്ലെ എന്റെ കണ്ണിലേക്കു നോക്കി, അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു വരുന്നത് ഞാൻ കണ്ടു

 

എനിക്ക് ഒന്നും മനസിലായില്ല, ഞാൻ മെല്ലെ വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് ചോദിച്ചു

“എന്ത് പറ്റി അനു.? എന്തെ സുഖമില്ലേ .?” ഞാൻ മെല്ലെ എന്റെ ഇടത്തെ കൈ അവളുടെ നെറ്റിയിൽ മുട്ടിച്ചു നോക്കി

 

അവൾ അപ്പോഴും ഒന്നും മിണ്ടാതെ എന്റെ കണ്ണിലേക്കു തന്നെ നോക്കിയിരിക്കാണ്

 

പെട്ടെന്നവൾ എന്റെ കൈ തട്ടിമാറ്റി ചാടിയെണീറ്റു, അവൾ എന്നെ പിന്നെയും രൂക്ഷമായി ഒന്നുകൂടി നോക്കി

ഞാനവളുടെ നോട്ടത്തിന്റെ അർഥം മനസ്സിലാവാതെ അവളെത്തന്നെ നോക്കി, പക്ഷെ ആ നോട്ടത്തിന്റെ തീക്ഷ്ണത അതെന്നെ വല്ലാതെ ഭയപ്പെടുത്തി

 

” ഞാനാ ടീച്ചറോട് കാലു പിടിച്ചു പറഞ്ഞതാണ്, എന്നെതന്നെ ശകുന്തള ആക്കണമെന്ന്, ഈ കഥ കേട്ടപ്പോൾ മുതൽ ഞാൻ ആഗ്രഹിച്ചതാണത്..!” അവൾ  ആരോടെന്നില്ലാതെ പറഞ്ഞു , അവളുടെ കണ്ണുകൾ പിന്നെയും നിറയാൻ തുടങ്ങി, പക്ഷെ പെട്ടെന്ന് തന്നെ അവളുടെ മുഖഭാവം മാറുന്നത് എനിക്ക് മനസിലായി, അതിൽ ആരോടോ ഉള്ള അടങ്ങാത്ത ദേഷ്യം എനിക്ക് കാണാൻ പറ്റി

 

ഞാൻ എന്ത് പറയണമെന്നറിയാതെ അവളെത്തന്നെ നോക്കി

 

” അതിനെന്താ അനു , ശകുന്തള അല്ലെങ്കിലെന്താ നിനക്ക് വേറൊരു നല്ല വേഷം കിട്ടിയില്ലേ  നാടകത്തിൽ, അനസൂയ എന്താ മോശമാണോ ., അടിപൊളി വേഷമല്ലേ ?” അവളുടെ ദേഷ്യം തെല്ലൊന്നു കുറയ്ക്കാനായി ഞാൻ പറഞ്ഞു നോക്കി

 

അവൾ ഒന്നും മിണ്ടാതെ എന്നെ തന്നെ പിന്നെയും ഒന്ന്  നോക്കി അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു, എനിക്ക് അത്ഭുതം തോന്നി ഒരു വേഷത്തിനു വേണ്ടി ഇത്രയും ഇവൾ സീരിയസ് ആവുന്നെതെന്തിനാണ് ?

134 Comments

  1. hi bro, when we will get the balance of Meenathil Thalikettu???

  2. പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. ?

  3. പ്രിയംവദ കാതരയാണ്

    നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. ? സുഖം ലെ?

  4. Bro meenathil thaliketu onnu complete cheyyo

  5. റോഷ്‌നി

    മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്

  6. Eeettaa…meenatthil thaalikett baakki ezhudhaamo..plss

  7. Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️

  8. രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
    കഥ ഇ പ്രാവശ്യം തീർക്കണം ?????

  9. ?സിംഹരാജൻ

    Kattakkalippa❤❤,
    Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu??….eee storyum nice aayttund bro❤
    Waiting❤?❤?

    1. ?സിംഹരാജൻ

      Meenathil talikettu remove aayttillallo appurath und❤?

  10. ??????????

    ♥️♥️♥️♥️♥️♥️♥️

  11. കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.

Comments are closed.