മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 254

അവര് പിന്നെ എന്നോട് ഒന്നും പറഞ്ഞില്ല,

അനു കണ്ണുതുറന്നു ആദ്യം ആർകെങ്കിലും കാണാമെന്നു പറഞ്ഞപ്പോൾ അവളുടെ കുടുമ്ബത്തിന്റെ കൂടെ അവർ എന്നെയും അകത്തു കയറ്റി,

ഞാൻ ഒരു കൈ അകലെ നിന്ന് അവളെ കണ്ടു,

അവൾ ആ വേദനയ്ക്കിടയിലും എന്നോട് ചിരിച്ചു കാണിക്കാൻ പാടുപെടുന്നതായി എനിയ്ക്കു തോന്നി, ഡോക്ടർ ഞങ്ങളെ എല്ലാവരെയും പുറത്തേയ്ക്കു വിളിച്ചു മാറ്റി

 

” മിസ്റ്റർ. രംഗനാഥൻ, താങ്കളുടെ മകളുടെ സ്റ്റേറ്റ് ഇപ്പോഴും ക്രിറ്റിക്കൽ ആണ്, പിന്നാലെ വന്ന കാറിന്റെ ടയർ കയറി കുട്ടിയുടെ എടുപ്പല്ലെല്ലാം തകർന്നു , ഞങ്ങൾ അത് ശെരിയാക്കിയെങ്കിലും, ഞരമ്പുകൾക്കു സാരമായ പരുക്കുകൾ ഉള്ളത് കൊണ്ട്, കുട്ടിയുടെ അരയ്ക്കു കീഴ്പോട്ടു ഇപ്പോൾ തളർന്ന അവസ്ഥയാണ്., പിന്നെ മറ്റൊരു ടയർ മൂന്നു വാരിയെല്ലാണ് ഒടിച്ചിരുന്നത്, അതിൽ ഒരു പീസ് ലങ്‌സും, ഹാർട്ടിനും സാരമായ മുറിവുകൾ നൽകിയിട്ടുണ്ട്, ഈയൊരു അവസ്ഥയിൽ ഞങ്ങൾക്കു ഒന്നും പറയാൻ പറ്റില്ല ,

ബട്ട് ഡോണ്ട് വറി , റിക്കവർ ചെയ്യാനും 50-50 ചാൻസ് ഉണ്ട്, സൊ ലെറ്റ് ആസ് പ്രെയ്‌.!”

 

ഡാക്ടർ അനുവിന്റെ അച്ഛന്റെ പുറത്തു തട്ടി പറഞ്ഞുകൊണ്ട് പോയി

അവർ അകെ തകർന്നു പുറത്തിട്ടിരുന്ന ബെഞ്ചിലേക്ക് ഇരുന്നു,

 

ഞാൻ അപ്പോഴും ആ വാതിലിലൂടെ അവളെ നോക്കികൊണ്ടിരുന്നു, അവൾ ഇടയ്ക്കിടയ്ക്ക് എന്നെയും,

 

ഞാൻ രണ്ടാഴ്ചയോളം ആ ഹോസ്പിറ്റലിൽ തന്നെയായിരുന്നു വാസം,

അവസാനം അവളുടെയും എന്റെയും  വീട്ടുകാരുടേ , നിർബന്ധം സഹിക്കവയ്യാതെ ഞാൻ തിരിച്ചു സ്കൂളിൽ പോയി തുടങ്ങി,

സ്കൂളിലുള്ള ടീച്ചർമാർ അടക്കം എല്ലാവരും എന്നെ ദയനീയതയോടെ നോക്കി, ഇതിനകം തന്നെ എന്റെയും അവളുടെയും സ്നേഹം എല്ലാവരും അറിഞ്ഞിരുന്നു, ഞാനതു അറിഞ്ഞതായി ഭാവിച്ചില്ല,

 

ക്ലാസ്സിൽ പഠിക്കാൻ മിടുക്കിയായിരുന്ന അനുവിന് ഈ ക്ലാസ്സെല്ലാം മിസ്സാവുമല്ലോ എന്ന ചിന്ത എന്നെ പിന്നെ ദിവസവും ക്ലാസ്സിലേക്ക് എത്തിച്ചുകൊണ്ടേ ഇരുന്നു, വളരെ കൃത്യമായി കഴിഞ്ഞു പോയ ക്ലാസ്സിന്റെ വരെ നോട്ടുകൾ ഞാൻ അവൾക്കായി എഴുതി തയ്യാറാക്കി ,

എന്റെ ചിന്താഗതി ആകപ്പാടെ താളം തെറ്റിയ അവസ്ഥ ആയിരുന്നു,

ഈ ലോകം മുഴുവൻ അവൾ ചിലപ്പോൾ തിരിച്ചുവരില്ല എന്ന്  പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല,

അവൾ തിരിച്ചു വരുമ്പോൾ പരീക്ഷയെഴുതാനായി ഞാൻ നോട്ടുകൾ വളരെ വൃത്തിയാക്കി തയ്യാറാക്കി, ക്ലാസ് കഴിഞ്ഞാൽ ഞാൻ നേരെ അവളെ കാണാനായി ഹോസ്പിറ്റലിലേക്ക് ഓടും, ആ വാതിൽ പടിയിൽ അവളെയും നോക്കി ഞാൻ അങ്ങനെ നിൽക്കും ,

 

സത്യത്തിൽ എന്റെയാ നിൽപ് കണ്ടു നിൽക്കാൻ പറ്റാതെ അനുവിന്റെ ‘അമ്മ പലപ്പോഴും എന്റെ അടുക്കൽ വന്നു പൊട്ടി കരഞ്ഞട്ടുണ്ട്,

134 Comments

  1. hi bro, when we will get the balance of Meenathil Thalikettu???

  2. പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. ?

  3. പ്രിയംവദ കാതരയാണ്

    നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. ? സുഖം ലെ?

  4. Bro meenathil thaliketu onnu complete cheyyo

  5. റോഷ്‌നി

    മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്

  6. Eeettaa…meenatthil thaalikett baakki ezhudhaamo..plss

  7. Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️

  8. രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
    കഥ ഇ പ്രാവശ്യം തീർക്കണം ?????

  9. ?സിംഹരാജൻ

    Kattakkalippa❤❤,
    Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu??….eee storyum nice aayttund bro❤
    Waiting❤?❤?

    1. ?സിംഹരാജൻ

      Meenathil talikettu remove aayttillallo appurath und❤?

  10. ??????????

    ♥️♥️♥️♥️♥️♥️♥️

  11. കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.

Comments are closed.