LOVE ACTION DRAMA-7 (Jeevan) 776

ബുഫെയിൽ ഞാൻ ആദ്യം ആയിട്ട് പങ്കെടുക്കുകയായിരുന്നു…അത് കൊണ്ട് ഞാനും അനുവിന്റെ കൂടെ പോയി അവൾ ചെയ്യുന്നത് പോലെ എല്ലാം വാരി എടുത്ത് വന്നു…

 

അവൾ ഒരു ടേബിളിൽ വന്നിരുന്നു സ്പൂണും ഫോർക്കും ഉപയോഗിച്ച് കഴിക്കാൻ തുടങ്ങി…

 

ഞാൻ നോക്കിയപ്പോൾ സകലമാന എണ്ണവും അത് തന്നെയാ…

 

എന്തായാലും ഞാനും അതും എടുത്ത് വന്ന് ഇരുന്ന് കഴിക്കാൻ നോക്കി…

 

ഈ കോഴിയും താറാവും ഓക്കെ എങ്ങനെ ഇത്‌ വച്ച് തിന്നാനാ… കുടുങ്ങിയല്ലോ കർത്താവേ…

 

അവൾ എന്നെ മൈൻഡ് പോലും ചെയ്യാതിരുന്ന് വെട്ടിവിഴുങ്ങുന്നുണ്ട്…

 

ഒരുതവണ അവൾ ചെയ്യുന്നത് നോക്കി കഴിക്കാൻ ശ്രമിച്ചു… എവിടെ നമ്മളെക്കൊണ്ട് ഇത് വല്ലോം നടക്കുമൊ…

 

ഞാൻ നൈസായി കൈകൊണ്ട് കഴിക്കാൻ നോക്കിയപ്പോൾ അവൾ വീണ്ടും ചുഴിഞ്ഞൊരു നോട്ടം നോക്കി, കണ്ണുകൊണ്ട് സ്പൂണിലും ഫോർക്കിലേക്കും ചൂണ്ടി…

 

ഞാൻ വീണ്ടും അങ്കം വെട്ടാൻ പോകുന്ന ചേകവർ വാളും പരിചയും പിടിക്കുന്നതുപോലെ ഒരു കൈയിൽ സ്പൂണും മറ്റേ കൈയിൽ ഫോർക്കുമായി ഭക്ഷണത്തിലേക്ക് നോക്കി…

 

വീണ്ടും ഭക്ഷണം ആയുള്ള അങ്കം തുടങ്ങി…അതിന്റെ ഇടയിൽ സ്പൂൺ കൊണ്ട് മുറിക്കാൻ നോക്കിയാപ്പോൾ ഒരു കോഴി കഷ്ണം നേരെ തെറിച്ചു അടുത്ത ടേബിളിൽ ഇരുന്ന ഷാന താത്തയുടെ പ്ലേറ്റിൽ…

 

ഭാഗ്യത്തിന് അവൾ അത് കണ്ടില്ല… മാത്രമല്ല കൃത്യം അത് തന്നെ എടുത്ത് കഴിക്കാനും തുടങ്ങി…

 

ഞാൻ ഒന്നും അറിയാത്ത പോലെ വീണ്ടും അങ്കം തുടർന്നു…

125 Comments

  1. ❤️❤️❤️❤️❤️

  2. വിദൂഷക൯

    “ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്”

    ഇഷ്ട്ടമായി ഒരുപാട്..

    1. Nte bro chirich chirich chathu…hayyoooo..hammee ???????

  3. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

  4. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

Comments are closed.