LOVE ACTION DRAMA-7 (Jeevan) 776

പൂതനക്ക് പ്രാന്താണ് എന്ന് തോന്നുന്നു… വണ്ടി ഓടിക്കുന്നതിന്റെ ഇടയിലാണ് കൈ പിടിച്ചു തിരിച്ചത്…നന്നായി തിരിച്ചിരുന്നു… വേദന കൊണ്ട് വയ്യ…

 

അവളും കാറിനു പുറത്തിറങ്ങി എന്റെ പരാക്രമം കണ്ട് കൈ കെട്ടി നോക്കി നില്പുണ്ട്…

 

എനിക്കാണേൽ അവളുടെ നിൽപ്പും ഭാവവും കണ്ട് ദേഷ്യം അങ്ങോട്ട് തിളച്ചു മറിഞ്ഞു…

 

പിന്നെ ഒന്നും നോക്കിയില്ല… സുരേഷ് ഗോപി സ്റ്റൈലിൽ അവളുടെ അടുത്തേക്ക് നടന്ന് ചെന്ന് കരണം നോക്കി ഒന്ന് കൊടുത്തു…

 

അവൾ അത് തീരെ പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു… അടി ഒട്ടും മിസ്സ്‌ ആകാതെ അഞ്ചു വിരലിന്റെ പാടും പുട്ടിയും കടന്ന് കവിളിൽ തന്നെ പതിഞ്ഞു…

 

“വൗ… ഫന്റാസ്റ്റിക്, പ്ലാസ്റ്റിക് ആൻഡ് ബോംബ്ലാസ്റ്റിക് …അവൾക്കത് ആവിശ്യം ആരുന്നു…വെൽ ടണ് മൈ ബോയ്…”

 

“മിണ്ടാണ്ടിരുന്നോ അല്ലേ നിനക്കും കിട്ടും… ശവം…”

 

അടി കൊണ്ട് കഴിഞ്ഞ് കവിളും പൊത്തിപ്പിടിച്ചു അവൾ വീണ്ടും എന്നെ രൂക്ഷമായി ഒന്ന് നോക്കി വണ്ടിയിൽ കയറി, കവിളും പൊത്തി തന്നെ മുന്നോട്ടു നോക്കിയിരുന്നു…

 

കണ്ണ് ചുവന്ന്, ഇത്തിരി നനവ് വന്നിട്ടുണ്ട്…

 

അവളുടെ കണ്ണീരു കണ്ടപ്പോൾ എന്റെ മനസ്സൊന്ന് അയഞ്ഞു…

 

“ശ്ശെ… വേണ്ടാരുന്നു… ജീവിതത്തിൽ ആദ്യമായാ…”

 

“എന്തോ… ആദ്യമായോ ?…”

 

“എങ്കി രണ്ടാമതായി…എന്തായാലും വാങ്ങിയത് എല്ലാം ഒരാൾ തന്നെ അല്ലേ….?”

 

അല്ലേലും ഞങ്ങൾ ആണുങ്ങൾ ലോല ഹൃദയന്മാരാ… ഒരു പെണ്ണ് മോങ്ങിയാൽ തീർന്ന് ദേഷ്യവും മസ്സിൽ പിടിത്തവുമൊക്കെ…

 

ഞാൻ വണ്ടിയിൽ കയറി പതുക്കെ മുന്നോട്ട് എടുത്തു…

125 Comments

  1. ❤️❤️❤️❤️❤️

  2. വിദൂഷക൯

    “ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്”

    ഇഷ്ട്ടമായി ഒരുപാട്..

    1. Nte bro chirich chirich chathu…hayyoooo..hammee ???????

  3. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

  4. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

Comments are closed.