LOVE ACTION DRAMA-7 (Jeevan) 776

ഭാഗ്യത്തിന് കൂടുതൽ ഒന്നും പറ്റിയില്ല…

 

ചെരുപ്പ് അങ്ങ് പൊട്ടി ഗ്രില്ലിൽ തന്നെ കുടിങ്ങിയിരുന്നു…ഞാനും അവളും പിന്നോട്ട് കുണ്ടിയും കുത്തി ഒരു വീഴ്ചയും…

 

ബാക്കി അതും നോക്കി നിന്ന സകലമാന എണ്ണവും ഇതെല്ലാം കണ്ട് പൂരച്ചിരിയും… സുഭാഷ്…

 

“പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ അവിടെ ചുട്ടും കെട്ടി പട എന്ന അവസ്ഥ…”

 

പ്രസംഗം നടത്തി നാറിയപ്പോൾ അവിടുന്ന് എസ്‌കേപ്പ് ആകാൻ ആണ് ഈ നരന്ത് പെണ്ണിന്റെ വീഴ്ച കണ്ട് ഓടി വന്നത്…

 

എന്നിട്ട് ഇപ്പോൾ ഞാനും നാറി, അവളും നാറി മൊത്തത്തിൽ നാറി…കൂടെ നടുവും പോയി ???…

 

എല്ലാവരും അപ്പോളേക്കും അവിടേക്ക് എത്തി… ഒപ്പം പുതനയും…

 

ഞാൻ അവളെയൊന്ന് പാളി നോക്കി …

 

മുഖം ഒക്കെ ചുവന്നു തുടുത്തു നല്ല ആപ്പിൾ പരുവം ആയിട്ടുണ്ട്…ഉണ്ടക്കണ്ണ് കൊണ്ട് രൂക്ഷമായുള്ള നോട്ടം എന്റെ നേരെ തന്നെ…

 

“മോനെ പൊളിച്ചു… നടുവും തല്ലി വീണ് നീ നാറിയാൽ എന്താ… പൂതനയും മൊത്തത്തിൽ നാറി അവള്ടെ കൊമ്പ് ഒടിഞ്ഞിട്ടുണ്ട്… സുഭാഷ് ബേട്ടാ… ”

 

“പോടാ മനസാക്ഷി തെണ്ടി… എന്റെ ബാക്കി ഉള്ള നടു കൂടെ പൂതനയിന്ന് ചവിട്ടി ഒടിക്കും ??…”

 

“വരുൺ… ആർ യു ഓക്കേ…”

 

ഏതോ ഒരു അലവലാതി വന്ന് കൈ തന്ന് എണീപ്പിച്ചു…

 

“ആ ഇപ്പോൾ ഒരുവിധം ഓക്കേ ആണ്, നാളെ രാവിലെ ആകുമ്പോളേക്കും ലവൾ എന്നെ ഒടിച്ചു മടക്കി പെട്ടിയിലാക്കും… ?”

 

“എസ്… ഐ ആം ഓക്കേ…താങ്ക്സ്…” ഞാൻ ഇല്ലാത്ത ഗൗരവം ഉണ്ടാക്കി തട്ടി വിട്ടു…

 

മറ്റേ വീണ പെണ്ണ് ആണേൽ ചെരുപ്പും എന്നെയും മാറി മാറി നോക്കുന്നുണ്ട്…

 

കുറെ പെണ്ണുങ്ങൾ ചെന്ന് അവളെയും താങ്ങി പിടിച്ച് എണീപ്പിച്ചു…

 

സുഖ വിവരം ഒക്കെ തിരക്കി എല്ലാരും തിരിച്ചു പോയി…

 

ആ വീണ പെണ്ണും ഞാനും അനുപമയും മാത്രം അവിടെ നിന്നു…

125 Comments

  1. ❤️❤️❤️❤️❤️

  2. വിദൂഷക൯

    “ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്”

    ഇഷ്ട്ടമായി ഒരുപാട്..

    1. Nte bro chirich chirich chathu…hayyoooo..hammee ???????

  3. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

  4. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

Comments are closed.