പ്രണയിനി 10 [Climax] [The_Wolverine] 1453

Views : 173719

പ്രണയിനി 10 [Climax]

Author : The_Wolverine

[ Previous Parts ]

 

“പ്രണയിനി എന്ന എന്റെ ഈ കഥ ഇതുവരെ വായിക്കുകയും എന്നെ സപ്പോർട്ട് ചെയ്യുകയും ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയംനിറഞ്ഞ നന്ദി… ഒത്തിരി സ്നേഹം…”

 

…ഫ്ലാറ്റിനുമുമ്പിൽ എത്തി ഞാൻ കോളിങ് ബെല്ലിൽ വിരൽ അമർത്തി…   ഫ്ലാറ്റിനകത്തുനിന്നും ഒരു കാൽപ്പെരുമാറ്റം ഡോറിനടുത്തേക്ക് അടുത്തുവരുന്നത് ഞാൻ ശ്രദ്ധിച്ചു…   ഡോർ തുറന്ന ആളിനെക്കണ്ട് ഞാൻ ശെരിക്കും ഞെട്ടി…   അശ്വതി ആയിരുന്നു അത്…   അഞ്ചുവർഷത്തിനുശേഷം എന്നെ കണ്ടതിലുള്ള ഞെട്ടലും ആകാംഷയും ഒക്കെ അവളുടെ മുഖത്തും ഉണ്ട്…   പെട്ടെന്ന് അവൾ എന്റെ അടുത്തേക്ക് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു, എന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു, ഞാനും കരഞ്ഞു നല്ല അസ്സലായി തന്നെ…   ഞങ്ങളുടെ ഒച്ചയും ബഹളവും ഒക്കെ കേട്ടിട്ടോ എന്തോ ഫ്ലാറ്റിനകത്തുനിന്ന് ശാമും വെളിയിലേക്കിറങ്ങിവന്നു…   എന്റെ അടുത്തുനിന്ന ആഷികയെ നോക്കിയപ്പോൾ അവളുടെ അവസ്ഥയും മറിച്ചല്ല അവളും കണ്ണുനിറച്ചുനിക്കുവാണ്…

 

“നീയെന്തായിവിടെ…”

…അവളെ എന്നിൽ നിന്ന് അടർത്തിമാറ്റിയിട്ട് രംഗം ഒന്ന് ശാന്തമാക്കാൻ വേണ്ടി കരച്ചിലിനിടയിലും ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു…

 

“എന്റെ കെട്ടിയോന്റെ വീട്ടിൽ അല്ലാതെ ഞാൻ പിന്നെ എവിടെപ്പോയി നിൽക്കാനാ…”

…അവൾ ശ്യാമിനെ ഒന്ന് നോക്കിയിട്ട് എന്നോടായി പറഞ്ഞു…

 

“ഏഹ്… സത്യം…”

…വിശ്വാസം വരാത്തപോലെ ശ്യാമിനെയും അശ്വതിയെയും മാറിമാറിനോക്കിക്കൊണ്ട് ഞാൻ പറഞ്ഞു…

 

“ഈ താലിയാണെ സത്യം…”

…താലി ഉയർത്തിക്കാണിച്ചുകൊണ്ട് അശ്വതി പറഞ്ഞു…   ഞാൻ ചിരിച്ചു…

 

…പെട്ടെന്ന് ഫ്ലാറ്റിനുള്ളിൽനിന്ന് ഒരു കരച്ചിൽ കേട്ടിട്ട് ഞാനും ആഷിയും ഒരുമിച്ച് അകത്തേക്ക് നോക്കി…

 

…ഉള്ളിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി… എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…

 

…എന്റെ രാജി ആയിരുന്നു അത്…

 

[തുടരുന്നു…]

Recent Stories

The Author

160 Comments

  1. Matte kadhayude bakki 11 aam bhagam enthai bro

  2. Kadha vaichu orupad ishttam aai innanu kadha vaichu theernnatha avasanam climax polichu pokkiri rajayil salim kumar parayunnath pole oru vamban twist twist twist 😂😂😂 iniyum ithepolethe pranaya kadhakal ezhuthan prarthikkam 💞💞💞

  3. Twist twist twist 😄😄😄

  4. ഇതൊരുമാതിരി വെളുക്കുവോളം വെള്ളം കോരിയിട്ട് കലമിട്ടുടച്ച അവസ്ഥയായി പോയി

  5. Broye powli story orupadu istham ayyi ingelde matte story nokkkiyappo kandatha appo thanne irunnu vayichu muzhuvan nthayyallum powli ❤️😘

  6. ട്വിസ്റ്റ്‌ മാരക ക്ലൈമാക്സ്‌ പൊളിച്ചൂ വായിച്ചപ്പോൾ തുടക്കം അങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റിയില്ല പക്ഷെ ഭൂതകാലത്തിൽ വന്നപ്പോൾ ഇഷ്ടപ്പെടാൻ തുടങ്ങി ആദ്യം ഓരോരുത്തരെ പരിചയപ്പെടുത്തിയത് അവസാനം മനസിലായി പിന്നെ ഇഷ്ടപ്പെട്ടത് അത് ആഷികയെ തന്നെയാ പിന്നെ അച്ചൂസിനേം അച്ചൂസ് ഉള്ളോണ്ട് അല്ലേ അമലൂട്ടന്റെ നിരപരാധിത്തം തെളിഞ്ഞത് രാജിയെ ഒറ്റക്ക് ആക്കാൻ മനസ് ഇല്ലാത്തോണ്ടല്ലേ ആഷിക അങ്ങനെ പറഞ്ഞത് അപ്പോൾ അവൾ തന്നെ അല്ലേ മികച്ചത് കല്യാണത്തിന് മുന്നേ അവൾ ജീവനെ പോലെ സ്നേഹിച്ചോണ്ട് അല്ലേ അവളുടെ ജീവിതം അവനിക് സമർപ്പിച്ചത് അത് പോലും മറന്ന് അല്ലേ അവൾ അങ്ങനെ പറഞ്ഞത്…
    പിന്നെ ശ്യം അവനെ പോലെ വേണം ചങ്ക് ഫ്രണ്ട്‌സ് അവന്റെ നിരപരാധിത്തം അവനിക് മാത്രേ മനസിലായുള്ളു അത് തന്നെ ആരുന്നു അവന്റെ പുഞ്ചിരിയും പുച്ഛചിരിയും….
    എന്തായാലും അമൽ അവസാനം കാണിച്ച ധൈര്യം അതും പൊളിച്ചു യാ മോനെ…
    എല്ലാത്തിലും വില്ലൻ വേണം അതും സെറ്റ് ആരുന്നു അഖിൽ
    എന്തായാലും ഒരുപാട് ഇഷ്ടം ആയി അത്രക്ക് മനസ്സിൽ പതിഞ്ഞു കഥയും കഥാപാത്രങ്ങളും ഇനിയും ഇതുപോലെ നല്ല സ്റ്റോറി എഴുതാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു

  7. പ്രണയിനി എന്ന കഥയുടെ PDF സൈറ്റിൽ വന്നിട്ടുണ്ടട്ടോ…

    https://kadhakal.com/pranayini-pdf/

    PDF ചോദിച്ചവർ, വേണ്ടവർ Download ചെയ്യൂട്ടോ… ❤️❤️❤️

  8. ഇന്നലെയാണ് ഇത് കാണുന്നത്. വായിച്ച് വായിച്ച് ദാ ഇപ്പോ തീർന്നു. ഇഷ്ട്ടായി ഒരുപാട് ❤❤❤

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  9. യദു ബ്രോ ഒരു രക്ഷയുമില്ല അടിപൊളി കഥ ഒത്തിരി ഇഷ്ടായി ഞാൻ വായിച്ച മിക്കച്ച കഥകളിൽ ഒരെണ്ണം കൂടെ ❤️. ഇന്നലെ 3 മണിയായിട്ടും ഉറക്കം വരാഞ്ഞപ്പോൾ വായിച്ചതാ പിന്നെ എങ്ങനേലും വായിച്ചു തീർക്കണം എന്നായി വൈകിട്ടു വായിക്കാൻ നേരം ക്ലൈമാക്സ്‌ പാർട്ടിലെ ലാസ്റ്റ് പേജ് ചെറുതായിട്ട് ഒന്ന് വായിച്ചു അപ്പൊ എനിക്ക് ഒരുപാട് സന്ദോഷം ആയി എനിക്ക് തന്നെ മനസിലായില്ല എന്താ ഇത്ര സന്ദോഷന്ന്. പിന്നെ കഥയിലെ കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടപെട്ടത് രാജി, ആഷി, അമൽ, അച്ചു, ശ്യാം ഇവരെയൊക്കെയാണ് ശ്യാം ലാസ്റ്റ് ശെരിക്കും ഞെട്ടിച്ചു 💯. പിന്നെ 10ഇൽ പഠിക്കുമ്പോൾ ബൈക്കിൽ സ്കൂളിൽ പോകുന്നത് ബീച്ചിൽ പോകുന്നതും എനിക്ക് അത്ര സ്വീകര്യം ആയില്ല 🤷‍♂️. ബാക്കി എല്ലാം കിടുയായിരുന്നു എനിക്ക് പാസ്റ്റിനേക്കാൾ ഇഷ്ടപെട്ടത് present ആയിരുന്നു ❤️. പ്രണയിനി ഒരുപാട് ഇഷ്ടമായി 💓 ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു. പിന്നെ ആ അഖിൽ അങ്ങനെയൊക്കെ ചെയ്തത് നന്നായി അതുകൊണ്ടല്ലേ നമ്മുടെ ചെക്കന് ആഷിയെ കിട്ടിയേ 😍🥰😜.

    1. നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷം ഇണ്ടട്ടോ ബ്രോ… ❤️❤️❤️

      കഥ വായിച്ചതിലും ഇഷ്ടായെന്ന് അറിഞ്ഞതിലും ഒരുപാട് സന്തോഷം… 😍😍😍

      അമലൂട്ടനെയും ആഷിയെയും രാജിയെയും ശ്യാമിനെയും അശ്വതിയെയും ഒക്കെ ഇഷ്ടായതിൽ ഒത്തിരി സ്നേഹം… 🥰🥰🥰

      പത്താം ക്ലാസ്സിൽ വെച്ച് ചെക്കനെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ചത് ഒരു പോരായ്മയായിട്ട് എനിക്കും തോന്നിയിരുന്നു ബ്രോ… ഒന്നാമത് ചെക്കന് ലൈസൻസ് ഇല്ലാത്ത പ്രായം… പിന്നീട് ചിന്തിച്ചപ്പോൾ ആ സന്ദർഭം ഒരു ലവ് സീൻ Create ചെയ്യാൻ അനുയോജ്യമാണെന്ന് തോന്നി… ഓണം സെലിബ്രേഷനും അല്ലേ… 😁😁😁

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. ❤️

        1. ❤️❤️❤️

  10. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    വളരെ നന്നായിട്ടുണ്ട് ബ്രോ…!🤩🥰 അവസാനത്തെ ഈ പാർട്ട് ഇത്രയും speed വേണ്ടായിരുന്നു എന്ന് തോന്നി. 9 ആം പാർട്ട് അത്യാവശ്യം വലുതായിരുന്നു. അതുകൊണ്ട് തന്നെ ഈ പാർട്ടും കുറച്ച് വിശദമായി എഴുതിയിരുന്നെങ്കിൽ കുറച്ച് കൂടി pwoli ആയേനെ. Whatever, എനിക്ക് ഒത്തിരി ഇഷ്ടായി ബ്രോ…!എനിക്ക് ആഷികയെ ആണ് കുറച്ച് കൂടി ഇഷ്ടായത്.

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

    1. ഇന്നലെയാണ് ഇത് കാണുന്നത്. വായിച്ച് വായിച്ച് ദാ ഇപ്പോ തീർന്നു. ഇഷ്ട്ടായി ഒരുപാട് ❤❤❤

    2. #𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

      കഥ വായിച്ചതിലും ഇഷ്ടമായെന്ന് അറിഞ്ഞതിലും ഒത്തിരി സന്തോഷം ഇണ്ടട്ടോ ബ്രോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. ❤❤❤

        1. ❤️❤️❤️

    3. #Jo

      😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com