LOVE ACTION DRAMA-7 (Jeevan) 776

“വൗ… എന്റെ ബ്രദർ എക്സമിനു തയ്യാർ എടുക്കുന്നുണ്ട്… വരുൺ എവിടെയാ കോച്ചിങ്…”

 

“ശ്ശോ… ഒരു റസ്റ്റ്‌ തരില്ലേ തെണ്ടികൾ?‍♂️…ഇനി ഇപ്പോ എന്താ തട്ടി വിടുക…”

 

“എന്താ വരുൺ കോച്ചിങ്ങിനു പോകുന്നില്ലേ…”

 

“അതെ… ഞാൻ സെൽഫ് സ്റ്റഡി ആണ്…”

 

“ആണോ… കോച്ചിങ്ങിന് പോകുന്നതല്ലേ നല്ലത്… ആട്ടെ…വരുൺ ഏതൊക്കെ ബുക്ക് ആണ് റെഫർ ചെയുന്നത്…”

 

“ഈശ്വരാ… ഇവന്മാർക് മതിയായില്ലേ?…ഇനി ഒറ്റ വഴിയേ ഉള്ളു…എന്റെ എഞ്ചിനീയറിംഗ് ദൈവങ്ങളെ കാത്തോളണേ… ?”

 

“ആർ കേ ബൻസാൽ, ബിസ്‌ ഗ്രേവാൾ … ഇവരുടെ മെറ്റീരിയൽസ് ആണ് മെയിൻ… കൂടാതെ പികെ നാഗും…അനു എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുവാ എന്ന് തോന്നുന്നു… പിന്നെ കണാമേ…”

 

“ഉള്ള ഗ്യാപ്പിൽ കുറച്ച് എഞ്ചിനീയറിംഗ് ടെക്സ്റ്റ്‌ ബുക്സ്‌ ഒതറിന്റെ പേരും തട്ടി വിട്ട് ഞാൻ സ്കൂട്ടായി…”

 

“ഇത്‌ വരെ ഈ തടിച്ച പുസ്തകങ്ങൾ കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ലേലും ഇന്നാദ്യമായി ഗുണമുണ്ടായി… എന്റെ എഞ്ചിനീയറിംഗ് ദൈവങ്ങൾ കാത്ത് ??…”

 

എന്നെ മൈൻഡ് ചെയ്തില്ലേലും ഇനി അവളുടെ അടുത്ത് ചുറ്റിപ്പറ്റി നിൽക്കാൻ ഞാൻ തീരുമാനിച്ചു…

 

അത് അവളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല…

 

ഞാൻ ഇവിടെ വച്ച് നാറുന്നത് ഏറ്റവും നാണക്കേട് അവൾക്കായത് കൊണ്ട്… ഞാൻ നാറാതെ എങ്ങനെയെങ്കിലും അവള് തന്നെ നോക്കിക്കോളും എന്ന് ഉറപ്പുള്ളതു കൊണ്ടായിരുന്നു…

 

അപ്പോളേക്കും ഭക്ഷണം കഴിക്കാനുള്ള സമയം ആയി…

 

നല്ല കിടിലൻ ബുഫെ സെറ്റപ്പ്…കോഴി, താറാവ്, മീൻ മുതലായ മിക്കവാറും ഐറ്റംസ് ഉണ്ട്… ഫ്രൈഡ് റൈസും…

 

എല്ലാവരും കഴിക്കാൻ പ്ലേറ്റിൽ സാധനം ഓക്കെ എടുത്ത് വന്നിരുന്നു…

125 Comments

  1. ❤️❤️❤️❤️❤️

  2. വിദൂഷക൯

    “ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്”

    ഇഷ്ട്ടമായി ഒരുപാട്..

    1. Nte bro chirich chirich chathu…hayyoooo..hammee ???????

  3. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

  4. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

Comments are closed.