LOVE ACTION DRAMA-7 (Jeevan) 776

ജസ്റ്റ്‌ ഞാൻ അവളെ ഒന്ന് നോക്കി… അനക്കം ഒന്നുമില്ലാതെ കവിളും പൊത്തി ഒരു ഇരുപ്പാണ്…

 

“ദൈവമേ… ഈ മറുതക്ക് ഇനി ശരിക്കും പ്രാന്താണോ…”

 

എന്തായാലും ഞാനും അനങ്ങാൻ പോയില്ല… വണ്ടി നേരെ വീട്ടിലേക്ക് വിട്ടു…

 

വണ്ടി വീടിന്റെ മുന്നിലേക്ക് കയറിയപ്പോൾ തന്നെ അച്ഛനും അമ്മയും മുന്നിലേക്ക് വന്നു…

 

വണ്ടി നിർത്തിയതും അവൾ വണ്ടിയിൽ നിന്നും ഇറങ്ങി…പിന്നാലെ ഞാനും…

 

കവിളും പൊത്തി തന്നെ അവൾ അകത്തേക്ക് കയറി…അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട്, അതെ പോലെ തന്നെ അകത്തേക്ക് കയറി…

 

അമ്മയും അച്ഛനും എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടവും നോക്കി “എന്താ മോളെ എന്ത് പറ്റി….” എന്നും ചോദിച്ചു അവളുടെ പിന്നാലെ…

 

ഞാൻ ഷോ ഓക്കെ ആസ്വദിച്ചു ഉമ്മറത്തു കയറി ഭിത്തിയിൽ ചാരിയിരുന്നു…

 

അല്പം കഴിഞ്ഞ് അച്ഛനും അമ്മയും പുറത്തേക്ക് വന്നു…

 

രണ്ട് പേരുടെയും മുഖത്തു നല്ല ദേഷ്യമുണ്ട്… പക്ഷെ നമ്മൾ അതൊക്കെ കണ്ട് കുലുങ്ങുമോ… എവിടെ…

 

അമ്മ റാപ്പിഡ് ഫയർ പോലെ ചോദ്യങ്ങൾ തുടങ്ങി…

 

“നീ അവളെ തല്ലിയോ…”

 

“അതെ…”

 

“എന്തിനാ എന്റെ കൊച്ചിനെ നീ തല്ലിയത്…”

 

അവൾ അമ്മയുടെ കൊച്ചോ?… അപ്പോൾ ഞാൻ ആരാ?…

 

“അവൾക്ക് രണ്ട് തല്ലിന്റെ കുറവുണ്ടാരുന്നു…” ഞാൻ സ്റ്റൈലിൽ മാസ്സ് ആയി അങ്ങോട്ട് കാച്ചി…

 

ഞാൻ കാച്ചിയത് അടുപ്പത്ത് നിന്ന് ഇറക്കുന്നതിന് മുന്നേ തന്നെ അമ്മ എന്ത് ചേപ്പാക്കുറ്റി നോക്കി ഒരു കാച്ചു കാച്ചി…

125 Comments

  1. ❤️❤️❤️❤️❤️

  2. വിദൂഷക൯

    “ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്”

    ഇഷ്ട്ടമായി ഒരുപാട്..

    1. Nte bro chirich chirich chathu…hayyoooo..hammee ???????

  3. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

  4. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

Comments are closed.