LOVE ACTION DRAMA-7 (Jeevan) 776

വൗ… ഹൌ നൈസ് പീപ്പിൾ… ത്രിപതി അയി അമ്മേ… ത്രിപതി ആയി ?…ഇതെന്താ തലക്ക് ചുറ്റും കിളി വട്ടം ഇട്ട് പറക്കുന്നത് ?…

 

“ശു… ശു… പോ കിളി…”

 

വീണ്ടും ഒരു അലർച്ച കേട്ടു…പോയ കിളി അതോടെ തിരിച്ച് വന്നു…

 

കോളറിൽ പിടിച്ചു കൊണ്ട് അമ്മയാണ്…

 

“ഇറങ്ങേടാ പടിക്ക് പുറത്ത്… എന്റെ കുഞ്ഞിനെ അടിച്ചതും പോരാ, നിന്ന് തർക്കുത്തരം കൂടി പറയുന്നൊ…”

 

അതും പറഞ്ഞു സൈഡിലേക്ക് ഒരു തള്ള്…

 

അമ്മ വിറഞ്ഞു തുള്ളുവ… ഇനി വല്ല ഫിറ്റ്സ് വന്നതാണോ… താക്കോൽ എടുത്ത് കയ്യിൽ കൊടുത്തു നോക്കിയാലോ ?…

 

എന്തായാലും അതിന് മുൻപേ വീണ്ടും എന്നെ തള്ളിക്കൊണ്ട് അലറി..

 

“ഇറങ്ങഡാാാ…എന്റെ വയറ്റിൽ തന്നെ ഇങ്ങനെ ഒരെണ്ണം കുരത്തല്ലോ…”

 

ഞാൻ ഞെട്ടി ഒറ്റ ചട്ടത്തിന് മുറ്റത്തെത്തി…

 

“ഇവരുടെയൊക്കെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ വന്ന് നിർബന്ധിച്ചിട്ടാ എന്നെ ഉണ്ടാക്കിയെ എന്ന് ??…”

 

“അല്ലേലും മുൻകൂട്ടി അറിഞ്ഞിരുന്നേൽ അവർ ഈ അതിക്രമത്തിന് മുതിരുമാരുന്നോ…” ലവൻ വീണ്ടും വന്ന് പറഞ്ഞു…

 

അച്ഛൻ അപ്പോളേക്കും അമ്മേ പിടിച്ചു വലിച്ചു ഉള്ളിൽ കൊണ്ട് പോയി…

 

“ഠപ്പേ…” എന്ന ശബ്ദത്തോടെ കതക് വലിച്ചടച്ചു…

 

“കതക് പതുക്കെ അടച്ചാൽ പോരെ… എന്തിനാണാവോ ഇങ്ങനെ ശബ്ദമൊക്കെ ഉണ്ടാകുന്നത്…ദേഷ്യം ആണെന്ന് കാണിക്കാൻ ആണോ… അത് അല്ലേലും എനിക്കറിയാമല്ലോ…അയിന് ഇനി വീടുടെ തല്ലി പൊളിച്ചുള്ള പ്രഹസനമൊക്കെ വേണോ ?…”

125 Comments

  1. ❤️❤️❤️❤️❤️

  2. വിദൂഷക൯

    “ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്”

    ഇഷ്ട്ടമായി ഒരുപാട്..

    1. Nte bro chirich chirich chathu…hayyoooo..hammee ???????

  3. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

  4. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

Comments are closed.