“എത്ര തിരക്ക് ആയാലും എനിക്ക് വേണ്ടി അവൾ വച്ചുണ്ടാക്കും… ഞാൻ എന്തേലും സ്പെഷ്യൽ ആയി വേണം എന്ന് പറഞ്ഞാൽ മതി… അടുത്ത നിമിഷം ഉണ്ടാക്കി തരും…”
“ഞാൻ എന്ന് വച്ചാൽ അവൾക്ക് ജീവനാ… ദൈവത്തെ പോലെ…”
“എന്നെ വീട്ടിൽ അവൾ വിളിക്കുന്നത് എന്താ എന്നോ… “വരൂ” എന്ന്… ”
“നിങ്ങക്ക് ഒരു സംഭവം അറിയുമോ… ഞാൻ ഒരു വാ വാരി കൊടുക്കണം എന്ന് വാശിയാണ് അവൾക്… ഇല്ലേ കഴിക്കില്ല പെണ്ണ്…പുറത്തൊക്കെ വച്ച് ഇത് വല്ലോം ചെയ്യാൻ ആകുമോ… നാണക്കേട് അല്ലേ… പക്ഷെ പെണ്ണിന് നിർബന്ധം ആണ്…ഹു.. ഹ്ഹു…”
“ഞാൻ കുളിച്ചിട്ടു വന്നാൽ തല തുവർത്തി രാസ്‌നാദി പൊടി ഇട്ട് തരും… ”
“ചൂട് വെള്ളത്തിലെ കുളിക്കാൻ സമ്മതിക്കു…”
“എന്റെ തുണി വാഷിംഗ് മെഷീനിൽ ഇടില്ല… അവൾ കൈ കൊണ്ട് തന്നെ കഴുകും… എന്നിട്ട് തേച്ച് മടക്കി വക്കും…”
“മറ്റേ ഒരു സംഭവം ഉണ്ടല്ലോ… എന്താരുന്നു…നാവിൻ തുമ്പത്തുണ്ട്…ശ്ശോ… മറ്റേ കിടപ്പറയിൽ വേശ്യ എന്നൊക്കെ പറഞ്ഞേ…”
“സ്നേഹത്തിൽ അമ്മയും, പരിചരണത്തിൽ ദാസിയും, കിടപ്പറയിൽ വേശ്യയും പോലെ എന്നത് ആണോ…”
“ആഹ്… അത് തന്നെ… അതാണവൾ ഐറ്റം…ഡെയിലി രാവിലെ എണിറ്റു പൂമുഖ വാതിക്കൽ എന്ന പാട്ട് രണ്ട് തവണ ഇട്ട് ഞാൻ കേൾക്കും… എന്നിട്ട് അവളെ ഒന്ന് നോക്കും…എന്നിട്ടു അവളെ ഓർത്ത് അത് ഒന്ന് പാടും…അവളെക്കുറിച്ച് തന്നെ എഴുതിയതാ അതെന്ന തോന്നുന്നത്…”
“പൂമുഖ വാതിക്കൽ ചൂലും കൊണ്ട് നിക്കുന്ന പൂതനയാകുന്നു ഭാര്യ… അതല്ലേടോ താൻ പാടിയത്… എന്നിട്ടു ഇപ്പോൾ എന്ത് തള്ളാടോ… ” ലവൻ എഴുന്നള്ളി പറഞ്ഞു…
“തന്നെ ഇപ്പോൾ ആരേലും ഇങ്ങോട്ട് വിളിച്ചോ മിച്ചർ… ഇവന്മാർക്ക് ഇതിന്റെ ആവശ്യമുണ്ട്…താൻ തന്റെ കാര്യം നോക്കിപ്പോയെ…”
“എന്നാലും ഒരു മയത്തിലൊക്കെ… ഇതിപ്പോ ഐഎസ്ആർഒ റോക്കറ്റ് വിടുമ്പോൾ തന്നെ വിളിച്ചാൽ മതിയല്ലോ തള്ളി വിടാനായി…”
“നിന്ന് ചളിയടിക്കാതെ പോടോ…ബ്ലഡി മനസ്സാക്ഷി…”
എന്റെ തള്ള് നന്നായി ഏറ്റിരുന്നു… ലവൻമാരുടെ പുച്ഛം നോട്ടം മാറി അസൂയ നിറഞ്ഞ നോട്ടം ആയി…
“നമ്മളെകൊണ്ട് ഇത്രയൊക്കെയേ പറ്റു ?…”
ഉടനെ ആണ് കൂട്ടത്തിൽ ഒരു ദുരന്തൻ അടുത്ത പണി തന്നത്…
“വരുൺ ഇപ്പോൾ സിവിൽ സർവീസിന് പ്രിപയർ ചെയുവാണല്ലേ… അതിൽ ഏതിനോട താല്പര്യം കൂടുതൽ…”
“ദൈവമേ പെട്ട്… ഐഎഎസും ഐപിഎസ് അല്ലാതെ വേറെ വല്ലോം ഉണ്ടോ… ഐഎഎസ് തട്ടി വിടാം…”
“ഐഎഎസ് ആണ് എനിക്ക് ഇന്ട്രെസ്റ്റ്…”
❤️❤️❤️❤️❤️
“ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്”
ഇഷ്ട്ടമായി ഒരുപാട്..
Nte bro chirich chirich chathu…hayyoooo..hammee ???????
Machane 7 partum inne ange vayichu
Sangadhi korachu cliche anelum comody aahnu?
Nalla rasam und vayikkan ❤️❤️
Waiting for next part❤️
Machane 7 partum inne ange vayichu
Sangadhi korachu cliche anelum comody aahnu?
Nalla rasam und vayikkan ❤️❤️
Waiting for next part❤️