കാര്യം സാധിച്ചു പല്ലും തേച്ച് കുളിച് ഞാൻ പുറത്തേക്ക് വന്നു…
ആരും ഒരു മൈൻഡുമില്ല… ഇന്നലെ അങ്ങനെ സംഭവിച്ചു എന്ന ഓർമ പോലുമില്ലാതെ ആണ് എല്ലാരുടേം നടപ്പ്…
അതെന്തായാലും കാര്യമായി… അല്ലേ ഞാൻ തന്നെ നാറിയേനെ…ഡൈനിങ് ഹാളില്‍ എന്‍റെ വടി വിഴുങ്ങിയ നില്‍പ്പ് കണ്ടാകും അമ്മ വന്നൊന്ന് നോക്കി, വന്ന പോലെ തിരിച്ച് പോയി… പ്ലേറ്റ് കൊണ്ട് വെക്കാന്‍ അവള്‍ ആണ് വന്നത്… പതിവ് ചിരിക്ക് പകരം ഒന്നു നോക്കി മൈന്‍റ് ചെയ്യാതെ അവളും അങ്ങ് പോയി… അച്ഛനും അത് തന്നെ…
ഒഹ്ഹ്… പ്ലാന്‍ ചെയ്തു മൈന്‍റ് ചെയ്യാതെ ഇരിക്കാന്‍ ഉള്ള പുറപ്പാട് ആണപ്പോള്‍… ദൈവമേ, വിശന്നിട്ട് ആണേല്‍ കുടല്‍ കരിയുന്നു… ഇതുങ്ങള്‍ വിളിക്കാതെ കഴിക്കാന്‍ ചെന്നാല്‍ ഉള്ള മാനം കൂടെ കപ്പല്‍ കയറും…
അപ്പോളേക്കും അച്ഛന്‍ വന്നു, എന്നെ ഒന്നു നോക്കിയിട്ട് പുള്ളി പോയി ഇരുന്നു അപ്പവും മുട്ടയും തട്ടി കയറ്റാന്‍ തുടങ്ങി…
അല്ലേലും ഞാന്‍ പിണങ്ങാന്‍ നോക്കി നീക്കുവാ എന്നു തോന്നുന്നു എനിക്കു ഏറ്റവും പ്രിയപ്പെട്ട സാധനങ്ങള്‍ ഉണ്ടാക്കാനായി…
അച്ഛന്‍ തട്ടുന്നതും നോക്കി നിന്നു ഞാന്‍ വായില്‍ വെള്ളം ഇറക്കുന്നത് കണ്ട് പുള്ളി പറഞ്ഞു,
” നോക്കി നിന്നു വെള്ളം ഇറക്കി ബാക്കി ഉള്ളവന് പണി തരാതെ വേണേല്‍ വന്നു തിന്നടാ…”
ഭാഗ്യം, ഗ്രീന്‍ സിഗ്നല്‍ കിട്ടി… കേൾക്കേണ്ട താമസം ഞാന്‍ എനിക്കു വേണ്ടാത്ത പോലെ വെയിറ്റ് ഒക്കെ ഇട്ടു ചെന്നിരുന്ന് നാല് അപ്പവും കറിയുമെടുത്ത് തട്ടാന്‍ തുടങ്ങി…
ഇടക്ക് അമ്മ ചായ കൊണ്ട് വന്നു വച്ചിട്ട് പോയി…
മനസ്സില്‍ ഇത്തിരി വിഷമം ഉള്ളത് കൊണ്ട് അതികം കഴിച്ചില്ല, വെറും ഏഴ് അപ്പം മാത്രം തട്ടി ചായയും കുടിച്ച് പോയി കൈ കഴുകി… ആരോടും ഒന്നും മിണ്ടാന്‍ നിന്നില്ല…
“വേണേല്‍ ഇങ്ങോട്ട് വന്നു മിണ്ടട്ടെ… അതല്ലേ ഹീറോയിസം…”
അതികം താമസിക്കേണ്ട വന്നില്ല, അമ്മ അടുത്തേക്ക് വന്ന് വിളിചു-
“ഡാ…”
ഞാൻ എന്താ എന്ന അർത്ഥത്തിൽ അമ്മയെ നോക്കി…
❤️❤️❤️❤️❤️
“ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്”
ഇഷ്ട്ടമായി ഒരുപാട്..
Nte bro chirich chirich chathu…hayyoooo..hammee ???????
Machane 7 partum inne ange vayichu
Sangadhi korachu cliche anelum comody aahnu?
Nalla rasam und vayikkan ❤️❤️
Waiting for next part❤️
Machane 7 partum inne ange vayichu
Sangadhi korachu cliche anelum comody aahnu?
Nalla rasam und vayikkan ❤️❤️
Waiting for next part❤️