LOVE ACTION DRAMA-7 (Jeevan) 779

“എന്തായാലും ചവിട്ടി പുറത്താക്കി എങ്കി പിന്നെ കിടക്കാൻ ഒരു പായും തലയിണയും കൂടെ തന്നൂടാരുന്നോ…”

 

“ശ്ശോ… ഇനി ഈ രാത്രി ഞാൻ എവിടെ പോകും… വിനുവിന്റെയോ അർജുവിന്റെയോ വീട്ടിൽ വിട്ടാലോ…”

 

“ഏയ് വേണ്ട… ഒന്നുടെ ഇന്നിനി നാറാൻ വയ്യ… പെണ്ണുമ്പിള്ളേ തല്ലിയതിന് തന്തേം തള്ളേം അടിച്ചിറക്കി എന്ന് പറഞ്ഞാൽ നാണക്കേടാ…”

 

“ക്ലിയോയുടെ കൂട്ടിൽ കയറി കിടന്നാലോ…ആഹ് എന്നിട്ട് വേണം അതും കൂടെ അടിച്ചു പുറത്താക്കാൻ…”

 

“ഇനി ടെറസ് തന്നെ ശരണം…”

 

സ്റ്റെപ് അകത്തൂടെ ആയത് കൊണ്ട് ഞാൻ പുറത്ത് വച്ചിരുന്ന ഏണി എടുത്ത് വച്ച് വലിഞ്ഞു കയറി ടെറസിൽ പോയി കിടന്നു…

 

“അങ്ങനെ ജീവിതത്തിൽ ആദ്യമായി അമ്മയുടെ കയ്യിൽ നിന്നും കീറ് വാങ്ങി…ആദ്യം ആയി തന്നെ വീട്ടിൽ നിന്നും ചവിട്ടി പുറത്താക്കി…”

 

“നല്ല ബെസ്റ്റ് ടൈം…”

 

“മറ്റേ പുള്ളി യക്ഷിയുടെ ശല്യം ഉണ്ടാവും എന്ന് പറഞ്ഞിട്ട് ഇമ്മാതിരി ശല്യം ആകും എന്ന് വിചാരിച്ചില്ല… വന്ന് വന്ന് അമ്മ വരെ യക്ഷി ആയിപ്പോയില്ലേ ?…”

 

ഞാൻ എന്റെ കയ്യിലേക്ക് നോക്കി… നല്ല സോഫ്റ്റ്‌ കൈ…

 

“പണിയെടുക്കാത്ത ഇതും കൊണ്ട് ഒരെണ്ണം കിട്ടിയപ്പോൾ ലവൾ 2 മണിക്കൂർ ആയി കവിളും പൊത്തിയാണ് നടപ്പ്…”

 

“അപ്പോൾ ഫുൾ ടൈം പണിയെടുത്തു തഴമ്പിച്ച അമ്മയുടെ കയ്യിൽ നിന്നും എനിക്ക് കിട്ടിയത് പോലെ ഒന്ന് കിട്ടിയിരുന്നെലോ…”

 

“താടി ഉണ്ടായിട്ട് പോലും എന്താ ഒരു വേദനയാ… പല്ല് ഇളകിയിട്ടുണ്ടോ ആവോ…”

 

“ശോ… കഴിക്കാൻ എന്താണാവോ ഉണ്ടാക്കിയെക്കുന്നത്… വല്ലോം തിന്നാൻ തന്നിട്ട് അടിച്ചു പുറത്താക്കിയാൽ പോരാരുന്നോ ഇതുങ്ങക്ക്… പാർട്ടിയിൽ നിന്നും കാര്യമായി തട്ടാത്തത് കൊണ്ട് മനുഷ്യനാണേൽ വിശന്നിട്ടും വയ്യ…”

 

“അവളുടെ ഒരു പാർട്ടി… ഈ നാറികൾക്ക് കൈ കൊണ്ട് തിന്നാൽ എന്താ…അവന്മാരുടെ മോതിരം ഊരി പോരുമോ…”

 

“ഈ ചൈനക്കാരെ സമ്മതിക്കണം… മനുഷ്യൻ ഒരു സ്പൂൺ വച്ച് തിന്നാൻ നോക്കിട്ടു നടക്കുന്നില്ല… അപ്പോള അവന്മാർ കമ്പും കോലും കൊണ്ട് ചോറ് വാരി തിന്നുന്നത്…?”

 

“ഇനി മറ്റേ ഒർജിനൽ യക്ഷി എങ്ങാണം പാതിരാത്രി വരുമോ…”

 

“ഇനി അതും കൂടെ താങ്ങാൻ എനിക്ക് വയ്യ ???…”

 

അങ്ങനെ കൊതുകിന്റെ താരാട്ട് പാട്ടും കേട്ട് യക്ഷിയേം പേടിച്ചു ഞാൻ അവിടെ കിടന്ന് അങ്ങ് ഉറങ്ങി…

************

125 Comments

  1. ❤️❤️❤️❤️❤️

  2. വിദൂഷക൯

    “ബിടെക് എന്നാൽ ഇംഗ്ലീഷ് പ്രസംഗ മത്സരം ആണെന്ന് നിന്നോട് ആരാടി പറഞ്ഞത്”

    ഇഷ്ട്ടമായി ഒരുപാട്..

    1. Nte bro chirich chirich chathu…hayyoooo..hammee ???????

  3. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

  4. Machane 7 partum inne ange vayichu
    Sangadhi korachu cliche anelum comody aahnu?
    Nalla rasam und vayikkan ❤️❤️
    Waiting for next part❤️

Comments are closed.