LOVE ACTION DRAMA-14 (Jeevan) 1288

Views : 129424

അനു അവളോട്‌ യാത്ര പറഞ്ഞു കാറിൽ കയറി…

 

ക്ലിയോ അനുവിന്റെ മടിയിൽ കയറി ഇരുന്നു…

 

വരുൺ കാർ മുന്നോട്ട് എടുത്തു…

 

കുറച്ച് സമയത്തേക്ക് രണ്ട് പേരും തമ്മിൽ ഒന്നും സംസാരിച്ചില്ല…

 

“വരുൺ… ഐ ആം സോറി…” അവൾ ക്ലിയോയുടെ പുറത്ത് തലോടിക്കോണ്ട് പറഞ്ഞു…

 

അവൻ അവളെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല…

 

“വരുൺ… “

 

“നീ ഒന്ന് മിണ്ടാതെ ഇരിക്കുമോ… എനിക്ക് കൂടുതൽ ഒന്നും കേൾക്കണ്ട…

 

അവരെയൊക്കെ ഓർത്ത നിന്നെ വീണ്ടും തലയിൽ എടുത്ത് വച്ചേക്കുന്നത്… പേരിന് മാത്രം നീ എന്റെ ഭാര്യ… അത്രയുള്ളു നമ്മൾ തമ്മിലുള്ള ബന്ധം… എങ്ങനെയാണോ ഇത്‌ തുടങ്ങിയത്, അങ്ങനെ തന്നെ പൊക്കോട്ടെ…”

 

അനുവിന് വിഷമമായി എങ്കിലും ഒന്നും മിണ്ടാൻ ഉണ്ടായിരുന്നില്ല… 

 

വരുണിന്റെ ഒപ്പം നിൽക്കാൻ എങ്കിലും ആകുന്നല്ലോ എന്നത് അവൾക്ക് ആശ്വാസമായി…

 

“എന്താടി… ഒന്നും മിണ്ടാത്തെ… സമ്മതം അല്ലേ പറഞ്ഞോ… വീട്ടിൽ കൊണ്ട് വിട്ടേക്കാം…”

 

“സമ്മതം… വരുൺ…പിന്നെ…”

 

“എന്താ???…”

 

“എനിക്ക് ഒരു ഹെല്പ് കൂടി ചെയ്ത് തരണം…”

 

“എന്ത്‌ ഹെല്പ്… എന്തായാലും നിന്നെ ഹെല്പ് ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല…”

 

“പ്ലീസ് വരുൺ… ഈ ഒരൊറ്റ തവണ മാത്രം… പ്ലീസ്…”

 

“എന്തുവാടി… വല്ല കയറും വാങ്ങി തരാൻ ആണോ… ആണേൽ നടക്കില്ല… നീ തൂങ്ങിയാൽ ഞാൻ പെടും… അതിനെനിക്ക് താല്പര്യമില്ല…”

 

“പ്ലീസ്… അതൊന്നുമല്ല…”

 

“എങ്കിൽ പറഞ്ഞു തുലക്ക്…”

 

“അത്… പിന്നെ… ഇന്ന് അജിത്തിനെ കാണാൻ ചെല്ലും എന്ന് പറഞ്ഞിരുന്നില്ലേ… എന്റെ ഒപ്പം ഒന്ന് വരണം…”

Recent Stories

The Author

176 Comments

  1. Hai bro 😊

  2. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power🔥

  3. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla😂

        1. Still baiting🖤😁

        2. Ivane angu🗡🗡🗡

  4. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      👆 ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com