LOVE ACTION DRAMA-14 (Jeevan) 1288

Views : 129424

ക്ലിയോ വേഗം അനുവിനെ ചുറ്റി ഒന്ന് നടന്നു, വാലാട്ടിക്കൊണ്ട് അവളുടെ മുന്നിലായി നിന്ന് രണ്ട് തവണ കുരച്ചു…

 

അനു അവളെ നോക്കി… ക്ലിയോ അനുവിന്റെ കാലിനോട് ചേർന്ന് നിന്ന് മുഖം അവളുടെ കാലിൽ ഉരസാനും വാലാട്ടനും തുടങ്ങി…

 

ക്ലിയോ വേഗം തിരിഞ്ഞ് വരുണിനെ നോക്കി ശകാരിക്കുന്നത് പോലെ കുരാക്കാൻ തുടങ്ങി…

 

കുറച്ച് കഴിഞ്ഞു വരുണിന്റെ കാൽ കീഴിൽ നിന്ന് വാലാട്ടി ഒരു പ്രതേക ശബ്ദത്തിൽ കരയാൻ തുടങ്ങി…

 

വെറും ഒരു നായ മാത്രമല്ല… വരുണിന്റെ മനസ്സ് നന്നായി അറിയുന്ന ബുദ്ധിയുള്ളവൾ ആണ് ക്ലിയോ…

 

വരുണിന് ക്ലിയോ അനുവിനെ കൂടെ കൂട്ടാൻ ആണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ പാടുണ്ടായിരുന്നില്ല…

 

അവൾ പറഞ്ഞാൽ അവൻ കേൾക്കാതെ ഇരിക്കുകയുമില്ല…

 

“മോനെ… നീ എല്ലാരും പറയുന്നത് ഒന്ന് കേൾക്കടാ… നീ എപ്പോളും പറയുന്നത് പോലെ നിന്റെ ജീവിതം തന്നെയാണ്…

 

നീ തന്നെയാ തീരുമാനിക്കേണ്ടത്… പക്ഷെ നിനക്ക് ഒരു നല്ല ജീവിതം ഉണ്ടായി കാണണം എന്നെ ഞങ്ങൾക്കുള്ളു… നീ അനു മോളെ നിന്റെ പാതിയായി കൂടെ കൂട്ടണം മോനെ…” വരുണിന്റെ അച്ഛനും പറഞ്ഞു…

 

അവൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി…

 

ക്ലിയോ ഉൾപ്പടെ എല്ലാവരുടെയും മുഖത്ത് ഒരു സങ്കടം തളം കെട്ടി നിന്നിരുന്നു…

 

കൂടുതൽ ബലം പിടിക്കാൻ അവന് ആകുമായിരുന്നില്ല… അച്ഛൻ വരെ കെഞ്ചുന്നത് പോലെയാണ് സംസാരിച്ചത്…

 

“ശരി… നിങ്ങളുടെയെല്ലാം വാക്ക് തള്ളി കളയാനും സങ്കടം കണ്ടില്ല എന്ന് നടിക്കാനും എനിക്കാവില്ല… ഞാൻ അനുവിനെ കൂടെ കൂട്ടാം…

 

പക്ഷെ ഇതൊരു ഒരു പരീക്ഷണം മാത്രമാണ്… അത് കൊണ്ട് തന്നെ എനിക്ക് സമയം വേണം… പൊരുത്തപ്പെടാൻ ആയില്ല എങ്കിൽ പിരിയേണ്ടതായി വരും… അതാകും രണ്ടാൾക്കും നല്ലത്…”

 

ആർക്കും ഒന്നും മിണ്ടാൻ ഉണ്ടായിരുന്നില്ല… എല്ലാവർക്കും അപ്പോഴാണ് സമാധാനമായത് …

Recent Stories

The Author

176 Comments

  1. Hai bro 😊

  2. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power🔥

  3. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla😂

        1. Still baiting🖤😁

        2. Ivane angu🗡🗡🗡

  4. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      👆 ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com