LOVE ACTION DRAMA-14 (Jeevan) 1288

അനുവിന് തന്നെ വിഷമിപ്പിക്കാൻ വരുൺ മനഃപൂർവം പറയുന്നതാ എന്ന് തോന്നിയിരുന്നു… എങ്കിലും അവൻ എടുത്തടിച്ച പോലെ പറഞ്ഞപ്പോൾ അവൾക്ക് സങ്കടം തോന്നി…

 

“അങ്ങനെ പറയരുത് വരുൺ… ഇത്‌ വരെ സംഭവിച്ചത് എല്ലാം മറക്കണം… ഒരേ ഒരു അവസരം കൂടി തരണമെനിക്ക്…

 

ഇത്‌ വരെ സങ്കടങ്ങൾ മാത്രമാണ് ഞാൻ തന്നത്… ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്…

 

മാപ്പ് തരണം… ഒരു ജീവിതം തരണം…” കൈ കൂപ്പി കരഞ്ഞു കൊണ്ടവൾ ചോദിച്ചു…

 

അതൊക്കെ കണ്ട് വരുണിന്റെ മനസ്സ് ഒന്ന് അലിഞ്ഞു… എങ്കിലും അവൻ അതൊന്നും പുറത്ത് കാണിച്ചില്ല…

 

“അനു… നീ എന്നോട് കാണിച്ചത് കൊടും ചതിയാണ്… നിനക്കു അറിയാമോ, അന്ന് കല്യാണ പന്തലില്‍ വച്ചാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നിന്നെ ആദ്യമായി കണ്ടത് ഞാന്‍, പക്ഷേ ആ നിമിഷം നിന്‍റെ വരന്‍ ഞാന്‍ ആയിരുന്നു എങ്കില്‍ എന്ന് ഞാന്‍ ഒരു നിമിഷം കൊതിച്ച് പോയിരുന്നു…

 

അവസാനം നിന്‍റെ കഴുത്തില്‍ ദേ ഈ താലി അണിയിച്ചപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷവാന്‍ ആയിരുന്നു… ആ നിമിഷം തന്നെ നിനക്കു വേണ്ടി ഞാന്‍ മാറിയിരുന്നു…

 

ആദ്യ രാത്രി മുതല്‍ നിന്‍റെ പെരുമാറ്റം എന്നെ വിഷമിപ്പിച്ചു എങ്കിലും നീ പറഞ്ഞത് എല്ലാം ഞാന്‍ അംഗീകരിച്ചിരുന്നു…

 

അത് കാരണം നിന്നോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നു… 

 

നിനക്കു എല്ലാ അര്‍ഥത്തിലും യോഗ്യതയുള്ള ഒരു ഭര്‍ത്താവാകാന്‍ ഞാന്‍ എന്നെ കൊണ്ട് കഴിയുന്നതിന്‍റെ പരമാവധി ശ്രമിച്ചു…

 

നീ ഒരുപക്ഷേ എന്നെ കൊല്ലാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ പോലും  എനിക്കു അത് പൊറുക്കാന്‍ ആയേനെ… 

 

പക്ഷേ ഇത് … ഇത് ചതിയായിരുന്നു … നമ്മള്‍ ഒരാളെ ആഴത്തില്‍ സ്നേഹിക്കുമ്പോള്‍ അവര്‍ നമ്മളെ ചതിച്ചാല്‍ ഉണ്ടാവുന്ന വേദന മാറുമോ???

 

എനിക്ക് അറിയില്ല… പക്ഷേ അയാളെ പിന്നെ നമ്മള്‍ വിശ്വസിക്കണം എന്ന് വിചാരിച്ചാല്‍ പോലും നടക്കില്ല…

 

ഇന്ന് ഞാന്‍ നിനക്കു ഒരു അവസരം തന്നാലും എന്നില്‍ ആ സംശയം എന്നും നിലനില്ക്കും…

 

നാളെ നിന്‍റെ ഓഫീസില്‍ ഉള്ള ഒരുത്തനുമായി നീ സംസാരിക്കുന്നത് കണ്ടാല്‍ ഒരുപക്ഷേ ആ സംശയം പുറത്ത് വരും… അവസാനം നിനക്കു തന്നെ ഞാന്‍ ഒരു ബാധ്യതയാകും… 

 

അങ്ങനെ ഈ ബന്ധം വീണ്ടും ശിഥിലം ആകും… ഒന്നിച്ച് ഒരു കുഴപ്പം ഇല്ലാത്ത പാത്രവും, പശ വച്ച് കൂട്ടി യോജിപ്പിച്ച ഒരു പാത്രവും എടുത്താല്‍ ഒരു കുഴപ്പവും ഇല്ലാത്ത പാത്രത്തിനായിരിക്കും ബലം…മറ്റേത് എപ്പോള്‍ വേണേലും വീണ്ടും തകരാം…

 

നമ്മുടെ ഈ കൂട്ടി യോജിപ്പിച്ച പാത്രത്തില്‍ എനിക്ക് വിശ്വാസമില്ല… ഇത് മാറ്റി നല്ല പുതിയ പാത്രം വാങ്ങനെ ഞാന്‍ പറയൂ… 

 

താന്‍ സുന്ദരിയാണ്, മിടുക്കിയാണ്, നല്ല ജോലി, ശബളം ആസ്തി എല്ലാമുണ്ട്… തനിക്ക് നല്ലൊരു ജീവിതം ഇനിയും ഉണ്ടാകും… “

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.