LOVE ACTION DRAMA-14 (Jeevan) 1288

Views : 129400

“മോനെ… ” അനുവിന്റെ അച്ഛന്റെ സങ്കടം കലർന്ന ശബ്ദം ഇടറിയുള്ള ഒരു വിളി കെട്ട് എല്ലാവരുടെയും ശ്രദ്ധ അദ്ദേഹത്തിലേക്ക് പോയി…

 

“എന്റെ മോളുടെ ഭാഗത്ത്‌ തന്നെ തന്നെയാണ് തെറ്റ്…

 

പക്ഷെ അവൾ തെറ്റ് ചെയ്തു എങ്കിൽ അതിന് കാരണക്കാർ ഞങ്ങൾ മാത്രമാണ്…

 

നീയാണ് മോനെ ഞങ്ങളുടെ കണ്ണ് തുറപ്പിച്ചത്… ഞങ്ങളുടെ ദുരഭിമാനം കൊണ്ട് മാത്രമാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്… 

 

പക്ഷെ ഇന്നവൾ കോടതിയിൽ തുറന്നത് അവളുടെ ഹൃദയം തന്നെ അല്ലേ മോനെ… ചെയ്‌ത തെറ്റിന് ഒരുപാട് അനുഭവിച്ചില്ലേ അവൾ… ഇന്ന് ആ തെറ്റിന്റെ പ്രായശ്ചിത്തം കൂടി ആണ് മോനെ അത്…

 

ചോദിക്കാൻ അർഹതയില്ല… എങ്കിലും ചോദിക്കുവാ മോനെ… ക്ഷമിച്ചു കൂടെ എന്റെ മോളോട്… ഒരു അവസരം കൂടി അവൾക് നൽകിക്കൂടെ… 

 

ഒരു നല്ല ജീവിതം കൊടുത്തുകൂടെ മോനെ അവൾക്ക്…. ഈ അച്ഛൻ സംഭവിച്ചു പോയതിനു എല്ലാം മോന്റെ കാലിൽ വീഴാം…”

 

അദ്ദേഹം വരുണിന്റെ കാലിൽ വീഴാൻ തുടങ്ങിയതും അനു പൊട്ടിക്കരയാൻ തുടങ്ങി…

 

വരുൺ വേഗം കാല് പിന്നോട്ട് വലിച്ചു അനുവിന്റെ അച്ഛനെ തടഞ്ഞു…

 

അദ്ദേഹം പുറം കൈ കൊണ്ട് കണ്ണുനീർ തുടച്ചു കൊണ്ട് അവനെ നോക്കി…

 

വരുണിന്റെ മുഖത്ത് നിന്ന് ആർക്കും അവന്റെ മനസ്സിൽ എന്താ എന്ന് അറിയാൻ ആകുമായിരുന്നില്ല… തീർത്തും ഒരു നിർവികാരത ആ മുഖത്ത് കളിയാടി…

 

“മോനെ….” അനുവിന്റെ അച്ഛൻ കെഞ്ചുന്നത് പോലെ വീണ്ടും അവനെ വിളിച്ചു…

 

“അച്ഛാ… വേണ്ട… സാരമില്ല…” അനു വിമ്മിഷ്ടത്തോടെ പറഞ്ഞു… വീണ്ടും പൊട്ടിക്കരയാൻ തുടങ്ങി…

 

പെട്ടന്നാണ് കാറ്റ് കടക്കാനായി കാറിന്റെ തുറന്നിട്ട ജനലിലൂടെ ക്ലിയോ പുറത്തേക്ക് ചാടി കുരച്ചു കൊണ്ട് അവർ നിന്നിടത്തേക്ക് ഓടി വന്നത്…

Recent Stories

The Author

176 Comments

  1. Hai bro 😊

  2. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power🔥

  3. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla😂

        1. Still baiting🖤😁

        2. Ivane angu🗡🗡🗡

  4. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      👆 ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com