LOVE ACTION DRAMA-14 (Jeevan) 1288

വരുൺ അജിത്തിനെ മുന്നോട്ട് തള്ളിയിട്ട് വരുൺ അനുവിന്റെ കയ്യിൽ പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു…

 

അനു കുറച്ച് ദൂരം നടന്നിട്ട് ഒന്ന് നിന്നു…

 

വരുൺ എന്താണ് കാര്യം എന്ന് അറിയാൻ അവളെ തിരിഞ്ഞ് നോക്കിയപ്പോൾ ഒരു സെക്കന്റ്‌ എന്ന് പറഞ്ഞു വരുണിന്റെ കൈ വിടുവിച്ചു അനു അജിത്തിന്റെ അടുത്തേക്ക് നടന്നു…

 

അജിത്തിന്റെ അടുത്ത് എത്തിയതും അനു കൈ വീശി ഒരെണ്ണം കൂടി പടക്കം പൊട്ടുന്ന പോലെ അവന്റെ കരണം കുറ്റിക്ക് കൊടുത്തു…

 

അടി കൊണ്ട് കിളിപോയ അജിത്തിന്റെ ആസ്ഥാനത്തു തന്നെ അനു ആഞ്ഞു ചവിട്ടി…

 

വേദന കൊണ്ട് മർമവും തപ്പിപ്പിടിച്ചു മുട്ട് കുത്തി നിലത്ത് ഇരുന്ന് പോയിരുന്നു അജിത്…

 

അവന്റെ മുടിയിൽ പിടിച്ച് തല ഉയർത്തികൊണ്ട് അനു പറഞ്ഞു –

 

“മേലിൽ ഇനി ഒരു പെണ്ണിനേം നീ ഉപദ്രവിക്കാൻ പാടില്ല… അതിന് എന്റെ വക ഒരു ബോണസ് ആണ് നിനക്ക് ഇപ്പോൾ കിട്ടിയത്…”

 

അവൾ തിരികെ വന്ന് വരുണിന്റെ കൈ പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു…

 

പാർക്കിൽ നിന്നും അവർ നേരെ വീട്ടിലേക്ക് തിരിച്ചു…

 

അനുവിന് വരുണിനോട്  മനസ്സ് തുറന്ന് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു…

 

അവൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു കൊണ്ടിരുന്നത് കൊണ്ട് അവൾക്ക് പറയാനും മടി…

 

അവസാനം അവൾ സംസാരിക്കാൻ തന്നെ തീരുമാനിച്ചു…

 

“വരുൺ… താങ്ക്സ്…”

 

“ആഹ്… വക വച്ചിരിക്കുന്നു…”

 

“എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്…”

 

“നീ ഇരുന്ന് സംസാരിച്ചോ… അതിന് ഞാൻ എന്ത്‌ വേണം…”

 

“ശ്ശോ… അതല്ല… വരുണിനോട് സംസാരിക്കണം എന്ന്…”

 

അവൻ അവളെ ഒന്ന് നോക്കി…

 

“ഇനി എന്ത്‌ സംസാരിക്കാനാണ്… എനിക്ക് താല്പര്യമില്ല…”

 

“അങ്ങനെ പറയല്ലേ… കുറച്ച് സമയം മതി…”

 

“മ്മ്… ശരി… സംസാരിച്ചോ…”

 

“അയ്യോ വണ്ടിയിൽ വച്ചു വേണോ… എവിടെ എങ്കിലും സമാധാനമായി ഇരുന്ന് സംസാരിക്കാം…”

 

“ഇവിടെ എന്താ ഇത്ര സമാധാനക്കുറവ്…”

 

“അതല്ല… എങ്കിലും…”

 

“മ്മ്… ബീച്ച്ലേക്ക് പോകാം…”

 

“അത് മതി..”

 

കാര്യം ദേഷ്യത്തോടെ മാത്രമേ വരുൺ സംസാരിക്കുന്നുള്ളു എങ്കിൽ പോലും അവൾ പറയുന്നത് സാധിച്ചു തരുന്നത് അനുവിന് ചെറിയ സന്തോഷം നൽകി…

 

*********

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.