LOVE ACTION DRAMA-14 (Jeevan) 1288

അവളുടെ മനസ്സിൽ വരുണിന്റെ ചിന്തകൾ നിറഞ്ഞു നിന്നു…

 

“ഒരുപാട് സ്വപ്നങ്ങളോടെ എന്നെ വിവാഹം കഴിച്ച ഒരാളുണ്ട്… അദ്ദേഹം ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല… ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു…

 

ഇനി ഒരു ജീവിതം ഉണ്ടേൽ അദ്ദേഹത്തിന് ഒപ്പം മാത്രമാണ്… ഇനി നീ എന്നെ ഉപദ്രവിക്കരുത് അജിത്… പ്ലീസ്‌… നീ വേറെ നല്ലൊരു ജീവിതം കണ്ടെത്തണം…”

 

ഒന്നും ഏൽക്കുന്നില്ല എന്ന് കണ്ട് അജിത് അവസാന നമ്പർ ഇടാൻ തുടങ്ങി…

 

“ഞാൻ നിനക്കൊരു ശല്യമായി അല്ലേ… നീ സുഖം ആയി ജീവിച്ചോ… ഞാൻ മരിക്കാൻ പോകുന്നു… ഇനി ഒരിക്കലും നിനക്കൊരു ശല്യമാകില്ല…”

 

“അജിത്…”

 

“ഏറ്റു മോനെ…” അവൻ സംഭവം വർക്ക്‌ ഔട്ട്‌ ആയ പ്രതീക്ഷയോടെ അവളെ നോക്കി…

 

പക്ഷെ കരണം പുകയുന്ന ഒരു അടിയാണ് പക്ഷെ അവന് കിട്ടിയത്…

 

കവിളും പൊത്തി അവൻ അനുവിനെ നോക്കി…

 

“ഡാ… നിന്റെ ഭീഷണി ഇനി വേണ്ട… നിന്റെ ജീവിതം നിനക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യാം… അതെ പോലെ ഞാൻ എന്റെ ഭർത്താവും ഒത്ത് സമാധാനം ആയി ജീവിക്കാൻ ആഗ്രഹിക്കുന്നു…

 

എനിക്ക് ചുറ്റും എന്നെ സ്നേഹിക്കുന്നവർ ഒരുപാട് പേരുണ്ട്… അവരും അത് തന്നെ ആഗ്രഹിക്കുന്നു…

 

അത് കൊണ്ട് നീ തന്നെ പറഞ്ഞത് പോലെ… എനിക്ക് എന്റെ കാര്യം… നിനക്ക് ഇഷ്ടം ഉള്ളത് ചെയ്തോ… ഗുഡ് ബൈ…”

 

അജിത്തിന്റെ കിളി കംപ്ലീറ്റ് പോയിരുന്നു… കവിളും പൊത്തി നിന്ന് അനു പറഞ്ഞത് മുഴവൻ അവൻ കേട്ടു…

 

അത് കേട്ടപ്പോൾ അവന് അനുവിനോട് തീർത്താൽ തീരാത്ത പക തോന്നി… അവന്റെ ഉള്ളിൽ ദേഷ്യം ഇരച് പൊന്തി…

 

അനു അതും പറഞ്ഞു തിരികെ കാറിന്റെ അടുത്തേക്ക് നടന്നു…

 

“ഡീ…” എന്ന അജിത്തിന്റെ അലർച്ച കേട്ടാണ് അനു തിരിഞ്ഞ് നോക്കിയത്…

 

അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കി…

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.