LOVE ACTION DRAMA-14 (Jeevan) 1288

Views : 129424

ഇടക്ക് മയക്കം മുറിഞ്ഞത് കൊണ്ട് മറ്റോ അനുവിന് പിന്നെ ഉറക്കം വന്നില്ല…

 

രാത്രി കുറെ സമയം അവൾ മറിഞ്ഞും തിരിഞ്ഞും കിടന്നു…

 

നല്ല നിലാ വെളിച്ചം കർട്ടൻ മാറ്റിയിട്ട ജനാല വഴി റൂമിലേക്ക്‌ അരിച്ചു വന്നു കൊണ്ടിരുന്നു…

 

അവൾ എഴുന്നേറ്റിരുന്നു…

 

നല്ല തണുത്ത ഇളം കാറ്റു പുറത്ത് നിന്നും ജനാലയിലൂടെ റൂമിലേക്ക് അടിച്ചു…

 

സ്ലീവ്ലസ് നൈറ്റിയായിരുന്നു അവളുടെ വേഷം…

 

അവൾക്ക് ചെറിയ കുളിര് തോന്നി… അവൾ കൈകൾ കൂട്ടി തിരുമ്മി ചൂട് പിടിപ്പിച്ചു കൈകൾ ക്രോസ്സ് ചെയ്തു തോളിൽ പിടിച്ചിരുന്നു…

 

കട്ടിലിൽ വരുൺ സമാധാനമായി ഉറങ്ങുന്നത് അവൾ കണ്ടു…

 

അവൾക്ക് അഭിമുഖമായി ചരിഞ്ഞാണ് അവൻ കിടന്നിരുന്നത്…

 

നിലാ വെളിച്ചത്തിൽ ശാന്തമായി ഉറങ്ങുന്ന വരുണിന്റെ മുഖം കണ്ടപ്പോൾ പുറത്തെ കാറ്റിന്റെ തണുപ്പ് അവളുടെ ഉള്ളിലേക്കും കൂടി വ്യാപിച്ചു…

 

പതിയെ ശബ്ദമുണ്ടാക്കാതെ അവൾ മുട്ട് കുത്തി വരുണിന്റെ അടുത്തേക്ക് നീങ്ങി…

 

അവന്റെ കട്ടി മീശയും താടിയും കണ്ടപ്പോൾ അവൾക്ക് ഒരു കുസൃതി തോന്നി…

 

അവൾ പയ്യെ അവന്റെ മീശ പിരിച്ചു വച്ചു നോക്കി… എന്നിട്ട് അവന്റെ മുഖത്ത് നോക്കിയിരുന്നു നേരിയ ശബ്ദത്തിൽ കാര്യം പറയാൻ തുടങ്ങി…

 

“ദുഷ്ടനാ… ഒരു പെണ്ണ് ഇത്രയും കെഞ്ചി ചോദിച്ചാലും ഒരു മനസ്സലിവില്ല…”

 

“അയ്യോ വേണ്ട…”

 

അവൾ ആ മീശ പഴയ പോലെ ആക്കി…

 

“പാവമാ… ഇത്രയും ദ്രോഹിച്ചിട്ടും ഈ പെണ്ണിനെ ഒഴിവാക്കാതെ കൂടെ നിർത്തിയില്ലേ… വലിയ മനസ്സാ…”

 

അവൾ പുറം കൈ കൊണ്ട് അവന്റെ താടിയിൽ പതിയെ തലോടി…

 

“ഇത്‌ വച്ച് എന്റെ കഴുത്തിൽ ഒന്ന് ഉരസി ഇക്കിളി ആക്കിക്കൂടെഡാ കള്ളാ…”

 

അവളുടെ മനസ്സിൽ വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ നടക്കാൻ തുടങ്ങി…

 

അവൾ മുഖം അവന്റെ മൂക്കിന് നേരെ പിടിച്ചു…

 

അവളുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങിയിരുന്നു അപ്പോളേക്കും…

 

ശ്വാസം അവന്റെ മുഖത്ത് അടിച്ചു ഉണരാതിരിക്കാൻ പരമാവധി അവൾ അടക്കിപ്പിടിച്ചു…

Recent Stories

The Author

176 Comments

  1. Hai bro 😊

  2. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power🔥

  3. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla😂

        1. Still baiting🖤😁

        2. Ivane angu🗡🗡🗡

  4. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      👆 ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com