LOVE ACTION DRAMA-14 (Jeevan) 1290

ക്ലിയോ വരുണിന്റെ അടുത്ത് വാലാട്ടി നിന്ന് അവന്റെ കാലിൽ മുഖം ഇട്ട് ഉരസാൻ തുടങ്ങി…

 

വരുൺ മുട്ടിലിരുന്ന് അവളെ ഒന്ന് താലോലിച്ചു കൊണ്ട് ചോദിച്ചു-

 

“എന്നാൽ വീട്ടിലേക്ക് പോയാലോ…”

 

“പോകാം… മക്കളെ നിങ്ങൾ രണ്ടാളും നമ്മുടെ കാറിൽ പൊക്കോ… എവിടെ എങ്കിലും തിരക്കില്ലാത്ത ഒരിടത്തു പോയിരുന്നു എല്ലാം സമാധാനമായി സംസാരിച്ചു ഒരു തീർപ്പാക്ക്… എന്നിട്ട് വീട്ടിലേക്ക് വന്നാൽ മതി…”

 

“ചന്ദ്ര… നീ ഞങ്ങളെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യുമോ???… പിള്ളേര് ഒന്നിച്ചു പൊക്കോട്ടെ…”

 

“അതിനെന്താടാ… നീ കയറു…”

 

രണ്ട് പേരുടെയും അച്ഛനമ്മമാർ അനുവിന്റെ അച്ഛന്റെ വണ്ടിയിൽ പുറപ്പെട്ടു…

 

ക്ലിയോയെ വിളിച്ചു എങ്കിലും അവൾ അവർക്കൊപ്പം പോയില്ലാ…

 

“പോകാം…” ഒന്നും മിണ്ടാതെ നിന്ന അനുവിനോട് വരുൺ ചോദിച്ചു…

 

അവൾ തല കുലുക്കി… കാറിന്റെ അടുത്തേക്ക് അവർ നടക്കാൻ തുടങ്ങിയതും ഷാന അവരെ വിളിച്ചു…

 

“വരുൺ… ഒരു മിനിറ്റ്… അനുവിനോട് ഞാൻ ഒന്ന് സംസാരിച്ചോട്ടെ…”

 

“മ്മ്…” അവൻ സമ്മതം അറിയിച്ചു കൊണ്ട് മൂളി…

 

ഷാന അനുവിനെ അല്പം ദൂരേക്ക് മാറ്റി നിർത്തിക്കൊണ്ട് പറഞ്ഞു…

 

“ഡീ… എല്ലാം ശരിയാകും… അവനെ നന്നായി സ്നേഹിക്കുക… നിന്റെ സ്നേഹം അറിയിക്കുക…

 

പിന്നെ അജിത്തിനെ ഇന്ന് കാണാം എന്നല്ലേ പറഞ്ഞേ… നീ എന്താ അവനോടു പറയാൻ പോകുന്നത്…”

 

“മ്മ്… ഞാൻ നേരത്തെ പറയാൻ ഉദേശിച്ചത് തന്നെ… എനിക്ക് അവന്റെ ഒപ്പം ജീവിക്കാൻ താല്പര്യമില്ല എന്ന്…”

 

“അവൻ വീണ്ടും ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞാലോ…”

 

“അതിനുള്ള മറുപടിയും എന്റെ കൈയിൽ ഉണ്ട്…”

 

“ശരി… വരുണിനെ ഇനിയും വെയിറ്റ് ചെയ്യിപ്പിക്കണ്ട… നിങ്ങൾ പൊക്കോ… ഓൾ ദി ബെസ്റ്റ് ടി…”

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.