LOVE ACTION DRAMA-14 (Jeevan) 1290

“എടി മണുക്കൂസേ… നിനക്ക് ഈ ആണുങ്ങളെ അറിയാത്തത് കൊണ്ടാണ്… അവൻ ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ടെൽ അതിന്റെ എന്തെങ്കിലും ഒക്കെ അംശം ഇപ്പോളും അവന്റെ മനസ്സിൽ ഉണ്ടാവും…

 

നിന്നോടുള്ള പെരുമാറ്റം സംസാരം, ഇതിൽ നിന്നെല്ലാം അത് ഉണ്ടെന്ന് എനിക്ക് ഉറപ്പാ… അത് നമുക്ക് പഴയ പോലെ വളർത്തി എടുക്കണം… നിന്നെ അവൻ ശ്രദ്ധിക്കണം… എങ്കിലേ കാര്യം നടക്കു…

 

വേറെ ഏതേലും കിളികൾ അവന്റെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ടേൽ പ്രശ്നമാണ്…

 

ഇവിടെ അങ്ങനെ ഒന്നുമില്ലല്ലോ…”

 

“അയ്യോ… അല്ലാ… ഏയ്യ് ഇല്ലാ… ഇനി ഉണ്ടാകുമോ…”

 

“ആ ബെസ്റ്റ്…”

 

“കാണില്ല… “

 

“അതാ എനിക്കും തോന്നുന്നേ… ഒരു പെണ്ണിന്റെ കയ്യിൽ നിന്നും നല്ല ആടാറു പണി വാങ്ങിയാൽ പിന്നെ ഉടനെ തന്നെ വേറെ ഒരുത്തിയുടെ അടുത്ത് ബുദ്ധിയുള്ള ആരേലും പോകുമോ…?”

 

ഷാന നൈസ് ആയിട്ട് അനുവിന് ഇട്ടൊന്നു വച്ചു… അത് കേട്ട ഉടനെ ഫ്യൂസ് പോയ ബൾബ് പോലെയായി അനുവിന്റെ മുഖം…

 

“പോടീ… നിന്നോട് ചോദിക്കാൻ വന്ന എന്നെ വേണം അടിക്കാൻ…”

 

“നീ പിണങ്ങാതെ… ഞാൻ ചുമ്മാ പറഞ്ഞതാ…”

 

“മ്മ്… വഴി എന്താ…”

 

“കുറച്ച് വഴിയുണ്ട്… ആദ്യം ബേസിക്കിൽ നിന്ന് തുടങ്ങാം… ഇത്‌ വർക്ക്‌ ആയില്ലേ അടുത്ത പടിയിലേക്ക് പോകാം… ഒട്ടുമിക്ക കോന്തന്മാരും ഇതിൽ വീഴും… “

 

ഷാന ആദ്യത്തെ വഴി വിശദമായി തന്നെ അനുവിനോട് പറഞ്ഞു…

 

“ഡീ വർക്ഔട് ആകുമോ ഇത്‌…” അനു സംശയം പ്രകടിപ്പിച്ചു…

 

“പിന്നില്ലേ… നിനക്ക് ഈ ആണുങ്ങളുടെ സൈക്കോളജി അറിയാത്തത് കൊണ്ടാണ്… ഇതിൽ തന്നെ കാര്യം നടക്കും എന്ന തോന്നുന്നത്…”

 

“ആണല്ലേ… അതിരിക്കട്ടെ നിനക്ക് ഈ ആണുങ്ങളുടെ സൈക്കോളജിയൊക്കെ എങ്ങനെ അറിയാം…”

 

“അത് പിന്നെ ഞാൻ എത്ര എണ്ണത്തിനെ പ്രേമിച്ചിട്ടുണ്ട് എന്ന് വിചാരിച്ചാണ്‌…”

 

“ആണോ… എന്നിട്ട് എന്തായി…”

 

“എന്താകാൻ… കുറെ എണ്ണത്തിനെ ഞാൻ തേച്ച്… കുറെ എണ്ണം എന്നെ തേച്ച്… വേറെ ചിലത് വീട്ടിൽ ഉമ്മ അറിഞ്ഞപ്പോൾ പൊട്ടി…”

 

“അടിപൊളി…”

 

അന്നേ ദിവസം അനു ഷാനയുടെ വീട്ടിൽ ചിലവിട്ടു…

 

വൈകിട്ട് അനുവിനെ വരുൺ പിക് ചെയ്തു…

 

അവൾ ആദ്യത്തെ പ്ലാൻ പിറ്റേന്ന് തന്നെ നടത്തി തുടങ്ങാൻ തീരുമാനിച്ചു…

 

*************

 

തുടരും…

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.