LOVE ACTION DRAMA-14 (Jeevan) 1290

ദേഷ്യം കൊണ്ട് വിറച്ചു നിന്ന അജിത്തിനെ ആണ് അവൾ കണ്ടത്…

 

“എഡീ പുന്നാര മോളെ… നീ എന്താടി എന്നെ പറ്റി കരുതിയത്… ഞാൻ നിന്റെ പിന്നലെ മണപ്പിച്ചു നടന്ന വെറും കോന്തൻ ആണെന്നോ… നീ പോയ വിഷമത്തിൽ തൂങ്ങാൻ നടക്കുന്ന മക്കുണൻ ആണെന്നോ…

 

എങ്കിൽ മോൾക് തെറ്റി… ഇനി നീ ഞാൻ ആരാ എന്ന് കേട്ടിട്ട് പോയാൽ മതി…

 

പല ഐറ്റംസ് എന്റെ ഈ കൈയിൽ വന്നിട്ടുണ്ട്… അതിൽ ഒന്ന് മാത്രമാണ് നീ… 

 

പക്ഷെ നീ ഒരു ആറ്റം ചരക്കാണ് മോളെ… ഈ പ്രശ്നം ഒന്നുമില്ലാതെ നിനക്ക് സമാധാനം കിട്ടിയേനെ പണ്ടേ നീ ഒന്ന് സഹകരിച്ചിരുന്നേൽ…

 

അപ്പോൾ അവളുടെ ഒടുക്കത്തെ ഒരു കല്യാണ ശേഷം ഡയലോഗ് അടിച്ചു സ്കൂട്ട് ആകൽ…

 

നിന്റെ ഉപ്പ് നോക്കാൻ മാത്രമാണ് അതിനൊക്കെ ഞാൻ കൂട്ട് നിന്നത്… അപ്പോൾ നിന്റെ കാണപ്പൻ കെട്ടിയോൻ ഇടയിൽ വന്ന് അതും തുലച്ചു…

 

കഴിഞ്ഞ തവണ നിന്നെ കാണാൻ അങ്ങോട്ട് വിളിച്ചു വരുത്തിയത് മനപ്പൂർവം തന്നെ ആണെടി…

 

എനിക്കും എന്റെ കൂട്ടുകാർക്കും കയറി നിരങ്ങാൻ വേണ്ടി… പക്ഷെ അവിടെയും നീ രക്ഷപെട്ടു…

 

പക്ഷെ അനുക്കുട്ടി… നിനക്ക് ഈ അജിത്തിനെ പറ്റി അറിയില്ല… ഞാൻ ആഗ്രഹിച്ചത് എല്ലാം ഞാൻ സ്വന്തം ആക്കിയിട്ടുണ്ട്… നിന്റെ കാര്യത്തിലും അത് മറിച്ചായിരിക്കില്ല… “

 

എല്ലാം കെട്ട് അനുവിന്റെ തല ചൂട് പിടിച്ച് പോയി… അജിത്തിനെ വിശ്വസിച്ചു സ്വന്തം ജീവിതം തന്നെ ഇല്ലാതെ ആക്കാൻ ശ്രമിച്ചത് ഓർത്തപ്പോൾ അവൾക്ക് സങ്കടം സഹിക്കാനായില്ല…

 

അവൾക്ക് അവളോട്‌ തന്നെ അറപ്പ് തോന്നി… ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു ആകെ വിറക്കാൻ തുടങ്ങി അവൾ…

 

“ഡാ ചെറ്റേ… നീ എന്നെ ചതിക്കുകയായിരുന്നു അല്ലേ…”

 

അനു അജിത്തിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു കൊണ്ട് ചോദിച്ചു…

 

അവൻ അവളെ നോക്കി പുച്ഛിച്ചു ചിരിച്ച് കൊണ്ട് അവളുടെ കൈ തട്ടി മാറ്റി…

 

“ആഹ്… പിന്നെ നീ എനിക്ക് ഇപ്പോൾ തന്നത് അങ്ങ് തിരിച്ചു തന്നേക്കാം…”

 

അജിത് അത് പറഞ്ഞു അനുവിന്റെ മുഖത്തേക്ക് അവന്റെ കൈ വീശി…

176 Comments

  1. Kazhinja part vannadhu saturday 10pm.
    E part varunnadhum saturday 10pm

    1. Ath power?

  2. സോറി ഫോർ ദി delay… എഴുതി തീർത്തിട്ടുണ്ട്… എഡിറ്റിംഗ് ബാക്കിയാണ്.. ഇന്ന് വരും… Trying ടു പോസ്റ്റ്‌ before 9pm ❤️

    1. Baiting……!!!!

      1. 10pm… Editing theenilla?

        1. Still baiting??

        2. Ivane angu???

  3. ജീവാ
    രണ്ടാഴ്ച കഴിഞ്ഞു… എന്താണ് വൈകുന്നേ… വേഗം തായോ…

    1. JeevanJeevanAugust 28, 2021 at 11:05 am
      ഇന്ന് വരും

      ? ഇങ്ങനെ write to us ഇൽ പറഞ്ഞിട്ടുണ്ട്

    2. ഇന്ന് വരും ചേട്ടാ ❤️

Comments are closed.