എൻ്റെ നായിക [Rahul RK] 376

Views : 16372

എൻ്റെ നായിക

Ente Naayika | Author : Rahul RK

മറ്റുള്ള പെൺകുട്ടികളെ പോലെ തന്നെ ഒരു സിനിമാ നടി ആകണം എന്ന സ്വപ്നവും ആയി മദിരാശിയിലേക്ക് വണ്ടി കയറിയവരിൽ ഒരാളായിരുന്നു ലക്ഷ്മിയും..നാട്ടിൽ ഏതൊക്കെയോ നാടകങ്ങളിലും മറ്റ് ചില കലാ പരിപാടികളിലും പങ്കെടുത്ത് സമ്മാനം ഒക്കെ അവൾ നേടിയിരുന്നു.. അതിൽ നിന്നെല്ലാം ഉണ്ടായ ആത്മവിശ്വാസവും പിന്നെ ആരൊക്കെയോ നൽകിയ ഊർജ്ജവും പ്രതീക്ഷയും ഒക്കെ ആയാണ് അവൾ തമിഴ്നാട്ടിൽ വന്നിറങ്ങുന്നത്…

അന്ന് ഞാൻ, എന്റെ ജീവിതത്തിൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയായ കൺമണിയുടെ വസന്തകാലത്തിന്റെ തിരക്കുകളിൽ ആയിരുന്നു…

തമിഴ്നാട്ടിൽ തന്നെ ആയിരുന്നു ചിത്രത്തിന്റെ മുക്കാൽഭാഗവും ഷൂട്ട് ചെയ്യാൻ തീരുമാനം, ബാക്കി ഭാഗം പാലക്കാട് എടുക്കാനും പ്ലാൻ ചെയ്തു..

മുൻപ് സഹ സംവിധായകൻ ആയി നിൽക്കുമ്പോൾ പരിചയപ്പെട്ട സൗന്ദർ രാജൻ എന്ന ഒരു ചെട്ടിയാർ ആണ് പടം നിർമ്മിക്കാൻ എത്തിയത്..

പലരുടെയും അടുത്ത് നടന്നു കഥ പറഞ്ഞിട്ടും ആരും തന്നെ പടം ചെയ്യാൻ പോയിട്ട് കഥ കേൾക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല.. ചെട്ടിയാർ തുടക്കം മുതലേ സഹായത്തിനു ഉണ്ടായിരുന്നു എങ്കിലും അദ്ദേഹത്തെ ഞാൻ അവസാത്തേക്ക്‌ മാറ്റിവച്ചതായിരുന്നു.. അതിനൊരു കാരണവും ഉണ്ട്..

ഒരു നവാഗത സംവിധായകൻ ആയിരുന്നിട്ടും കൂടി ധൈര്യത്തോടെ എനിക്ക് വേണ്ടി പണമിറക്കാൻ ചെട്ടിയാർ തയ്യാറായത് വെറുതെയല്ല..

ഇന്നത്തെ പോലെ അല്ല, എ പടങ്ങളും ബി ഗ്രേഡ് പടങ്ങളും വിപണി കീഴടക്കുന്ന സമയം ആണത്.. അതിനാൽ താൻ ഇറക്കുന്ന കാശ് മുതലാവണം എങ്കിൽ പടത്തിൽ ചുരുങ്ങിയത് രണ്ട് ബെഡ്റൂം സീൻ എങ്കിലും വേണം എന്ന് ചെട്ടിയാർക്ക്‌ നിർബന്ധം ഉണ്ടായിരുന്നു..

എന്റെ കഴിവിലും കഥയിലും എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു.. എങ്കിലും ഇൻഡസ്ട്രിയിലേക്ക് കടന്ന് വരാൻ ഉള്ള എന്റെ ആഗ്രഹം ചെട്ടിയാരുടെ നിർബന്ധത്തിന് വഴങ്ങാൻ എന്നെ പ്രേരിപ്പിച്ചു…

ഒരുപാട് സംസാരിച്ചതിന് ശേഷം രണ്ട് എന്നുള്ളത് ഒരു ബെഡ്റൂം സീൻ ആക്കി ഞാൻ കുറച്ചു.. കഥയിൽ വെറുതെ കടന്ന് പോകുന്ന ഒരു രാത്രിയിൽ നായികയുടെ ഒരു ചൂടൻ കിടപ്പറ രംഗം ഞാൻ എഴുതി ചേർത്തു…

അങ്ങനെ സകല പ്രതിബന്ധങ്ങളും മറികടന്ന് എന്റെ ആദ്യ സിനിമക്ക് ഉടമ്പടി ആയി.. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും എല്ലാം റെഡി ആയി..

പക്ഷേ ചിത്രത്തിൽ ടൈറ്റിൽ റോൾ ചെയ്യുന്ന കണ്മണി ആയി അഭിനയിക്കാൻ ആരെയും കിട്ടാത്ത ഒരു അവസ്ഥ വന്നു..

പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള കണ്മണി ആയി അഭിനയിക്കാൻ മലയാളത്തിലും തമിഴിലും അന്ന് ഉണ്ടായിരുന്ന ഒരു നടിമാരുടെയും മുഖം എനിക്ക് യോജിച്ചതായി തോന്നിയില്ല.. മാത്രമല്ല ചിത്രത്തിൽ ഒരു ടോപ്പ്‌ലെസ് ബെഡ്റൂം സീൻ വരുന്നുണ്ട് താനും…

“നടിമാരുടെ മു*യൊക്കെ നാട്ടുകാർക്ക് കാണാപാഠം ആണ് അതുകൊണ്ട് പുതുമ വേണം” എന്ന ചെട്ടിയാരുടെ അടുത്ത ഡിമാൻഡ് കൂടി ആയപ്പോൾ കാര്യങ്ങൾ വീണ്ടും കലങ്ങി മറിഞ്ഞ അവസ്ഥയായി..

അവസാനം അന്നത്തെ ഒരു തമിഴ് പത്രത്തിൽ ഞങ്ങൾ ഒരു പരസ്യം കൊടുക്കുകയും അത് കണ്ട് അനവധി ആളുകൾ എത്തുകയും ചെയ്തു..

പക്ഷേ വന്നവരിൽ ആരിലും ഞാൻ അന്വേഷിക്കുന്ന കൺമണിയുടെ മുഖം എനിക്ക് കാണാൻ സാധിച്ചില്ല.. മാത്രമല്ല ടോപ്പ്‌ലെസ് സീൻ ഉള്ളത് കൊണ്ട് പലരും സമ്മതിച്ചില്ല.. സമ്മതിച്ചവരിൽ ആരും ആ റോളിന് ചേർന്നവരും അല്ലായിരുന്നു…

Recent Stories

The Author

kadhakal.com

26 Comments

  1. Bro soul mates bakki ezhuthamo? Pls…..

  2. Bro super ayittund…

  3. നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️

    1. Super!!!

  4. സൂപ്പർ.ഇങ്ങനെ ഒറിജിനൽ ആയും സംഭവിക്കാറുണ്ട്.

  5. അപ്പൂട്ടൻ❤🇮🇳

    കൊള്ളാം…🙏🙏🙏♥♥♥ഇഷ്ടപ്പെട്ടു രാഹുൽ ഭായ്

  6. Nannayitund bro❤

  7. 😘സിംഹരാജൻ😍

    Rahul❤🖤,
    Nannayttund bro
    🖤❤❤🖤

  8. നൈസ് സ്റ്റോറി… ❤️❤️

  9. സൂപ്പർ ബ്രോ

  10. സൂപ്പർ ബ്രോ…❤❤❤😍😍😍

  11. Bro..

    Nice …

    ♥️♥️♥️

  12. രാഹുൽ bro പൊളിച്ചുട്ടോ ❤️

  13. Katha valare nanayi
    Bro my dear rong no. Contunui chayille

  14. Rahul bro🥰
    Kadha ishtamayi nalla oru kochu kadha
    Waiting for your nxt story🥰
    Snehathoode…..❤️

  15. പ്രണയിനി

    Super…. കഥ ഒരുപാട് ഇഷ്ടമായി… pages കുറവായിരുനെങ്കിലും കഥയ്ക്കു അതൊരു കുറവായിട്ട് തോന്നിയില്ല….loved വെരി much🥰🥰❤️❤️

    1. Uff ഞാൻ ഒരു സംഭവമാണ്

      ഈ പടത്തിലെ പെണ്ണ് asianet serial ലേതല്ലേ.. 😂. എന്തായാലും പൊളിച്ചു

    2. കറുപ്പിനെ പ്രണയിച്ചവൻ

      ഇഷ്ടായി ബ്രോ ❤️

  16. രുദ്ര ശിവ

    സൂപ്പർ പെട്ടന്ന് തീർന്നു പോയി

  17. സൂപ്പർ സഹോ 😘😘😘😘 ….. ഒത്തിരി ഇഷ്ടമായി …..💞💞💞

  18. 💕മേനോൻ കുട്ടി💕

    കുറച്ചു സ്പീഡ് ഉണ്ടെങ്കിലും കഥ അടിപൊളിയാണ് 👌👌👌

  19. കഥ നന്നായിട്ടുണ്ട്… ♥️

    അന്നും ഇന്നും സിനിമ ഒരു ചതിക്കുഴിയാണ്… പ്രത്യേകിച്ച് സ്ത്രീകൾക്ക്… പണത്തിനും പ്രശസ്തിയ്ക്കും പിറകെ പല പ്രശ്‌നങ്ങളും അവിടെ ഉണ്ടാക്കുന്നു 🤗

  20. അടിപൊളി ആയിട്ടുണ്ട്.. പെട്ടെന്ന് തീർന്നു പോയതുപോലെ

  21. അഭിനയിക്കാൻ എത്തിയവൾ ജീവിതത്തിൽ നായികയായി കൂടെ കൂട്ടി. മനോഹരമായി എഴുതി, പെട്ടന്ന് തീർന്നു പോയത് പോലെ.
    അഭിനന്ദനങ്ങൾ…

    1. സലാഹുദ്ധീൻ

      അടിപൊളി ഇനിയും ഇത് പോലെ ഉള്ള നല്ല കഥകൾ ജനിക്കട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com