എൻ്റെ നായിക [Rahul RK] 376

Views : 16380

അങ്ങനെ ഷൂട്ടിംഗ് ആരംഭിച്ചു… കണ്ട് നിൽക്കുന്ന ഓരോ നിമിഷവും എനിക്ക് വല്ലാത്ത അസ്വസ്ഥത ഉള്ളതായി തോന്നി..
പക്ഷേ ലക്ഷ്മി നിർദ്ദേശങ്ങൾക്ക് അനുസരിച്ച് വളരെ നന്നായി തന്നെ അഭിനയിച്ചു…

അങ്ങനെ എല്ലാം കഴിഞ്ഞ് പാക്കപ്പ് പറഞ്ഞ ശേഷം ഞാൻ ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു…

“ലക്ഷ്മി.. ഞാൻ പറയുന്നത് താൻ തെറ്റായി എടുക്കരുത്.. പക്ഷേ.. താൻ നന്നായി ചെയ്തു…”

“നന്ദി സാർ… മുഖം കാണില്ലല്ലോ എന്നൊരു ധൈര്യം മാത്രമേ ഒള്ളു…”

“ഞാൻ വാക്ക് തരുന്നു ലക്ഷ്മി.. ഈ സീനിൽ അഭിനയിച്ചത് താൻ ആണെന്ന് ഈ സിനിമയുടെ ക്രൂ അല്ലാതെ മറ്റാരും അറിയില്ല…”

“സാറിൻ്റെ വാക്ക് എനിക്ക് വിശ്വാസമാണ്…”

“ഇനി… ഇനി എന്താ ലക്ഷ്മിയുടെ പ്ലാൻ..??”

“അറിയില്ല… മറ്റേതെങ്കിലും സിനിമയിൽ ഇത് പോലൊരു ഡ്യൂപ്പിനെ ആവശ്യം ഉണ്ടെങ്കിൽ അവിടെ പോകണം… അല്ലെങ്കിൽ മറ്റെന്തെങ്കിലും മാർഗം…”

ലക്ഷ്മി പറഞ്ഞ് നിർത്തിയതും പ്രൊഡക്ഷൻ കൺട്രോളർ സേതു അങ്ങോട്ട് വന്നു..

“ലക്ഷ്മി.. നിന്നോട് വൈകീട്ട് ചെട്ടിയാർ സാറുടെ വീട്ടിൽ ചെല്ലാൻ പറഞ്ഞു.. അവിടെ വച്ചാണ് അദ്ദേഹം എല്ലാർക്കും പെയ്മെൻ്റ് കൊടുക്കുന്നത്…”

“ശരി…”

സേതു പോയതും ഞാൻ ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു… എന്നിട്ട് കയ്യിൽ ഉണ്ടായിരുന്ന പേപ്പർ അവൾക്ക് കൊടുത്തു…

“ലക്ഷ്മി.. ഇതെൻ്റെ വിളിച്ചാൽ കിട്ടുന്ന നമ്പർ ആണ്.. തനിക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാം…”

അവള് എൻ്റെ കയ്യിൽ നിന്ന് ഫോൺ നമ്പർ വാങ്ങി അൽഭുതത്തോടെ എന്നെ തന്നെ നോക്കി….

അപ്പോഴേക്കും മറ്റ് തിരക്കുകൾ ഒക്കെ ആയി ഞങൾ വീണ്ടും രണ്ട് വഴിക്കായി.. ലക്ഷ്മി അവിടെ നിന്നും യാത്ര പറഞ്ഞ് പോവുകയും ചെയ്തു…

അവസാന ജോലികളും കഴിഞ്ഞ് ഞാനും സേതുവും ഒരു ടാക്സി കാറിൽ റൂമിലേക്ക് മടങ്ങുകയായിരുന്നു… ഇനി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ മാത്രമാണ് ബാക്കിയുള്ളത്…

വർണ്ണ ചിത്ര സ്റ്റുഡിയോയിൽ ആണ് അതെല്ലാം ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത്…

കാറിൽ ഇരിക്കുമ്പോൾ സേതു എന്നോട് സംസാരിച്ച് തുടങ്ങി…

“ഹരി.. ആ കൊച്ചിൻ്റെ കാര്യം കഷ്ടം തന്നെ അല്ലേ… ആ ലക്ഷ്മീടെ….”

“എന്ത് ചെയ്യാനാ സേതുവേട്ട… ലോകം അങ്ങനെ ഒക്കെ ആണ്… ഓരോരുത്തരുടെ വിധി…”

“ഹും… ഇന്ന് ഇനി ചെന്ന് കയറാൻ പോകുന്നത് ഒരു പുലി മടയിലേക്ക് അല്ലേ…”

“പുലി മടയോ..??”

“അതെ.. ചേട്ടിയാരുടെ അടുത്തേക്ക്.. അയാൾക്ക് ആദ്യമേ ആ കൊച്ചിനെ ഒരു നോട്ടം ഉണ്ട്.. പാവം കുട്ടി…”

“അപ്പോ ആയാൾ അവളെ വിളിപ്പിച്ചത്..?”

“അത് തന്നെ ഹരി… കാമ പിശാച്…”

അപ്പോഴേക്കും ഞങൾ ലോഡ്ജ് മുറിയിൽ എത്തിയിരുന്നു…
കാറിൽ നിന്നിറങ്ങി മുറിയിലേക്ക് നടക്കുമ്പോൾ പോലും എൻ്റെ ഉള്ളിലെ ചിന്ത ലക്ഷ്മിയെ കുറിച്ച് ആയിരുന്നു…

Recent Stories

The Author

kadhakal.com

26 Comments

  1. Bro soul mates bakki ezhuthamo? Pls…..

  2. Bro super ayittund…

  3. നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️

    1. Super!!!

  4. സൂപ്പർ.ഇങ്ങനെ ഒറിജിനൽ ആയും സംഭവിക്കാറുണ്ട്.

  5. അപ്പൂട്ടൻ❤🇮🇳

    കൊള്ളാം…🙏🙏🙏♥♥♥ഇഷ്ടപ്പെട്ടു രാഹുൽ ഭായ്

  6. Nannayitund bro❤

  7. 😘സിംഹരാജൻ😍

    Rahul❤🖤,
    Nannayttund bro
    🖤❤❤🖤

  8. നൈസ് സ്റ്റോറി… ❤️❤️

  9. സൂപ്പർ ബ്രോ

  10. സൂപ്പർ ബ്രോ…❤❤❤😍😍😍

  11. Bro..

    Nice …

    ♥️♥️♥️

  12. രാഹുൽ bro പൊളിച്ചുട്ടോ ❤️

  13. Katha valare nanayi
    Bro my dear rong no. Contunui chayille

  14. Rahul bro🥰
    Kadha ishtamayi nalla oru kochu kadha
    Waiting for your nxt story🥰
    Snehathoode…..❤️

  15. പ്രണയിനി

    Super…. കഥ ഒരുപാട് ഇഷ്ടമായി… pages കുറവായിരുനെങ്കിലും കഥയ്ക്കു അതൊരു കുറവായിട്ട് തോന്നിയില്ല….loved വെരി much🥰🥰❤️❤️

    1. Uff ഞാൻ ഒരു സംഭവമാണ്

      ഈ പടത്തിലെ പെണ്ണ് asianet serial ലേതല്ലേ.. 😂. എന്തായാലും പൊളിച്ചു

    2. കറുപ്പിനെ പ്രണയിച്ചവൻ

      ഇഷ്ടായി ബ്രോ ❤️

  16. രുദ്ര ശിവ

    സൂപ്പർ പെട്ടന്ന് തീർന്നു പോയി

  17. സൂപ്പർ സഹോ 😘😘😘😘 ….. ഒത്തിരി ഇഷ്ടമായി …..💞💞💞

  18. 💕മേനോൻ കുട്ടി💕

    കുറച്ചു സ്പീഡ് ഉണ്ടെങ്കിലും കഥ അടിപൊളിയാണ് 👌👌👌

  19. കഥ നന്നായിട്ടുണ്ട്… ♥️

    അന്നും ഇന്നും സിനിമ ഒരു ചതിക്കുഴിയാണ്… പ്രത്യേകിച്ച് സ്ത്രീകൾക്ക്… പണത്തിനും പ്രശസ്തിയ്ക്കും പിറകെ പല പ്രശ്‌നങ്ങളും അവിടെ ഉണ്ടാക്കുന്നു 🤗

  20. അടിപൊളി ആയിട്ടുണ്ട്.. പെട്ടെന്ന് തീർന്നു പോയതുപോലെ

  21. അഭിനയിക്കാൻ എത്തിയവൾ ജീവിതത്തിൽ നായികയായി കൂടെ കൂട്ടി. മനോഹരമായി എഴുതി, പെട്ടന്ന് തീർന്നു പോയത് പോലെ.
    അഭിനന്ദനങ്ങൾ…

    1. സലാഹുദ്ധീൻ

      അടിപൊളി ഇനിയും ഇത് പോലെ ഉള്ള നല്ല കഥകൾ ജനിക്കട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com