എൻ്റെ നായിക [Rahul RK] 376

Views : 16380

ഞാൻ ഒരു തവണ കൂടി നിർബന്ധിച്ചപ്പോൾ അവൾ മടിച്ച് മടിച്ച് കസേരയിൽ ഇരുന്നു…

“താൻ ഇങ്ങനെ പേടിക്കൊന്നും വേണ്ട.. റിലാക്സ് ആയി ഇരുന്നോളൂ..”

അതിനു മറുപടി ആയി അവൾ നിസ്സഹായയായി ഒന്ന് പുഞ്ചിരിക്കുക മാത്രം ആണ് ചെയ്തത്…

“എന്താ തന്റെ പേര്..??”

“ലക്ഷ്മി…”

മുഖത്തിന് ചേർന്ന പേര് തന്നെ.. ഞാൻ മനസ്സിൽ ആലോചിച്ചു…

“വിജയൻ കാര്യങ്ങൾ ഒക്കെ പറഞ്ഞല്ലോ അല്ലേ…??”

അടുത്ത് നിൽക്കുന്ന വിജയനെ നോക്കി ഞാൻ ചോദിച്ചു…

“ഹാ പറഞ്ഞിരുന്നു…”

ഞാൻ വീണ്ടും അവളെ നോക്കി.. അവൾ താഴോട്ട് തന്നെ നോക്കി ഇരിക്കുകയായിരുന്നു…

“തനിക്ക് റോൾ ഒക്കെ മനസ്സിലായല്ലോ അല്ലേ.. സത്യത്തിൽ ഇത് റോൾ അല്ല.. ഡ്യൂപ്പ് ആയിട്ടാണ് ചെയ്യേണ്ടത്… തന്റെ മുഖം ഒന്നും കാണില്ല… താൻ ഓകെ അല്ലേ…??”

“ഹും…”

ഒരു മൂളൽ മാത്രം ആയിരുന്നു അവളുടെ മറുപടി…

അവൾക്ക് സീൻ ഒന്നും ഇല്ലെങ്കിലും ഷൂട്ടിംഗ് ഒക്കെ ഒന്ന് കാണാനും ചെട്ടിയാരെ കണ്ട് സംസാരിക്കാനും നാളെ കാലത്ത് ലൊക്കേഷനിലേക്ക് വരാൻ ഞാൻ അവളോട് ആവശ്യപ്പെട്ടു…

അവള് പോയപ്പോൾ മുതൽ എന്തിനായിരിക്കും ഒരു ഡ്യൂപ്പ് റോൾ അതും ഇങ്ങനെ ഒരു റോൾ ചെയ്യാൻ അവളെ പ്രേരിപ്പിച്ചത് എന്ന ചിന്തയായി മനസ്സ് മുഴുവൻ…

അങ്ങനെ അടുത്ത ദിവസം ഞാൻ നേരെ ലൊക്കേഷനിൽ എത്തി.. ഒരു വീട്ടിൽ ആയിരുന്നു ഷൂട്ടിംഗ് പ്ലാൻ ചെയ്തത്..

സീനും ബാക്കി കാര്യങ്ങളും ഒക്കെ പ്ലാൻ ചെയ്ത് ഞാൻ നേരെ ചെട്ടിയാരുടെ അടുത്തേക്കാണ് പോയത്…

“സാർ എനിക്കൊരു കാര്യം പറയണം..”

“എന്താ ഹരി.. പറഞ്ഞോളൂ…”

ഞാൻ ചെട്ടിയാരുടെ അടുത്തുള്ള കസേരയിൽ ഇരുന്നതിന് ശേഷം അദ്ദേഹത്തോട് കുറച്ച് ചേർന്നിരുന്നു…

“സാർ നമ്മുടെ ഡ്യൂപ്പ് ആയി അഭിനയിക്കുന്ന കുട്ടിയെ ഞാൻ ഇന്നലെ കണ്ടിരുന്നു…”

“എപ്പടി ഉണ്ട് ഹരീ കുട്ടി.. എല്ലാം ഓക്കേ ആല്ലെ..??”

“സാർ അത്.. ഞാൻ പറയുന്നത് ആ കുട്ടിയെ നമുക്ക് നായികയാക്കിയാലോ..?? ഞാൻ ഉദ്ദേശിച്ച ഒരു ലുക്കും അപ്പിയറൻസും ഒക്കെ ഉള്ളത് ആ കുട്ടിക്കാണ്…”

ഞാൻ പറഞ്ഞത് കേട്ടപ്പോൾ ചെട്ടിയാർ ഒന്ന് ആലോചിച്ച ശേഷം തുടർന്നു…

“അത് വേണ്ട ഹരീ.. ഒന്നാമത് മറ്റെ കൊച്ചിന് നാമ വാക്ക് കൊടുത്താച്ച്.. പിന്നെ ഈ ഡ്യൂപ്പ് കൊച്ച് മുഖം കാണിക്കാതെ അഭിനയിക്കാൻ വന്തതല്ലേ.. അപ്പോ അവളോട് മുഖം കാണിക്കാൻ പറയുന്നത് ശരിയല്ലല്ലോ..”

ചെട്ടിയാർ രണ്ടാമത് പറഞ്ഞ കാര്യം ശരിയാണെന്ന് എനിക്കും തോന്നി.. ഇപ്പോൾ അവളുടെ മുഖം ആരും കാണില്ലല്ലോ.. ഇനി അഥവാ അവൾ നായികയായാൽ ആളുകൾ മുഴുവൻ അവളുടെ മുഖവും ശരീരവും കാണില്ലേ..

Recent Stories

The Author

kadhakal.com

26 Comments

  1. Bro soul mates bakki ezhuthamo? Pls…..

  2. Bro super ayittund…

  3. നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️

    1. Super!!!

  4. സൂപ്പർ.ഇങ്ങനെ ഒറിജിനൽ ആയും സംഭവിക്കാറുണ്ട്.

  5. അപ്പൂട്ടൻ❤🇮🇳

    കൊള്ളാം…🙏🙏🙏♥♥♥ഇഷ്ടപ്പെട്ടു രാഹുൽ ഭായ്

  6. Nannayitund bro❤

  7. 😘സിംഹരാജൻ😍

    Rahul❤🖤,
    Nannayttund bro
    🖤❤❤🖤

  8. നൈസ് സ്റ്റോറി… ❤️❤️

  9. സൂപ്പർ ബ്രോ

  10. സൂപ്പർ ബ്രോ…❤❤❤😍😍😍

  11. Bro..

    Nice …

    ♥️♥️♥️

  12. രാഹുൽ bro പൊളിച്ചുട്ടോ ❤️

  13. Katha valare nanayi
    Bro my dear rong no. Contunui chayille

  14. Rahul bro🥰
    Kadha ishtamayi nalla oru kochu kadha
    Waiting for your nxt story🥰
    Snehathoode…..❤️

  15. പ്രണയിനി

    Super…. കഥ ഒരുപാട് ഇഷ്ടമായി… pages കുറവായിരുനെങ്കിലും കഥയ്ക്കു അതൊരു കുറവായിട്ട് തോന്നിയില്ല….loved വെരി much🥰🥰❤️❤️

    1. Uff ഞാൻ ഒരു സംഭവമാണ്

      ഈ പടത്തിലെ പെണ്ണ് asianet serial ലേതല്ലേ.. 😂. എന്തായാലും പൊളിച്ചു

    2. കറുപ്പിനെ പ്രണയിച്ചവൻ

      ഇഷ്ടായി ബ്രോ ❤️

  16. രുദ്ര ശിവ

    സൂപ്പർ പെട്ടന്ന് തീർന്നു പോയി

  17. സൂപ്പർ സഹോ 😘😘😘😘 ….. ഒത്തിരി ഇഷ്ടമായി …..💞💞💞

  18. 💕മേനോൻ കുട്ടി💕

    കുറച്ചു സ്പീഡ് ഉണ്ടെങ്കിലും കഥ അടിപൊളിയാണ് 👌👌👌

  19. കഥ നന്നായിട്ടുണ്ട്… ♥️

    അന്നും ഇന്നും സിനിമ ഒരു ചതിക്കുഴിയാണ്… പ്രത്യേകിച്ച് സ്ത്രീകൾക്ക്… പണത്തിനും പ്രശസ്തിയ്ക്കും പിറകെ പല പ്രശ്‌നങ്ങളും അവിടെ ഉണ്ടാക്കുന്നു 🤗

  20. അടിപൊളി ആയിട്ടുണ്ട്.. പെട്ടെന്ന് തീർന്നു പോയതുപോലെ

  21. അഭിനയിക്കാൻ എത്തിയവൾ ജീവിതത്തിൽ നായികയായി കൂടെ കൂട്ടി. മനോഹരമായി എഴുതി, പെട്ടന്ന് തീർന്നു പോയത് പോലെ.
    അഭിനന്ദനങ്ങൾ…

    1. സലാഹുദ്ധീൻ

      അടിപൊളി ഇനിയും ഇത് പോലെ ഉള്ള നല്ല കഥകൾ ജനിക്കട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com